സഹായഹസ്തം നീട്ടി വാഹനലോകം; കേരളത്തിന് ബജാജിന്റെ രണ്ടുകോടി, ഒരുകോടി നല്‍കി ഹ്യുണ്ടായിയും

By Staff

മഹാപ്രളയത്തില്‍ നിന്നും കരകയറുന്ന കേരളത്തിന് ബജാജിന്റെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ടുകോടി രൂപ ബജാജ് നല്‍കും. വിവിധ ബജാജ് ട്രസ്റ്റുകള്‍ ഇതിനകം സമാഹരിച്ചു നല്‍കിയ 50 ലക്ഷം രൂപയ്ക്ക് പുറമെയാണ് ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ ബജാജിന്റെ സംഭാവന.

സഹായഹസ്തം നീട്ടി വാഹനലോകം; കേരളത്തിന് ബജാജിന്റെ രണ്ടുകോടി, ഒരുകോടി നല്‍കി ഹ്യുണ്ടായിയും

പ്രഖ്യാപിച്ചിരിക്കുന്ന രണ്ടുകോടിയില്‍ ഒരുകോടി രൂപ മുഖ്യമന്ത്രി പിണറായി വിജയന് കമ്പനി നേരിട്ടു കൈമാറും. ബാക്കിയുള്ള ഒരുകോടി രൂപ ജാന്‍കിദേവി ബജാജ് ഗ്രാം വികാസ് സന്‍സ്ത പദ്ധതിയിലൂടെ ദുരിതത്തില്‍പ്പെട്ട ജനങ്ങള്‍ക്ക് ആവശ്യസാധനങ്ങള്‍ അടങ്ങുന്ന കിറ്റുകള്‍ എത്തിക്കാന്‍ ബജാജ് ഉപയോഗപ്പെടുത്തും.

സഹായഹസ്തം നീട്ടി വാഹനലോകം; കേരളത്തിന് ബജാജിന്റെ രണ്ടുകോടി, ഒരുകോടി നല്‍കി ഹ്യുണ്ടായിയും

കുറഞ്ഞപക്ഷം ആയിരം കുടുംബങ്ങള്‍ക്ക് ആവശ്യസാധനങ്ങള്‍ ഉള്ളടങ്ങുന്ന കിറ്റ് ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നു ബജാജ് വ്യക്തമാക്കി. വാട്ടര്‍ ഫില്‍ട്ടര്‍, ടാര്‍പൊളീന്‍ ഷീറ്റ്, നൈലോണ്‍ കയറുകള്‍, അടുക്കള ഉപകരണങ്ങള്‍, പ്ലാസ്റ്റിക് പായകള്‍, പുതപ്പ്, ടവല്‍, സോപ്പ് തുടങ്ങിയവ കിറ്റില്‍ ഉള്‍പ്പെടും.

സഹായഹസ്തം നീട്ടി വാഹനലോകം; കേരളത്തിന് ബജാജിന്റെ രണ്ടുകോടി, ഒരുകോടി നല്‍കി ഹ്യുണ്ടായിയും

കേരളത്തിലെ ഉടനീളമുള്ള ബജാജ് ഡീലര്‍ഷിപ്പുകള്‍ കിറ്റ് വിതരണത്തിന് മേല്‍നോട്ടം വഹിക്കും. കേരള ജനതയുടെ അതിജീവനത്തിന് വേണ്ടി തങ്ങളാല്‍ കഴിയുന്ന സഹായം മുഴുവന്‍ ബജാജ് നല്‍കുമെന്ന് ബജാജ് ഓട്ടോ ഇന്‍ട്രാ സിറ്റി ബിസിനസ് പ്രസിഡന്റ് ആര്‍ സി മഹേശ്വരി പറഞ്ഞു.

സഹായഹസ്തം നീട്ടി വാഹനലോകം; കേരളത്തിന് ബജാജിന്റെ രണ്ടുകോടി, ഒരുകോടി നല്‍കി ഹ്യുണ്ടായിയും

പ്രളയദുരിതത്തില്‍ ആടിയുലഞ്ഞ കേരളത്തെ സഹായിക്കാന്‍ ഒട്ടനവധി വാഹന നിര്‍മ്മാതാക്കളാണ് നിര്‍ണ്ണായക നിമിഷങ്ങളില്‍ മുന്നോട്ടു വന്നത്. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുകോടി രൂപ ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി കൈമാറിയിരുന്നു.

