അപകടത്തില്‍ തകര്‍ന്നടിഞ്ഞ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ റപ്പീഡ്

Written By: Staff

റോഡപകടത്തില്‍ തകര്‍ന്നടിഞ്ഞ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ റപ്പീഡ്. മുംബൈയില്‍ വെച്ചാണ് സംഭവം. അപകടത്തില്‍ ദാരുണമായി തകര്‍ന്ന റപ്പീഡിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. അപകട കാരണമെന്തെന്ന് വ്യക്തമല്ല.

അപകടത്തില്‍ തകര്‍ന്നടിഞ്ഞ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ റപ്പീഡ്

കാറിന്റെ ഇടത് വശം ഭാഗികമായി തകര്‍ന്ന നിലയിലാണ്. ഇടത് വശത്തുള്ള മുന്‍ഡോര്‍, ഫെന്‍ഡര്‍, വീല്‍, ബമ്പര്‍ എന്നിവയാണ് ഇടിയുടെ ആഘാതം ഏറ്റുവാങ്ങിയത്.

അപകടത്തില്‍ തകര്‍ന്നടിഞ്ഞ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ റപ്പീഡ്

എന്തായാലും കാര്‍ അമിതവേഗത്തിലായിരുന്നെന്ന് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു. മുന്നിലുള്ള 20 ഇഞ്ച് അലോയ് വീല്‍ കാറില്‍ നിന്നും വേര്‍പ്പെട്ട നിലയിലാണ്. ഇതു തന്നെ അപകട തീവ്രത വ്യക്തമാക്കും.

അപകടത്തില്‍ തകര്‍ന്നടിഞ്ഞ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ റപ്പീഡ്

ഗ്രില്ലിന്റെ താഴ്ന്നഭാഗങ്ങള്‍ക്കും സ്ഥാനചലനം സംഭവിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് പുറത്തുവന്ന നിലയിലാണ് എയര്‍ബാഗുകള്‍. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം.

അപകടത്തില്‍ തകര്‍ന്നടിഞ്ഞ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ റപ്പീഡ്

ജംങ്ഷനില്‍ വെച്ച് കൂട്ടിയിടി ഒഴിവാക്കാന്‍ കാര്‍ വെട്ടിച്ചു മാറ്റിയതാകാം അപകടത്തില്‍ കലാശിച്ചത്. റപ്പീഡ് അപകടത്തെ കുറിച്ച് പൊലീസിന്റെ പ്രതികരണം ലഭിച്ചിട്ടില്ല.

അപകടത്തില്‍ തകര്‍ന്നടിഞ്ഞ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ റപ്പീഡ്

കഴിഞ്ഞ വര്‍ഷവും റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ആസ്റ്റണ്‍ മാര്‍ട്ടിന്‍ റപ്പീഡും സമാന രീതിയില്‍ അപകടത്തില്‍പ്പെട്ടിരുന്നു. 6.0 ലിറ്റര്‍ V12 എഞ്ചിനിലാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ റപ്പീഡിന്റെ ഒരുക്കം.

അപകടത്തില്‍ തകര്‍ന്നടിഞ്ഞ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ റപ്പീഡ്

എഞ്ചിന് പരമാവധി 470 bhp കരുത്തും 600 Nm torque ഉം സൃഷ്ടിക്കാനാവും. നിലവില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ റപ്പീഡ് ഉത്പാദനത്തില്‍ ഇല്ല. 3.99 കോടി രൂപ എക്‌സ്‌ഷോറൂം വിലയിലാണ് മോഡല്‍ ഇന്ത്യയില്‍ ലഭ്യമായിരുന്നത്.

അപകടത്തില്‍ തകര്‍ന്നടിഞ്ഞ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ റപ്പീഡ്

ഈ വര്‍ഷമാദ്യം ബംഗളൂരുവില്‍ നിസാന്‍ ജിടി-ആര്‍ അപകടത്തില്‍പ്പെട്ടതും കാര്‍ പ്രേമികളെ നിരാശപ്പെടുത്തിയ സംഭവമാണ്. അപകടത്തില്‍ തകര്‍ന്നു നുറുങ്ങിയ ജിടി-ആറിന്റെ ചിത്രങ്ങളാണ് അന്നു പുറത്തുവന്നത്.

അപകടത്തില്‍ തകര്‍ന്നടിഞ്ഞ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ റപ്പീഡ്

അമിത വേഗത്തില്‍ കുതിച്ച കാറിന് മുന്നിലേക്ക് വഴിയാത്രക്കാരന്‍ അശ്രദ്ധമായി കടന്നു കയറിയതാണ് അപകട കാരണം. അന്നത്തെ അപകടത്തില്‍ ജിടി-ആര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു.

കൂടുതല്‍... #off beat
English summary
An Aston Martin Rapide Crashed In Mumbai. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark