പുത്തന്‍ Q5 എസ്‌യുവിയുമായി ഔഡി വിപണിയില്‍; വില 53.25 ലക്ഷം രൂപ മുതല്‍
Recommended Video

പുതിയ ഔഡി Q5 ഇന്ത്യയില്‍ പുറത്തിറങ്ങി. 53.25 ലക്ഷം രൂപ മുതലാണ് 2018 ഔഡി Q5 ന്റെ എക്‌സ്‌ഷോറൂം വില. ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ ഇടത്തരം എസ്‌യുവി നിരയിലുള്ള Q5 ന്റെ രണ്ടാം തലമുറയാണ് പുതിയ മോഡല്‍. 2016 പാരിസ് മോട്ടോര്‍ ഷോയിലാണ് പുത്തന്‍ Q5 നെ ഔഡി ആദ്യമായി അവതരിപ്പിച്ചത്.

പ്രീമിയം പ്ലസ്, ടെക്‌നോളജി എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് പുതിയ ഔഡി Q5 ന്റെ വരവ്. 53,25,000 രൂപയാണ് പ്രീമിയം പ്ലസിന്റെ പ്രൈസ് ടാഗ്. 57,60,000 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ടെക്‌നോളജി വേരിയന്റ് വിപണിയില്‍ എത്തുന്നത്.

നിലവിലുള്ള 2.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനില്‍ തന്നെയാണ് പുത്തന്‍ ഔഡി Q5 ന്റെയും ഒരുക്കം. 3,800-4,000 rpm ല്‍ 187 bhp കരുത്തും 1,750-3,000 rpm ല്‍ 400 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍.

ക്വാട്ട്രോ ഓള്‍-വീല്‍-ഡ്രൈവ് സംവിധാനം മുഖേന നാല് ചക്രങ്ങളിലേക്കും പുതിയ 7 സ്പീഡ് എസ് ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് കരുത്തെത്തിക്കും. 17.01 കിലോമീറ്ററാണ് പുതിയ മോഡലില്‍ ഔഡി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

നിശ്ചലാവസ്ഥയില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ പുതിയ ഔഡി Q5 ന് വേണ്ടത് 7.9 സെക്കന്‍ഡുകളാണ്. മണിക്കൂറില്‍ 218 കിലോമീറ്ററാണ് പുതിയ ജര്‍മ്മന്‍ എസ്‌യുവിയുടെ പരമാവധി വേഗത.

എംഎല്‍ബി ഇവോ അടിത്തറയില്‍ ഒരുങ്ങിയ A7 ല്‍ നിന്നും കടമെടുത്ത ഘടകങ്ങളാണ് പുതുതലമുറ Q5 ല്‍ ഒരുങ്ങുന്നത്. പുതിയ അടിത്തറയുടെ പശ്ചാത്തലത്തില്‍ 90 കിലോഗ്രാം ഭാരം 2018 Q5 ല്‍ കുറഞ്ഞിട്ടുണ്ട്.

വിശാലമായ അകത്തളമാണ് രണ്ടാം തലമുറ Q5 ന്റെ പ്രധാന ആകര്‍ഷണം. സിഗ്നേച്ചര്‍ സിംഗിള്‍-ഫ്രെയിം ഗ്രില്‍, മാട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, സ്‌പോര്‍ടി ബോണറ്റ് എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ ഔഡി Q5 ന്റെ മുഖരൂപം.

റൂഫ്-മൗണ്ടഡ് സ്‌പോയിലര്‍, പുതുക്കിയ ബമ്പര്‍, റിയര്‍ ഡിഫ്യൂസര്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ റിയര്‍ എന്‍ഡ് ഡിസൈനില്‍ ശ്രദ്ധേയം. ലെതര്‍ അപ്‌ഹോള്‍സ്റ്ററി, പാഡില്‍ ഷിഫ്‌റ്റോട് കൂടിയ ത്രീ-സ്‌പോക്ക് ലെതര്‍ സ്റ്റീയറിംഗ് വീല്‍, ഇലക്ട്രിക്കലി അ്ഡ്ജസ്റ്റബിള്‍ ഫ്രണ്ട് സീറ്റ് എന്നിങ്ങനെ നീളുന്നു ഇന്റീരിയര്‍ ഫീച്ചറുകള്‍.

ക്ലാസിക്, പ്രൊഗ്രസീവ് വ്യൂകളോടുള്ള 12.3 ഇഞ്ച് ഔഡി വിര്‍ച്വല്‍ കോക്പിറ്റ് ഡിസ്‌പ്ലേ, 8.3 ഇഞ്ച് MMI ഡിസ്‌പ്ലേ, വയര്‍ലെസ് ചാര്‍ജ്ജിംഗോട് കൂടിയ ഔഡി ഫോണ്‍ ബോക്‌സ് എന്നിവയും അകത്തളത്തെ ആകര്‍ഷണങ്ങളാണ്.

കംഫോര്‍ട്ട്, ഡയനാമിക്, ഓട്ടോ, ഇന്‍ഡിവീജ്വല്‍, ഓഫ്-റോഡ് എന്നിങ്ങനെയുള്ള അഞ്ചു ഡ്രൈവിംഗ് മോഡുകള്‍ പുതിയ Q5 ല്‍ ലഭ്യമാണ്.

ത്രീ-സോണ്‍ ഓട്ടോമാറ്റിക് എയര്‍ കണ്ടീഷണര്‍, ഡാമ്പിംഗ് കണ്‍ട്രോളോടുള്ള അഡാപ്റ്റീവ് സസ്‌പെന്‍ഷന്‍, പനാരോമിക് സണ്‍റൂഫ്, സ്പീഡ് ലിമിറ്റര്‍ ഫംങ്ഷനോടെയുള്ള ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയും എസ്‌യുവിയുടെ മറ്റു ഫീച്ചറുകളാണ്.

എട്ട് എയര്‍ബാഗുകള്‍, റിയര്‍വ്യൂ ക്യാമറയോട് കൂടിയ ഔഡി പാര്‍ക്കിംഗ് സംവിധാനം, ആക്ടിവ് ലെയ്ന്‍ അസിസ്റ്റ്, കൊളീഷന്‍ അവോയിഡന്‍സ് അസിസ്റ്റ്, പാര്‍ക്ക് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട് വാര്‍ണിംഗ് ഉള്‍പ്പെടുന്നതാണ് ഔഡി Q5 എസ്‌യുവിയുടെ സുരക്ഷാമുഖം.

ഇന്ത്യയില്‍ മെര്‍സിഡീസ്-ബെന്‍സ് ജിഎല്‍സി, ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്, ബിഎംഡബ്ല്യു X3, വോള്‍വോ XC60 എന്നിവരോടാണ് പുതിയ ഔഡി Q5 ഏറ്റുമുട്ടുക.
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here


Click it and Unblock the Notifications








