റോഡപകടങ്ങളില്‍ ഇരയാകുന്നവര്‍ക്കുള്ള നഷ്ടപരിഹാരം പത്തിരട്ടിയായി വര്‍ധിപ്പിക്കാന്‍ തീരുമാനം

By Dijo Jackson

റോഡപകടങ്ങളില്‍ ഇരയാകുന്നവര്‍ക്കുള്ള നഷ്ടപരിഹാരം പത്തിരിട്ടിയായി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. റോഡപകടങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള നഷ്ടപരിഹാരതുക തീരെ കുറവാണെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം.

റോഡപകടങ്ങളില്‍ ഇരയാകുന്നവര്‍ക്കുള്ള നഷ്ടപരിഹാരം പത്തിരട്ടിയായി വര്‍ധിപ്പിക്കാന്‍ തീരുമാനം

റോഡപകടങ്ങളില്‍ പരുക്കേല്‍ക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരവും പ്രായ, വരുമാനഭേദമന്യെ പത്തിരട്ടിയായി വര്‍ധിക്കും. 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റോഡപകടങ്ങള്‍ക്കുള്ള നഷ്ടപരിഹാര തുക കേന്ദ്രം പുനഃപരിശോധിക്കുന്നത്.

റോഡപകടങ്ങളില്‍ ഇരയാകുന്നവര്‍ക്കുള്ള നഷ്ടപരിഹാരം പത്തിരട്ടിയായി വര്‍ധിപ്പിക്കാന്‍ തീരുമാനം

ലഭിച്ച നഷ്ടപരിഹാര തുക കുറഞ്ഞെന്ന് പരാതിയുള്ളവര്‍ക്ക് ഇനി മുതല്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലിനെ (MACT) സമീപിക്കാന്‍ അവസരം ഒരുങ്ങും. ഇതു സംബന്ധമായ വിജ്ഞാപനം സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും.

റോഡപകടങ്ങളില്‍ ഇരയാകുന്നവര്‍ക്കുള്ള നഷ്ടപരിഹാരം പത്തിരട്ടിയായി വര്‍ധിപ്പിക്കാന്‍ തീരുമാനം

അപകടത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് പുതിയ തീരുമാനം. ഗുരുതര പരുക്കേല്‍ക്കുന്നവര്‍ക്ക് അമ്പതിനായിരം മുതല്‍ അഞ്ചു ലക്ഷം രൂപ വരെ നഷ്ടപരിഹാരം ലഭിക്കും.

റോഡപകടങ്ങളില്‍ ഇരയാകുന്നവര്‍ക്കുള്ള നഷ്ടപരിഹാരം പത്തിരട്ടിയായി വര്‍ധിപ്പിക്കാന്‍ തീരുമാനം

നഷ്ടപരിഹാരതുക വര്‍ധിപ്പിക്കുന്നതോട് കൂടി തേര്‍ഡി പാര്‍ട്ടി ഇന്‍ഷൂറന്‍സ് പ്രീമിയം നിരക്ക് കൂടുമെന്നാണ് വിവരം. നിലവില്‍ അമ്പതിനായിരം രൂപയാണ് അപകടങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം.

റോഡപകടങ്ങളില്‍ ഇരയാകുന്നവര്‍ക്കുള്ള നഷ്ടപരിഹാരം പത്തിരട്ടിയായി വര്‍ധിപ്പിക്കാന്‍ തീരുമാനം

ഗുരുതരമായി പരുക്കേല്‍ക്കുന്നവര്‍ക്ക് ഇരുപത്തയ്യായിരം രൂപയാണ് ഇന്‍ഷൂറന്‍സ് കമ്പനികള്‍ നല്‍കുന്ന നഷ്ടപരിഹാരവും. ഇന്ത്യയില്‍ ഓരോവര്‍ഷവും ഒന്നര ലക്ഷത്തോളം ജനങ്ങള്‍ റോഡപകടത്തില്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്ക്.

റോഡപകടങ്ങളില്‍ ഇരയാകുന്നവര്‍ക്കുള്ള നഷ്ടപരിഹാരം പത്തിരട്ടിയായി വര്‍ധിപ്പിക്കാന്‍ തീരുമാനം

അഞ്ചു ലക്ഷത്തിലേറെയാണ് റോഡപകടങ്ങളില്‍ പരുക്കേല്‍ക്കുന്നവരുടെ സംഖ്യ. എന്തായാലും പുതിയ തീരുമാനം റോഡപകടങ്ങളില്‍ ഇരയാകുന്നവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വലിയ ആശ്വാസമായി ഭവിക്കും.

വാഹന ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യേണ്ടത് എങ്ങനെ?

വാഹന ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യേണ്ടത് എങ്ങനെ?

അപകടങ്ങളില്‍:

1.കാറിലുള്ള കോംപ്രിഹെന്‍സീവ് പോളിസിയോ, അപകടത്തില്‍ ഉള്‍പ്പെട്ട മറ്റു കാറുടമയുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് പരിരക്ഷയോ ഈ അവസരത്തില്‍ നിങ്ങള്‍ക്ക് നേടാം. നിങ്ങളുടെ കാറിലുള്ള കോംപ്രിഹെന്‍സീവ് പോളിസി ക്ലെയിം ചെയ്യുക വളരെ എളുപ്പമാണ്.

