പത്തു ലക്ഷം രൂപയ്ക്ക് താഴെ ആറു എയര്‍ബാഗുകള്‍ സമ്മാനിക്കുന്ന കാറുകള്‍

Written By:

വില കുറച്ചാല്‍ മാത്രമെ ഇന്ത്യയില്‍ കാറുകള്‍ വിറ്റു പോവുകയുള്ളു. കുറച്ചു കാലം മുമ്പ് വരെ സ്ഥിതിഗതികള്‍ ഭീകരമായിരുന്നു വിപണിയില്‍. ഇന്ധനക്ഷമതയും ഡിസ്‌കൗണ്ടും മതി മിക്കവര്‍ക്കും. സുരക്ഷാ ഫീച്ചറുകളില്‍ വിട്ടുവീഴ്ച വരുത്തി നിര്‍മ്മാതാക്കള്‍ ഉപഭോക്താക്കളുടെ ഈ ആഗ്രഹം സാധിച്ചു കൊടുത്തു.

പത്തു ലക്ഷം രൂപയ്ക്ക് താഴെ ആറു എയര്‍ബാഗുകള്‍ സമ്മാനിക്കുന്ന കാറുകള്‍

എന്നാല്‍ ഏറെ വൈകും മുമ്പെ ഉപഭോക്താക്കള്‍ ഉണര്‍ന്നു. ക്രാഷ് ടെസ്റ്റുകളില്‍ പപ്പടം പൊടിയുന്നത് പോലെ ഇന്ത്യന്‍ കാറുകള്‍ തകര്‍ന്നപ്പോള്‍ യഥാര്‍ത്ഥ ചിത്രം അധികൃതര്‍ തിരിച്ചറിഞ്ഞു.

പത്തു ലക്ഷം രൂപയ്ക്ക് താഴെ ആറു എയര്‍ബാഗുകള്‍ സമ്മാനിക്കുന്ന കാറുകള്‍

ഇന്ത്യയില്‍ എത്തുന്ന കാറുകളില്‍ പലതിനും രാജ്യാന്തര നിലവാരത്തിലുള്ള സുരക്ഷാ ഫീച്ചറുകളില്ല. വില കുറയ്ക്കാന്‍ എയര്‍ബാഗുകളുടെ എണ്ണം ചുരുക്കിയത് തന്നെ ഇതിന് ഉത്തമ ഉദ്ദാഹരണം.

പത്തു ലക്ഷം രൂപയ്ക്ക് താഴെ ആറു എയര്‍ബാഗുകള്‍ സമ്മാനിക്കുന്ന കാറുകള്‍

പക്ഷെ ചിത്രം മാറുകയാണ് ഇന്ന്. കാറുകളില്‍ എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്നിട്ടിറങ്ങി. ഇപ്പോള്‍ ഇന്ത്യയില്‍ കാര്‍ വകഭേദങ്ങളില്‍ ഉടനീളം എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. ഡ്രൈവറിനും മുന്‍നിര യാത്രക്കാരനും സുരക്ഷയേകുന്ന ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകളാണ് ഇന്ന് മിക്ക കാറുകളിലും.

പത്തു ലക്ഷം രൂപയ്ക്ക് താഴെ ആറു എയര്‍ബാഗുകള്‍ സമ്മാനിക്കുന്ന കാറുകള്‍

എന്നാല്‍ യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി മോഡലുകളില്‍ ആറു എയര്‍ബാഗുകള്‍ നല്‍കാന്‍ ഫോര്‍ഡ് പോലുള്ള നിര്‍മ്മാതാക്കള്‍ മുന്‍കൈയ്യെടുത്ത് രംഗത്തുണ്ടെന്നതും ശ്രദ്ധേയം. പത്തു ലക്ഷം രൂപയ്ക്ക് താഴെ ആറു എയര്‍ബാഗുകള്‍ സമ്മാനിക്കുന്ന കാറുകളെ പരിശോധിക്കാം —

പത്തു ലക്ഷം രൂപയ്ക്ക് താഴെ ആറു എയര്‍ബാഗുകള്‍ സമ്മാനിക്കുന്ന കാറുകള്‍

ഫോര്‍ഡ് ഫിഗൊ

വകഭേദം: 1.2 Ti-VCT ടൈറ്റാനിയം പ്ലസ്

വില: 6.67 ലക്ഷം രൂപ

ഇന്ത്യയില്‍ മോഡലുകളില്‍ ഉടനീളം ആറു എയര്‍ബാഗുകള്‍ സമര്‍പ്പിച്ച ആദ്യ കാര്‍ നിര്‍മ്മാതാക്കളാണ് ഫോര്‍ഡ്. ഏറ്റവും വില കുറഞ്ഞ ഫിഗൊ ഹാച്ച്ബാക്കില്‍ ആറു എയര്‍ബാഗുകളെ നല്‍കിയ അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ മറ്റു കമ്പനികള്‍ക്ക് മാതൃകയായി.

