പ്രളയത്തില്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ ബിഎംഡബ്ല്യു

By Staff

പ്രളയം ദുരിതം വിതച്ച കേരളത്തിന് പിന്തുണ പ്രഖ്യാപിച്ച് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു രംഗത്ത്. പ്രളയത്തില്‍പ്പെടുന്ന വാഹനങ്ങള്‍ റിപ്പയര്‍ ചെയ്തു ശരിയാക്കാന്‍ വിദഗ്ധരടങ്ങുന്ന പ്രത്യേക സംഘത്തെ കേരളത്തിലെ വിവിധ ഡീലര്‍ഷിപ്പുകളില്‍ ബിഎംഡബ്ല്യു നിയോഗിച്ചു.

പ്രളയത്തില്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ ബിഎംഡബ്ല്യു

സ്‌പെയര്‍പാര്‍ട്‌സുകള്‍ ലഭ്യമാക്കുന്നതില്‍ കേരളത്തിലെ ഡീലര്‍ഷിപ്പുകള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് കമ്പനി വ്യക്തമാക്കി. വെള്ളക്കെട്ടിലൂടെ വാഹനമോടിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ബിഎംഡബ്ല്യു ഇന്ത്യ കേരളത്തിലെ ഉപഭോക്താക്കളോടു ആവശ്യപ്പെട്ടു.

പ്രളയത്തില്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ ബിഎംഡബ്ല്യു

ചുറ്റിലും വെള്ളം നിറഞ്ഞ സാഹചര്യത്തില്‍ കാര്‍ ഓഫായി പോയാല്‍ എഞ്ചിന്‍ വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കരുത്. പ്രളയത്തില്‍പ്പെടുന്ന അവസരത്തില്‍ 1800-103-2211 എന്ന റോഡ്‌സൈഡ് അസിസ്റ്റന്‍സ് നമ്പറില്‍ ബന്ധപ്പെടാന്‍ ഉപഭോക്താക്കളോടു ബിഎംഡബ്ല്യു ആവശ്യപ്പെട്ടു.

പ്രളയത്തില്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ ബിഎംഡബ്ല്യു

സംസ്ഥാനത്തെ സ്ഥിതിഗതികളില്‍ ആശങ്ക പ്രകടപ്പിച്ച ബിഎംഡബ്ല്യു ഇന്ത്യ, ഉപഭോക്താക്കള്‍ക്ക് പൂര്‍ണ്ണ പിന്തുണയര്‍പ്പിച്ച് തങ്ങള്‍ രംഗത്തുണ്ടെന്ന് പത്രക്കുറിപ്പില്‍ വ്യക്തമാക്കി. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സര്‍വീസ് നടപടികളും ഇന്‍ഷുറന്‍സ് ക്ലെയിം നടപടികളും വേഗത്തിലാക്കുമെന്ന് കമ്പനി അറിയിച്ചു.

പ്രളയത്തില്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ ബിഎംഡബ്ല്യു

പ്രളയത്തില്‍ അകപ്പെട്ട വാഹനങ്ങള്‍ റോഡ്‌സൈഡ് അസിസ്റ്റന്‍സ് മുഖേന സൗജന്യമായി സമീപത്തുള്ള ഡീലര്‍ഷിപ്പുകളില്‍ ബിഎംഡബ്ല്യു എത്തിക്കും. ഡീലര്‍ഷിപ്പുകളില്‍ കൂടുതല്‍ വിദഗ്ധര്‍ സജ്ജമായി നില്‍ക്കുന്നതിനാല്‍ സര്‍വീസ് റിപ്പയര്‍ നടപടികള്‍ക്ക് കാലതാമസം നേരിടില്ലെന്നു കമ്പനി വ്യക്തമാക്കി.

പ്രളയത്തില്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ ബിഎംഡബ്ല്യു

വാഹനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ഉപഭോക്താക്കളില്‍ എത്തിക്കാന്‍ പ്രത്യേക കസ്റ്റമര്‍കെയര്‍ വിഭാഗത്തെയും കമ്പനി നിയോഗിച്ചിട്ടുണ്ട്. നേരത്തെ മെര്‍സിഡീസ് ബെന്‍സ് ഇന്ത്യയും കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് പ്രത്യേക സര്‍വീസ് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

പ്രളയത്തില്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ ബിഎംഡബ്ല്യു

അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ കേരളത്തിലെ ഡീലര്‍ഷിപ്പുകള്‍ സജ്ജമാണെന്നു മെര്‍സിഡീസ് ബെന്‍സ് ഉപഭോക്താക്കളെ അറിയിച്ചു. ബെന്‍സ് ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ട് നിരക്കില്‍ കമ്പനി സ്‌പെയര്‍പാര്‍ട്‌സുകള്‍ ലഭ്യമാക്കും.

Article Published On: Friday, August 17, 2018, 17:34 [IST]
English summary
BMW India Extends Service Support For Flood-Affected Customers In Kerala. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X