ബലെനോ, സ്വിഫ്റ്റ്, ഡിസൈര്‍, ഇഗ്നിസ് — മാരുതിയുടെ മികച്ച 'ഹാര്‍ടെക്ട്' കാറേത്?

By Dijo Jackson

ബലെനോ, 'ഹാര്‍ടെക്ട്' അടിത്തറയില്‍ നിന്നും ഇന്ത്യയില്‍ എത്തിയ ആദ്യ മാരുതി കാര്‍. ബലെനോയുടെ കൈപിടിച്ചാണ് പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ മാരുതി ചുവടുവെച്ചത്. ബലെനോ അവതരിച്ചതിന് പിന്നാലെ ബുക്കിംഗുകളുടെ ബാഹുല്യം ഡീലര്‍ഷിപ്പുകളില്‍ അനുഭവപ്പെട്ടു. ബുക്ക് ചെയ്താല്‍ അഞ്ചു മാസം വരെ കാത്തിരിക്കേണ്ട അവസ്ഥ.

ബലെനോ, സ്വിഫ്റ്റ്, ഡിസൈര്‍, ഇഗ്നിസ് — മാരുതിയുടെ മികച്ച 'ഹാര്‍ടെക്ട്' കാറേത്?

ബലെനോയില്‍ എന്താണിത്ര കേമമെന്നു ഈ തിരക്ക് കണ്ടു മറ്റുള്ളവര്‍ ചോദിക്കാന്‍ തുടങ്ങി. ഉത്തരം ലളിതം; അകത്തളം വിശാലം, രൂപകല്‍പന ലളിതം. ബലെനോയുടെ തകര്‍പ്പന്‍ വിജയത്തിന് ശേഷമാണ് ഹാര്‍ടെക്ട് അടിത്തറയില്‍ ഇഗ്നിസിനെ മാരുതി കൊണ്ടുവന്നത്.

ബലെനോ, സ്വിഫ്റ്റ്, ഡിസൈര്‍, ഇഗ്നിസ് — മാരുതിയുടെ മികച്ച 'ഹാര്‍ടെക്ട്' കാറേത്?

ശേഷം ഡിസൈറും സ്വിഫ്റ്റുമെത്തി ഹാര്‍ടെക്ട് അടിത്തറയില്‍ നിന്നും. മികച്ച 'ഹാര്‍ടെക്ട്' മാരുതി കാറേതാണ്? ഇത്രയേറെ ഹാര്‍ടെക്ട് കാറുകളെ കാണുമ്പോള്‍ കാര്‍ വാങ്ങാന്‍ വരുന്നവരുടെ പ്രധാന സംശയം.

ബലെനോ, സ്വിഫ്റ്റ്, ഡിസൈര്‍, ഇഗ്നിസ് — മാരുതിയുടെ മികച്ച 'ഹാര്‍ടെക്ട്' കാറേത്?

ഹാര്‍ടെക്ട് അടിത്തറ അകത്തളത്തിന് കൂടുതല്‍ വിശാലത സമര്‍പ്പിക്കും. ഹാര്‍ടെക്ട് അടിത്തറ ഒരുങ്ങുന്നതാകട്ടെ കര്‍ശനമാകാന്‍ പോകുന്ന ക്രാഷ് ടെസ്റ്റ് നിര്‍ദ്ദേശങ്ങളെ കൂടി മുഖവിലയ്‌ക്കെടുത്തും.

ബലെനോ, സ്വിഫ്റ്റ്, ഡിസൈര്‍, ഇഗ്നിസ് — മാരുതിയുടെ മികച്ച 'ഹാര്‍ടെക്ട്' കാറേത്?

കെട്ടിട നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന ഹൈ-ടെന്‍സൈല്‍ സ്റ്റീല്‍ ഉപയോഗിച്ചാണ് അഞ്ചാം തലമുറ ബി പ്ലാറ്റ്‌ഫോമിനെ കമ്പനി രൂപകല്‍പന ചെയ്യുന്നത്. ഹാര്‍ടെക്ട് കാറുകള്‍ക്ക് ഭാരം കുറയാന്‍ കാരണവുമിതാണ്.

ബലെനോ, സ്വിഫ്റ്റ്, ഡിസൈര്‍, ഇഗ്നിസ് — മാരുതിയുടെ മികച്ച 'ഹാര്‍ടെക്ട്' കാറേത്?

