ബിഎംഡബ്ല്യു X1 sDrive20d എം സ്‌പോര്‍ട് ഇന്ത്യയില്‍, വില 41.50 ലക്ഷം

By Dijo Jackson

ബിഎംഡബ്ല്യു X1 sDrive20d എം സ്‌പോര്‍ട് ഇന്ത്യയില്‍ പുറത്തിറങ്ങി. 41.50 ലക്ഷം രൂപയാണ് പുതിയ ബിഎംഡബ്ല്യു X1 എം സ്‌പോര്‍ടിന്റെ വില. എം എയറോഡൈനാമിക് പാക്കേജാണ് പുതിയ X1 എം സ്‌പോര്‍ടി പതിപ്പിലെ മുഖ്യവിശേഷം. മുന്‍ ബമ്പറിലുള്ള വലിയ എയര്‍ വെന്റുകളും ഡിഫ്യൂസര്‍ ഒരുങ്ങുന്ന പിന്‍ ബമ്പറും എം പാക്കേജിന്റെ ഭാഗമായി ബിഎംഡബ്ല്യു X1 -ന് ലഭിക്കും.

ബിഎംഡബ്ല്യു X1 sDrive20d എം സ്‌പോര്‍ട് ഇന്ത്യയില്‍, വില 41.50 ലക്ഷം

വൈവിധ്യമാര്‍ന്ന ആക്‌സസറി നിരയും പുതിയ എം സ്‌പോര്‍ടില്‍ പതിപ്പില്‍ ഒരുങ്ങുന്നുണ്ട്. സൈഡ് സ്‌കേര്‍ട്ടുകള്‍, വീല്‍ ആര്‍ച്ചുകളില്‍ ബോഡി നിറമുള്ള ക്ലാഡിംഗ്, ഡോര്‍ സില്ലുകളില്‍ എം ഡിവിഷന്‍ ബ്രാന്‍ഡിംഗ് എന്നിവ ആക്‌സസറികളില്‍പ്പെടും.

ബിഎംഡബ്ല്യു X1 sDrive20d എം സ്‌പോര്‍ട് ഇന്ത്യയില്‍, വില 41.50 ലക്ഷം

സിഗ്നേച്ചര്‍ കിഡ്‌നി ഗ്രില്ലില്‍ ഒരുങ്ങുന്ന തിളക്കമേറിയ കറുത്ത സ്ലാറ്റുകള്‍ എം സ്‌പോര്‍ട് പതിപ്പിന്റെ മാത്രം സവിശേഷതയാണ്. എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, 18 ഇഞ്ച് അലോയ് വീലുകളെന്നിവ മോഡലിന്റെ മറ്റു വിശേഷങ്ങളാണ്.

ബിഎംഡബ്ല്യു X1 sDrive20d എം സ്‌പോര്‍ട് ഇന്ത്യയില്‍, വില 41.50 ലക്ഷം

X1 എം സ്‌പോര്‍ടിന്റെ അകത്തളത്തിലും ഫീച്ചറുകളുടെ ബാഹുല്യം അനുഭവപ്പെടും. ഇരട്ട സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിംഗ്, മള്‍ട്ടി ഫംങ്ഷന്‍ സ്‌പോര്‍ട്‌സ് ലെതര്‍ സ്റ്റീയറിംഗ് വീല്‍, ഹെഡ്‌സ് അപ് ഡിസ്‌പ്ലേ, പാനരോമിക് സണ്‍റൂഫ് എന്നിങ്ങനെ നീളും ഉള്ളിലെ ഫീച്ചര്‍ നിര.

ബിഎംഡബ്ല്യു X1 sDrive20d എം സ്‌പോര്‍ട് ഇന്ത്യയില്‍, വില 41.50 ലക്ഷം

6.5 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് കാറില്‍ ഒരുങ്ങുന്നത്. iDrive, നാവിഗേഷന്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, ബിഎംഡബ്ല്യു ആപ്പുകളുടെ പിന്തുണ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിനുണ്ട്.

ബിഎംഡബ്ല്യു X1 sDrive20d എം സ്‌പോര്‍ട് ഇന്ത്യയില്‍, വില 41.50 ലക്ഷം

ബിഎംഡബ്ല്യു X1 എം സ്‌പോര്‍ടിലുള്ള 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന് 187 bhp കരുത്തും 400 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. എട്ടു സ്പീഡാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്. പാഡില്‍ ഷിഫ്റ്ററുകള്‍, ലോഞ്ച് കണ്‍ട്രോള്‍ എന്നിവ മോഡലില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

ബിഎംഡബ്ല്യു X1 sDrive20d എം സ്‌പോര്‍ട് ഇന്ത്യയില്‍, വില 41.50 ലക്ഷം

ആറു എയര്‍ബാഗുകള്‍, ബ്രേക്ക് അസിസ്റ്റുള്ള എബിഎസ്, ഡയനാമിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, റണ്‍ഫ്‌ളാറ്റ് ടയറുകള്‍ എന്നിവ എസ്‌യുവിയില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തും.

ബിഎംഡബ്ല്യു X1 sDrive20d എം സ്‌പോര്‍ട് ഇന്ത്യയില്‍, വില 41.50 ലക്ഷം

മെര്‍സിഡീസ് ബെന്‍സ് GLA, ഔഡി Q3, വോള്‍വോ XC40 എന്നിവര്‍ക്കുള്ള എതിരാളിയാണ് ബിഎംഡബ്ല്യു X1 എം സ്‌പോര്‍ട്.

Article Published On: Tuesday, July 31, 2018, 19:18 [IST]
English summary
BMW X1 sDrive20d M-Sport Launched In India; Priced At Rs 41.50 Lakh. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X