അത്യാഢംബര പോര്; പുതിയ ബെന്റ്‌ലി ബെന്റെയ്ഗ V8 ഇന്ത്യയില്‍, എതിരാളി റോള്‍സ് റോയ്‌സ് കലിനന്‍

By Dijo Jackson

ആഗോള വിപണിയില്‍ വന്നിട്ട് ദിവസങ്ങളേറെ പിന്നിട്ടില്ല, പുതിയ ബെന്റ്‌ലി ബെന്റെയ്ഗ V8 ഇന്ത്യയില്‍ പുറത്തിറങ്ങി. 3.78 കോടി രൂപയാണ് ബെന്റ്‌ലി മോട്ടോര്‍സ് അവതരിപ്പിച്ച ബെന്റെയ്ഗ V8 -ന്റെ പ്രാരംഭവില (എക്‌സ്‌ഷോറൂം മുംബൈ). ഏറ്റവും ഉയര്‍ന്ന ബെന്റെയ്ഗ V8 വകഭേദത്തിന് വില ഏഴു കോടി രൂപ. രണ്ടു വര്‍ഷം മുമ്പു ബെന്റ്‌ലി കാഴ്ചവെച്ച W12 ബെന്റെയ്ഗയ്ക്ക് താഴെയാണ് പുതിയ ബെന്റെയ്ഗ V8 -ന് സ്ഥാനം.

അത്യാഢംബര പോര്; ബെന്റ്‌ലി ബെന്റെയ്ഗ V8 ഇന്ത്യയില്‍, എതിരാളി റോള്‍സ് റോയ്‌സ് കലിനന്‍

പതിവു പോലെ അത്യാഢംബരത്തിന്റെയും കരുത്തിന്റെയും മൂര്‍ത്തി ഭാവമാണ് പുതിയ ബെന്റെയ്ഗ V8 ഉം. ഒരുക്കം നാലു ലിറ്റര്‍ ഇരട്ട ടര്‍ബ്ബോചാര്‍ജ്ഡ് V8 എഞ്ചിനില്‍. 542 bhp കരുത്തും 770 Nm torque ഉം എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. എട്ടു സ്പീഡാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്. എഞ്ചിന്‍ കരുത്ത് ബെന്റെയ്ഗ V8 -ന്റെ നാലു ചക്രങ്ങളിലേക്കും എത്തും.

അത്യാഢംബര പോര്; ബെന്റ്‌ലി ബെന്റെയ്ഗ V8 ഇന്ത്യയില്‍, എതിരാളി റോള്‍സ് റോയ്‌സ് കലിനന്‍

ഭാരം രണ്ടു ടൺ. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ എസ്‌യുവിക്ക് നാലര സെക്കന്‍ഡുകള്‍ മതി. മുതിര്‍ന്ന W12 ബെന്റെയ്ഗ 4.1 സെക്കന്‍ഡുകള്‍ കൊണ്ടു നൂറു കിലോമീറ്റര്‍ വേഗത പിന്നിടും. പരമാവധി 290 കിലോമീറ്റര്‍ വേഗത്തില്‍ വരെ ബെന്റെയ്ഗ V8 കുതിക്കും.

അത്യാഢംബര പോര്; ബെന്റ്‌ലി ബെന്റെയ്ഗ V8 ഇന്ത്യയില്‍, എതിരാളി റോള്‍സ് റോയ്‌സ് കലിനന്‍

W12 ബെന്റെയ്ഗയുടെ പരമാവധി വേഗം 301 കിലോമീറ്റര്‍. ഇന്ധനടാങ്ക് 85 ലിറ്റര്‍. പൂര്‍ണ ടാങ്കില്‍ 746 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ബെന്റെയ്ഗ V8 ന് പറ്റുമെന്നു ബെന്റ്‌ലി അവകാശപ്പെടുന്നു. ഇന്ധനം അനാവശ്യമായി നഷ്ടപ്പെടാതിരിക്കാന്‍ 'സിലിണ്ടര്‍ ഡിയാക്ടിവേഷന്‍ ടെക്‌നോളജി'യും എസ്‌യുവിയിലുണ്ട്.

അത്യാഢംബര പോര്; ബെന്റ്‌ലി ബെന്റെയ്ഗ V8 ഇന്ത്യയില്‍, എതിരാളി റോള്‍സ് റോയ്‌സ് കലിനന്‍

കുറഞ്ഞ വേഗത്തില്‍ സിലിണ്ടറുകളുടെ പ്രവര്‍ത്തനം സിലിണ്ടര്‍ ഡിയാക്ടിവേഷന്‍ ടെക്‌നോളജി നിയന്ത്രിക്കും. എസ്‌യുവിയുടെ മുന്‍ ടയറുകളില്‍ 440 mm ഡിസ്‌ക്കും പിന്‍ ടയറുകളില്‍ 370 mm ഡിസ്‌ക്കും ബ്രേക്കിംഗ് ഒരുക്കും.

