ആറുലക്ഷത്തിന്റെ മികച്ച ഓട്ടോമാറ്റിക് കാറുകള്‍

By Staff

നാള്‍ക്കുനാള്‍ ഉയരുന്ന ഗതാഗത തിരക്കില്‍ മാനുവല്‍ കാറോടിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. തുടരെ ക്ലച്ചും ആക്‌സിലറേറ്ററും മാറി മാറി ചവിട്ടി കാറോടിക്കാന്‍ മിക്കവര്‍ക്കും താത്പര്യമില്ല. ഇക്കാരണത്താല്‍ എഎംടി കാറുകള്‍ക്ക് വിപണിയില്‍ പ്രചാരം പതിയെ കൂടുന്നു. ഓട്ടോമാറ്റിക് കാര്‍ ലോകത്തേക്കു വലിയ ചിലവില്ലാതെ കടന്നുവരാനുള്ള അവസരമാണ് ഇന്നു എഎംടി മോഡലുകള്‍.

ആറുലക്ഷത്തിന്റെ മികച്ച ഓട്ടോമാറ്റിക് കാറുകള്‍

മൈലേജിന്റെ കാര്യത്തില്‍ ഓട്ടോമാറ്റിക് കാറുകള്‍ക്കുള്ള കുപ്രസിദ്ധി എഎംടി പതിപ്പുകള്‍ക്കില്ല. മാനുവല്‍ കാറുകളെ പോലെ ഇന്ധനക്ഷമത പരമാവധി ഉറപ്പുവരുത്താന്‍ എഎംടി മോഡലുകള്‍ക്ക് ഇന്നു കഴിയുന്നുണ്ട്.

ആറുലക്ഷത്തിന്റെ മികച്ച ഓട്ടോമാറ്റിക് കാറുകള്‍

മൈലേജും കിട്ടും, ആശങ്ക കൂടാതെ തിരക്കില്‍ ഡ്രൈവും ചെയ്യാം; എഎംടി കാര്‍ മതിയെന്നു ഉപഭോക്താക്കള്‍ പറയാന്‍ തുടങ്ങി. ഈ അവസരത്തില്‍ ആറുലക്ഷത്തിന് താഴെ വിപണിയില്‍ ലഭ്യമായ മികച്ച ഓട്ടോമാറ്റിക് കാറുകള്‍ പരിശോധിക്കാം —

ആറുലക്ഷത്തിന്റെ മികച്ച ഓട്ടോമാറ്റിക് കാറുകള്‍

ഹ്യുണ്ടായി സാന്‍ട്രോ

സാന്‍ട്രോ. ഇന്ത്യയില്‍ ഹ്യുണ്ടായി കൊണ്ടുവരുന്ന ആദ്യ എഎംടി കാര്‍. ഒരിടവേളയ്ക്കു ശേഷം വിപണിയില്‍ തിരിച്ചെത്തിയ സാന്‍ട്രോ വില്‍പ്പനയില്‍ പുതു റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് മുന്നേറുകയാണ്. സാന്‍ട്രോയിലുള്ള 1.1 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 68 bhp കരുത്തും 99 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

ആറുലക്ഷത്തിന്റെ മികച്ച ഓട്ടോമാറ്റിക് കാറുകള്‍

അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് തിരഞ്ഞെടുക്കാനാണ് സാന്‍ട്രോയില്‍ അവസരം. ARAI നടത്തിയ പരീക്ഷണത്തില്‍ 20.3 കിലോമീറ്റര്‍ മൈലേജാണ് സാന്‍ട്രോ എഎംടി കുറിച്ചത്. നിലവില്‍ സാന്‍ട്രോയുടെ രണ്ടു എഎംടി വകഭേദങ്ങള്‍ മാത്രമെ വില്‍പ്പനയ്ക്കു വരുന്നുള്ളൂ.

ആറുലക്ഷത്തിന്റെ മികച്ച ഓട്ടോമാറ്റിക് കാറുകള്‍

7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, പിന്‍ എസി വെന്റുകള്‍ തുടങ്ങി ശ്രേണിയില്‍ മറ്റൊരു കാറും അവകാശപ്പെടാത്ത സൗകര്യങ്ങളും സംവിധാനങ്ങളും സാന്‍ട്രോയ്ക്ക് ഹ്യുണ്ടായി സമര്‍പ്പിക്കുന്നുണ്ട്.

Most Read: ടാറ്റ ഹാരിയറും എതിരാളികളും

ആറുലക്ഷത്തിന്റെ മികച്ച ഓട്ടോമാറ്റിക് കാറുകള്‍

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഓപ്ഷനുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തില്‍ ലഭ്യമാണ്. ടോള്‍ ബോയ് ഡിസൈന്‍ ശൈലി പാലിക്കുന്നതുകൊണ്ടു വിശാലമാണ് ഹാച്ച്ബാക്കിന്റെ അകത്തളം. വിപണിയില്‍ 5.19 ലക്ഷം മുതലാണ് സാന്‍ട്രോ എഎംടിക്ക് വില.

ആറുലക്ഷത്തിന്റെ മികച്ച ഓട്ടോമാറ്റിക് കാറുകള്‍

ടാറ്റ ടിയാഗൊ

ആറുലക്ഷത്തിന് താഴെ ഏറ്റവും കരുത്തുറ്റ എഎംടി കാറായി ടിയാഗൊയെ വിശേഷിപ്പിക്കാം. 84 bhp കരുത്തും 114 Nm torque ഉം ടാറ്റ ടിയാഗൊയിലെ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് പരമാവധിയുണ്ട്. അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് എഞ്ചിനുമായി താളം കണ്ടെത്തുന്നു. 23.8 കിലോമീറ്ററാണ് ടിയാഗൊ എഎംടി കാഴ്ച്ചവെക്കുന്ന മൈലേജ്.

ആറുലക്ഷത്തിന്റെ മികച്ച ഓട്ടോമാറ്റിക് കാറുകള്‍

5.04 ലക്ഷം രൂപയില്‍ തുടങ്ങും ടിയാഗൊ എഎംടി നിര. 5.63 ലക്ഷം രൂപയ്ക്കാണ് ഏറ്റവും ഉയര്‍ന്ന ടിയാഗൊ എഎംടി മോഡലിനെ ടാറ്റ വില്‍പ്പനയ്ക്കു അണിനിരത്തുന്നത്. ആകര്‍ഷകമായ രൂപവും വിശാലമായ അകത്തളവും ടിയാഗൊയുടെ വിശേഷങ്ങളായി ചൂണ്ടിക്കാട്ടാം. ചെറു കാറെങ്കിലും യാത്രക്കാര്‍ക്ക് ആവശ്യമായ ഹെഡ്, നീ റൂമുകള്‍ സമര്‍പ്പിക്കാന്‍ ടിയാഗൊയ്ക്ക് കഴിയുന്നുണ്ട്.

ആറുലക്ഷത്തിന്റെ മികച്ച ഓട്ടോമാറ്റിക് കാറുകള്‍

മാരുതി ഇഗ്നിസ്

യുവതലമുറ നോട്ടമിട്ട് മാരുതി പുറത്തിറക്കിയ പുതുതലമുറ ഹാച്ച്ബാക്കാണ് ഇഗ്നിസ്. കമ്പനി പരീക്ഷിച്ചു വിജയിച്ച 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഇഗ്നിസില്‍ തുടിക്കുന്നു. എഞ്ചിന്‍ 82 bhp കരുത്തും 113 Nm torque ഉം അവകാശപ്പെടും.

ആറുലക്ഷത്തിന്റെ മികച്ച ഓട്ടോമാറ്റിക് കാറുകള്‍

ആരുടെയും നോട്ടം പിടിച്ചുവാങ്ങുന്ന കുറിയ രൂപമാണ് ഇഗ്നിസിലെ മുഖ്യാകര്‍ഷണം. റെട്രോ, മെട്രോ ശൈലികള്‍ ഇഗ്നിസില്‍ സമന്വയിക്കുന്നതായി അനുഭവപ്പെടും. പ്രീമിയം കാറുകള്‍ക്കായി മാരുതി സ്ഥാപിച്ചിട്ടുള്ള നെക്‌സ ഡീലര്‍ഷിപ്പുകള്‍ മുഖേന മാത്രമാണ് ഇഗ്നിസ് വില്‍പ്പനയ്ക്കു വരുന്നത്.

ആറുലക്ഷത്തിന്റെ മികച്ച ഓട്ടോമാറ്റിക് കാറുകള്‍

മൈലേജിന്റെ കാര്യത്തില്‍ മാരുതി പുലര്‍ത്തുന്ന കണിശത ഇഗ്നിസും തെറ്റിക്കുന്നില്ല. 20.89 കിലോമീറ്റര്‍ മൈലേജ് ഇഗ്നിസ് എഎംടി കാഴ്ച്ചവെക്കും. ആറുലക്ഷത്തിന് താഴെ ഇഗ്നിസ് ഡെല്‍റ്റ എഎംടി വകഭേദം മാത്രമെ ലഭിക്കുകയുള്ളൂ. 5.90 ലക്ഷം രൂപയാണ് മോഡലിന് വില.

ആറുലക്ഷത്തിന്റെ മികച്ച ഓട്ടോമാറ്റിക് കാറുകള്‍

മാരുതി സെലറിയോ

പ്രാരംഭ ഹാച്ച്ബാക്ക് ശ്രേണിയില്‍ എഎംടി കാറുകള്‍ക്കുള്ള സാധ്യത തുറന്നുകാട്ടിയത് മാരുതി സെലറിയോയാണ്. ഇന്ത്യ കണ്ട ആദ്യ എഎംടി കാര്‍. ആള്‍ട്ടോ K10 -ന്റെ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് സെലറിയോ എഎംടിയില്‍ തുടിക്കുന്നത്. എഞ്ചിന്‍ 67 bhp കരുത്തും 90 Nm torque ഉം ഉത്പാദിപ്പിക്കും.

ആറുലക്ഷത്തിന്റെ മികച്ച ഓട്ടോമാറ്റിക് കാറുകള്‍

മൈലേജ് 23.1 കിലോമീറ്റര്‍. വിപണിയില്‍ 4.97 ലക്ഷം മുതല്‍ 5.40 ലക്ഷം രൂപ വരെയാണ് സെലറിയോ എഎംടിയുടെ വിലസൂചിക. അതേസമയം സൗകര്യങ്ങളുടെ കാര്യത്തില്‍ സെലറിയോ ഒരല്‍പ്പം പിന്നോക്കമാണ്. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം പോലുള്ള ആധുനിക ഫീച്ചറുകള്‍ ഉയര്‍ന്ന സെലറിയോ മോഡലുകളില്‍ ഇന്നുമില്ല.

ആറുലക്ഷത്തിന്റെ മികച്ച ഓട്ടോമാറ്റിക് കാറുകള്‍

മാരുതി ആള്‍ട്ടോ K10

ആള്‍ട്ടോ K10. ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന കാറുകളിലൊന്ന്. ആള്‍ട്ടോ K10 -ല്‍ തുടിക്കുന്ന 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 67 bhp കരുത്തും 90 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

Most Read: കേരളത്തില്‍ ജാവയ്ക്ക് ഏഴു ഡീലര്‍ഷിപ്പുകള്‍ — അറിയേണ്ടതെല്ലാം

ആറുലക്ഷത്തിന്റെ മികച്ച ഓട്ടോമാറ്റിക് കാറുകള്‍

എതിരാളികളെ അപേക്ഷിച്ച് ആള്‍ട്ടോ പഴഞ്ചനാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ആധുനിക ഫീച്ചറുകളുടെ കാര്യത്തിലും മാരുതി ആള്‍ട്ടോ K10 പിന്നില്‍ പോകുന്നു. ബ്ലുടൂത്തുള്ള ഇരട്ട DIN ഓഡിയോ സംവിധാനം മാത്രമെ ഹാച്ച്ബാക്കില്‍ ആധുനികമായി ചൂണ്ടിക്കാട്ടാന്‍ കഴിയുകയുള്ളൂ. ചടുലമായ ഡ്രൈവിംഗ് സമര്‍പ്പിക്കുമെങ്കിലും അകത്തള വിശാലത ഹാച്ച്ബാക്കിന് കുറവാണ്.

ആറുലക്ഷത്തിന്റെ മികച്ച ഓട്ടോമാറ്റിക് കാറുകള്‍

എന്തായാലും മൈലേജിന്റെ കാര്യത്തില്‍ ആള്‍ട്ടോ K10 തന്നെയാണ് രാജാവ്. 24.07 കിലോമീറ്റര്‍ മൈലേജ് ഹാച്ച്ബാക്ക് കുറിക്കും. ഇന്നു വിപണിയില്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ എഎംടി കാറുകളില്‍ ഒന്നു കൂടിയാണ് ആള്‍ട്ടോ K10. 4.17 ലക്ഷം രൂപയ്ക്ക് ആള്‍ട്ടോ K10 ഷോറൂമുകളില്‍ എത്തുന്നു.

ആറുലക്ഷത്തിന്റെ മികച്ച ഓട്ടോമാറ്റിക് കാറുകള്‍

റെനോ ക്വിഡ്

ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോയ്ക്ക് ഇന്ത്യയില്‍ മേല്‍വിലാസം നേടിക്കൊടുത്ത അവതാരങ്ങളില്‍ ഒന്നാണ് ക്വിഡ്. എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് നിരയിലെ മുഖ്യനാണ് ക്വിഡ്. മോഡലിന്റെ പ്രചാരം വര്‍ധിപ്പിക്കുക ലക്ഷ്യമിട്ടാണ് ക്വിഡില്‍ എഎംടി പതിപ്പിനെ റെനോ നല്‍കിയത്.

ആറുലക്ഷത്തിന്റെ മികച്ച ഓട്ടോമാറ്റിക് കാറുകള്‍

പ്രതീക്ഷിച്ച പോലെ തന്നെ 67 bhp കരുത്തേകുന്ന 1.0 ലിറ്റര്‍ എഎംടി പതിപ്പ് വിപണിയില്‍ ഹിറ്റായി. RXL, RXT (O), ക്വിഡ് ക്ലൈമ്പര്‍ വകഭേദങ്ങളിലാണ് എഎംടി ഫീച്ചറുള്ളത്. 24.04 കിലോമീറ്ററാണ് മോഡല്‍ കാഴ്ചവെക്കുന്ന ഇന്ധനക്ഷമത.

ആറുലക്ഷത്തിന്റെ മികച്ച ഓട്ടോമാറ്റിക് കാറുകള്‍

പ്രായോഗികത, വിശാലത, ഇന്ധനക്ഷമത എന്നീ ഘടകങ്ങളുടെ മികവുറ്റ സമന്വയമാണ് കിഡ് 1.0 ലിറ്റര്‍ എഎംടി. 4.35 ലക്ഷം മുതല്‍ 4.63 ലക്ഷം രൂപ വരെ നീളും ഹാച്ച്ബാക്കിന് വിപണിയില്‍ വില.

Most Read Articles

Malayalam
English summary
Best AMT Cars Under Rs 6 Lakh. Read in Malayalam.
Story first published: Wednesday, December 5, 2018, 15:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X