നാളെ മുതല്‍ കാറുകള്‍ക്കും ബൈക്കുകള്‍ക്കും വില കൂടും; ദീര്‍ഘകാല ഇന്‍ഷുറന്‍സ് ഒന്നിച്ചടയ്ക്കണം

By Staff

നാളെ മുതല്‍ പുതിയ വാഹനങ്ങള്‍ക്ക് വില കൂടും. സെപ്തംബര്‍ ഒന്നുമുതല്‍ ദീര്‍ഘകാല തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാകുന്ന പശ്ചാത്തലത്തില്‍ വിപണിയില്‍ എത്തുന്ന പുതിയ കാറുകള്‍ക്കും ബൈക്കുകള്‍ക്കും വില ഉയരും. കാറുകള്‍ക്ക് മൂന്നു വര്‍ഷത്തെയും ഇരുചക്ര വാഹനങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തെയും ഇന്‍ഷുറന്‍സ് പ്രീമിയം ഒന്നിച്ചടയ്ക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശം നാളെ മുതല്‍ രാജ്യത്തു നടപ്പിലാകും.

നാളെ മുതല്‍ കാറുകള്‍ക്കും ബൈക്കുകള്‍ക്കും വില കൂടും; ദീര്‍ഘകാല ഇന്‍ഷുറന്‍സ് ഒന്നിച്ചടയ്ക്കണം

പരമോന്നത കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഇന്‍ഷുറന്‍സ് നിയന്ത്രണ വികസന അതോറിറ്റിയാണ് പുതിയ വാഹനങ്ങള്‍ക്ക് ദീര്‍ഘകാല തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.

നാളെ മുതല്‍ കാറുകള്‍ക്കും ബൈക്കുകള്‍ക്കും വില കൂടും; ദീര്‍ഘകാല ഇന്‍ഷുറന്‍സ് ഒന്നിച്ചടയ്ക്കണം

ഇക്കാരണത്താല്‍ നാളെ മുതല്‍ പുതിയ വാഹനം വാങ്ങുന്നവര്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇനത്തില്‍ കൂടുതല്‍ തുക മുടക്കണം. ഇതുവരെ പുതിയ വാഹനം വാങ്ങുന്നവര്‍ ഒരുവര്‍ഷത്തേക്കുള്ള തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയമാണ് അടയ്ക്കുന്നത്.

നാളെ മുതല്‍ കാറുകള്‍ക്കും ബൈക്കുകള്‍ക്കും വില കൂടും; ദീര്‍ഘകാല ഇന്‍ഷുറന്‍സ് ഒന്നിച്ചടയ്ക്കണം

ശേഷം ഒരുവര്‍ഷം കഴിയുമ്പോള്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസി പുതുക്കുന്നതുമാണ് ചട്ടം. എന്നാല്‍ വര്‍ഷംതോറും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസി പുതുക്കുന്നതില്‍ പലരും വീഴ്ച വരുത്തുന്നതു കണക്കിലെടുത്താണ് ദീര്‍ഘകാല പ്രാബല്യമുള്ള പോളിസി നടപ്പാക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്.

നാളെ മുതല്‍ കാറുകള്‍ക്കും ബൈക്കുകള്‍ക്കും വില കൂടും; ദീര്‍ഘകാല ഇന്‍ഷുറന്‍സ് ഒന്നിച്ചടയ്ക്കണം

തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പുതുക്കുന്നതില്‍ ഉടമകള്‍ കാട്ടുന്ന അലംഭാവം റോഡപകടങ്ങളിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാത്തതിന് കാരണമാകുന്നു. ഇന്ത്യയില്‍ ഓടുന്ന 66 ശതമാനം വാഹനങ്ങള്‍ക്കും നിലവില്‍ ഇന്‍ഷുറന്‍സില്ലെന്നാണ് കണക്ക്.

നാളെ മുതല്‍ കാറുകള്‍ക്കും ബൈക്കുകള്‍ക്കും വില കൂടും; ദീര്‍ഘകാല ഇന്‍ഷുറന്‍സ് ഒന്നിച്ചടയ്ക്കണം

വാഹനാപകടത്തില്‍ പൊതുജനങ്ങള്‍ക്കോ, വസ്തുക്കള്‍ക്കോ ഉണ്ടായേക്കാവുന്ന നഷ്ടം നികത്തുന്നതിനാണ് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസി. അപകടമരണം, അംഗവൈകല്യം എന്നിവ സംഭവിച്ചാല്‍ മോട്ടോര്‍ ആക്‌സിഡന്റ് ട്രിബ്യൂണലില്‍ നിന്നും തീര്‍പ്പാക്കുന്ന വിധി / നഷ്ടപരിഹാര തുക ഇന്‍ഷുറന്‍സ് കമ്പനികള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കണം.

