ഒരുലക്ഷം രൂപയ്ക്ക് മേലെ ഡിസ്‌കൗണ്ട്, വന്‍വിലക്കുറവില്‍ 12 കാറുകള്‍ — അറിയേണ്ടതെല്ലാം

By Staff

കാര്‍ വാങ്ങാന്‍ ഇതിലും നല്ല അവസരമില്ല. ജൂലായ് മാസം മോഡലുകളില്‍ വന്‍വിലക്കുറവ് കാര്‍ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഒരുലക്ഷം രൂപയ്ക്ക് മേലെ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങളുമായി പന്ത്രണ്ടോളം കാറുകളാണ് ഈ മാസം വിപണിയില്‍ വില്‍പനയ്‌ക്കെത്തുന്നത്.

ഒരുലക്ഷം രൂപയ്ക്ക് മേലെ ഡിസ്‌കൗണ്ട്, വന്‍വിലക്കുറവില്‍ 12 കാറുകള്‍ — അറിയേണ്ടതെല്ലാം

മണ്‍സൂണ്‍ ഓഫറുകള്‍, എക്‌സ്‌ചേഞ്ച് ബോണസ്, സൗജന്യ ഇന്‍ഷൂറന്‍സ് എന്നിങ്ങനെ വിവിധ ആനുകൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ഒരുലക്ഷം രൂപയ്ക്ക് മേലെ വിലക്കിഴിവ് ലഭിക്കുന്ന കാറുകള്‍ പരിശോധിക്കാം —

ഒരുലക്ഷം രൂപയ്ക്ക് മേലെ ഡിസ്‌കൗണ്ട്, വന്‍വിലക്കുറവില്‍ 12 കാറുകള്‍ — അറിയേണ്ടതെല്ലാം

റെനോ ക്യാപ്ച്ചര്‍: 2 ലക്ഷം രൂപ വിലക്കിഴിവ്

റെനോ ക്യാപ്ച്ചറില്‍ രണ്ടുലക്ഷം രൂപയുടെ വിലക്കിഴിവ് ഉപഭോക്താക്കള്‍ക്ക് നേടാം. അതേസമയം 2017 നിര്‍മ്മിത ക്യാപ്ച്ചര്‍ എസ്‌യുവികളില്‍ മാത്രമെ വിലക്കിഴിവ് ലഭ്യമാവുകയുള്ളു. ഡീലര്‍ഷിപ്പുകളില്‍ കെട്ടിക്കിടക്കുന്ന 2017 റെനോ ക്യാപ്ച്ചറുകളെ വിറ്റഴിക്കാനുള്ള കമ്പനിയുടെ ശ്രമമാണിത്.

ഒരുലക്ഷം രൂപയ്ക്ക് മേലെ ഡിസ്‌കൗണ്ട്, വന്‍വിലക്കുറവില്‍ 12 കാറുകള്‍ — അറിയേണ്ടതെല്ലാം

കഴിഞ്ഞ വര്‍ഷം നവംബറില്‍ പുറത്തിറങ്ങിയ ക്യാപ്ച്ചര്‍ എസ്‌യുവിക്ക് വില്‍പനയില്‍ കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. വിലക്കിഴിവിന്റെ പശ്ചാത്തലത്തില്‍ എട്ടുലക്ഷം രൂപ മുതലാണ് 2017 മോഡല്‍ റെനോ ക്യാപ്ച്ചറിന് വില ആരംഭിക്കുക.

ഒരുലക്ഷം രൂപയ്ക്ക് മേലെ ഡിസ്‌കൗണ്ട്, വന്‍വിലക്കുറവില്‍ 12 കാറുകള്‍ — അറിയേണ്ടതെല്ലാം

ഹോണ്ട CR-V: 1.50 രൂപ വിലക്കിഴിവ്

ഈ വര്‍ഷാവസാനം പുതുതലമുറ CR-V വിപണിയില്‍ എത്താനിരിക്കെ നിലവില്‍ വില്‍പനയിലുള്ള CR-V എസ്‌യുവികളെ വിറ്റുതീര്‍ക്കാനുള്ള നീക്കത്തിലാണ് ഹോണ്ട. വില്‍പനയില്‍ ഹോണ്ട CR-V എതിരാളികളെക്കാള്‍ ബഹുദൂരം പിന്നിലാണ്.

