മെര്‍സിഡീസ് കാറുകളും പുകമറയില്‍; ഡീസല്‍ഗേറ്റ് വിവാദത്തില്‍ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍

By Dijo Jackson

Recommended Video

New Maruti Swift Launch: Price; Mileage; Specifications; Features; Changes

ഡീസല്‍ഗേറ്റ് വിവാദം വിട്ടൊഴിയാതെ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍. ഇക്കുറി ഫോക്‌സ്‌വാഗണ്‍ അല്ല വാഹനലോകത്തെ അതികായന്മാരായ ഡയാമ്‌ളറിന് നേരെയാണ് ഡീസല്‍ഗേറ്റ് ആരോപണം.

മെര്‍സിഡീസ് കാറുകളും പുകമറയില്‍; ഡീസല്‍ഗേറ്റ് വിവാദത്തില്‍ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍

ഡയാമ്‌ളറിനെ അറിയില്ലേ? ജര്‍മ്മന്‍ ആഢംബര കാര്‍ നിര്‍മ്മാതാക്കളായ മെര്‍സിഡീസ്-ബെന്‍സിന്റെ മാതൃ കമ്പനിയാണ് ഡയാമ്‌ളര്‍. അമേരിക്കയില്‍ മലിനീകരണ നിയന്ത്രണ പരിശോധന കടക്കാന്‍ ഡയാമ്‌ളര്‍ കൃത്രിമം കാട്ടിയെന്ന് രഹസ്യരേഖകള്‍ മുന്‍നിര്‍ത്തി ജര്‍മ്മന്‍ പത്രം ആരോപിച്ചു.

മെര്‍സിഡീസ് കാറുകളും പുകമറയില്‍; ഡീസല്‍ഗേറ്റ് വിവാദത്തില്‍ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍

ഡയാമ്‌ളര്‍ വിറ്റ കാറുകള്‍ അനുവദനീയമായ പരിധിയിലേറെ മലിനീകരണം സൃഷ്ടിക്കുന്നുണ്ടെന്ന് അമേരിക്കന്‍ അധികൃതര്‍ കണ്ടെത്തിയതായി ജര്‍മ്മന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

മെര്‍സിഡീസ് കാറുകളും പുകമറയില്‍; ഡീസല്‍ഗേറ്റ് വിവാദത്തില്‍ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍

പുകമറ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് അമേരിക്കയിലെ കര്‍ശന മലിനീകരണ നിയന്ത്രണ പരിശോധന ഡയാമ്‌ളര്‍ കടന്നതെന്ന് രേഖകളെ അടിസ്ഥാനപ്പെടുത്തി റിപ്പോര്‍ട്ട് ആരോപിക്കുന്നു.

മെര്‍സിഡീസ് കാറുകളും പുകമറയില്‍; ഡീസല്‍ഗേറ്റ് വിവാദത്തില്‍ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍

2015 ല്‍ ഫോക്‌സ്‌വാഗണ്‍ പ്രതിയായ ഡീസല്‍ഗേറ്റ് വിവാദം പൊട്ടിപ്പുറപ്പെട്ടത് മുതല്‍ ഡയാമ്‌ളറും അധികൃതരുടെ നിരീക്ഷണ വലയത്തിലായിരുന്നു.

മെര്‍സിഡീസ് കാറുകളും പുകമറയില്‍; ഡീസല്‍ഗേറ്റ് വിവാദത്തില്‍ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍

മലിനീകരണ നിയന്ത്രണ പരിശോധന ജയിക്കാന്‍ ഫോക്‌സ്‌വാഗണ്‍ കൃത്രിമം കാണിച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കം. അനുവദനീമായ അളവിലും നാല്‍പതിരട്ടി നൈട്രജന്‍ ഓക്‌സൈഡ് പുറന്തള്ളുന്ന കാറുകളെ പുകമറ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു പരിശോധനയില്‍ ഫോക്‌സ്‌വാഗണ്‍ ജയിപ്പിക്കുകയായിരുന്നു.

മെര്‍സിഡീസ് കാറുകളും പുകമറയില്‍; ഡീസല്‍ഗേറ്റ് വിവാദത്തില്‍ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍

ഡീസല്‍ എഞ്ചിനില്‍ നിന്നുള്ള നൈട്രസ് ഓക്‌സൈഡിനെ ആഡ്ബ്ലൂ ഡീസല്‍ എക്‌സ്‌ഹോസ്റ്റ് ലായനി ഉപയോഗിച്ചു ഡയാമ്‌ളര്‍ തടഞ്ഞു നിര്‍ത്തിയെന്നാണ് ആരോപണം.

മെര്‍സിഡീസ് കാറുകളും പുകമറയില്‍; ഡീസല്‍ഗേറ്റ് വിവാദത്തില്‍ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍

പുകമറ സോഫ്റ്റ്‌വെയര്‍ മുഖേനയാണ് ഇക്കാര്യങ്ങള്‍ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ നടപ്പിലാക്കിയത്. ഇതോടെ മെര്‍സിഡീസ് കാറുകളിലും ഡീസല്‍ഗേറ്റ് വിവാദം ഉയര്‍ന്നിരിക്കുകയാണ്.

മെര്‍സിഡീസ് കാറുകളും പുകമറയില്‍; ഡീസല്‍ഗേറ്റ് വിവാദത്തില്‍ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍

അനുവദനീയമായ അളവിലും പത്തിരട്ടി നൈട്രസ് ഓക്‌സൈഡ് മെര്‍സിഡീസ് കാറുകള്‍ പുറന്തള്ളുന്നുണ്ടെന്നാണ് ജര്‍മ്മന്‍ പത്രം വാദിക്കുന്നത്. അതേസമയം ആരോപണങ്ങളെ തള്ളി ഡയാമ്‌ളറും രംഗത്തുണ്ട്.

മെര്‍സിഡീസ് കാറുകളും പുകമറയില്‍; ഡീസല്‍ഗേറ്റ് വിവാദത്തില്‍ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍

അമേരിക്കന്‍ അധികൃതരുമായി ഡയാമ്‌ളര്‍ പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും കമ്പനിക്ക് എതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വക്താവ് പറഞ്ഞു.

മെര്‍സിഡീസ് കാറുകളും പുകമറയില്‍; ഡീസല്‍ഗേറ്റ് വിവാദത്തില്‍ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍

ഇതുവരെയും ഡയാമ്‌ളറിന് എതിരെ ഡീസല്‍ഗേറ്റ് വിഷയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും കമ്പനിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള കരുതിക്കൂട്ടിയ ശ്രമമാണ് നടക്കുന്നതെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

Most Read Articles

Malayalam
കൂടുതല്‍... #auto news
English summary
Mercedes Accused Of Using Software To Cheat Diesel Emissions Tests. Read in Malayalam.
Story first published: Wednesday, February 21, 2018, 10:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X