റെഡി-ഗോയ്ക്ക് പുതിയ എഎംടി പതിപ്പുമായി ഡാറ്റ്‌സന്‍; വില 3.80 ലക്ഷം രൂപ മുതല്‍

Written By:
Recommended Video - Watch Now!
Tata Nexon Faces Its First Recorded Crash

ഡാറ്റ്‌സന്‍ റെഡി-ഗോ (1.0 ലിറ്റര്‍) എഎംടി ഇന്ത്യയില്‍ പുറത്തിറങ്ങി. 3.80 ലക്ഷം രൂപ പ്രാരംഭവിലയിലാണ് പുതിയ ഡാറ്റ്‌സന്‍ റെഡി-ഗോ എഎംടി മോഡലിന്റെ വരവ്.

റെഡി-ഗോയ്ക്ക് പുതിയ എഎംടി പതിപ്പുമായി ഡാറ്റ്‌സന്‍; വില 3.80 ലക്ഷം രൂപ മുതല്‍

യഥാക്രമം 3.80 ലക്ഷം രൂപ, 3.95 ലക്ഷം രൂപ എന്നിങ്ങനെയാണ് റെഡി-ഗോ എഎംടി T(O), S വേരിയന്റുകളുടെ എക്‌സ്‌ഷോറൂം വില. പുതിയ മോഡലിന്റെ വിതരണം ഡാറ്റ്‌സന്‍ ഇന്ത്യയില്‍ ആരംഭിച്ചു കഴിഞ്ഞു.

റെഡി-ഗോയ്ക്ക് പുതിയ എഎംടി പതിപ്പുമായി ഡാറ്റ്‌സന്‍; വില 3.80 ലക്ഷം രൂപ മുതല്‍

ഫീച്ചറുകളുടെ കാര്യത്തില്‍ പുതിയ റെഡി-ഗോ എഎംടിയാണ് ശ്രേണിയില്‍ മുന്നിട്ടു നില്‍ക്കുന്നതെന്നാണ് കമ്പനിയുടെ വാദം. രണ്ട് ഡ്രൈവിംഗ് മോഡുകള്‍ക്കൊപ്പമാണ് റെഡി-ഗോ സ്മാര്‍ട്ട് ഡ്രൈവ് ഓട്ടോ ഒരുങ്ങിയിരിക്കുന്നത്.

റെഡി-ഗോയ്ക്ക് പുതിയ എഎംടി പതിപ്പുമായി ഡാറ്റ്‌സന്‍; വില 3.80 ലക്ഷം രൂപ മുതല്‍

ഡ്യൂവല്‍-ഡ്രൈവിംഗ് മോഡ്, റഷ് അവര്‍ മോഡ് എന്നിങ്ങനെ രണ്ട് ഡ്രൈവിംഗ് മോഡുകളാണ് പുതിയ റെഡി-ഗോ എഎംടിയില്‍ ലഭ്യമാകുന്നതും. തിരക്ക് നിറഞ്ഞ നഗര സാഹചര്യങ്ങള്‍ ഏറെ അനുയോജ്യമാണ് പുതിയ ഡ്രൈവിംഗ് മോഡുകള്‍.

റെഡി-ഗോയ്ക്ക് പുതിയ എഎംടി പതിപ്പുമായി ഡാറ്റ്‌സന്‍; വില 3.80 ലക്ഷം രൂപ മുതല്‍

ഡ്യുവല്‍-ഡ്രൈവിംഗ് മോഡ് മുഖേന ഓട്ടോമാറ്റിക്, മാനുവല്‍ മോഡുകളിലേക്ക് കടക്കാന്‍ ഉപഭോക്താവിന് സാധിക്കും. തിരക്കേറിയ റോഡില്‍ മണിക്കൂറില്‍ 5-6 കിലോമീറ്റര്‍ ക്രൂയിസിംഗ് വേഗതയില്‍ ഇഴഞ്ഞു നീങ്ങുകയാണ് റഷ് അവര്‍ മോഡിന്റെ ലക്ഷ്യം.

