ഗോ, ഗോ പ്ലസ് കാറുകള്‍ക്ക് റീമിക്‌സ് എഡിഷനുമായി ഡാറ്റ്‌സന്‍; വില 4.21 ലക്ഷം രൂപ മുതല്‍

By Dijo Jackson

ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് റീമിക്‌സ് ലിമിറ്റഡ് എഡിഷനുകള്‍ വിപണിയില്‍. യഥാക്രമം 4.21 ലക്ഷം രൂപ, 4.99 ലക്ഷം രൂപയാണ് ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് മോഡലുകളുടെ എക്‌സ്‌ഷോറൂം വില.

ഗോ, ഗോ പ്ലസ് കാറുകള്‍ക്ക് റീമിക്‌സ് എഡിഷനുമായി ഡാറ്റ്‌സന്‍; വില 4.21 ലക്ഷം രൂപ മുതല്‍

പുതിയ ബോണറ്റ്, റൂഫ് റാപ്പുകള്‍, ഡ്യൂവല്‍ ടോണ്‍ ബ്ലാക് ഇന്റീരിയര്‍ എന്നിവയാണ് റീമിക്‌സ് എഡിഷന്റെ പ്രത്യേകതകള്‍. എക്‌സ്‌ക്ലൂസീവ് ഓണിക്‌സ് ബ്ലാക് നിറത്തിലാണ് ഡാറ്റ്‌സന്‍ ഗോ റീമിക്‌സ് ലഭ്യമാവുക.

ഗോ, ഗോ പ്ലസ് കാറുകള്‍ക്ക് റീമിക്‌സ് എഡിഷനുമായി ഡാറ്റ്‌സന്‍; വില 4.21 ലക്ഷം രൂപ മുതല്‍

എക്സ്റ്റീരിയറിലുള്ള ഓറഞ്ച് ഡീക്കലുകള്‍ ലിമിറ്റഡ് എഡിഷന് വേറിട്ടൊരു ചന്തമാണ് നല്‍കുന്നത്. അതേസമയം ബ്ലാക്-ഓറഞ്ച് ഡീക്കലുകള്‍ക്ക് ഒപ്പമുള്ള ഡ്യൂവല്‍ ടോണ്‍ സ്‌റ്റോം വൈറ്റ് നിറത്തിലാണ് ഡാറ്റ്‌സന്‍ ഗോ പ്ലസ് മോഡലിന്റെ ഒരുക്കം.

ഗോ, ഗോ പ്ലസ് കാറുകള്‍ക്ക് റീമിക്‌സ് എഡിഷനുമായി ഡാറ്റ്‌സന്‍; വില 4.21 ലക്ഷം രൂപ മുതല്‍

ഇതിന് പുറമെ സ്‌റ്റോം വൈറ്റ്, ഡ്യൂവല്‍ ടോണ്‍ സില്‍വര്‍ നിറങ്ങളിലും യഥാക്രമം ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് മോഡലുകള്‍ അണിനിരക്കും. ഒമ്പത് പുതിയ ഫീച്ചറുകളാണ് റീമിക്‌സ് ലിമിറ്റഡ് എഡിഷനില്‍ കമ്പനി ചൂണ്ടിക്കാണിക്കുന്ന പ്രധാന വിശേഷങ്ങള്‍.

Recommended Video

Under-Aged Rider Begs The Policewomen To Spare Him - DriveSpark
ഗോ, ഗോ പ്ലസ് കാറുകള്‍ക്ക് റീമിക്‌സ് എഡിഷനുമായി ഡാറ്റ്‌സന്‍; വില 4.21 ലക്ഷം രൂപ മുതല്‍

റിമോട്ട് കീലെസ് എന്‍ട്രി, ഹാന്‍ഡ്‌സ്-ഫ്രീ ബ്ലുടൂത്ത് ഓഡിയോ, സ്‌പോര്‍ടി സീറ്റ് കവര്‍, ഓള്‍ ബ്ലാക് ഗ്രില്‍, സ്‌റ്റൈലിഷ് വീല്‍ കവറുകള്‍, പിയാനൊ ബ്ലാക് അകത്തളം, സ്‌പോര്‍ടി റിയര്‍ സ്‌പോയിലര്‍, ക്രോം എക്‌സ്‌ഹോസ്റ്റ് ഫിനിഷ്, ക്രോം ബമ്പര്‍ ബെസല്‍ - ഒമ്പതു ഫീച്ചറുകള്‍ കൊണ്ടു പട്ടിക പൂര്‍ണം.

ഗോ, ഗോ പ്ലസ് കാറുകള്‍ക്ക് റീമിക്‌സ് എഡിഷനുമായി ഡാറ്റ്‌സന്‍; വില 4.21 ലക്ഷം രൂപ മുതല്‍

1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനിലാണ് ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് റീമിക്‌സ് എഡിഷനുകളുടെ വരവ്. 67 bhp കരുത്തും 104 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍.

ഗോ, ഗോ പ്ലസ് കാറുകള്‍ക്ക് റീമിക്‌സ് എഡിഷനുമായി ഡാറ്റ്‌സന്‍; വില 4.21 ലക്ഷം രൂപ മുതല്‍

അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മുഖേന എഞ്ചിന്‍ കരുത്ത് മുന്‍ചക്രങ്ങളിലേക്ക് എത്തും. ഡാറ്റ്‌സന്‍ ഹാച്ച്ബാക്കെങ്കില്‍ ഏഴു സീറ്റുള്ള ഫാമിലി വാഗണാണ് ഗോ പ്ലസ്.

ഗോ, ഗോ പ്ലസ് കാറുകള്‍ക്ക് റീമിക്‌സ് എഡിഷനുമായി ഡാറ്റ്‌സന്‍; വില 4.21 ലക്ഷം രൂപ മുതല്‍

ഫോളോ മീ ഹോം ഹെഡ്‌ലാമ്പുകള്‍, സ്പീഡ് സെന്‍സിറ്റീവ് ഇലക്ട്രിക് പവര്‍ സ്റ്റീയറിംഗ്, കരുത്തന്‍ എയര്‍ കണ്ടീഷണിംഗ്, മുന്‍ പവര്‍ വിന്‍ഡോകള്‍, AUX യുഎസ്ബി പോര്‍ട്ടുകള്‍, സെന്‍ട്രല്‍ ലോക്കിംഗ് എന്നിങ്ങനെ നീളുന്നതാണ് ഇരു കാറുകളുടെ മറ്റു വിശേഷങ്ങള്‍.

ഗോ, ഗോ പ്ലസ് കാറുകള്‍ക്ക് റീമിക്‌സ് എഡിഷനുമായി ഡാറ്റ്‌സന്‍; വില 4.21 ലക്ഷം രൂപ മുതല്‍

രാജ്യത്തുടനീളമുള്ള നിസാന്‍, ഡാറ്റ്‌സന്‍ ഡീലര്‍ഷിപ്പുകളില്‍ നിന്നും പുതിയ റീമിക്‌സ് എഡിഷന്‍ ഗോ, ഗോ പ്ലസ് മോഡലുകളെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.

More from DriveSpark

Article Published On: Tuesday, March 13, 2018, 10:42 [IST]
English summary
Datsun GO And GO+ Remix Limited Edition Launched In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X