ഒരുലക്ഷം രൂപയ്ക്ക് മേലെ ഡിസ്‌കൗണ്ട്, വന്‍വിലക്കുറവില്‍ 12 കാറുകള്‍ — അറിയേണ്ടതെല്ലാം

ഇക്കാരണത്താല്‍ ഒന്നരലക്ഷം രൂപ വിലക്കിഴിവ് കൂടുതല്‍ ആളുകളെ എസ്‌യുവിയിലേക്ക് ആകര്‍ഷിക്കുമെന്നു ഹോണ്ട പ്രത്യാശിക്കുന്നു. ഫെബ്രുവരിയില്‍ സമാപിച്ച 2018 ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് പുതിയ CR-V മോഡലിനെ ഹോണ്ട കാഴ്ചവെച്ചത്. ഡീസല്‍ എഞ്ചിനില്‍ മാത്രമെ പുതിയ CR-V ഇന്ത്യയില്‍ വരികയുള്ളു.

ഒരുലക്ഷം രൂപയ്ക്ക് മേലെ ഡിസ്‌കൗണ്ട്, വന്‍വിലക്കുറവില്‍ 12 കാറുകള്‍ — അറിയേണ്ടതെല്ലാം

ഹോണ്ട BR-V: 1.26 ലക്ഷം രൂപ വിലക്കിഴിവ്

1.26 ലക്ഷം രൂപ വിലക്കിഴിവില്‍ BR-V എസ്‌യുവിയെയും പരിമിത കാലത്തേക്ക് ഹോണ്ട ഇന്ത്യയില്‍ വില്‍പനയ്ക്ക് കൊണ്ടുവരുന്നുണ്ട്. അമ്പതിനായിരം രൂപ എക്‌സ്‌ചേഞ്ച് ബോണസ് ഉള്‍പ്പെടെയാണ് 1.26 ലക്ഷം രൂപ വിലക്കിഴിവ് നേടാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം.

ഒരുലക്ഷം രൂപയ്ക്ക് മേലെ ഡിസ്‌കൗണ്ട്, വന്‍വിലക്കുറവില്‍ 12 കാറുകള്‍ — അറിയേണ്ടതെല്ലാം

50,000 രൂപയ്ക്ക് മേലെയുള്ള ആദ്യവര്‍ഷ സൗജന്യ ഇന്‍ഷൂറന്‍സും എസ്‌യുവിയില്‍ കമ്പനി നല്‍കും. ഇതിന് പുറമെ 26,000 രൂപ വിലയുള്ള ആക്‌സസറികള്‍ സൗജന്യമായി നേടാനും ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്.

ഒരുലക്ഷം രൂപയ്ക്ക് മേലെ ഡിസ്‌കൗണ്ട്, വന്‍വിലക്കുറവില്‍ 12 കാറുകള്‍ — അറിയേണ്ടതെല്ലാം

മാരുതി സിയാസ്: 1.20 ലക്ഷം രൂപ വിലക്കിഴിവ്

പുത്തന്‍ സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് ഓഗസ്റ്റ് ആറിന് വില്‍പനയ്ക്ക് എത്താനിരിക്കെ പഴയ സ്റ്റോക്ക് വിറ്റഴിക്കാനുള്ള തിടുക്കത്തിലാണ് മാരുതിയും. ഇതിന്റെ ഭാഗമായി 40,000 രൂപ വിലക്കിഴിവ് സിയാസ് പെട്രോള്‍ വകഭേദങ്ങളില്‍ കമ്പനി പ്രഖ്യാപിച്ചു കഴിഞ്ഞു. ഡീസല്‍ മോഡലുകള്‍ക്ക് 70,000 രൂപയാണ് വിലക്കിഴിവ്.

ഒരുലക്ഷം രൂപയ്ക്ക് മേലെ ഡിസ്‌കൗണ്ട്, വന്‍വിലക്കുറവില്‍ 12 കാറുകള്‍ — അറിയേണ്ടതെല്ലാം

ഇതിന് പുറമെ 50,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും കോര്‍പറേറ്റ് ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്ക് നേടാം.

ഒരുലക്ഷം രൂപയ്ക്ക് മേലെ ഡിസ്‌കൗണ്ട്, വന്‍വിലക്കുറവില്‍ 12 കാറുകള്‍ — അറിയേണ്ടതെല്ലാം

ഫോക്‌സ്‌വാഗണ്‍ വെന്റോ: 1.15 ലക്ഷം രൂപ വിലക്കിഴിവ്

വില്‍പനയില്‍ കിതയ്ക്കുന്ന വെന്റോയ്ക്ക് ഊര്‍ജ്ജം പകരാന്‍ 1.15 ലക്ഷം രൂപയുടെ വിലക്കിഴിവാണ് ഫോക്‌സ്‌വാഗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കംഫോര്‍ട്ട്‌ലൈന്‍ ഡീസല്‍, ഹൈലൈന്‍ പെട്രോള്‍ വകഭേദങ്ങള്‍ ഒഴികെ മറ്റു വെന്റോ മോഡലുകളിലെല്ലാം 60,000 രൂപയുടെ ഡിസ്‌കൗണ്ട് നേടാനാണ് ഉപഭോക്താക്കള്‍ക്ക് അവസരം.

ഒരുലക്ഷം രൂപയ്ക്ക് മേലെ ഡിസ്‌കൗണ്ട്, വന്‍വിലക്കുറവില്‍ 12 കാറുകള്‍ — അറിയേണ്ടതെല്ലാം

ഇതുകൂടാതെ 40,000 രൂപയുടെ എക്‌സ്‌ചേഞ്ചും ബോണസും 15,000 രൂപയുടെ കോര്‍പറേറ്റ് ഡിസ്‌കൗണ്ടും വെന്റോയില്‍ ലഭ്യമാണ്. മുഴുവന്‍ ആനുകൂല്യങ്ങളും ചേര്‍ത്താണ് 1.15 ലക്ഷം രൂപയുടെ വിലക്കിഴിവ് കാറില്‍ ഒരുങ്ങുന്നത്.

ഒരുലക്ഷം രൂപയ്ക്ക് മേലെ ഡിസ്‌കൗണ്ട്, വന്‍വിലക്കുറവില്‍ 12 കാറുകള്‍ — അറിയേണ്ടതെല്ലാം

ടാറ്റ ഹെക്‌സ: ഒരുലക്ഷം രൂപ വിലക്കിഴിവ്

ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയില്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റയും വമ്പന്‍ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ മഹീന്ദ്ര XUV500 -യുടെ വരവോടു കൂടി ഹെക്‌സ വില്‍പന സാരമായാണ് ഇടിഞ്ഞത്. ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ ഹെക്‌സയുടെ പ്രചാരം കൂട്ടുമെന്നു ടാറ്റ പ്രതീക്ഷിക്കുന്നു.

ഒരുലക്ഷം രൂപയ്ക്ക് മേലെ ഡിസ്‌കൗണ്ട്, വന്‍വിലക്കുറവില്‍ 12 കാറുകള്‍ — അറിയേണ്ടതെല്ലാം

ഒരുലക്ഷം രൂപ വരെ വിലക്കിഴിവ് ടാറ്റ ഹെക്‌സയില്‍ ഉപഭോക്താക്കള്‍ക്ക് നേടാം. എന്തായാലും ടാറ്റ ഹാരിയര്‍ അടുത്തവര്‍ഷം വിപണിയില്‍ യാഥാര്‍ത്ഥ്യമാകുന്നതോടു കൂടി ഫ്‌ളാഗ്ഷിപ്പ് പട്ടം ഹെക്‌സയ്ക്ക് നഷ്ടപ്പെടും.

ഒരുലക്ഷം രൂപയ്ക്ക് മേലെ ഡിസ്‌കൗണ്ട്, വന്‍വിലക്കുറവില്‍ 12 കാറുകള്‍ — അറിയേണ്ടതെല്ലാം

ഫോര്‍ഡ് ആസ്‌പൈര്‍: ഒരുലക്ഷം രൂപ വിലക്കിഴിവ്

പുതിയ ഫോര്‍ഡ് ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റും വിപണിയില്‍ വരാന്‍ കാത്തുനില്‍ക്കുകയാണ്. ഇതിനുമുമ്പെ നിലവിലെ സ്റ്റോക്ക് വിറ്റുതീര്‍ക്കണം. ഫോര്‍ഡ് ഡീലര്‍മാര്‍ കോമ്പാക്ട് സെഡാനില്‍ ഒരുലക്ഷം രൂപ വിലക്കിഴിവ് നല്‍കാന്‍ കാരണമിതാണ്.

ഒരുലക്ഷം രൂപയ്ക്ക് മേലെ ഡിസ്‌കൗണ്ട്, വന്‍വിലക്കുറവില്‍ 12 കാറുകള്‍ — അറിയേണ്ടതെല്ലാം

ഫോര്‍ഡ് ഫിഗൊ: ഒരുലക്ഷം രൂപ വിലക്കിഴിവ്

ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റിനെയും അണിയറയില്‍ ഫോര്‍ഡ് ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. വിപണിയില്‍ പുതിയ ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റും ഉടനെത്തും.

ഒരുലക്ഷം രൂപയ്ക്ക് മേലെ ഡിസ്‌കൗണ്ട്, വന്‍വിലക്കുറവില്‍ 12 കാറുകള്‍ — അറിയേണ്ടതെല്ലാം

ഫ്രീസ്റ്റൈലിന്റെ വരവോടു കൂടി ഫിഗൊ ഹാച്ച്ബാക്കിന് ആവശ്യക്കാര്‍ കുറഞ്ഞ സാഹചര്യത്തില്‍ സ്റ്റോക്ക് വിറ്റുതീര്‍ക്കാനുള്ള തീവ്രശ്രമത്തിലാണ് ഫോര്‍ഡ് ഡീലര്‍മാര്‍. ഇതിന്റെ ഭാഗമായി നിലവിലെ ഫിഗൊ ഹാച്ച്ബാക്കില്‍ ഒരുലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ ഡീലര്‍മാര്‍ നല്‍കുന്നുണ്ട്.

