നടപടി ശക്തം; ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടിക്ക് അറുപതു ലക്ഷം രൂപ നികുതിയടച്ച് ഉടമ!

By Staff

അന്യസംസ്ഥാനത്ത് നിന്നും രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ സ്ഥിരമായി ഓടുന്ന വാഹനങ്ങള്‍ക്ക് നികുതി അടയ്ക്കാനുള്ള അവസാന തിയ്യതി ഇന്ന്. പുതുച്ചേരി രജിസ്‌ട്രേഷന്‍ ആഢംബര കാറുകള്‍ നിരത്ത് കൈയ്യടക്കുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി.

നടപടി ശക്തം; ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടിക്ക് അറുപതു ലക്ഷം രൂപ നികുതിയടച്ച് ഉടമ!

മെയ് മാസം മുതല്‍ നികുതി അടയ്ക്കാതെ കേരളത്തില്‍ പതിവായി ഓടുന്ന അന്യസംസ്ഥാന വാഹനങ്ങള്‍ പരിശോധിച്ച് കര്‍ശന നടപടികള്‍ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ്.

നടപടി ശക്തം; ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടിക്ക് അറുപതു ലക്ഷം രൂപ നികുതിയടച്ച് ഉടമ!

ഇതിനിടെ കഴിഞ്ഞ ദിവസം എറണാകുളത്ത് പുതുച്ചേരി രജിസ്‌ട്രേഷനിലുള്ള ആഢംബര കാറിന് ഉടമ അറുപതു ലക്ഷം രൂപ നികുതി അടച്ച സംഭവം വാര്‍ത്തകളില്‍ ശ്രദ്ധനേടുന്നു. പെരുമ്പാവൂര്‍ സബ്‌റീജിയണല്‍ ട്രാന്‍സ്‌പോര്‍ട് ഓഫീസില്‍ സയ്യിദ് നസീര്‍ എന്ന വ്യവസായിയാണ് ബെന്റലി കോണ്‍ടിനന്റല്‍ ജിടിയ്ക്ക് വേണ്ടി അറുപതു ലക്ഷം രൂപ നികുതിയടച്ചത്.

നടപടി ശക്തം; ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടിക്ക് അറുപതു ലക്ഷം രൂപ നികുതിയടച്ച് ഉടമ!

പുതുച്ചേരി വാഹനങ്ങളുടെ നികുതി സ്വീകരിച്ചതില്‍ ഏറ്റവും കൂടിയ തുകയാണിതെന്ന കാര്യവും ശ്രദ്ധേയം. ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലാണ് മൂന്നു കോടി രൂപ വിലയുള്ള ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടി.

നടപടി ശക്തം; ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടിക്ക് അറുപതു ലക്ഷം രൂപ നികുതിയടച്ച് ഉടമ!

ആഢംബര കാറുകളുടെ കാര്യത്തില്‍ വാഹനവിലയുടെ ഇരുപതു ശതമാനമാണ് റോഡ് നികുതി. സയ്യിദ് നസീറിന്റെ ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടിക്ക് ഉടന്‍ തന്നെ കേരള രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിക്കും.

നടപടി ശക്തം; ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടിക്ക് അറുപതു ലക്ഷം രൂപ നികുതിയടച്ച് ഉടമ!

പുതുച്ചേരി ആര്‍ടിഒയില്‍ നിന്നും എന്‍ഒസി (നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കേറ്റ്) ലഭിക്കുന്നതോടെ നിലവിലുള്ള പുതുച്ചേരി രജിസ്‌ട്രേഷന്‍ നമ്പര്‍ ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടിക്ക് നഷ്ടപ്പെടും.

നടപടി ശക്തം; ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടിക്ക് അറുപതു ലക്ഷം രൂപ നികുതിയടച്ച് ഉടമ!

അന്യസംസ്ഥാനത്തുള്ള കാര്‍ കേരളത്തില്‍ സ്ഥിരമായി ഓടിക്കുകയാണെങ്കില്‍ ഒരു വര്‍ഷത്തിനകം രജിസട്രേഷന്‍ ഉടമയുടെ പേരിലേക്ക് മാറ്റണമെന്നാണ് ചട്ടം. കൂടാതെ വാഹനവിലയുടെ ഇരുപതു ശതമാനം റോഡ് നികുതിയായും അടയ്ക്കണം.

നടപടി ശക്തം; ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടിക്ക് അറുപതു ലക്ഷം രൂപ നികുതിയടച്ച് ഉടമ!

ഒരു വര്‍ഷം വരെ അന്യസംസ്ഥാന രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ക്ക് കേരളത്തില്‍ ഓടാന്‍ താത്കാലിക രജിസ്‌ട്രേഷന്‍ മതി. ഒരു വര്‍ഷത്തിന് ശേഷം നികുതി അടയ്ക്കാതെ അന്യസംസ്ഥാന രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ കേരളത്തില്‍ ഓടുന്നത് നിയമവിരുദ്ധമാണ്.

നടപടി ശക്തം; ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടിക്ക് അറുപതു ലക്ഷം രൂപ നികുതിയടച്ച് ഉടമ!

റോഡ് നികുതി സംബന്ധിച്ചു വിവിധ സംസ്ഥാനങ്ങള്‍ക്ക് വിവിധ ചട്ടമാണുള്ളത്. മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ നടപടിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് നൂറു കോടിയോളം രൂപ അധികമെത്തുമെന്നാണ് വിലയിരുത്തല്‍.

നടപടി ശക്തം; ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടിക്ക് അറുപതു ലക്ഷം രൂപ നികുതിയടച്ച് ഉടമ!

നിലവില്‍ 1,500 ഓളം ആഢംബര വാഹനങ്ങള്‍ അന്യസംസ്ഥാന രജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റോടെ കേരളത്തില്‍ ഓടുന്നുണ്ട്. ഇതുവരെ 338 വാഹന ഉടമകള്‍ നികുതിയടച്ചു കഴിഞ്ഞെന്ന് ശനിയാഴ്ച വരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു.

നടപടി ശക്തം; ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടിക്ക് അറുപതു ലക്ഷം രൂപ നികുതിയടച്ച് ഉടമ!

ഈ ഇനത്തില്‍ 27.79 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവിലേക്ക് അധികമെത്തിയത്.

Source: Manoramaonline

Most Read Articles

Malayalam
കൂടുതല്‍... #auto news
English summary
Bentley Continental GT Owner Pays Rs 60 Lakh For Re-Registration. Read in Malayalam.
Story first published: Monday, April 30, 2018, 13:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X