Just In
- 4 hrs ago തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- 7 hrs ago ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- 8 hrs ago പുതിയ എസ്യുവിക്ക് 20 കി.മീ മൈലേജ്! ആളുകള്‍ ഇനി ക്യൂ നില്ക്കാന് പോകുന്നത് മഹീന്ദ്ര ഷോറൂമിന് മുന്നില്‍
- 8 hrs ago മോഡലിംഗും ഡാൻസുമാണ് പാഷൻ, 23-ാം വയസിൽ ഡ്രീം കാർ സ്വന്തമാക്കിയ സുന്ദരിയെ അറിയുമോ?
Don't Miss
- Movies നായികമാര്‍ ഇല്ലാതാവുന്ന ഫഹദ് ചിത്രങ്ങള്‍? 'ആണ്-പെണ് ബന്ധം എക്സ്പ്ലോര്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്'
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
പെട്രോള്‍ എഞ്ചിന് കരുത്തില്‍ പുതിയ ബിഎംഡബ്ല്യു X3, വില 56.90 ലക്ഷം
പുതിയ ബിഎംഡബ്ല്യു X3 പെട്രോള്‍ പതിപ്പ് ഇന്ത്യയില്‍ പുറത്തിറങ്ങി. 56.90 ലക്ഷം രൂപയാണ് ബിഎംഡബ്ല്യും X3 ലക്ഷ്വറി ലൈന്‍ (X3 xDrive30i Luxury Line) പെട്രോളിന്റെ എക്സ്ഷോറൂം വില. ഇക്കഴിഞ്ഞ ഏപ്രിലിലാണ് മൂന്നാം തലമുറ X3 എസ്യുവിയെ ബിഎംഡബ്ല്യു ഇന്ത്യയില്‍ അവതരിപ്പിച്ചത്. X3 അന്നു വന്നതാകട്ടെ 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന് മാത്രം ഒരുങ്ങിയ എക്സ്പെഡീഷന് (49.99 ലക്ഷം രൂപ), ലക്ഷ്വറി ലൈന്‍ (56.7 ലക്ഷം രൂപ) വകഭേദങ്ങളിലും.
എന്തായാലും നിരയില്‍ പുതിയ X3 ലക്ഷ്വറി ലൈന്‍ പെട്രോള്‍ ഇന്നു മുതല്‍ ലഭ്യമാണെന്നു ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചു. ചെന്നൈ നിര്‍മ്മാണ ശാലയില്‍ നിന്നും പ്രാദേശികമായാണ് X3 എസ്യുവിയെ ബിഎംഡബ്ല്യു ഉത്പാദിപ്പിക്കുന്നത്. പുതിയ X3 പെട്രോള്‍ എസ്യുവിയുടെ ബുക്കിംഗ് രാജ്യത്തുടനീളമുള്ള ബിഎംഡബ്ല്യു ഡീലര്‍ഷിപ്പുകള്‍ സ്വീകരിച്ചു തുടങ്ങി.
2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനിലാണ് പുതിയ ബിഎംഡബ്ല്യു X3 പെട്രോളിന്റെ ഒരുക്കം. എഞ്ചിന് 252 bhp കരുത്തും 350 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. എട്ടു സ്പീഡാണ് ഗിയര്‍ബോക്സ്. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ എസ്യുവിക്ക് 6.3 സെക്കന്‍ഡുകള്‍ മതി.
എക്സ്ഡ്രൈവ് ഓള് വീല്‍ ഡ്രൈവ് മുഖേന എസ്യുവിയുടെ എഞ്ചിന് കരുത്തു നാലു ചക്രങ്ങളിലേക്കും എത്തും. മിനറല്‍ വൈറ്റ്, സോഫിസ്റ്റോ ഗ്രെയ്, ബ്ലാക് സഫയര്‍, ഫൈടോണിക് ബ്ലൂ എന്നി നിറങ്ങളില്‍ X3 ലഭ്യമാണ്.
ലെതര്‍ വെര്‍ണാസ്ക ബീജ്, ലെതര്‍ വെര്‍ണാസ്ക മോച്ച നിറശൈലികള്‍ അപ്ഹോള്‍സ്റ്ററിയില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. ഇടത്തരം പ്രീമിയം എസ്യുവികളില് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലാണ് ബിഎംഡബ്ല്യു X3.
കാഴ്ചയില്‍ മുതിര്‍ന്ന X5 -നെ പുതിയ X3 എസ്യുവി അനുസ്മരിപ്പിക്കും. വലിയ കിഡ്നി ഗ്രില്ലില്‍ സ്വയമേ അടയുന്ന സ്ലാറ്റുകള്‍ ഇടംപിടിക്കുന്നു. എസ്യുവിയുടെ എയറോഡൈനാമിക് മികവിനെ ഇതു സ്വാധീനിക്കും. പരിഷ്കരിച്ച ഹെഡ്ലാമ്പുകളഉം ഫോഗ്ലാമ്പുകളും X3 -യില്‍ എടുത്തുപറയണം.
18 ഇഞ്ചാണ് അലോയ് വീല്‍. താത്പര്യമെങ്കില്‍ 21 ഇഞ്ച് വീലുകളെയും മോഡലില്‍ തെരഞ്ഞെടുക്കാം. ചിറകുകളുള്ള പുതിയ റൂഫ് സ്പോയിലറും ഇരട്ട പുകകുഴലും മോഡലില്‍ ശ്രദ്ധയാകര്‍ഷിക്കും. എല്‍ഇഡി ടെയില്‍ലാമ്പുകളിലും പുതുമ അനുഭവപ്പെടും.
കൈചലനം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന 10.25 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് അകത്തളിലെ മുഖ്യവിശേഷം. ഡാഷ്ബോര്‍ഡ് ബിഎംഡബ്ല്യു M5 സീരീസിന് സമാനം. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഫീച്ചറുകള്‍ X3 -യില്‍ ഒരുങ്ങുന്നുണ്ട്.
വീല്‍ബേസ് 60 mm വര്‍ധിച്ചതു കൊണ്ടു അകത്തളം ഇത്തവണ കൂടുതല്‍ വിശാലമാണ്. ബൂട്ട് കപ്പാസിറ്റി 550 ലിറ്റര്‍. ഇലക്ട്രോണിക് സ്റ്റബിലിറ്റി സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍ ഒപ്പമുള്ള എബിഎസ്, ട്രാക്ഷന്‍ കണ്ട്രോള്, ഹില്‍ ഡിസന്റ് എന്നിങ്ങനെ നീളും X3 -യുടെ സുരക്ഷാ വിശേഷങ്ങള്‍.
മെര്‍സിഡീസ് ബെന്‍സ് GLC300, ലാന്‍ഡ് റോവര്‍ ഡിസ്കവറി സ്പോര്‍ട് HSE മോഡലുകളാണ് വിപണിയില്‍ ബിഎംഡബ്ല്യു X3 -യുടെ എതിരാളികള്‍.