പുതിയ എര്‍ട്ടിഗ വന്നാലും പഴയ മോഡലിനെ മാരുതി നിര്‍ത്തില്ല, കാരണമിതാണ്

By Dijo Jackson

രണ്ടാം തലമുറ എര്‍ട്ടിഗ എംപിവി ഇന്ത്യയില്‍ വില്‍പനയ്ക്ക് എത്താന്‍ മാസങ്ങളേറെയില്ല. എര്‍ട്ടിഗയെ കമ്പനി അടിമുടി ഉടച്ചുവാര്‍ത്തു. കൂടുതല്‍ വലുപ്പം. പ്രീമിയം വേഷം. വിശാലമായ അകത്തളം. നിലവിലെ എര്‍ട്ടിഗയെക്കാള്‍ നീളവും വീതിയും ഉയരവും വരാന്‍ പോകുന്ന എര്‍ട്ടിഗയ്ക്കുണ്ട്. സാധാരണയായി പുത്തന്‍ പതിപ്പ് വന്നാല്‍ വില്‍പനയിലുള്ള മോഡലിനെ കമ്പനികള്‍ പിന്‍വലിക്കാറാണ് പതിവ്. പക്ഷെ എര്‍ട്ടിഗയില്‍ ഈ പതിവ് മാരുതി തെറ്റിക്കും.

പുതിയ എര്‍ട്ടിഗ വന്നാലും പഴയ മോഡലിനെ മാരുതി നിര്‍ത്തില്ല, കാരണമിതാണ്

പുതിയ എര്‍ട്ടിഗ വന്നാലും നിലവിലുള്ള എര്‍ട്ടിഗയെ മാരുതി നിര്‍ത്തില്ല. പകരം ഫ്‌ളീറ്റ് വിപണിയില്‍ (ടാക്‌സി വിപണി) ആദ്യതലമുറ എര്‍ട്ടിഗ തുടരും. അതായത് ഡിസൈര്‍ ടൂറിന് സമാനമായി ടൂര്‍ ബാഡ്ജില്‍ എര്‍ട്ടിഗകളും വിപണിയില്‍ വന്നുതുടങ്ങും.

പുതിയ എര്‍ട്ടിഗ വന്നാലും പഴയ മോഡലിനെ മാരുതി നിര്‍ത്തില്ല, കാരണമിതാണ്

ഡിസൈറില്‍ കമ്പനി നടത്തിയ പരീക്ഷണം വിജയം കണ്ടതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഇന്ത്യന്‍ ഫ്‌ളീറ്റ് വിപണിയില്‍ ഏറ്റവും പ്രചാരമേറിയ മോഡലുകളിലൊന്നാണ് മാരുതി ഡിസൈര്‍ ടൂര്‍. എര്‍ട്ടിഗ ടൂറിലും വിജയം ആവര്‍ത്തിക്കാമെന്നു കമ്പനി പ്രതീക്ഷിക്കുന്നു.

പുതിയ എര്‍ട്ടിഗ വന്നാലും പഴയ മോഡലിനെ മാരുതി നിര്‍ത്തില്ല, കാരണമിതാണ്

കഴിഞ്ഞ കുറച്ചുകാലങ്ങളായി ടാക്‌സി മേഖലയില്‍ എംപിവികള്‍ക്ക് ആവശ്യക്കാരേറി വരികയാണ്. ഈ അവസരം തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാനാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കളുടെ നീക്കം. ഫ്‌ളീറ്റ് വിപണിയിലേക്കായതു കൊണ്ടു പരമാവധി വില കുറച്ചാകും എര്‍ട്ടിഗ ടൂറിനെ മാരുതി അവതരിപ്പിക്കുക.

പുതിയ എര്‍ട്ടിഗ വന്നാലും പഴയ മോഡലിനെ മാരുതി നിര്‍ത്തില്ല, കാരണമിതാണ്

ഇതിനു വേണ്ടി ഫീച്ചറുകളിലും സൗകര്യങ്ങളിലും മാരുതി കത്രികവെയ്ക്കും. എര്‍ട്ടിഗയുടെ പ്രാരംഭ വകഭേദം മാത്രമായിരിക്കും ടൂര്‍ പതിപ്പിലുണ്ടാവുക. 1.4 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ എര്‍ട്ടിഗ ടൂറില്‍ തുടരും.

പുതിയ എര്‍ട്ടിഗ വന്നാലും പഴയ മോഡലിനെ മാരുതി നിര്‍ത്തില്ല, കാരണമിതാണ്

1.4 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എഞ്ചിന്‍ 94 bhp കരുത്തും 130 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന് 89 bhp കരുത്തും 200 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

പുതിയ എര്‍ട്ടിഗ വന്നാലും പഴയ മോഡലിനെ മാരുതി നിര്‍ത്തില്ല, കാരണമിതാണ്

സുസുക്കിയുടെ സ്മാര്‍ട്ട് ഹൈബ്രിഡ് ടെക്‌നോളജിയുടെ പിന്തുണ എര്‍ട്ടിഗ ഡീസല്‍ ടൂറിനുണ്ടാകും. ഇക്കാരണത്താല്‍ ഡീസല്‍ പതിപ്പു കൂടുതല്‍ മൈലേജ് കാഴ്ചവെക്കും. എബിഎസ്, ഇരട്ട എയര്‍ബാഗുകള്‍ എന്നിവ മാത്രമായിരിക്കും കാറില്‍ സുരക്ഷ ഉറപ്പുവരുത്തുക.

പുതിയ എര്‍ട്ടിഗ വന്നാലും പഴയ മോഡലിനെ മാരുതി നിര്‍ത്തില്ല, കാരണമിതാണ്

വരാനിരിക്കുന്ന രണ്ടാം തലമുറ എര്‍ട്ടിഗയെ കുറിച്ച് അറിയേണ്ടതെല്ലാം —

രൂപകല്‍പന

അടിമുടി പരിഷ്‌കരിച്ച രൂപകല്‍പനയാണ് പുതിയ എര്‍ട്ടിഗയ്ക്ക്. മുഖരൂപം ഗൗരവമായി പുതുക്കിയിട്ടുണ്ട്. ക്രോം അലങ്കാരം നേടിയ ഹെക്‌സഗണല്‍ ഗ്രില്ലും, കോണോട് കോണ്‍ ചേര്‍ന്ന ഹെഡ്‌ലാമ്പുകളുമാണ് മുന്നിലെ മുഖ്യാകര്‍ഷണം. ഹെഡ്‌ലാമ്പുകളില്‍ പ്രൊജക്ടര്‍ ലെന്‍സുകളാണ്.

പുതിയ എര്‍ട്ടിഗ വന്നാലും പഴയ മോഡലിനെ മാരുതി നിര്‍ത്തില്ല, കാരണമിതാണ്

ബമ്പറുകളില്‍ ത്രികോണാകൃതിയിലാണ് ഫോഗ്‌ലാമ്പുകള്‍ക്കുള്ള ഇടം. താഴെ നടുവില്‍ എയര്‍ ഡാമമുണ്ട്. കാഴ്ചയില്‍ മുന്‍ ബമ്പര്‍ സ്‌പോര്‍ടിയാണ്. പക്വത വെളിപ്പെടുത്താന്‍ ബോണറ്റിലുള്ള വരകള്‍ തന്നെ ധാരാളം. വശങ്ങളില്‍ ഷൗള്‍ഡര്‍ ലൈനാണ് ആദ്യം ശ്രദ്ധപിടിച്ചുപറ്റുക.

പുതിയ എര്‍ട്ടിഗ വന്നാലും പഴയ മോഡലിനെ മാരുതി നിര്‍ത്തില്ല, കാരണമിതാണ്

ഡോര്‍ ഹാന്‍ഡിലുകളിലൂടെ ഒഴുകി ടെയില്‍ ലാമ്പില്‍ എത്തിനില്‍ക്കുന്ന വിധത്തിലാണ് ഷൗള്‍ഡര്‍ ലൈന്‍. മേല്‍ക്കൂരയും ചെരിഞ്ഞിറങ്ങുന്ന ശൈലിയിലാണ്. ഇതും എര്‍ട്ടിഗയുടെ രൂപത്തെ കാര്യമായി സ്വാധീനിക്കുന്നു.

പുതിയ എര്‍ട്ടിഗ വന്നാലും പഴയ മോഡലിനെ മാരുതി നിര്‍ത്തില്ല, കാരണമിതാണ്

പിന്നിലാണ് എര്‍ട്ടിഗയുടെ യഥാര്‍ത്ഥ ചാരുത വെളിപ്പെടുക. L ആകൃതിയിലുള്ള പുതിയ സ്പ്ലിറ്റ് ടെയില്‍ലാമ്പ് ക്ലസ്റ്ററാണ് എംപിവിയില്‍. പിറകിലെ വിന്‍ഡ്‌സ്‌ക്രീന്‍ ഒരല്‍പം കുത്തനെ ഉയര്‍ന്നിട്ടുണ്ട്.

പുതിയ എര്‍ട്ടിഗ വന്നാലും പഴയ മോഡലിനെ മാരുതി നിര്‍ത്തില്ല, കാരണമിതാണ്

അകത്തളം

ഇളം ബീജ് നിറമാണ് ഡാഷ്‌ബോര്‍ഡിന്. വുഡ് ഇന്‍സേര്‍ട്ടുകള്‍ അകത്തളത്തെ ഭംഗി വര്‍ധിപ്പിക്കുന്നു. 6.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ലെതറില്‍ പൊതിഞ്ഞ സ്റ്റീയറിംഗ് വീല്‍, പുത്തന്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവ എര്‍ട്ടിഗയുടെ മറ്റു വിശേഷങ്ങളാണ്.