പത്തു ലക്ഷം രൂപയ്ക്ക് താഴെ ആറു എയര്‍ബാഗുകള്‍ സമ്മാനിക്കുന്ന കാറുകള്‍

ഫിഗൊയുടെ ടൈറ്റാനിയം പ്ലസ് പെട്രോള്‍, ടൈറ്റാനിയം പ്ലസ് ഡീസല്‍ വകഭേദങ്ങളിലാണ് ആറു എയര്‍ബാഗുകള്‍ ഒരുങ്ങുന്നത്. 6.67 ലക്ഷം രൂപയാണ് 1.2 ലിറ്റര്‍ Ti-VCT ടൈറ്റാനിയം പ്ലസ് പെട്രോളിന്റെ എക്‌സ്‌ഷോറൂം വില. ഡീസല്‍ വകഭേദത്തിന് 7.62 ലക്ഷം രൂപയാണ് പ്രൈസ്ടാഗ്.

പത്തു ലക്ഷം രൂപയ്ക്ക് താഴെ ആറു എയര്‍ബാഗുകള്‍ സമ്മാനിക്കുന്ന കാറുകള്‍

ഫോര്‍ഡ് ആസ്‌പൈര്‍

വകഭേദം: 1.2 Ti-VCT ടൈറ്റാനിയം പ്ലസ്

വില: 7.22 ലക്ഷം രൂപ

പട്ടികയിലെ രണ്ടാമത്തെ ഫോര്‍ഡ് സാന്നിധ്യം. ഫിഗൊയുടെ കോമ്പാക്ട് സെഡാന്‍ പരിവേഷം ആസ്‌പൈറിലും ആറു എയര്‍ബാഗുകളെ കമ്പനി നല്‍കുന്നുണ്ട്.

പത്തു ലക്ഷം രൂപയ്ക്ക് താഴെ ആറു എയര്‍ബാഗുകള്‍ സമ്മാനിക്കുന്ന കാറുകള്‍

ആറു എയര്‍ബാഗുകളുള്ള ഇന്ത്യയിലെ ഏക കോമ്പാക്ട് സെഡാന്‍ കൂടിയാണ് ആസ്‌പൈര്‍. ഫിഗൊയ്ക്ക് സമാനമായി 1.2 Ti-VCT ടൈറ്റാനിയം പ്ലസ് പെട്രോള്‍, 1.5 TDCi ഡീസല്‍ വകഭേദങ്ങളിലാണ് ആറ് എയര്‍ബാഗുകള്‍ ഒരുങ്ങുന്നത്.

പത്തു ലക്ഷം രൂപയ്ക്ക് താഴെ ആറു എയര്‍ബാഗുകള്‍ സമ്മാനിക്കുന്ന കാറുകള്‍

7.22 ലക്ഷം രൂപ മുതലാണ് ആറു എയര്‍ബാഗുകളുള്ള ആസ്‌പൈര്‍ പെട്രോല്‍ പതിപ്പിന്റെ വില. ആസ്‌പൈര്‍ ഡീസല്‍ പതിപ്പിനാകട്ടെ 8.38 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില.

പത്തു ലക്ഷം രൂപയ്ക്ക് താഴെ ആറു എയര്‍ബാഗുകള്‍ സമ്മാനിക്കുന്ന കാറുകള്‍

ഹ്യുണ്ടായി എലൈറ്റ് i20

വകഭേദം: ആസ്റ്റ (O)

വില: 7.91 ലക്ഷം രൂപ

പ്രീമിയം ഹാച്ച്ബാക്ക് എലൈറ്റ് i20 യില്‍ ആറു എയര്‍ബാഗുകളെ ഹ്യുണ്ടായി സമര്‍പ്പിക്കുന്നുണ്ട്. ആദ്യ തലമുറ i20 യിലും ആറു എയര്‍ബാഗുകളെ ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കള്‍ നല്‍കിയിരുന്നു.

