പുതിയ ബിഎംഡബ്ല്യു X3 ഇന്ത്യയില്‍ എത്തി; വില 49.99 ലക്ഷം രൂപ മുതല്‍

Written By:

2018 ബിഎംഡബ്ല്യു X3 ഇന്ത്യയില്‍ പുറത്തിറങ്ങി. 49.99 ലക്ഷം രൂപയാണ് പുത്തന്‍ ബിഎംഡബ്ല്യു X3 യുടെ എക്‌സ്‌ഷോറൂം വില (ദില്ലി). പരിഷ്‌കരിച്ച ഹെഡ്‌ലാമ്പ്, ടെയില്‍ ലാമ്പ് ശൈലി ഉള്‍പ്പെടെ ഡിസൈനില്‍ കാര്യമായ മാറ്റങ്ങള്‍ കൈവരിച്ചാണ് പുതിയ X3 യുടെ ഒരുക്കം.

പുതിയ ബിഎംഡബ്ല്യു X3 ഇന്ത്യയില്‍ എത്തി; വില 49.99 ലക്ഷം രൂപ മുതല്‍

പുതുതലമുറ ബവേറിയന്‍ എസ്‌യുവിയെന്നാണ് X3 യ്ക്കുള്ള ബിഎംഡബ്ല്യുവിന്റെ വിശേഷണം. 2003 ലാണ് ബിഎംഡബ്ല്യു X3 ആദ്യമായി ആഗോള വിപണിയില്‍ എത്തിയത്. 15 ലക്ഷം X3 കളെ ഇതുവരെ ബിഎംഡബ്ല്യു രാജ്യാന്തര വിപണികളില്‍ വിറ്റുകഴിഞ്ഞു. ഇന്ത്യയിലും ചിത്രം വ്യത്യസ്തമല്ല.

പുതിയ ബിഎംഡബ്ല്യു X3 ഇന്ത്യയില്‍ എത്തി; വില 49.99 ലക്ഷം രൂപ മുതല്‍

ഇടത്തരം പ്രീമിയം എസ്‌യുവികളില്‍ ഉപഭോക്താക്കളുടെ ഇഷ്ടതാരമാണ് X3. യഥാക്രമം 49.99 ലക്ഷം, 56.70 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്‌സ്‌ഡ്രൈവ് 20d എക്‌സ്പിഡീഷന്‍, എക്‌സ്‌ഡ്രൈവ് 20d ലക്ഷ്വറി ലൈന്‍ വകഭേദങ്ങളുടെ എക്‌സ്‌ഷോറൂം വില (ദില്ലി).

പുതിയ ബിഎംഡബ്ല്യു X3 ഇന്ത്യയില്‍ എത്തി; വില 49.99 ലക്ഷം രൂപ മുതല്‍

കാഴ്ചയില്‍ മുതിര്‍ന്ന X5 നെ അനുസ്മരിപ്പിക്കും പുതിയ X3. സ്വയമേ അടയുന്ന സ്ലാറ്റുകളാണ് വലിയ കിഡ്‌നി ഗ്രില്ലില്‍. എസ്‌യുവിയുടെ എയറോഡൈനാമിക് മികവ് ഇതുകാരണം വര്‍ധിക്കും.

പുതിയ ബിഎംഡബ്ല്യു X3 ഇന്ത്യയില്‍ എത്തി; വില 49.99 ലക്ഷം രൂപ മുതല്‍

പരിഷ്‌കരിച്ച ഹെഡ്‌ലാമ്പുകളും ഫോഗ്‌ലാമ്പുകളും X3 യില്‍ എടുത്തുപറയണം. 18 ഇഞ്ചാണ് അലോയ് വീല്‍. താത്പര്യമെങ്കില്‍ 21 ഇഞ്ച് വീലുകളെയും ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.

പുതിയ ബിഎംഡബ്ല്യു X3 ഇന്ത്യയില്‍ എത്തി; വില 49.99 ലക്ഷം രൂപ മുതല്‍

ചിറകുകളോടെയുള്ള പുതിയ റൂഫ് സ്‌പോയിലറും ഇരട്ട പുകകുഴലും മോഡലില്‍ ശ്രദ്ധയാകര്‍ഷിക്കും. എസ്‌യുവിയുടെ എല്‍ഇഡി ടെയില്‍ലാമ്പുകളും ഇക്കുറി ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ പുതുക്കിയിട്ടുണ്ട്.

