ഔഡി Q3, Q7 ഡിസൈന്‍ എഡിഷനുകള്‍ ഇന്ത്യയില്‍, വില 40.76 ലക്ഷം മുതല്‍

By Staff

Q7, Q3 എസ്‌യുവികള്‍ക്ക് പുതിയ ഡിസൈന്‍ എഡിഷനുമായി ഔഡി. Q7, Q3 ഡിസൈന്‍ എഡിഷനുകള്‍ വിപണിയില്‍ പുറത്തിറങ്ങി. 40.76 ലക്ഷം രൂപയാണ് ഔഡി Q3 ഡിസൈന്‍ എഡിഷന് വില. 82.37 ലക്ഷം രൂപ വിലയില്‍ ഔഡി Q7 ഡിസൈന്‍ എഡിഷന്‍ വിപണിയില്‍ ലഭ്യമാകും. കഴിഞ്ഞ മാസം Q5 പെട്രോളിന്റെ അവതരണ വേളയില്‍ പുതിയ ഡിസൈന്‍ എഡിഷനുകളെ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു.

ഔഡി Q3, Q7 ഡിസൈന്‍ എഡിഷനുകള്‍ ഇന്ത്യയില്‍, വില 40.76 ലക്ഷം മുതല്‍

കോസ്മറ്റിക് അപ്‌ഡേറ്റുകളും കൂടുതല്‍ പ്രീമിയം ഫീച്ചറുകളുമാണ് Q7, Q3 ഡിസൈന്‍ എഡിഷനുകളുടെ പ്രധാനവിശേഷം. തിളക്കമാര്‍ന്ന ക്രിസ്റ്റല്‍ ക്ലിയര്‍ ടെയില്‍ലൈറ്റുകളും നാപ്പ ലെതര്‍ സീറ്റ് അപ്‌ഹോള്‍സ്റ്ററിയും ഔഡി Q3 ഡിസൈന്‍ എഡിഷന്‍ പുതുതായി അവകാശപ്പെടും.

ഔഡി Q3, Q7 ഡിസൈന്‍ എഡിഷനുകള്‍ ഇന്ത്യയില്‍, വില 40.76 ലക്ഷം മുതല്‍

ഗ്ലോസ് ബ്ലാക് ഫിനിഷുള്ള അഞ്ചു സ്‌പോക്ക് അലോയ് വീല്‍ ശൈലിയും മോഡലില്‍ എടുത്തുപറയണം. എസ്‌യുവിയുടെ പിന്‍ ഡോറില്‍ പതിഞ്ഞിട്ടുള്ള ക്വാട്ട്രോ ബാഡ്ജിംഗ് ഡിസൈന്‍ എഡിഷന്റെ മാത്രം പ്രത്യേകതയാണ്.

ഔഡി Q3, Q7 ഡിസൈന്‍ എഡിഷനുകള്‍ ഇന്ത്യയില്‍, വില 40.76 ലക്ഷം മുതല്‍

ഔഡി Q7 ഡിസൈന്‍ എഡിഷനിലും ചിത്രം വ്യത്യസ്തമല്ല. പിന്‍നിര സീറ്റുകളിലെ സുഖസൗകര്യങ്ങള്‍ ഔഡി പുതുക്കി. പിന്‍നിര യാത്രക്കാര്‍ക്ക് വേണ്ടി ഹെഡ്‌റ്റെസ്റ്റില്‍ ഒരുക്കിയ പ്രത്യേക സ്‌ക്രീന്‍ അകത്തളത്തിലെ മുഖ്യവിശേഷമാണ്.

ഔഡി Q3, Q7 ഡിസൈന്‍ എഡിഷനുകള്‍ ഇന്ത്യയില്‍, വില 40.76 ലക്ഷം മുതല്‍

ഔഡി കൂള്‍ ബാഗും ക്യാബിനില്‍ ഒരുങ്ങുന്നുണ്ട്. നീലയും പച്ചയും ഇടകലര്‍ന്ന നിറശൈലിയാണ് അകത്തളത്തിന്. പരിഷ്‌കരിച്ച ഇരുണ്ട എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ Q7 ഡിസൈന്‍ എഡിഷന്റെ പിന്നഴക് കൂട്ടും. അതേസമയം ഇരു എസ്‌യുവികളുടെ എഞ്ചിനില്‍ മാറ്റങ്ങളില്ല.

ഔഡി Q3, Q7 ഡിസൈന്‍ എഡിഷനുകള്‍ ഇന്ത്യയില്‍, വില 40.76 ലക്ഷം മുതല്‍

നിലവിലുള്ള 1.4 ലിറ്റര്‍ TFSI പെട്രോള്‍, 2.0 ലിറ്റര്‍ TDI ഡീസല്‍ എഞ്ചിനുകള്‍ ഔഡി Q3 ഡിസൈന്‍ എഡിഷനില്‍ തുടരുന്നു. Q3 -യിലുള്ള ഇരു എഞ്ചിന്‍ പതിപ്പുകളും 148 bhp കരുത്തുവീതം പരമാവധി സൃഷ്ടിക്കും.

ഔഡി Q3, Q7 ഡിസൈന്‍ എഡിഷനുകള്‍ ഇന്ത്യയില്‍, വില 40.76 ലക്ഷം മുതല്‍

Q7 ഡിസൈന്‍ എഡിഷനില്‍ 3.0 ലിറ്റര്‍ TDI ഡീസല്‍ എഞ്ചിന്‍ 245 bhp കരുത്തും 2.0 ലിറ്റര്‍ TFSI പെട്രോള്‍ എഞ്ചിന്‍ 248 bhp കരുത്തും പരമാവധി അവകാശപ്പെടും. ഇന്ത്യയില്‍ Q7 എസ്‌യുവിക്കാണ് പ്രചാരം കൂടുതല്‍.

ഔഡി Q3, Q7 ഡിസൈന്‍ എഡിഷനുകള്‍ ഇന്ത്യയില്‍, വില 40.76 ലക്ഷം മുതല്‍

എന്നാല്‍ എതിരാളികള്‍ക്ക് മുന്നില്‍ ഔഡി Q3 പഴഞ്ചനാണ്. ബിഎംഡബ്ല്യു X1, വോള്‍വോ XC40 തുടങ്ങിയ പുതുതലമുറ മോഡലുകളുടെ കടന്നുകയറ്റം Q3 -യെ പഴഞ്ചനാക്കി മാറ്റുന്നു.

More from DriveSpark

Article Published On: Tuesday, July 17, 2018, 19:05 [IST]
English summary
Audi Q7 And Q3 Design Edition Launched In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X