'ഇടി' പരീക്ഷയില്‍ തവിടുപൊടിയായി ഇന്ത്യന്‍ നിര്‍മ്മിത റെനോ ക്വിഡ്
രണ്ടുവര്‍ഷം മുമ്പ് നടന്ന ഇടി പരീക്ഷയില്‍ പപ്പടം പൊടിയുന്നതു പോലെ ക്വിഡ് ഹാച്ച്ബാക്ക് തകര്‍ന്നടിഞ്ഞപ്പോള്‍ റെനോ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സുമിത് സാഹ്‌നി പറഞ്ഞു, 'ക്വിഡിലെ സുരക്ഷാ സജ്ജീകരണങ്ങള്‍ ഞങ്ങള്‍ കൂട്ടും. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കമ്പനി പരമാവധി മുന്‍കരുതലുകള്‍ സ്വീകരിക്കും'.

പരീക്ഷണ ഘട്ടത്തിലുണ്ടായിരുന്ന ക്വിഡിനെയാണ് ഗ്ലോബല്‍ എന്‍സിഎപി (ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം) ക്രാഷ് ടെസ്റ്റ് നടത്തിയതെന്നു റെനോ ഇന്ത്യ തലവന്‍ അന്നു വാദിച്ചു. നാലു മാസങ്ങള്‍ക്കു ശേഷം പിന്നെയും നടന്നു മറ്റൊരു ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റ്. ഹാച്ച്ബാക്ക് സുരക്ഷിതമാണെന്നു പ്രഖ്യാപിച്ച് 2016 ക്വിഡിനെ കമ്പനി പുനഃരവതരിപ്പിച്ച കാലം.

പക്ഷെ ക്രാഷ് ടെസ്റ്റ് ഫലം വന്നപ്പോള്‍ റെനോ ക്വിഡ് നേടിയത് ഒരു സ്റ്റാര്‍ മാത്രം. ക്വിഡിന്റെ സുരക്ഷ പൂജ്യത്തില്‍ നിന്നും ഒരു സ്റ്റാറിലേക്ക് കമ്പനി ഉയര്‍ത്തി. ഇതൊക്കെ പഴങ്കഥയെന്നു പറഞ്ഞു തള്ളിക്കള്ളയാന്‍ വരട്ടെ.

രണ്ടുവര്‍ഷങ്ങള്‍ക്കിപ്പുറവും ക്രാഷ് ടെസ്റ്റില്‍ റെനോ ക്വിഡ് പപ്പടം പോലെ പൊടിയുകയാണ്. ആസിയാന്‍ എന്‍സിഎപി മേല്‍നോട്ടം വഹിച്ച ക്രാഷ് ടെസ്റ്റില്‍ ഇന്ത്യന്‍ നിര്‍മ്മിത 2018 ക്വിഡ് അതിദാരുണമായി പരാജയപ്പെട്ടു.

ഇന്തോനേഷ്യന്‍ വിപണിയില്‍ പുറത്തിറങ്ങുന്ന ഇന്ത്യന്‍ നിര്‍മ്മിത ക്വിഡാണ് ക്രാഷ് ടെസ്റ്റിനായി ഉപയോഗിച്ചത്. പുതിയ റെനോ ക്വിഡ് ഒട്ടും സുരക്ഷിതമല്ലെന്നു ആസിയാന്‍ എന്‍സിഎപി സെക്രട്ടറി ജനറല്‍ ഡോക്ടര്‍ അന്‍വര്‍ അബു ഖാസിം പറഞ്ഞു.

ലോകത്തില്‍ ഏറ്റവുമധികം റോഡപകടങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യന്‍ നിര്‍മ്മിത 2018 റെനോ ക്വിഡ് വില്‍പനയ്‌ക്കെത്തുന്നത് തിര്‍ത്തും നിര്‍ഭാഗ്യകരമാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. നൂറില്‍ 24.68 പോയിന്റാണ് റെനോ ക്വിഡിന് ലഭിച്ചത്.

കുട്ടികളുടെ സുരക്ഷയിലും മുന്‍ സീറ്റ് യാത്രികരുടെ സുരക്ഷയിലും കാര്‍ അമ്പെ പരാജയമായി മാറി. 36 -ല്‍ 10.12 പോയിന്റ് മാത്രമാണ് മുതിര്‍ന്ന ആളുകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്ന ടെസ്റ്റില്‍ ഹാച്ച്ബാക്ക് കുറിച്ചത്.

കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ ക്വിഡ് നേടിയത് 49 -ല്‍ 14.56 പോയിന്റും. അതായത് മുതിര്‍ന്ന ആളുകള്‍ക്ക് 50 ശതമാനം സുരക്ഷയും കുട്ടികള്‍ക്ക് 25 ശതമാനം സുരക്ഷയും മാത്രമെ ക്വിഡ് സുരക്ഷ ഉറപ്പുവരുത്തുകയുള്ളു.

എബിഎസ്, ഇഎസ്‌സി, സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, ബ്ലൈന്‍ഡ് സ്‌പോട് അസിസ്റ്റന്‍സ് ടെക്‌നോളജി, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് തുടങ്ങിയവ പരിശോധിക്കുന്ന സേഫ്റ്റി അസിസ്റ്റ് ടെക്‌നോളജി വിഭാഗത്തില്‍ ഒരു പോയിന്റ് പോലും നേടാന്‍ റെനോ ക്വിഡിന് കഴിഞ്ഞില്ല.

കഴിഞ്ഞ വര്‍ഷം ലാറ്റിന്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ ബ്രസീലിയന്‍ നിര്‍മ്മിത റെനോ ക്വിഡ് മൂന്നു സ്റ്റാര്‍ നേട്ടം കൈവരിച്ചിരുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള തെക്കു കിഴക്കന്‍ ഏഷ്യന്‍ വിപണികളിലും ദക്ഷിണാഫ്രിക്കന്‍ വിപണിയിലും ഇന്ത്യന്‍ നിര്‍മ്മിത റെനോ ക്വിഡുകളാണ് വില്‍പനയ്‌ക്കെത്തുന്നത്.

ഇന്ത്യയില്‍ അണിനിരക്കുന്ന ക്വിഡില്‍ 0.8 ലിറ്റര്‍, 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. അഞ്ചു സ്പീഡ് മാനുവല്‍, അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് പതിപ്പുകള്‍ ക്വിഡില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. സുരക്ഷയുടെ കാര്യത്തില്‍ ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് മാത്രമെ ക്വിഡില്‍ പരാമര്‍ശിക്കാനുള്ളു.
2,66 ലക്ഷം മുതലാണ് ക്വിഡ് 0.8 ലിറ്റര്‍ പതിപ്പിന് വില. 1.0 ലിറ്റര്‍ ക്വിഡ് മാനുവല്‍ പതിപ്പിന് 3.57 ലക്ഷം രൂപ മുതല്‍ വില ഒരുങ്ങുന്നു. 3.87 ലക്ഷം തുല്‍ 4.34 ലക്ഷം രൂപ വരെയാണ് ക്വിഡ് എഎംടിയുടെ വില.


Click it and Unblock the Notifications








