ബിഎംഡബ്ല്യു 6 സീരീസ് ജിടി ഡീസല്‍ ഇന്ത്യയില്‍, വില 66.5 ലക്ഷം

By Dijo Jackson

ബിഎംഡബ്ല്യു 6 സീരീസ് ജിടി ഡീസല്‍ വിപണിയില്‍ പുറത്തിറങ്ങി. ലക്ഷ്വറി ലൈന്‍, എം സ്‌പോര്‍ട് വകഭേദങ്ങളിലാണ് പുതിയ ബിഎംഡബ്ല്യു 630d -യുടെ വരവ്. ലക്ഷ്വറി ലൈന്‍ വകഭേദത്തിന് 66.50 ലക്ഷം രൂപയും ഉയര്‍ന്ന എം സ്‌പോര്‍ടിന് 73.70 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില (ദില്ലി).

ബിഎംഡബ്ല്യു 6 സീരീസ് ജിടി ഡീസല്‍ ഇന്ത്യയില്‍, വില 66.5 ലക്ഷം

5 സീരീസില്‍ നിന്നുള്ള 3.0 ലിറ്റര്‍ ഇന്‍ലൈന്‍ ആറു സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ പുതിയ 6 സീരീസ് ജിടിയിലും തുടരുകയാണ്. എഞ്ചിന് 261 bhp കരുത്തും 620 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. എട്ടു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മുഖേനയാണ് പിന്‍ചക്രങ്ങളിലേക്ക് എഞ്ചിന്‍ കരുത്തെത്തുക.

ബിഎംഡബ്ല്യു 6 സീരീസ് ജിടി ഡീസല്‍ ഇന്ത്യയില്‍, വില 66.5 ലക്ഷം

പിറകില്‍ ഒരുങ്ങുന്ന ബാഡ്ജ് ഒഴിച്ചു നിര്‍ത്തിയാല്‍ 6 സീരീസ് ജിടി പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ തമ്മില്‍ പുറംമോടിയില്‍ തെല്ലും വ്യത്യാസങ്ങളില്ല. അതേസമയം എം സ്‌പോര്‍ട് ഡീസല്‍ വകഭേദം പതിവിലും കൂടുതല്‍ സ്‌പോര്‍ടിയാണ്.

ബിഎംഡബ്ല്യു 6 സീരീസ് ജിടി ഡീസല്‍ ഇന്ത്യയില്‍, വില 66.5 ലക്ഷം

ഗ്രില്ല്, സൈഡ് സ്‌കേര്‍ട്ട്, ഏപ്രണ്‍ എന്നിവയില്‍ ഒരുങ്ങുന്ന പ്രത്യേക കറുപ്പ് പശ്ചാത്തലം എം സ്‌പോര്‍ടിന്റെ ഡിസൈന്‍ വിശേഷങ്ങളില്‍പ്പെടും. വലിയ 19 ഇഞ്ച് അലോയ് വീലുകളാണ് 630d എം സ്‌പോര്‍ടിന്. 5,091 mm നീളവും 1,902 mm വീതിയും 1,538 mm ഉയരവും ബിഎംഡബ്ല്യു 6 സീരീസ് ജിടി ഡീസലിനുണ്ട്.

ബിഎംഡബ്ല്യു 6 സീരീസ് ജിടി ഡീസല്‍ ഇന്ത്യയില്‍, വില 66.5 ലക്ഷം

വീല്‍ബേസ് 3,070 mm. 600 ലിറ്ററാണ് മോഡലിന്റെ ബൂട്ട് കപ്പാസിറ്റി. പിന്‍സീറ്റുകള്‍ മടക്കി ബൂട്ട് കപ്പാസിറ്റി 1,800 ലിറ്ററായി കൂട്ടാം. 5 സീരീസ് സെഡാനില്‍ നിന്നും കടമെടുത്ത ഡിസൈന്‍ ഭാഷയിലാണ് പുതിയ ബിഎംഡബ്ല്യു 6 സീരീസ് ജിടിയുടെ വരവ്.

ബിഎംഡബ്ല്യു 6 സീരീസ് ജിടി ഡീസല്‍ ഇന്ത്യയില്‍, വില 66.5 ലക്ഷം

പിന്നിലേക്ക് ഒഴുകിയിറങ്ങുന്ന റൂഫിന്റെ പശ്ചാത്തലത്തില്‍ കൂപ്പെ പരിവേഷം 6 സീരീസ് ജിടി കൈയ്യടക്കിയിട്ടുണ്ട്. 5 സീരീസില്‍ നിന്നും പാടെ പകര്‍ത്തിയ അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്‌ലാമ്പുകളാണ് മോഡലില്‍.

ബിഎംഡബ്ല്യു 6 സീരീസ് ജിടി ഡീസല്‍ ഇന്ത്യയില്‍, വില 66.5 ലക്ഷം

ജെസ്ച്ചര്‍ കണ്‍ട്രോളോട് കൂടിയ 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേയും, ലെതര്‍ അപ്ഹോള്‍സ്റ്ററിയും അകത്തളത്തെ പ്രധാന വിശേഷങ്ങളില്‍ ഉള്‍പ്പെടും. ഹെഡ്‌സ് അപ് ഡിസ്പ്ലേ, ഫോര്‍-സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, എല്‍ഇഡി മൂഡ് ലൈറ്റ്നിംഗ്, 16 സ്പീക്കര്‍, ബോവേഴ്സ് ആന്‍ഡ് വില്‍ക്കിന്‍സ് ഡയമണ്ട് സറൗണ്ട് സിസ്റ്റം എന്നിവയാണ് മറ്റു ഇന്റീരിയര്‍ ഫീച്ചറുകള്‍.

ബിഎംഡബ്ല്യു 6 സീരീസ് ജിടി ഡീസല്‍ ഇന്ത്യയില്‍, വില 66.5 ലക്ഷം

ആറു എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ബ്രേക്ക് അസിസ്റ്റ്, സ്റ്റബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, കോര്‍ണറിംഗ് ബ്രേക്ക്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ISOFIX ചൈല്‍ഡ് മൗണ്ട് സീറ്റുകള്‍ എന്നിവ 6 സീരീസ് ജിടിയില്‍ സുരക്ഷ ഒരുക്കും.

ബിഎംഡബ്ല്യു 6 സീരീസ് ജിടി ഡീസല്‍ ഇന്ത്യയില്‍, വില 66.5 ലക്ഷം

പുതിയ ഡീസല്‍ പതിപ്പ് അവതരിച്ചതോടെ 6 സീരീസ് ജിടി പെട്രോളിന്റെ വില കമ്പനി പുതുക്കി. ഇനി മുതല്‍ 61.80 ലക്ഷം രൂപയാണ് 630i പെട്രോളിന്റെ എക്‌സ്‌ഷോറൂം വില. വിപണിയില്‍ മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസിനോടാണ് ബിഎംഡബ്ല്യു 6 സീരീസ് ജിടിയുടെ അങ്കം.

More from DriveSpark

Article Published On: Thursday, June 21, 2018, 18:46 [IST]
English summary
2018 BMW 630d Launched At Rs 66.50 Lakh. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X