പുതിയ ബിഎംഡബ്ല്യു X3 ഇന്ത്യയില്‍ എത്തി; വില 49.99 ലക്ഷം രൂപ മുതല്‍

ജെസ്റ്റര്‍ കണ്‍ട്രോള്‍ ഒരുങ്ങുന്ന 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് അകത്തളില്‍ വരവേല്‍ക്കുക. ബിഎംഡബ്ല്യു M5 സീരീസിന് സമാനമാണ് ഡാഷ്‌ബോര്‍ഡ്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഫീച്ചറുകള്‍ X3 യില്‍ ഉണ്ട്.

പുതിയ ബിഎംഡബ്ല്യു X3 ഇന്ത്യയില്‍ എത്തി; വില 49.99 ലക്ഷം രൂപ മുതല്‍

60 mm അധികം വര്‍ധിച്ച വീല്‍ബേസ് അകത്തളത്തില്‍ വിശാലത ഉറപ്പ് വരുത്തുന്നു. 550 ലിറ്ററാണ് ബിഎംഡബ്ല്യു X3 യുടെ ബൂട്ട് കപ്പാസിറ്റി. രണ്ടു ഡീസല്‍ എഞ്ചിന്‍ പതിപ്പുകളാണ് X3 യില്‍.

പുതിയ ബിഎംഡബ്ല്യു X3 ഇന്ത്യയില്‍ എത്തി; വില 49.99 ലക്ഷം രൂപ മുതല്‍

1,995 സിസി നാലു സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ 190 bhp കരുത്തും 400 Nm torque ഉം പരമാവധി സൃഷ്ടിക്കും. എട്ടു സ്പീഡ് ZF സ്റ്റെപ്‌ട്രോണിക് ഗിയര്‍ബോക്‌സാണ് എസ്‌യുവിയില്‍.

പുതിയ ബിഎംഡബ്ല്യു X3 ഇന്ത്യയില്‍ എത്തി; വില 49.99 ലക്ഷം രൂപ മുതല്‍

പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തില്‍ എത്താന്‍ X3 യ്ക്ക് എട്ടു സെക്കന്‍ഡുകള്‍ മതി. മണിക്കൂറില്‍ 213 കിലോമീറ്ററാണ് മോഡലിന്റെ പരമാവധി വേഗത. എക്‌സ്‌ഡ്രൈവ് ഓള്‍ വീല്‍ ഡ്രൈവ് മുഖേന എഞ്ചിന്‍ കരുത്ത് നാലു ചക്രങ്ങളിലേക്കും എത്തും.

പുതിയ ബിഎംഡബ്ല്യു X3 ഇന്ത്യയില്‍ എത്തി; വില 49.99 ലക്ഷം രൂപ മുതല്‍

മോഡലില്‍ സസ്‌പെന്‍ഷനും കമ്പനി നവീകരിച്ചിട്ടുണ്ട്. ഭാരം കുറഞ്ഞ അലൂമിനിയം ഘടകങ്ങള്‍ കൊണ്ടാണ് സസ്‌പെന്‍ഷന്‍. ബ്രേക്ക കാലിപ്പറുകളും ഇക്കുറി അലൂമിനിയത്തിലാണ്. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ 55 കിലോഗ്രാം ഭാരമാണ് X3 യില്‍ കമ്പനി വെട്ടിക്കുറച്ചത്.

പുതിയ ബിഎംഡബ്ല്യു X3 ഇന്ത്യയില്‍ എത്തി; വില 49.99 ലക്ഷം രൂപ മുതല്‍

ഇലക്ട്രോണിക് സ്റ്റബിലിറ്റി സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന് ഒപ്പമുള്ള എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ഡിസന്റ് എന്നിങ്ങനെ നീളും X3 യുടെ സുരക്ഷാ വിശേഷങ്ങള്‍.

പുതിയ ബിഎംഡബ്ല്യു X3 ഇന്ത്യയില്‍ എത്തി; വില 49.99 ലക്ഷം രൂപ മുതല്‍

ഇന്ത്യയില്‍ മെര്‍സിഡീസ് ബെന്‍സ് GLC, ഔഡി Q5, ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്, വോള്‍വോ XC60 എന്നിവരാണ് X3 യുടെ എതിരാളികള്‍.

കൂടുതല്‍... #bmw #new launch
English summary
2018 BMW X3 Launched In India. Read in Malayalam.
Story first published: Thursday, April 19, 2018, 14:59 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark