ഏപ്രില്‍ മുതല്‍ കാര്‍ വില കൂട്ടുമെന്ന് ഔഡി ഇന്ത്യ; ഒമ്പതു ലക്ഷം രൂപ വരെ വില വര്‍ധിക്കും!

Written By:

ഏപ്രില്‍ ഒന്നു മുതല്‍ ഔഡി കാറുകളുടെ വില കൂടും. ഇന്ത്യയില്‍ ഏപ്രില്‍ മാസം മുതല്‍ കാര്‍ വില നാലു ശതമാനം കൂട്ടുമെന്ന് ഔഡി ഇന്ത്യ പ്രഖ്യാപിച്ചു. മോഡലുകളെ അടിസ്ഥാനപ്പെടുത്തി ഒരു ലക്ഷം രൂപ മുതല്‍ ഒമ്പതു ലക്ഷം രൂപ വരെ ഔഡി കാറുകളുടെ വില കൂടും.

ഏപ്രില്‍ മുതല്‍ കാര്‍ വില കൂട്ടുമെന്ന് ഔഡി ഇന്ത്യ; ഒമ്പതു ലക്ഷം രൂപ വരെ വില വര്‍ധിക്കും

കേന്ദ്ര ബജറ്റില്‍ ഇറക്കുമതി ചെയ്ത കാറുകളുടെ തീരുവ പത്തു ശതമാനത്തില്‍ നിന്നും പതിനഞ്ചു ശതമാനമായി വര്‍ധിപ്പിച്ചതാണ് ഔഡിയുടെ തീരുമാനത്തിന് പിന്നില്‍.

ഏപ്രില്‍ മുതല്‍ കാര്‍ വില കൂട്ടുമെന്ന് ഔഡി ഇന്ത്യ; ഒമ്പതു ലക്ഷം രൂപ വരെ വില വര്‍ധിക്കും

കേന്ദ്ര നടപടിയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് മാസം മുതല്‍ സ്‌കോഡയും കാറുകളുടെ വില കൂട്ടിയിരുന്നു. മോഡലുകളെ അടിസ്ഥാനപ്പെടുത്തി മൂന്നു മുതല്‍ നാല് ശതമാനം വരെയാണ് സ്‌കോഡ കാറുകളില്‍ വിലവര്‍ധനവ് നടപ്പിലാവുക.

ഏപ്രില്‍ മുതല്‍ കാര്‍ വില കൂട്ടുമെന്ന് ഔഡി ഇന്ത്യ; ഒമ്പതു ലക്ഷം രൂപ വരെ വില വര്‍ധിക്കും

അതേസമയം ഒറ്റയടിക്ക് കാറുകളുടെ വില സ്‌കോഡ കൂട്ടുന്നില്ല. പകരം വിവിധ ഘട്ടങ്ങളിലായാണ് വില വര്‍ധനവ് പ്രാബല്യത്തില്‍ വരിക. മാര്‍ച്ച് ഒന്നു മുതല്‍ കാര്‍ വിലയില്‍ ഒരു ശതമാനം വര്‍ധനവാണ് സ്‌കോഡ സ്വീകരിച്ചത്.

ഏപ്രില്‍ മുതല്‍ കാര്‍ വില കൂട്ടുമെന്ന് ഔഡി ഇന്ത്യ; ഒമ്പതു ലക്ഷം രൂപ വരെ വില വര്‍ധിക്കും

ഇതിന്റെ അടിസ്ഥാനത്തില്‍ 10,000 രൂപ മുതല്‍ 35,000 രൂപ വരെ സ്‌കോഡ മോഡലുകളില്‍ വില കൂടി. വരും മാസങ്ങളില്‍ കാര്‍ വില പതിയെ നാലു ശതമാനം വരെ കൂട്ടാനാണ് സ്‌കോഡയുടെ തീരുമാനം.

ഏപ്രില്‍ മുതല്‍ കാര്‍ വില കൂട്ടുമെന്ന് ഔഡി ഇന്ത്യ; ഒമ്പതു ലക്ഷം രൂപ വരെ വില വര്‍ധിക്കും

1.5 ലക്ഷം രൂപ വരെ വില വര്‍ധനവ് സ്‌കോഡ കാറുകളില്‍ പ്രതീക്ഷിക്കാം. ഇറക്കുമതി ചെയ്യുന്ന എഞ്ചിനുകളെയും ഗിയര്‍ബോക്സുകളെയും ഔറംഗാബാദിലുള്ള പ്ലാന്റില്‍ നിന്നുമാണ് സ്‌കോഡ അസംബിള്‍ ചെയ്യുന്നത്.

ഏപ്രില്‍ മുതല്‍ കാര്‍ വില കൂട്ടുമെന്ന് ഔഡി ഇന്ത്യ; ഒമ്പതു ലക്ഷം രൂപ വരെ വില വര്‍ധിക്കും

പ്രാദേശിക ഉത്പാദനം വര്‍ധിപ്പിക്കാനുള്ള നീക്കങ്ങള്‍ സ്‌കോഡ നടത്തുന്നുണ്ട്. നിലവിലുള്ള രണ്ടു ശതമാനം വിപണി വിഹിതം അഞ്ചു ശതമാനത്തില്‍ എത്തിക്കുകയാണ് സ്‌കോഡയുടെ ലക്ഷ്യം.

കൂടുതല്‍... #audi
English summary
Audi Hike Prices By 4 Percentage On Its Entire Lineup. Read in Malayalam.
Story first published: Saturday, March 17, 2018, 10:19 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark