എട്ടുലക്ഷത്തിന്റെ മികച്ച ഓട്ടോമാറ്റിക് കാറുകള്‍

By Dijo Jackson

തുടക്കങ്ങളുടെയും ഐശ്വര്യത്തിന്റെയും ആഘോഷവേളയാണ് ഓണം. ഓണക്കാലത്തു പുതിയ കാര്‍ വാങ്ങാമെന്നു കരുതുന്നവരായിരിക്കും നമ്മളില്‍ പലരും. ഓണം പ്രമാണിച്ചുള്ള ആനുകൂല്യങ്ങളും ഇളവുകളുമായി നിര്‍മ്മാതാക്കള്‍ വിപണിയില്‍ കളംനിറയുമ്പോള്‍ ഏതുവാങ്ങണമെന്ന സംശയം സ്വാഭാവികം. എട്ടുലക്ഷം രൂപയ്ക്ക് താഴെ ലഭ്യമായ മികച്ച പെട്രോള്‍ ഓട്ടോമാറ്റിക് കാറുകള്‍ ഈ അവസരത്തില്‍ പരിശോധിക്കാം.

എട്ടുലക്ഷത്തിന്റെ മികച്ച ഓട്ടോമാറ്റിക് കാറുകള്‍

മാരുതി സുസുക്കി ബലെനോ

കരുത്തന്‍ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും സുഗമമായ സിവിടി ഗിയര്‍ബോക്‌സും. തിരക്കുനിറഞ്ഞ സിറ്റി റോഡുകളില്‍ തലവേദനയേതും കൂടാതെ ഓടിക്കാവുന്ന കാറുകളില്‍ ഒന്നാണ് മാരുതി ബലെനോ. മാരുതിയുടെ ആദ്യ പ്രീമിയം ഹാച്ച്ബാക്ക് കൂടിയാണിത്.

എട്ടുലക്ഷത്തിന്റെ മികച്ച ഓട്ടോമാറ്റിക് കാറുകള്‍

74 bhp കരുത്തേകുന്ന 1.2 ലിറ്റര്‍ എഞ്ചിന്‍ ഭേദപ്പെട്ട മൈലേജും കാഴ്ച്ചവെക്കും. ക്യാബിന്‍ വിശാലതയാണ് ബലെനോയുടെ പ്രധാന ആകര്‍ഷണം. ബലെനോയുടെ 1.2 ഡെല്‍റ്റ AT, 1.2 സീറ്റ AT, 1.2 ആല്‍ഫ AT വകഭേദങ്ങള്‍ക്ക് യഥാക്രമം 7.21 ലക്ഷം, 7.81 ലക്ഷം, 8.52 ലക്ഷം എന്നിങ്ങനെയാണ് വിപണിയില്‍ വില.

എട്ടുലക്ഷത്തിന്റെ മികച്ച ഓട്ടോമാറ്റിക് കാറുകള്‍

ഹ്യുണ്ടായി എലൈറ്റ് i20

ചിലവുകള്‍ കുറഞ്ഞതു മാത്രമല്ല പുതിയ ഹ്യുണ്ടായി i20 ഓട്ടോമാറ്റിക്കിന്റെ മുഖ്യവിശേഷം. ഇത്തവണ പ്രകടനക്ഷമതയുടെ കാര്യത്തിലും i20 സിവിടി ഹാച്ച്ബാക്ക് വന്‍മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. എലൈറ്റ് i20 മാനുവല്‍ മോഡലിലുള്ള മുഴുവന്‍ ഫീച്ചറുകളും സിവിടി പതിപ്പില്‍ കമ്പനി നല്‍കിയിട്ടുണ്ട്.

എട്ടുലക്ഷത്തിന്റെ മികച്ച ഓട്ടോമാറ്റിക് കാറുകള്‍

മാഗ്ന, ആസ്റ്റ എന്നീ രണ്ടു വകഭേദങ്ങള്‍ മാത്രമെ i20 സിവിടിയിലുള്ളു. ഹാച്ച്ബാക്കിലുള്ള 1.2 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് 83 bhp കരുത്തും 114 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. വിപണിയില്‍ 1.2 AT മാഗ്ന എക്‌സിക്യൂട്ടീവിന് 7.09 ലക്ഷം രൂപയാണ് വില. 8.22 ലക്ഷം രൂപയ്ക്കാണ് 1.2 ലിറ്റര്‍ AT ആസ്റ്റ അണിനിരക്കുന്നത്.

എട്ടുലക്ഷത്തിന്റെ മികച്ച ഓട്ടോമാറ്റിക് കാറുകള്‍

ഹോണ്ട ജാസ്

മികവുറ്റ പ്രകടനക്ഷമത, തെന്നിവീഴുന്ന ഗിയര്‍ ഷിഫ്റ്റ്, പിന്നെ പാഡില്‍ഷിഫ്റ്ററുകളും; ഡ്രൈവിംഗിനെ പ്രണയിക്കുന്നവര്‍ക്ക് മികച്ച സാധ്യതയാണ് ജാസ് തുറന്നുനല്‍കുന്നത്. ജാസിലുള്ള 1.2 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 88 bhp കരുത്തും 110 Nm torque ഉം പരമാവധി സൃഷ്ടിക്കും. എന്നാല്‍ എതിരാളികളെക്കാള്‍ ഉയര്‍ന്ന വിലയ്ക്കാണ് ജാസ് ഹാച്ച്ബാക്ക് ഇന്ത്യയില്‍ അണിനിരക്കുന്നത്.