പത്തു ലക്ഷം രൂപയ്ക്ക് താഴെ ആറു എയര്‍ബാഗുകള്‍ സമ്മാനിക്കുന്ന കാറുകള്‍

എന്നാല്‍ എലൈറ്റ് i20 യുടെ വരവോടെ ആദ്യ തലമുറ i20 യില്‍ നിന്നും ആറു എയര്‍ബാഗുകളെ കമ്പനി പിന്‍വലിച്ചു. ഇപ്പോള്‍ എലൈറ്റ് i20 യുടെ ആസ്റ്റ (O) പെട്രോള്‍, ഡീസല്‍ വകഭേദങ്ങളിലാണ് ആറു എയര്‍ബാഗുകളെ കമ്പനി നല്‍കുന്നത്.

പത്തു ലക്ഷം രൂപയ്ക്ക് താഴെ ആറു എയര്‍ബാഗുകള്‍ സമ്മാനിക്കുന്ന കാറുകള്‍

7.91 ലക്ഷം രൂപയാണ് ആസ്റ്റ (O) പെട്രോളിന്റെ വില. 9.04 ലക്ഷം രൂപ പ്രൈസ്ടാഗിലാണ് ഡീസല്‍ വകഭേദത്തിന്റെ ഒരുക്കവും.

പത്തു ലക്ഷം രൂപയ്ക്ക് താഴെ ആറു എയര്‍ബാഗുകള്‍ സമ്മാനിക്കുന്ന കാറുകള്‍

ഹ്യുണ്ടായി i20 ആക്ടിവ്

വകഭേദം: 1.2 SX

വില: 8.39 ലക്ഷം രൂപ

ആറു എയര്‍ബാഗുകളാണ് എലൈറ്റ് i20 യുടെ ക്രോസ്ഓവര്‍ പരിവേഷം i20 ആക്ടിവില്‍ ഇടംപിടിക്കുന്നത്. ഫീച്ചറുകളുടെ കാര്യത്തിലും i20 ആക്ടിവ് കേമനാണ്.

പത്തു ലക്ഷം രൂപയ്ക്ക് താഴെ ആറു എയര്‍ബാഗുകള്‍ സമ്മാനിക്കുന്ന കാറുകള്‍

ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സാണ് മോഡലിന്റെ ആകര്‍ഷണങ്ങളില്‍ പ്രധാനം. i20 ആക്ടിവിന്റെ ഏറ്റവും ഉയര്‍ന്ന SX വകഭേദത്തിലാണ് ആറു എയര്‍ബാഗുകളെ കമ്പനി ഒരുക്കുന്നത്.

പത്തു ലക്ഷം രൂപയ്ക്ക് താഴെ ആറു എയര്‍ബാഗുകള്‍ സമ്മാനിക്കുന്ന കാറുകള്‍

പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ആറു എയര്‍ബാഗുകള്‍ ലഭ്യമാണ്. യഥാക്രമം 8.37 ലക്ഷം, 9.71 ലക്ഷം രൂപ മുതലാണ് ആറു എയര്‍ബാഗുകള്‍ ഉള്ള പെട്രോള്‍, ഡീസല്‍ വകഭേദങ്ങളുടെ എക്‌സ്‌ഷോറൂം വില.

പത്തു ലക്ഷം രൂപയ്ക്ക് താഴെ ആറു എയര്‍ബാഗുകള്‍ സമ്മാനിക്കുന്ന കാറുകള്‍

ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്

വകഭേദം: 1.5 Ti-VCT ടൈറ്റാനിയം AT ബ്ലാക് എഡിഷന്‍

വില: 9.79 ലക്ഷം രൂപ

ഇന്ത്യയില്‍ പ്രചാരമേറിയ ഇക്കോസ്‌പോര്‍ട് എസ്‌യുവിയിലും ആറു എയര്‍ബാഗുകളെ കമ്പനി നല്‍കുന്നുണ്ട്. ആറു എയര്‍ബാഗുകള്‍ സമര്‍പ്പിക്കുന്ന ഇന്ത്യയിലെ ഏക കോമ്പാക്ട് എസ്‌യുവി കൂടിയാണ് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്. ഇക്കോസ്‌പോര്‍ടിന്റെ ടൈറ്റാനിയം ഓട്ടോമാറ്റിക് 1.5 Ti-VCT ബ്ലാക് എഡിഷനിലാണ് ആറു എയര്‍ബാഗുകള്‍ ഒരുങ്ങുന്നത്.

കൂടുതല്‍... #off beat
English summary
Top 5 Cars Under Rs 10 Lakhs Offering 6 Airbags. Read in Malayalam.
Story first published: Wednesday, April 4, 2018, 17:36 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark