YouTube

സഹകരിക്കാന്‍ ബിഎംഡബ്ല്യുവിന് താത്പര്യമില്ല; ആപ്പിളുമായി കൈകോര്‍ത്ത് ഫോക്‌സ്‌വാഗണ്‍

By Dijo Jackson

2015 മുതലാണ് ഡ്രൈവറില്ലാത്ത ഓട്ടോണമസ് കാറിനെ കുറിച്ച് അമേരിക്കന്‍ ടെക്ക് ഭീമന്മാരായ ആപ്പിള്‍ ആലോചന തുടങ്ങിയത്. എന്നാല്‍ മൂന്നു വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണുമായി ചേര്‍ന്നു ഓട്ടോണമസ് വാഹനം വികസിപ്പിക്കാന്‍ ആപ്പിള്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇനി T6 ട്രാന്‍സ്‌പോര്‍ടര്‍ വാന്‍ മോഡലാകും ആപ്പിളിന്റെ ഓട്ടോണമസ് കാറിന് അടിസ്ഥാനം.

സഹകരിക്കാന്‍ ബിഎംഡബ്ല്യുവിന് താത്പര്യമില്ല; ആപ്പിളുമായി കൈകോര്‍ത്ത് ഫോക്‌സ്‌വാഗണ്‍

രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഓട്ടോണമസ് കാര്‍ പദ്ധതി എങ്ങും എത്താത്തതിനെ തുടര്‍ന്നാണ് ഫോക്‌സ് വാഗണുമായി സഹകരിക്കാനുള്ള ആപ്പിളിന്റെ തീരുമാനം. പദ്ധതിയുടെ പ്രാരംഭ ഘട്ടത്തില്‍ ആയിരം ജീവനക്കാരെ ഓട്ടോണമസ് കാറിന് വേണ്ടി ആപ്പിള്‍ നിയമിച്ചിരുന്നു.

സഹകരിക്കാന്‍ ബിഎംഡബ്ല്യുവിന് താത്പര്യമില്ല; ആപ്പിളുമായി കൈകോര്‍ത്ത് ഫോക്‌സ്‌വാഗണ്‍

എന്നാല്‍ പിന്നീട് പല കാരണങ്ങളാല്‍ പദ്ധതിയില്‍ നിന്നും ജീവനക്കാര്‍ കൊഴിഞ്ഞു പോയി. തുടക്കകാലത്ത് ചാസിയ്ക്കും ചക്രങ്ങള്‍ക്കും വേണ്ടി മാത്രമാണ് വാഹന നിര്‍മ്മാതാക്കളുമായി ആപ്പിള്‍ ബന്ധപ്പെട്ടത്. എന്നാല്‍ പദ്ധതിയുടെ പിന്നീടൊരു ഘട്ടത്തില്‍ പൂര്‍ണമായും നിര്‍മ്മിച്ച കാറില്‍ ഓട്ടോണമസ് സാങ്കേതികത സ്ഥാപിക്കാന്‍ കമ്പനി തീരുമാനമെടുത്തു.

സഹകരിക്കാന്‍ ബിഎംഡബ്ല്യുവിന് താത്പര്യമില്ല; ആപ്പിളുമായി കൈകോര്‍ത്ത് ഫോക്‌സ്‌വാഗണ്‍

2015 -ല്‍ പദ്ധതിയുടെ ഭാഗമായി രണ്ടു ലെക്‌സസ് എസ്‌യുവികളില്‍ ഓട്ടോണമസ് സെന്‍സറുകള്‍ ആപ്പിള്‍ ഘടിപ്പിച്ചു. തൊട്ടടുത്ത വര്‍ഷം സെന്‍സറുകള്‍ ഘടിപ്പിച്ച ഓട്ടോണമസ് കാറുകളെ കാലിഫോര്‍ണിയയില്‍ പരീക്ഷിക്കാനുള്ള അനുമതിയും ആപ്പിള്‍ നേടി.

സഹകരിക്കാന്‍ ബിഎംഡബ്ല്യുവിന് താത്പര്യമില്ല; ആപ്പിളുമായി കൈകോര്‍ത്ത് ഫോക്‌സ്‌വാഗണ്‍

55 ഓട്ടോണമസ് എസ്‌യുവികളെ നിരത്തിലിറക്കി പരീക്ഷിക്കാനുള്ള അനുമതിയാണ് ആപ്പിളിന് ലഭിച്ചത്. എന്നാല്‍ ഈ ഘട്ടത്തില്‍ ലെക്‌സസ് ആപ്പിളിന്റെ ഓട്ടോണമസ് കാര്‍ പദ്ധതിയുടെ ഔദ്യോഗിക പങ്കാളിയായിരുന്നില്ല.

സഹകരിക്കാന്‍ ബിഎംഡബ്ല്യുവിന് താത്പര്യമില്ല; ആപ്പിളുമായി കൈകോര്‍ത്ത് ഫോക്‌സ്‌വാഗണ്‍

ശേഷം ബിഎംഡബ്ല്യു, മെര്‍സിഡീസ് ബെന്‍സ്, നിസാന്‍, മക്‌ലാരന്‍ പോലുള്ള വന്‍കിട നിര്‍മ്മാതാക്കളുമായി സഹകരിച്ചു പദ്ധതി പൂര്‍ത്തീകരിക്കാന്‍ ആപ്പിള്‍ ശ്രമിച്ചു. പക്ഷെ നടന്നില്ല. എന്നാല്‍ ഒടുവില്‍ ഡീസല്‍ഗേറ്റ് വിവാദത്തില്‍ നിറംമങ്ങിയ ഫോക്‌സ്‌വാഗണ്‍ ആപ്പിളുമായി സഹകരിക്കാന്‍ സമ്മതം മൂളി.

സഹകരിക്കാന്‍ ബിഎംഡബ്ല്യുവിന് താത്പര്യമില്ല; ആപ്പിളുമായി കൈകോര്‍ത്ത് ഫോക്‌സ്‌വാഗണ്‍

മലിനീകരണ തട്ടിപ്പുവിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഓട്ടോണമസ് കാര്‍ പദ്ധതികളില്‍ ഫോക്‌സ്‌വാഗണും മെല്ലെപ്പോക്കു നയമാണ് സ്വീകരിച്ചു പോരുന്നത്. എന്നാല്‍ ആപ്പിളുമായുള്ള പങ്കാളിത്തം കമ്പനിയുടെ സല്‍പ്പേരു വീണ്ടെടുക്കുമെന്ന് ജര്‍മ്മന്‍ നിര്‍മ്മാതാക്കളും പ്രത്യാശിക്കുന്നു.

സഹകരിക്കാന്‍ ബിഎംഡബ്ല്യുവിന് താത്പര്യമില്ല; ആപ്പിളുമായി കൈകോര്‍ത്ത് ഫോക്‌സ്‌വാഗണ്‍

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇറ്റലിയിലെ ടൂറിനിലുള്ള ഫോക്‌സ്‌വാഗണ്‍ പരീക്ഷണ കേന്ദ്രത്തില്‍ നിന്നും T6 വാനുകളെ ആപ്പിള്‍ വൈദ്യുത ഓട്ടോണസ് വാഹനമായി പരിഷ്‌കരിക്കും. എന്തായാലും ആപ്പിളും ഫോക്‌സ്‌വാഗണും തമ്മിലുള്ള പുതിയ സഹകരണം വാഹനലോകത്തു ചര്‍ച്ചാവിഷയമായി മാറിക്കഴിഞ്ഞു.

Source: NY Times

Most Read Articles

Malayalam
കൂടുതല്‍... #volkswagen
English summary
Apple Signs Deal With Volkswagen To Develop Self-Driving Cars. Read in Malayalam.
Story first published: Sunday, May 27, 2018, 16:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X