സഹായഹസ്തം നീട്ടി വാഹനലോകം; കേരളത്തിന് ബജാജിന്റെ രണ്ടുകോടി, ഒരുകോടി നല്‍കി ഹ്യുണ്ടായിയും

പ്രളയത്തില്‍ വലഞ്ഞ കേരളത്തിന് ടിവിഎസാണ് വാഹന ലോകത്ത് നിന്നുമാദ്യം സഹായമെത്തിച്ചത്. ഒരുകോടി രൂപ ടിവിഎസ് നല്‍കിയതിന് പിന്നാലെ ജര്‍മ്മന്‍ ആഢംബര കാര്‍ നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ് ദുരിതാശ്വാസനിധിയിലേക്ക് 30 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു.

സഹായഹസ്തം നീട്ടി വാഹനലോകം; കേരളത്തിന് ബജാജിന്റെ രണ്ടുകോടി, ഒരുകോടി നല്‍കി ഹ്യുണ്ടായിയും

ബിഎംഡബ്ല്യു, ഫോക്‌സ്‌വാഗണ്‍, ടാറ്റ മോട്ടോര്‍സ് എന്നീ കമ്പനികളും കേരള ജനത്ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എണ്ണമറ്റ വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതിനാല്‍ വിദഗ്ധരടങ്ങുന്ന പ്രത്യേക സംഘത്തെ അതത് നിര്‍മ്മാതാക്കള്‍ കേരളത്തിലെ ഡീലര്‍ഷിപ്പുകളില്‍ നിയോഗിച്ചു കഴിഞ്ഞു.

സഹായഹസ്തം നീട്ടി വാഹനലോകം; കേരളത്തിന് ബജാജിന്റെ രണ്ടുകോടി, ഒരുകോടി നല്‍കി ഹ്യുണ്ടായിയും

ഡീലര്‍ഷിപ്പുകളില്‍ എത്തുന്ന വാഹനങ്ങള്‍ എത്രയുംപെട്ടെന്നു റിപ്പയര്‍ ചെയ്തു നല്‍കാന്‍ തങ്ങള്‍ പരമാവധി ശ്രമിക്കുമെന്ന് പത്രക്കുറിപ്പില്‍ നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. ഇതിനുവേണ്ടി ഡീലര്‍ഷിപ്പുകളില്‍ സ്പെയര്‍പാര്‍ട്സുകളുടെ ലഭ്യത കമ്പനികള്‍ ഉറപ്പുവരുത്തും.

സഹായഹസ്തം നീട്ടി വാഹനലോകം; കേരളത്തിന് ബജാജിന്റെ രണ്ടുകോടി, ഒരുകോടി നല്‍കി ഹ്യുണ്ടായിയും

മാത്രമല്ല ഇന്‍ഷുറന്‍സ് ക്ലെയിം നടപടികള്‍ ഡീലര്‍ഷിപ്പുകളില്‍ ദ്രുതഗതിയില്‍ നടപ്പിലാകും. വെള്ളക്കെട്ടില്‍ വാഹനം നിന്നുപോയാല്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കരുതെന്നാണ് നിര്‍മ്മാതാക്കള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന പ്രധാന നിര്‍ദ്ദേശം.

സഹായഹസ്തം നീട്ടി വാഹനലോകം; കേരളത്തിന് ബജാജിന്റെ രണ്ടുകോടി, ഒരുകോടി നല്‍കി ഹ്യുണ്ടായിയും

വെള്ളത്തില്‍ വെച്ച് വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ പുകക്കുഴലിലൂടെ വെള്ളം എഞ്ചിനകത്തേക്ക് കയറും. എഞ്ചിനില്‍ വെള്ളം കടന്നുകയറിയാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാന്‍ സാധ്യത കുറയും.

സഹായഹസ്തം നീട്ടി വാഹനലോകം; കേരളത്തിന് ബജാജിന്റെ രണ്ടുകോടി, ഒരുകോടി നല്‍കി ഹ്യുണ്ടായിയും

ഇക്കാര്യം മുന്‍നിര്‍ത്തി സൗജന്യ റോഡ്സൈഡ് അസിസ്റ്റന്‍സ് നമ്പറില്‍ ബന്ധപ്പെട്ട് വാഹനം ഡീലര്‍ഷിപ്പുകളില്‍ എത്തിക്കാനാണ് ഉപഭോക്താക്കള്‍ ശ്രമിക്കേണ്ടത്.

Most Read Articles

Malayalam
കൂടുതല്‍... #auto news
English summary
Bajaj Auto Donates ₹ 2 Crore Towards Kerala's Flood Relief Fund. Read in Malayalam.
Story first published: Tuesday, August 21, 2018, 17:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X