നാളെ മുതല്‍ കാറുകള്‍ക്കും ബൈക്കുകള്‍ക്കും വില കൂടും; ദീര്‍ഘകാല ഇന്‍ഷുറന്‍സ് ഒന്നിച്ചടയ്ക്കണം

വാഹനം ആരുടെയെങ്കിലും ദേഹത്തിടിച്ചുണ്ടാകുന്ന അപകടത്തിലും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് മുഖേനയാണ് നഷ്ടപരിഹാരം ലഭിക്കാറ്. സെപ്തംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന ദീര്‍ഘകാല തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകള്‍ ഇങ്ങനെ —

നാളെ മുതല്‍ കാറുകള്‍ക്കും ബൈക്കുകള്‍ക്കും വില കൂടും; ദീര്‍ഘകാല ഇന്‍ഷുറന്‍സ് ഒന്നിച്ചടയ്ക്കണം

1000 സിസിയില്‍ കുറവുള്ള കാറുകള്‍ക്ക് 5,286 രൂപയാണ് മൂന്നുവര്‍ഷത്തേക്കായി ഉടമ അടയ്‌ക്കേണ്ടത്. നേരത്തെ ഒരുവര്‍ഷത്തേക്ക് 1,850 രൂപയായിരുന്നു പ്രീമിയം. സമാനമായി 1000 മുതല്‍ 1500 സിസി വരെയുള്ള കാറുകള്‍ക്ക് മൂന്നുവര്‍ഷത്തേക്ക് 9,534 രൂപ ഇന്‍ഷുറന്‍സ് പ്രീമിയമായി ഒടുക്കണം.

നാളെ മുതല്‍ കാറുകള്‍ക്കും ബൈക്കുകള്‍ക്കും വില കൂടും; ദീര്‍ഘകാല ഇന്‍ഷുറന്‍സ് ഒന്നിച്ചടയ്ക്കണം

1500 സിസിക്ക് മുകളിലുള്ള കാറുകളില്‍ 24,305 രൂപയാണ് മൂന്നുവര്‍ഷത്തേക്കുള്ള തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് അടവ്. ഇരുചക്ര വാഹനങ്ങളുടെ കാര്യമെടുത്താല്‍ 75 സിസിക്ക് താഴെയുള്ള മോഡലുകളില്‍ അഞ്ചുവര്‍ഷത്തേക്ക് 1,045 രൂപയാണ് ഉടമകള്‍ക്ക് ഒറ്റത്തവണ അടയ്‌ക്കേണ്ടതായി വരിക.

നാളെ മുതല്‍ കാറുകള്‍ക്കും ബൈക്കുകള്‍ക്കും വില കൂടും; ദീര്‍ഘകാല ഇന്‍ഷുറന്‍സ് ഒന്നിച്ചടയ്ക്കണം

നേരത്തെ ഒരുവര്‍ഷത്തേക്ക് 427 രൂപ മാത്രമായിരുന്നു തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ്. 75 മുതല്‍ 150 സിസി വരെയുള്ള മോഡലുകള്‍ക്ക് 3,285 രൂപയാകും ഇനി അടയ്‌ക്കേണ്ടി വരിക. 150 മുതല്‍ 350 സിസി വരെയുള്ള മോഡലുകള്‍ക്ക് 5,453 രൂപയും 350 സിസിക്ക് മുകളിലുള്ള മോഡലുകള്‍ക്ക് 13,034 രൂപയും ഇനി തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സായി മുടക്കണം.

നാളെ മുതല്‍ കാറുകള്‍ക്കും ബൈക്കുകള്‍ക്കും വില കൂടും; ദീര്‍ഘകാല ഇന്‍ഷുറന്‍സ് ഒന്നിച്ചടയ്ക്കണം

അതേസമയം നിലവിലുള്ള വാഹനങ്ങള്‍ക്കും ദീര്‍ഘകാല തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസി പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ കഴിയുമോയെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ പരിശോധിക്കുന്നുണ്ട്.

Malayalam
കൂടുതല്‍... #auto news
English summary
Car And Bike Prices To Go Up From September 1, 2018 — Here’s Why. Read in Malayalam.
Story first published: Friday, August 31, 2018, 18:53 [IST]
 
ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more