കോമ്പാക്ട് എസ്‌യുവി പോരില്‍ തലയിടാന്‍ ഡാറ്റ്‌സനും — ഗോ ക്രോസിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്

By Dijo Jackson

ഗോ ക്രോസിനെ ഇന്ത്യയില്‍ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ഡാറ്റ്‌സന്‍. മാരുതി ബ്രെസ്സ, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, ടാറ്റ നെക്‌സോണ്‍ എന്നിവര്‍ക്കിടയില്‍ പേരെടുക്കുകയാണ് ഡാറ്റ്‌സന്‍ ഗോ ക്രോസിന്റെ ലക്ഷ്യം. ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തുന്ന ഗോ ക്രോസിന്റെ ചിത്രങ്ങള്‍ കമ്പനിയുടെ തിടുക്കം പറഞ്ഞുവെയ്ക്കുകയാണ്.

കോമ്പാക്ട് എസ്‌യുവി പോരില്‍ തലയിടാന്‍ ഡാറ്റ്‌സനും, ഗോ ക്രോസിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്

നിലവില്‍ ഇന്തോനേഷ്യന്‍ വിപണിയില്‍ ഗോ ക്രോസിനെ കമ്പനി വില്‍പനയ്ക്ക് അണിനിരത്തുന്നുണ്ട്. ഡാറ്റ്‌സണിന്റെ പുതിയ കോമ്പാക്ട് എസ്‌യുവി ഇന്ത്യയില്‍ ഉടനെത്തുമെന്നു അടുത്തിടെ ചുമതലയേറ്റ നിസാന്‍ ഇന്ത്യ തലവന്‍ തോമസ് കിയൂള്‍ വ്യക്തമാക്കിയിരുന്നു.

കോമ്പാക്ട് എസ്‌യുവി പോരില്‍ തലയിടാന്‍ ഡാറ്റ്‌സനും, ഗോ ക്രോസിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്

പുറത്തുവന്ന ചിത്രങ്ങളുടെ പശ്ചാത്തലത്തില്‍ ഗോ ക്രോസ് തന്നെയാകും ഇന്ത്യന്‍ തീരമണയാന്‍ പോകുന്ന പുതിയ കോമ്പാക്ട് എസ്‌യുവി. നിലവില്‍ വില്‍പനയിലുള്ള ഏഴു സീറ്റര്‍ സ്റ്റേഷന്‍ വാഗണ്‍ മോഡല്‍ ഗോ പ്ലസിന്റെ പരുക്കന്‍ ഇടത്തരംഎസ്‌യുവി പതിപ്പാണ് ഗോ ക്രോസ്.

കോമ്പാക്ട് എസ്‌യുവി പോരില്‍ തലയിടാന്‍ ഡാറ്റ്‌സനും, ഗോ ക്രോസിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്

ഗോ പ്ലസിനെ അപേക്ഷിച്ചു ഡിസൈന്‍ ഘടനകളില്‍ കാര്യമായ പരിഷ്‌കാരങ്ങള്‍ ഗോ ക്രോസിനുണ്ട്. പുത്തന്‍ ഡാഷ്‌ബോര്‍ഡും വിശാലമായ അകത്തളവുമായിരിക്കും ഗോ ക്രോസ് അവകാശപ്പെടുക. പുറത്തുവന്ന ചിത്രങ്ങള്‍ ഇതു സൂചിപ്പിക്കുന്നു.

കോമ്പാക്ട് എസ്‌യുവി പോരില്‍ തലയിടാന്‍ ഡാറ്റ്‌സനും, ഗോ ക്രോസിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്

എസ്‌യുവിക്ക് മുന്നില്‍ ഹെഡ്‌ലാമ്പുകളോടു ചേര്‍ന്നണഞ്ഞാണ് ഫോഗ്‌ലാമ്പുകളുടെ സ്ഥാനം. എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ ഒരുങ്ങുന്നത് എയര്‍ ഡാമുകളിലും. മൂര്‍ച്ചയുള്ള ശൈലി പാലിക്കുന്ന വിന്‍ഡോ ലൈന്‍ വശങ്ങളില്‍ ഗോ ക്രോസിന് കൂടുതല്‍ പക്വത സമ്മാനിക്കും.

കോമ്പാക്ട് എസ്‌യുവി പോരില്‍ തലയിടാന്‍ ഡാറ്റ്‌സനും, ഗോ ക്രോസിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്

പിറകില്‍ വലിയ ബമ്പറും സ്‌പോര്‍ടി ഭാവം വെളിപ്പെടുത്തുന്ന സ്‌പോയിലറുമാണ് എസ്‌യുവിയുടെ മുഖ്യവിശേഷം. എഞ്ചിന്റെ കാര്യമെടുത്താല്‍ 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ HR12DE പെട്രോള്‍ എഞ്ചിന്‍ തന്നെ ഗോ ക്രോസിലും തുടരുമെന്നാണ് വിവരം.

കോമ്പാക്ട് എസ്‌യുവി പോരില്‍ തലയിടാന്‍ ഡാറ്റ്‌സനും, ഗോ ക്രോസിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്

എഞ്ചിന് 67 bhp കരുത്തും 104 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍, സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഇന്തോനേഷ്യന്‍ വിപണിയില്‍ മോഡലിനുണ്ട്. റെഡി-ഗോയും ക്വിഡും പുറത്തുവരുന്ന CMF-A അടിത്തറയായിരിക്കും ഇന്ത്യന്‍ ഗോ ക്രോസ് ഉപയോഗപ്പെടുത്തുക.

കോമ്പാക്ട് എസ്‌യുവി പോരില്‍ തലയിടാന്‍ ഡാറ്റ്‌സനും, ഗോ ക്രോസിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്

ഒരുപക്ഷെ റെഡി-ഗോയിലുള്ള 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനെയും ഗോ ക്രോസില്‍ ഡാറ്റ്‌സന്‍ പരിഗണിച്ചേക്കാം. നിലവില്‍ 67 bhp കരുത്തും 90 Nm torque ഉം മാത്രമാണ് 1.0 ലിറ്റര്‍ എഞ്ചിന് പരമാവധിയുള്ളത്. എന്നാല്‍ ടര്‍ബ്ബോചാര്‍ജ്ജര്‍ ഉപയോഗിച്ചു കൂടുതല്‍ കരുത്തു സൃഷ്ടിക്കാന്‍ ഗോ ക്രോസില്‍ കഴിയും.

കോമ്പാക്ട് എസ്‌യുവി പോരില്‍ തലയിടാന്‍ ഡാറ്റ്‌സനും, ഗോ ക്രോസിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്

എസ്‌യുവിക്ക് പത്തുലക്ഷത്തിന് താഴെ വില പിടിച്ചുനിര്‍ത്തുകയാണ് ഡാറ്റ്‌സന്റെ പരമമായ ലക്ഷ്യം. ചിലവു കുറഞ്ഞ കാര്‍ നിര്‍മ്മാതാക്കളെന്നു പേരു ഇന്ത്യയില്‍ കരസ്ഥമാക്കാനുള്ള നടപടിയിലാണ് ഡാറ്റ്‌സന്‍.

Spy Image Source: MotorBeam

More from DriveSpark

Article Published On: Monday, July 30, 2018, 13:15 [IST]
English summary
Datsun GO Cross Caught Testing In India — Should We Expect A Launch Soon? Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X