എട്ടുലക്ഷത്തിന്റെ മികച്ച ഓട്ടോമാറ്റിക് കാറുകള്‍

ശ്രേണിയിലെ മത്സരത്തിനൊത്ത ഫീച്ചറുകള്‍ കാറില്‍ ഒരുങ്ങാത്തതും മോഡലിന്റെ പോരായ്മയായി ചൂണ്ടിക്കാട്ടാം. ഹോണ്ട ജാസിന്റെ S AT, V AT വകഭേദങ്ങള്‍ക്ക് 7.78 ലക്ഷം, 8.55 ലക്ഷം എന്നിങ്ങനെയാണ് വിപണിയില്‍ വില.

എട്ടുലക്ഷത്തിന്റെ മികച്ച ഓട്ടോമാറ്റിക് കാറുകള്‍

മാരുതി സുസുക്കി സ്വിഫ്റ്റ്

ഫെബ്രുവരിയില്‍ സമാപിച്ച 2018 ഓട്ടോ എക്സ്പോയിലാണ് സ്വിഫ്റ്റ് എഎംടി ഇന്ത്യന്‍ തീരമണഞ്ഞത്. സ്വിഫ്റ്റിന്റെ പെട്രോള്‍, ഡീസല്‍ വകഭേദങ്ങളില്‍ എഎംടി ഗിയര്‍ബോക്‌സ് ലഭ്യമാണ്. ഏറ്റവും മികവുറ്റ എഎംടി ഗിയര്‍ബോക്‌സാണ് സ്വിഫ്റ്റിലുള്ളതെന്നു പറയാന്‍ കഴിയില്ല. എന്നാല്‍ നഗരയാത്രകളില്‍ സ്വിഫ്റ്റ് എഎംടിയുടെ പ്രകടനം പ്രശംസനേടും.

എട്ടുലക്ഷത്തിന്റെ മികച്ച ഓട്ടോമാറ്റിക് കാറുകള്‍

മികവേറിയ മൈലേജും സ്വിഫ്റ്റ് എഎംടിയുടെ പ്രധാന വിശേഷമാണ്. ബലെനോയിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് സ്വിഫ്റ്റിലും. 82 bhp കരുത്തും 113 Nm torque ഉം എഞ്ചിന്‍ സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് എഎംടി ഗിയര്‍ബോക്‌സ്. 1.2 K12 VXI AMT മോഡല്‍ 6.34 ലക്ഷം രൂപയ്ക്ക് അണിനിരക്കുമ്പോള്‍ 6.96 ലക്ഷം രൂപയാണ് 1.2 K12 ZXI AMT മോഡലിന് വില.

എട്ടുലക്ഷത്തിന്റെ മികച്ച ഓട്ടോമാറ്റിക് കാറുകള്‍

ഹ്യുണ്ടായി ഗ്രാന്‍ഡ് i10

ഇന്ത്യയില്‍ ഏറ്റവും ജനപ്രചാരമേറിയ ഹാച്ച്ബാക്കുകളില്‍ ഒന്നാണ് ഹ്യുണ്ടായി ഗ്രാന്‍ഡ് i10. കഴിഞ്ഞ വര്‍ഷമാണ് ഹാച്ച്ബാക്കിനെ കമ്പനി പരിഷ്‌കരിച്ചത്. നാലു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഒരുങ്ങുന്ന ഗ്രാന്‍ഡ് i10 സുഖകരമായ യാത്ര കാഴ്ച്ചവെക്കുമെന്ന കാര്യത്തില്‍ തെല്ലും സംശയമില്ല. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം തുടങ്ങിയ ഫീച്ചറുകളും കാറിലുണ്ട്.

എട്ടുലക്ഷത്തിന്റെ മികച്ച ഓട്ടോമാറ്റിക് കാറുകള്‍

അതേസമയം മൈലേജിന്റെ കാര്യത്തില്‍ മാത്രമാണ് ഗ്രാന്‍ഡ് i10 ഒരല്‍പമെങ്കില്‍ പിന്നില്‍ പോകുന്നത്. 6.28 ലക്ഷം രൂപയും 6.94 ലക്ഷം രൂപയുമാണ് ഹ്യുണ്ടായി ഗ്രാന്‍ഡ് i10 ഓട്ടോമാറ്റിക് വകഭേദങ്ങള്‍ക്ക് വിപണിയില്‍ വില.

Article Published On: Thursday, August 2, 2018, 16:56 [IST]
English summary
Best Automatic Hatchback Cars In India For Rs 8 Lakh. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X