പുതിയ എര്‍ട്ടിഗ വന്നാലും പഴയ മോഡലിനെ മാരുതി നിര്‍ത്തില്ല, കാരണമിതാണ്

ഇക്കുറി അകത്തളം ഏറെ വിശാലമായിരിക്കും. 60:40 അനുപാതത്തിലാണ് മധ്യനിരയിലെ സ്പ്ലിറ്റ് സീറ്റുകള്‍. മൂന്നാം നിരയില്‍ 50:50 അനുപാതത്തിലും. കാറിന്റെ നീളം കൂടിയതിനാല്‍ ബൂട്ട് സ്‌പെയ്‌സും ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.

പുതിയ എര്‍ട്ടിഗ വന്നാലും പഴയ മോഡലിനെ മാരുതി നിര്‍ത്തില്ല, കാരണമിതാണ്

ഫ്‌ളാറ്റ് ബോട്ടം സ്റ്റീയറിംഗ് വീല്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ചെരിവ് നിയന്ത്രിക്കാവുന്ന സ്റ്റീയറിംഗ് വീല്‍, നാലു സ്പീക്കറുകള്‍ എന്നിവയും അകത്തളത്തില്‍ എടുത്തുപറയണം.

പുതിയ എര്‍ട്ടിഗ വന്നാലും പഴയ മോഡലിനെ മാരുതി നിര്‍ത്തില്ല, കാരണമിതാണ്

ഫീച്ചറുകള്‍

ഫീച്ചറുകളുടെ കാര്യത്തിലും പുതിയ എര്‍ട്ടിഗ ഒട്ടും പിന്നിലല്ല. പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ഫോഗ്‌ലാമ്പുകള്‍, വൈദ്യുത പിന്തുണയാല്‍ മടക്കാവുന്ന മിററുകള്‍, പുതിയ അലോയ് വീലുകള്‍, എഞ്ചിന്‍ സ്റ്റാര്‍/സ്‌റ്റോപ് ബട്ടണ്‍ എന്നിവ പുതുതലമുറ എര്‍ട്ടിഗയുടെ ഫീച്ചറുകളില്‍ ഉള്‍പ്പെടും.

പുതിയ എര്‍ട്ടിഗ വന്നാലും പഴയ മോഡലിനെ മാരുതി നിര്‍ത്തില്ല, കാരണമിതാണ്

സുരക്ഷ

മുന്നിലുള്ള ഇരട്ട എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനം, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിങ്ങനെ നീളും എംപിവിയിലെ സുരക്ഷാ സജ്ജീകരണങ്ങള്‍.

പുതിയ എര്‍ട്ടിഗ വന്നാലും പഴയ മോഡലിനെ മാരുതി നിര്‍ത്തില്ല, കാരണമിതാണ്

എഞ്ചിന്‍

ഏറ്റവും പുതിയ 1.5 ലിറ്റര്‍ K15B പെട്രോള്‍ എഞ്ചിനിലാണ് മാരുതി എര്‍ട്ടിഗയുടെ പിറവി. എഞ്ചിന് പരമാവധി 102 bhp കരുത്തും 138 Nm torque ഉം സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് എര്‍ട്ടിഗയില്‍.

പുതിയ എര്‍ട്ടിഗ വന്നാലും പഴയ മോഡലിനെ മാരുതി നിര്‍ത്തില്ല, കാരണമിതാണ്

ഒപ്പം നാലു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിനെ ഓപ്ഷനലായി കമ്പനി ലഭ്യമാക്കും. ഇന്ത്യന്‍ വരവില്‍ 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പിന് മാറ്റമുണ്ടാകില്ല. അഞ്ചു സ്പീഡാണ് ഡീസല്‍ എര്‍ട്ടിഗയിലെ ഗിയര്‍ബോക്‌സ്.

പുതിയ എര്‍ട്ടിഗ വന്നാലും പഴയ മോഡലിനെ മാരുതി നിര്‍ത്തില്ല, കാരണമിതാണ്

പുതുതലമുറ മാരുതി കാറുകള്‍ അണിനിരക്കുന്ന HEARTECT അടിത്തറയില്‍ നിന്നുമാണ് പുതിയ എര്‍ട്ടിഗയുടെയും കടന്നുവരവ്. അതുകൊണ്ടു എംപിവിയുടെ ഭാരം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മികവേറിയ ഇന്ധനക്ഷമത എര്‍ട്ടിഗ കാഴ്ചവെക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ധനക്ഷമത സംബന്ധിച്ച കാര്യങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

Source: Gaadiwaadi

Most Read Articles

Malayalam
കൂടുതല്‍... #maruti suzuki
English summary
Current-Gen Maruti Ertiga Will Not Be Discontinued In India — Here’s Why, Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X