വാഹന ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യേണ്ടത് എങ്ങനെ?

അപകടം നടന്ന ഉടന്‍ തന്നെ ഇന്‍ഷൂറന്‍സ് കമ്പനിയെയും പൊലീസിനെയും സംഭവം അറിയിക്കണം.ഇന്‍ഷൂറന്‍സ് കമ്പനിയോ, പൊലീസോ ആവശ്യപ്പെടാതെ കാര്‍ സ്ഥലത്ത് നിന്നും മാറ്റാതിരിക്കുന്നതാണ് ഉചിതം.

വാഹന ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യേണ്ടത് എങ്ങനെ?

2. ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്നുള്ള സര്‍വേയര്‍ കാര്‍ വന്ന് പരിശോധിച്ച് റിപയര്‍ ചെയ്യാനുള്ള അനുമതി നല്‍കും.അനുമതി ലഭിച്ചാല്‍ ഇന്‍ഷൂറന്‍സ് കമ്പനി നിര്‍ദ്ദേശിക്കുന്ന സര്‍വ്വീസ് സെന്ററില്‍ നിന്നും കാര്‍ റിപയര്‍ ചെയ്യാം. അതത് പോളിസിയെ അടിസ്ഥാനപ്പെടുത്തിയാണ് റിപയര്‍ ബില്‍ ഒടുക്കേണ്ടത്.

വാഹന ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യേണ്ടത് എങ്ങനെ?

3. മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിനെയാണ് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യാന്‍ സമീപിക്കേണ്ടത്. അപകടത്തിന്റെ വിവരങ്ങളും, സര്‍വേയറുടെ റിപ്പോര്‍ട്ടും, എഫ്‌ഐആറിന്റെ പകര്‍പ്പും സഹിതമാണ് മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലില്‍ ക്ലെയിം ഫയല്‍ ചെയ്യേണ്ടതും. നിങ്ങളുടെ ഇന്‍ഷൂറന്‍സ് കമ്പനി ഈ നീണ്ട നിയമപോരാട്ടത്തില്‍ സഹായിക്കില്ല എന്നത് മറ്റൊരു വസ്തുതയാണ്.

വാഹന ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യേണ്ടത് എങ്ങനെ?

മോഷണം പോയാല്‍:

1. വാഹനം മോഷണം പോകുന്ന സാഹചര്യത്തില്‍ കോംപ്രിഹെന്‍സീവ് പോളിസിയാണ് നിങ്ങള്‍ക്ക് തുണയേകുക. മോഷണം പോയെന്ന് കണ്ടെത്തിയാലുടന്‍ പൊലീസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം.

വാഹന ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യേണ്ടത് എങ്ങനെ?

ഒപ്പം, സംഭവം ഇന്‍ഷൂറന്‍സ് കമ്പനിയെ അറിയിക്കണം. കാര്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പോളിസി രേഖകള്‍, എഫ്‌ഐആര്‍ എന്നിവയ്ക്ക് ഒപ്പം മോഷണവിവരം അറിയിച്ചുള്ള ഔദ്യോഗിക കത്തും ആര്‍ടിഒയ്ക്ക് സമര്‍പ്പിക്കേണ്ടതുണ്ട്.

വാഹന ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യേണ്ടത് എങ്ങനെ?

2. നടപടികള്‍ക്ക് ശേഷം 'നോണ്‍ ട്രേസബിള്‍ റിപ്പോര്‍ട്ട്' പൊലീസ് ഹാജരാക്കിയാല്‍ ഉടമയുടെ ക്ലെയിം ഇന്‍ഷൂറന്‍സ് കമ്പനി അംഗീകരിക്കും. കാറില്‍ ഇന്‍ഷൂറന്‍സ് കമ്പനി നിര്‍ണയിക്കുന്ന മൂല്യമാകും ഉടമയ്ക്ക് ലഭിക്കുക. മോഷണം പോയ കാറിന്റെ താക്കോല്‍ ഇന്‍ഷൂറന്‍സ് കമ്പനിയെ ഏല്‍പ്പിക്കണം.

വാഹന ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യേണ്ടത് എങ്ങനെ?

ഇനി ഫിനാന്‍സ് ചെയ്ത വാഹനമാണ് മോഷണം പോയതെങ്കില്‍ ബന്ധപ്പെട്ട ഫിനാന്‍സ് കമ്പനിക്കാണ് ഇന്‍ഷൂറന്‍സ് കമ്പനി പണം നല്‍കുക. ഇന്‍ഷൂറന്‍സ് കമ്പനി നല്‍കിയ ക്ലെയിം തുകയ്ക്കും മേലെയാണ് ഫിനാന്‍സ് ബാധ്യതയെങ്കിൽ ബാക്കി പണം ഉടമ അടയ്ക്കണം.

Source: TOI

Most Read Articles

Malayalam
കൂടുതല്‍... #auto news
English summary
Compensation For Road Accident Victims To Increase Ten Fold. Read in Malayalam.
Story first published: Monday, May 14, 2018, 14:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X