പ്രയോഗികത കണക്കിലെടുത്താല്‍ ബലെനോയാണ് ഹാര്‍ടെക്ട് കാറുകളില്‍ മുന്നില്‍. 2,520 mm നീളമേറിയ വീല്‍ബേസ് ഹാച്ച്ബാക്കിന് വിശാലമായ അകത്തളം സമര്‍പ്പിക്കുന്നു. പാസഞ്ചര്‍ സ്‌പേസ്, സ്റ്റോറേജ് സ്‌പേസ്, യാത്രാസുഖം എന്നീ മൂന്നു ഘടകങ്ങള്‍ ബലെനോയില്‍ പ്രത്യേകം പരാമര്‍ശിക്കണം.

ബലെനോ, സ്വിഫ്റ്റ്, ഡിസൈര്‍, ഇഗ്നിസ് — മാരുതിയുടെ മികച്ച 'ഹാര്‍ടെക്ട്' കാറേത്?

പിറകില്‍ ആവശ്യത്തിലേറെ സീറ്റ് സ്‌പേസ് ഹാച്ച്ബാക്ക് കാഴ്ചവെക്കുന്നുണ്ട്. എന്നാല്‍ ഹെഡ്‌റൂമിന്റെ കാര്യത്തില്‍ ചെറിയ പരാതികള്‍ ഉയരാം. എന്തായാലും ബലെനോയുടെ പിന്നില്‍ മൂന്നു പേര്‍ക്കു സുഖമായി ഇരിക്കാം.

ബലെനോ, സ്വിഫ്റ്റ്, ഡിസൈര്‍, ഇഗ്നിസ് — മാരുതിയുടെ മികച്ച 'ഹാര്‍ടെക്ട്' കാറേത്?

വലിയ മുന്‍നിര സീറ്റുകളില്‍ 'അണ്ടര്‍ തൈ' പിന്തുണ ഒരുങ്ങുന്നുണ്ട്. ബൂട്ട് കപ്പാസിറ്റി 339 ലിറ്റര്‍. i20 -യ്ക്ക് എതിരെയാണ് ബലെനോയെ മാരുതി കൊണ്ടുവന്നത്. വിശാലമായ അകത്തളം സമര്‍പ്പിക്കുന്നതില്‍ പുതിയ സ്വിഫ്റ്റും അത്ര പിന്നോക്കമല്ല.

ബലെനോ, സ്വിഫ്റ്റ്, ഡിസൈര്‍, ഇഗ്നിസ് — മാരുതിയുടെ മികച്ച 'ഹാര്‍ടെക്ട്' കാറേത്?

പിന്നില്‍ മികച്ച ഹെഡ്‌റൂമും ലെഗ്‌റൂം പുതുതലമുറ ഡിസൈറും കാഴ്ചവെക്കുന്നുണ്ട്. എന്നാല്‍ ബലെനോയാണ് കൂട്ടത്തില്‍ കേമന്‍. ബലെനോയുടെ മുന്നിലും പിന്നിലും ആറടി രണ്ടിഞ്ച് ഉയരമുള്ള വ്യക്തികള്‍ക്ക് വരെ സുഖമായി ഇരിക്കാം.

ബലെനോ, സ്വിഫ്റ്റ്, ഡിസൈര്‍, ഇഗ്നിസ് — മാരുതിയുടെ മികച്ച 'ഹാര്‍ടെക്ട്' കാറേത്?

പാസഞ്ചര്‍ സ്‌പേസ്, ലഗേജ് റൂം എന്നിവയുടെ കാര്യത്തില്‍ ബലെനോ മറ്റു ഹാര്‍ടെക്ട് കാറുകളെ കടത്തിവെട്ടും. സുഖകരമായ യാത്രാനുഭവം സ്വിഫ്റ്റും ഡിസൈറും നല്‍കും. പുതുതലമുറയെ ലക്ഷ്യമിട്ടാണ് ഇഗ്നിസിന്റെ ഒരുക്കം.

ബലെനോ, സ്വിഫ്റ്റ്, ഡിസൈര്‍, ഇഗ്നിസ് — മാരുതിയുടെ മികച്ച 'ഹാര്‍ടെക്ട്' കാറേത്?

മറ്റു ഹാര്‍ടെക്ട് മോഡലുകളെ അപേക്ഷിച്ചു ബെലനോയ്ക്ക് വില കൂടുതലാണ്. ഹാച്ച്ബാക്കിന്റെ പ്രീമിയം പരിവേഷം തന്നെ ഇതിന് കാരണം.

Most Read Articles

Malayalam
കൂടുതല്‍... #auto news
English summary
Which is the Best Heartect Maruti Suzuki? Read in Malayalam.
Story first published: Wednesday, June 6, 2018, 14:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X