അത്യാഢംബര പോര്; ബെന്റ്‌ലി ബെന്റെയ്ഗ V8 ഇന്ത്യയില്‍, എതിരാളി റോള്‍സ് റോയ്‌സ് കലിനന്‍

കാര്‍ബണ്‍ സെറാമിക് ബ്രേക്കുകളെ മോഡലില്‍ തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. രൂപത്തിലും ഭാവത്തിലും W12, V8 ബെന്റെയ്ഗകള്‍ ഏറെക്കുറെ സമാനമാണ്. അതേസമയം ബ്രേക്ക് കാലിപ്പറുകള്‍ക്ക് ലഭിച്ച ചുവപ്പു നിറം ബെന്റെയ്ഗ V8 -നെ നിരയില്‍ വേറിട്ടു നിര്‍ത്തും.

അത്യാഢംബര പോര്; ബെന്റ്‌ലി ബെന്റെയ്ഗ V8 ഇന്ത്യയില്‍, എതിരാളി റോള്‍സ് റോയ്‌സ് കലിനന്‍

എസ്‌യുവിയില്‍ 21 ഇഞ്ച് അലോയ് വീല്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. എന്നാല്‍ 20 ഇഞ്ച്, 22 ഇഞ്ച് അലോയ് വീലുകളെയും മോഡലില്‍ ബെന്റ്‌ലി ലഭ്യമാക്കുന്നുണ്ട്. പരിഷ്‌കരിച്ച ഗ്രില്ലും ടെയില്‍ പൈപ് ശൈലിയും ബെന്റെയ്ഗ V8 -ന്റെ വിശേഷങ്ങളില്‍ ഉള്‍പ്പെടും.

അത്യാഢംബര പോര്; ബെന്റ്‌ലി ബെന്റെയ്ഗ V8 ഇന്ത്യയില്‍, എതിരാളി റോള്‍സ് റോയ്‌സ് കലിനന്‍

ബെന്റെയ്ഗ V8 -ന്റെ അകത്തളത്തില്‍ അത്യാഢംബര കവിഞ്ഞൊഴുകും. സ്റ്റീയറിംഗ് വീല്‍ തടിയിലും തുകലിലും നിര്‍മ്മിതം. ഡോറുകളിലുള്ളത് തിളങ്ങുന്ന കാര്‍ബണ്‍ ഫൈബര്‍ ഘടകങ്ങള്‍. ഡാഷ്‌ബോര്‍ഡിലും, സെന്‍ര്‍ കണ്‍സോളിലും ഇതേ കാര്‍ബണ്‍ ഫൈബര്‍ ഘടകങ്ങള്‍ ഒരുങ്ങുന്നുണ്ട്.

അത്യാഢംബര പോര്; ബെന്റ്‌ലി ബെന്റെയ്ഗ V8 ഇന്ത്യയില്‍, എതിരാളി റോള്‍സ് റോയ്‌സ് കലിനന്‍

ഹെഡ്‌സ് അപ് ഡിസ്‌പ്ലേയും 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും അകത്തളത്തില്‍ എടുത്തുപറയണം. പിന്‍നിര യാത്രക്കാര്‍ക്ക് വേണ്ടി പ്രത്യേക 12.0 ഇഞ്ച് ബെന്റ്‌ലി എന്റര്‍ടെയ്ന്‍മെന്റ് ടാബ്‌ലെറ്റ് ഇടംപിടിക്കുന്നുണ്ട്.

അത്യാഢംബര പോര്; ബെന്റ്‌ലി ബെന്റെയ്ഗ V8 ഇന്ത്യയില്‍, എതിരാളി റോള്‍സ് റോയ്‌സ് കലിനന്‍

ചെസ്ട്‌നട്ട് നിറത്തിലുള്ള ലെതര്‍ അപ്‌ഹോള്‍സ്റ്ററിയും ബെന്റ്‌ലി ബെന്റെയ്ഗയിലെ മുഖ്യവിശേഷമാണ്. റോള്‍സ് റോയ്‌സ് കലിനന്‍, റേഞ്ച് റോവര്‍ SV ഓട്ടോബയോഗ്രഫി എന്നിവരോടാണ് ബെന്റ്‌ലി ബെന്റെയ്ഗ V8 -ന്റെ അങ്കം.

More from DriveSpark

Article Published On: Thursday, June 7, 2018, 17:36 [IST]
English summary
Bentley Bentayga V8 Launched In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X