ഒരുലക്ഷം രൂപയ്ക്ക് മേലെ ഡിസ്‌കൗണ്ട്, വന്‍വിലക്കുറവില്‍ 12 കാറുകള്‍ — അറിയേണ്ടതെല്ലാം

ഹോണ്ട ജാസ്: ഒരുലക്ഷം രൂപ വിലക്കിഴിവ്

ചെറിയ മാറ്റങ്ങളോടെ ജാസ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ എത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഒരുലക്ഷം രൂപ വരെയാണ് നിലവിലെ ജാസ് മോഡലുകളില്‍ ഹോണ്ട ഡീലര്‍ഷിപ്പുകള്‍ നല്‍കുന്ന വിലക്കിഴിവ്. ക്യാഷ് ഡിസ്‌കൗണ്ട്, സൗജന്യ ആക്‌സസറികള്‍, എക്‌സ്‌ചേഞ്ച് ബോണസ് എന്നിവ ഉള്‍പ്പെടെയാണിത്.

ഒരുലക്ഷം രൂപയ്ക്ക് മേലെ ഡിസ്‌കൗണ്ട്, വന്‍വിലക്കുറവില്‍ 12 കാറുകള്‍ — അറിയേണ്ടതെല്ലാം

ഹ്യുണ്ടായി ഗ്രാന്‍ഡ് i10, എക്‌സെന്റ്: ഒരുലക്ഷം രൂപ വിലക്കിഴിവ്

എക്‌സെന്റ്, ഗ്രാന്‍ഡ് i10 മോഡലുകളുടെ വില്‍പന ഉയര്‍ത്തുകയാണ് വിലക്കിഴിവിലൂടെ ഹ്യുണ്ടായിയുടെ ലക്ഷ്യമിടുന്നത്. പുതുതലമുറ മാരുതി സുസുക്കി ഡിസൈറും അമേസും വന്നതു മുതല്‍ എക്‌സെന്റ് വില്‍പനയില്‍ ബഹുദൂരം പിന്നിലായിരിക്കുകയാണ്.

ഒരുലക്ഷം രൂപയ്ക്ക് മേലെ ഡിസ്‌കൗണ്ട്, വന്‍വിലക്കുറവില്‍ 12 കാറുകള്‍ — അറിയേണ്ടതെല്ലാം

ഗ്രാന്‍ഡ് i10 -ന്റെ കാര്യവും വ്യത്യസ്തമല്ല. ഇക്കാരണത്താല്‍ കോര്‍പറേറ്റ് ഡിസ്‌കൗണ്ടുകള്‍, എക്‌സ്‌ചേഞ്ച് ബോണസ്, ക്യാഷ് ഡിസ്‌കൗണ്ട് എന്നിവയെല്ലാം ഉള്‍പ്പെടെ ഒരുലക്ഷം രൂപ വരെ വിലക്കിഴിവ് മോഡലുകളില്‍ ഹ്യുണ്ടായി ലഭ്യമാക്കുന്നു.

ഒരുലക്ഷം രൂപയ്ക്ക് മേലെ ഡിസ്‌കൗണ്ട്, വന്‍വിലക്കുറവില്‍ 12 കാറുകള്‍ — അറിയേണ്ടതെല്ലാം

സ്‌കോഡ സൂപ്പേര്‍ബ്: ഒരുലക്ഷം രൂപ വിലക്കിഴിവ്

75,000 രൂപയോളം ചെലവുള്ള ആദ്യവര്‍ഷ സൗജന്യ ഇന്‍ഷൂറന്‍സും 15,000 രൂപയുടെ കോര്‍പറേറ്റ് ഡിസ്‌കൗണ്ടുമാണ് സൂപ്പേര്‍ബില്‍ സ്‌കോഡ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനു പുറമെ പ്രത്യേക നിരക്കില്‍ നാലു വര്‍ഷ സര്‍വീസ് പാക്കേജും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ആനുകൂല്യങ്ങളെല്ലാം കൂടി ചേര്‍ത്ത് ഒരുലക്ഷം രൂപവരെ ലാഭിക്കാന്‍ സ്‌കോഡ സൂപ്പേര്‍ബില്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്.

Source: MyCarHelpline, AutocarIndia

Most Read Articles

Malayalam
കൂടുതല്‍... #auto news
English summary
July Car Discounts In India. Read in Malayalam.
Story first published: Saturday, July 14, 2018, 17:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X