ഓരോ മൂന്നു കിലോമീറ്ററിലും വൈദ്യുത ചാര്‍ജ്ജിംഗ് സ്‌റ്റേഷന്‍ — പുതിയ പദ്ധതിയുമായി കേന്ദ്രം

By Dijo Jackson

ലോകരാജ്യങ്ങള്‍ വൈദ്യുത കാറുകളിലേക്ക് ചുവടുവെച്ചു കഴിഞ്ഞു. ഇന്ത്യയിലും വൈദ്യുത കാറുകള്‍ പിച്ചവെച്ചു തുടങ്ങി. എന്നാല്‍ വൈദ്യുത കാറുകള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ രാജ്യത്തു ഇന്നും വികസിച്ചിട്ടില്ല. ഇൗ പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്.

ഓരോ മൂന്നു കിലോമീറ്ററിലും വൈദ്യുത ചാര്‍ജ്ജിംഗ് സ്‌റ്റേഷന്‍ — പുതിയ പദ്ധതിയുമായി കേന്ദ്രം

നഗരമേഖലകളില്‍ ഓരോ മൂന്നു കിലോമീറ്ററിലും ചാര്‍ജ്ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാന്‍ കേന്ദ്രം തീരുമാനിച്ചു. ദേശീയപാതകളില്‍ അമ്പതു കിലോമീറ്റര്‍ ഇടവിട്ടും വൈദ്യുത ചാര്‍ജ്ജിംഗ് സ്‌റ്റേഷനുകള്‍ ഒരുങ്ങും. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത നഗരങ്ങള്‍ക്ക് ഈ മാതൃകയില്‍ ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ ലഭിക്കും.

ഓരോ മൂന്നു കിലോമീറ്ററിലും വൈദ്യുത ചാര്‍ജ്ജിംഗ് സ്‌റ്റേഷന്‍ — പുതിയ പദ്ധതിയുമായി കേന്ദ്രം

പത്തുലക്ഷത്തിന് മേലെ ജനസാന്ദ്രതയുള്ള നഗരങ്ങളും സ്മാര്‍ട്ട് സിറ്റികളുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുക. ചാര്‍ജിംഗ് വേഗത കുറഞ്ഞ 30,000 പോയിന്റുകളും വേഗത കൂടിയ 15,000 ചാര്‍ജ്ജിംഗ് പോയിന്റുകളും രാജ്യത്തു ആവശ്യമായി വരുമെന്നാണ് വിലയിരുത്തല്‍.

ഓരോ മൂന്നു കിലോമീറ്ററിലും വൈദ്യുത ചാര്‍ജ്ജിംഗ് സ്‌റ്റേഷന്‍ — പുതിയ പദ്ധതിയുമായി കേന്ദ്രം

അതേസമയം പ്രധാനനഗരങ്ങളില്‍ NTPC, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പോലുള്ള കമ്പനികള്‍ വൈദ്യുത ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ സ്വതന്ത്രമായി ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങളുടെ പ്രചാരം വര്‍ധിക്കുന്നതിന് വേണ്ടി 9,400 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേന്ദ്രം വകയിരുത്തിയിട്ടുണ്ട്.

ഓരോ മൂന്നു കിലോമീറ്ററിലും വൈദ്യുത ചാര്‍ജ്ജിംഗ് സ്‌റ്റേഷന്‍ — പുതിയ പദ്ധതിയുമായി കേന്ദ്രം

രാജ്യവ്യാപകമായി ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് പുറമെ വൈദ്യുത കാറുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ പ്രത്യേക ആനുകൂല്യങ്ങളും ഇളവുകളും സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കും. രണ്ടര ലക്ഷം രൂപ വരെ വൈദ്യുത കാറുകളില്‍ ഇളവ് ഒരുങ്ങുമെന്നാണ് വിവരം.

ഓരോ മൂന്നു കിലോമീറ്ററിലും വൈദ്യുത ചാര്‍ജ്ജിംഗ് സ്‌റ്റേഷന്‍ — പുതിയ പദ്ധതിയുമായി കേന്ദ്രം

വൈദ്യുത ടൂവീലര്‍ ഉപഭോക്താക്കള്‍ക്ക് മുപ്പതിനായിരം രൂപ വരെയും ഇളവു ലഭിക്കും. എന്നാല്‍ ഈ ഇളവുകള്‍ വ്യവസ്ഥകള്‍ക്കും നിബന്ധനകള്‍ക്കും ബാധകമാണ്. പദ്ധതിക്ക് കീഴില്‍ ആദ്യ അമ്പതിനായിരം വൈദ്യുത കാറുടമകള്‍ക്ക് ഇളവു നല്‍കാനാണ് സര്‍ക്കാരിന്റെ നീക്കം.

ഓരോ മൂന്നു കിലോമീറ്ററിലും വൈദ്യുത ചാര്‍ജ്ജിംഗ് സ്‌റ്റേഷന്‍ — പുതിയ പദ്ധതിയുമായി കേന്ദ്രം

15 ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള വൈദ്യുത കാറുകള്‍ക്കാണ് രണ്ടര ലക്ഷം രൂപയുടെ ഇളവു ലഭിക്കുക. സമാനമായി ആദ്യത്തെ ഒന്നര ലക്ഷം അതിവേഗ വൈദ്യുത ടൂവീലര്‍ ഉടമകള്‍ക്കാണ് മുപ്പതിനായിരം രൂപയുടെ ഇളവ് സര്‍ക്കാര്‍ അനുവദിക്കുക. അതേസമയം മോഡലുകളുടെ വില ഒന്നര ലക്ഷത്തില്‍ കവിയരുത്.

ഓരോ മൂന്നു കിലോമീറ്ററിലും വൈദ്യുത ചാര്‍ജ്ജിംഗ് സ്‌റ്റേഷന്‍ — പുതിയ പദ്ധതിയുമായി കേന്ദ്രം

വേഗത കുറഞ്ഞ വൈദ്യുത ടൂവീലര്‍ മോഡലുകള്‍ക്ക് ഇരുപതിനായിരും രൂപയുടെ ഇളവും സര്‍ക്കാര്‍ പ്രഖ്യാപിക്കും. നേരത്തെ വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബാറ്ററികളുടെ ജിഎസ്ടി നിരക്ക് സര്‍ക്കാര്‍ കുറച്ചിട്ടുണ്ട്.

ഓരോ മൂന്നു കിലോമീറ്ററിലും വൈദ്യുത ചാര്‍ജ്ജിംഗ് സ്‌റ്റേഷന്‍ — പുതിയ പദ്ധതിയുമായി കേന്ദ്രം

വൈദ്യുത വാഹനങ്ങളുടെ വില കുറയ്ക്കാന്‍ ഈ നടപടി ഉപകരിക്കും. നിലവില്‍ മഹീന്ദ്ര മാത്രമാണ് വിപണിയില്‍ വൈദ്യുത കാറുകളെ അണിനിരത്തുന്നത്. മഹീന്ദ്രയില്‍ നിന്നും E20, ഇവെരിറ്റോ മോഡലുകള്‍ വിപണിയില്‍ എത്തുന്നു. സമീപഭാവിയില്‍ ടിയാഗൊ, ടിഗോര്‍ മോഡലുകളുടെ വൈദ്യുത പതിപ്പുകളുമായി ടാറ്റയും വിപണിയില്‍ എത്തും.

Source: Economic Times

Most Read Articles

Malayalam
കൂടുതല്‍... #auto news
English summary
Electric Car Charging Stations To Be Set Up Every Three Kilometres In India. Read in Malayalam.
Story first published: Saturday, May 19, 2018, 13:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X