റെഡി-ഗോയ്ക്ക് പുതിയ എഎംടി പതിപ്പുമായി ഡാറ്റ്‌സന്‍; വില 3.80 ലക്ഷം രൂപ മുതല്‍

നഗര ഉപഭോക്താക്കള്‍ക്ക് വേണ്ടിയുള്ള ഡാറ്റ്‌സന്റെ സമര്‍പ്പണമാണ് റെഡി-ഗോ എഎംടി. നിലവിലുള്ള 1.0 ലിറ്റര്‍ ഇന്റലിജന്റ് സ്പാര്‍ക്ക് ഓട്ടോമേറ്റഡ് ടെക്‌നോളജി (iSAT), ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനിലാണ് പുതിയ ഡാറ്റ്‌സന്റെ റെഡി-ഗോ എഎംടിയുടെ ഒരുക്കം.

റെഡി-ഗോയ്ക്ക് പുതിയ എഎംടി പതിപ്പുമായി ഡാറ്റ്‌സന്‍; വില 3.80 ലക്ഷം രൂപ മുതല്‍

67 bhp കരുത്തും 91 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍. റെനോ ക്വിഡിന് സമാനമായി CMF-A അടിത്തറയിലാണ് ഡാറ്റ്‌സന്‍ റെഡി-ഗോയുടെ എഎംടി പതിപ്പും ഒരുങ്ങുന്നത്.

റെഡി-ഗോയ്ക്ക് പുതിയ എഎംടി പതിപ്പുമായി ഡാറ്റ്‌സന്‍; വില 3.80 ലക്ഷം രൂപ മുതല്‍

ഹാന്‍ഡ്‌സ്-ഫ്രീ കോളിംഗ് ഫീച്ചറോടെയുള്ള ബ്ലൂടൂത്ത് ഓഡി സ്ട്രീമിംഗ് T(O), S വേരിയന്റുകളില്‍ ലഭ്യമാണ്. ഓള്‍-ബ്ലാക് ഇന്റീരിയര്‍, റിമോട്ട് കീയോട് കൂടിയ സെന്‍ട്രല്‍ ലോക്കിംഗ് എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ റെഡി-ഗോ എഎംടി പതിപ്പിന്റെ വിശേഷങ്ങള്‍.

റെഡി-ഗോയ്ക്ക് പുതിയ എഎംടി പതിപ്പുമായി ഡാറ്റ്‌സന്‍; വില 3.80 ലക്ഷം രൂപ മുതല്‍

ശ്രേണിയിലെ ഏറ്റവും മികച്ച ഗ്രൗണ്ട് ക്ലിയറന്‍സും, ക്യാബിന്‍ സ്‌പെയ്‌സും, ബൂട്ട് സ്‌പെയ്‌സും, ഹെഡ്‌റൂമുമാണ് റെഡി-ഗോ എഎംടി വാഗ്ദാനം ചെയ്യുന്നത്.

റെഡി-ഗോയ്ക്ക് പുതിയ എഎംടി പതിപ്പുമായി ഡാറ്റ്‌സന്‍; വില 3.80 ലക്ഷം രൂപ മുതല്‍

നിലവിലുള്ള മോഡലിനെ അപേക്ഷിച്ച് 22,000 രൂപ വിലവര്‍ധനവിലാണ് പുതിയ റെഡി-ഗോ എഎംടി പതിപ്പിന്റെ വരവ്. റൂബി റെഡ്, ലൈം ഗ്രീന്‍, വൈറ്റ്, ഗ്രെയ്, സില്‍വര്‍ എന്നീ അഞ്ചു നിറഭേദങ്ങളിലാണ് റെഡി-ഗോ 1.0 ലിറ്റര്‍ എഎംടി ലഭ്യമാകുന്നത്.

റെഡി-ഗോയ്ക്ക് പുതിയ എഎംടി പതിപ്പുമായി ഡാറ്റ്‌സന്‍; വില 3.80 ലക്ഷം രൂപ മുതല്‍

മാരുതി ആള്‍ട്ടോ K10 AGS, റെനോ ക്വിഡ് എഎംടി എന്നിവരാണ് പുതിയ ഡാറ്റ്‌സന്‍ റെഡി-ഗോ എഎംടിയുടെ പ്രധാന എതിരാളികള്‍.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #datsun #new launch #ഡാറ്റ്സൻ
English summary
Datsun redi-GO AMT (1-Litre) Launched In India. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark