ബിഎംഡബ്ല്യു 630i GT ലക്ഷ്വറി ലൈന്‍ വിപണിയില്‍, വില 61.80 ലക്ഷം

By Dijo Jackson

2018 ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് പുത്തന്‍ 6 സീരീസ് ജിടി പെട്രോള്‍ പതിപ്പിനെ ബിഎംഡബ്ല്യു ഇന്ത്യയില്‍ പുറത്തിറക്കിയത്. അന്നു കേവലം സ്‌പോര്‍ട്‌സ് ലൈന്‍ വകഭേദത്തില്‍ മാത്രമായിരുന്നു സെഡാന്‍ എത്തിയത്. എന്നാല്‍ ഇപ്പോള്‍ 6 സീരീസ് പെട്രോളില്‍ പുതിയ 630i ലക്ഷ്വറി ലൈന്‍ വകഭേദത്തെയും വിപണിയില്‍ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ കൊണ്ടുവന്നിരിക്കുകയാണ്.

ബിഎംഡബ്ല്യു 630i GT ലക്ഷ്വറി ലൈന്‍ വിപണിയില്‍, വില 61.80 ലക്ഷം

61.80 ലക്ഷം രൂപയാണ് പുതിയ ബിഎംഡബ്ല്യു 630i ലക്ഷ്വറി ലൈന്‍ സെഡാന്റെ എക്‌സ്‌ഷോറൂം വില. കഴിഞ്ഞ ദിവസം 6 സീരീസ് ജിടി ഡീസല്‍ പതിപ്പിനെയും നിരയില്‍ ബിഎംഡബ്ല്യു അവതരിപ്പിച്ചിരുന്നു. ലക്ഷ്വറി ലൈന്‍, എം സ്‌പോര്‍ട് വകഭേദങ്ങളിലാണ് 6 സീരീസ് ജിടി ഡീസല്‍ ഒരുങ്ങുന്നത്.

ബിഎംഡബ്ല്യു 630i GT ലക്ഷ്വറി ലൈന്‍ വിപണിയില്‍, വില 61.80 ലക്ഷം

ജൂലായ് മുതല്‍ സീരീസ് ഗ്രാന്‍ ടൂറിസ്‌മോ ലക്ഷ്വറി ലൈന്‍ വകഭേദം വിപണിയില്‍ ലഭ്യമായി തുടങ്ങും. പുറംമോടിയില്‍ സെഡാന്റെ നീണ്ട ബോണറ്റ് കാഴ്ചക്കാരുടെ ശ്രദ്ധയാകര്‍ഷിക്കും. ഫ്രെയിംരഹിത വിന്‍ഡോയും ഡിസൈനില്‍ എടുത്തുപറയണം.

ബിഎംഡബ്ല്യു 630i GT ലക്ഷ്വറി ലൈന്‍ വിപണിയില്‍, വില 61.80 ലക്ഷം

കൂപ്പെയുടെ മാതൃകയില്‍ ഒഴുകിയിറങ്ങുന്ന മേല്‍ക്കൂരയാണ് 6 സീരീസ് ജിടിക്ക് ലഭിക്കുന്നത്. ഇക്കാരണത്താല്‍ കാര്‍ കൂടുതല്‍ സ്‌പോര്‍ടിയായി അനുഭവപ്പെടും. പുറംമോടിയില്‍ അങ്ങിങ്ങായുള്ള ക്രോം അലങ്കാരങ്ങള്‍ 6 സീരീസ് ജിടി ലക്ഷ്വറി ലൈനിന്റെ മാത്രം പ്രത്യേകതയാണ്.

ബിഎംഡബ്ല്യു 630i GT ലക്ഷ്വറി ലൈന്‍ വിപണിയില്‍, വില 61.80 ലക്ഷം

ബൂട്ടിനെ തഴുകി നിലകൊള്ളുന്ന പിന്‍ സ്‌പോയിലര്‍ പിന്നഴകിനെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. ആഢംബരം തുളുമ്പുന്ന നിശബ്ദ അകത്തളമാണ് ഉള്ളില്‍. പുറത്തുനിന്നുള്ള ശബ്ദം അകത്ത് കാര്യമായി അനുഭവപ്പെടില്ലെന്നു സാരം.

ബിഎംഡബ്ല്യു 630i GT ലക്ഷ്വറി ലൈന്‍ വിപണിയില്‍, വില 61.80 ലക്ഷം

രണ്ടു ഘടനയുള്ള പാനരോമിക് സണ്‍റൂഫ്, കുഷ്യന്‍ ഹെഡ്‌റെസ്റ്റുകള്‍, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന ബ്ലൈന്‍ഡ് ഫോള്‍ഡുകളും പിന്‍ വിന്‍ഡോകളും അകത്തള വിശേഷങ്ങളില്‍പ്പെടും. ലക്ഷ്വറി ലൈന്‍ ഇന്റീരിയറില്‍ വുഡ് ട്രിമ്മുകള്‍ക്ക് അമിത പ്രാധാന്യം ലഭിക്കുന്നു.

ബിഎംഡബ്ല്യു 630i GT ലക്ഷ്വറി ലൈന്‍ വിപണിയില്‍, വില 61.80 ലക്ഷം

സ്‌പോര്‍ട് ലൈനില്‍ നിന്നും ലക്ഷ്വറി ലൈന്‍ വേറിട്ടു നില്‍ക്കുന്നതും ഇക്കാര്യത്തില്‍ തന്നെ. മള്‍ട്ടി ഫംങ്ഷന്‍ ഇന്‍സ്ട്രമെന്റ് ഡിസ്‌പ്ലേ, ടച്ച് കണ്‍ട്രോള്‍, ബിഎംഡബ്ല്യു ആപ്പ് കണക്ടിവിറ്റി, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് എന്നിങ്ങനെ നീളും അകത്തളത്തിലെ മറ്റു ഫീച്ചറുകള്‍.

ബിഎംഡബ്ല്യു 630i GT ലക്ഷ്വറി ലൈന്‍ വിപണിയില്‍, വില 61.80 ലക്ഷം

ആറു എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ബ്രേക്ക് അസിസ്റ്റ്, ഡയനാമിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, റണ്‍ ഫ്‌ളാറ്റ് ടയറുകള്‍, സൈഡ് ഇംപാക്ട് പ്രൊട്ടക്ഷന്‍, ഡയനാമിക് ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയെല്ലാം കാറില്‍ സുരക്ഷ ഉറപ്പുവരുത്തും.

ബിഎംഡബ്ല്യു 630i GT ലക്ഷ്വറി ലൈന്‍ വിപണിയില്‍, വില 61.80 ലക്ഷം

2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനിലാണ് ബിഎംഡബ്ല്യു 6 സീരീസ് GT ഒരുങ്ങുന്നത്. എഞ്ചിന് 258 bhp കരുത്തും 400 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. എട്ടു സ്പീഡാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്.

ബിഎംഡബ്ല്യു 630i GT ലക്ഷ്വറി ലൈന്‍ വിപണിയില്‍, വില 61.80 ലക്ഷം

പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ കാറിന് 6.3 സെക്കന്‍ഡുകള്‍ മതി. മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസ് ലോങ് വീല്‍ബേസിനോടാണ് വിപണിയില്‍ 6 സീരീസ് ജിടി മത്സരിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #bmw #new launches
English summary
BMW 630i GT Luxury Line launched In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X