ഇത്, 17.5 ലക്ഷത്തിന് ഡിസി ഡിസൈന്‍ പുറത്തിറക്കിയ മഹീന്ദ്ര ബൊലേറോ

കാര്‍ മോഡിഫിക്കേഷന്‍ രംഗത്ത് ദിലീപ് ഛാബ്രിയയുടെ ഡിസി ഡിസൈന്‍ കൈയ്യാളുന്ന പ്രശസ്തി വാനോളമാണ്. പതിവു നിര്‍വചനങ്ങള്‍ക്ക് പിന്നാലെ പോകാതെ സങ്കല്‍പത്തിന് അനുസരിച്ച് കാറുകള്‍ അണിനിരത്താനാണ് ഡിസി ഡിസൈന്‍ എന്നും ശ്രമിക്കാറ്. കഴിഞ്ഞ 16 വര്‍ഷത്തിനിടെ ഡിസി പുറത്തിറക്കിയ എണ്ണമറ്റ കാറുകളില്‍ വാഹന ലോകം അമ്പരന്നു നിന്നതിന് കാരണമിതാണ്.

ഇത്, 17.5 ലക്ഷത്തിന് ഡിസി ഡിസൈന്‍ പുറത്തിറക്കിയ മഹീന്ദ്ര ബൊലേറോ

ഡിസി ഡിസൈനില്‍ നിന്നും ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ മഹീന്ദ്ര ബൊലേറോയും ജനശ്രദ്ധയാകര്‍ഷിക്കുന്നതില്‍ പിന്നില്‍ പോകുന്നില്ല. ഡിസിയുടെ വിപ്ലവാത്മക പരീക്ഷണങ്ങളല്ല പുതിയ ബൊലേറോയുടെ പ്രത്യേകത.

ഇത്, 17.5 ലക്ഷത്തിന് ഡിസി ഡിസൈന്‍ പുറത്തിറക്കിയ മഹീന്ദ്ര ബൊലേറോ

മറിച്ച് രൂപംമാറ്റിയ ബൊലേറോയ്ക്ക് ഡിസി ഡിസൈന്‍ കുറിച്ച വിലയാണ് ഇത്തവണ അത്ഭുതഘടകം. ബൊലേറോ ഇന്റര്‍സെപ്റ്ററെന്ന് കമ്പനി പേരിട്ടിരിക്കുന്ന പുതിയ അവതാരത്തിന് 17.5 ലക്ഷം രൂപയാണ് വില. ലോഹനിര്‍മ്മിത ഗ്രില്ലും വട്ടത്തിലുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളുമാണ് ഡിസി വിഭാവനം ചെയ്ത ബൊലേറോ ഇന്റര്‍സെപ്റ്ററിന്റെ മുഖരൂപം നിശ്ചയിക്കുന്നത്.

ഇത്, 17.5 ലക്ഷത്തിന് ഡിസി ഡിസൈന്‍ പുറത്തിറക്കിയ മഹീന്ദ്ര ബൊലേറോ

മോഡലിന്റെ ഓഫ്‌റോഡ് ശേഷി വെളിപ്പെടുത്താന്‍ മുന്നിലുള്ള പരുക്കന്‍ ബമ്പറിന് കഴിയും. ബോണറ്റില്‍ ഡിസി സ്ഥാപിച്ച പ്രത്യേക ഹാന്‍ഡിലുകള്‍ എസ്‌യുവിയുടെ ഓഫ്‌റോഡ് വേഷത്തിന് അടിവരയിടുന്നു.

ഇത്, 17.5 ലക്ഷത്തിന് ഡിസി ഡിസൈന്‍ പുറത്തിറക്കിയ മഹീന്ദ്ര ബൊലേറോ

വലിയ അലോയ് വീലുകളില്‍ ഓള്‍ ടെറെയ്ന്‍ ടയറുകളാണ് ബൊലേറോ ഇന്റര്‍സെപ്റ്റര്‍ ഉപയോഗിക്കുന്നത്. ഹമ്മറില്‍ നിന്നുള്ള പ്രചോദനം ബ്ലാക് ക്രോം ഫിനിഷ് നേടിയ മിററുകളില്‍ കാണാം. പുതിയ സൈഡ് സ്റ്റെപ്പുകളും മോഡലിന് പുതുമ സമര്‍പ്പിക്കും.

ഇത്, 17.5 ലക്ഷത്തിന് ഡിസി ഡിസൈന്‍ പുറത്തിറക്കിയ മഹീന്ദ്ര ബൊലേറോ

കാഴ്ച്ചക്കാരുടെ ശ്രദ്ധപിടിച്ചുപറ്റാന്‍ പോന്ന വിധത്തിലാണ് വീല്‍ ആര്‍ച്ചുകളുടെ ഘടന. പിറകില്‍ ടെയില്‍ലാമ്പ് ക്ലസ്റ്റര്‍ പൂര്‍ണ്ണമായും ഡിസി അഴിച്ചുപണിഞ്ഞു. ബോണറ്റിലേതു പോലെ പ്രത്യേക ഹാന്‍ഡിലുകള്‍ പിന്നിലും കമ്പനി നല്‍കിയിട്ടുണ്ട്.

ഇത്, 17.5 ലക്ഷത്തിന് ഡിസി ഡിസൈന്‍ പുറത്തിറക്കിയ മഹീന്ദ്ര ബൊലേറോ

അകത്തളത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല. ബെഞ്ച് ശൈലിയല്ല രണ്ടാം, മൂന്നാം നിര സീറ്റുകള്‍ക്ക്. ഇന്റര്‍സെപ്റ്ററിന്റെ പുറംമോടിയില്‍ മാത്രമാണ് കാര്യമായ മിനുക്കുപ്പണികള്‍.

ഇത്, 17.5 ലക്ഷത്തിന് ഡിസി ഡിസൈന്‍ പുറത്തിറക്കിയ മഹീന്ദ്ര ബൊലേറോ

എഞ്ചിന്‍ നിലവിലെ ബൊലേറോയുടേത് തന്നെ. ബൊലേറോയിലുള്ള 1.5 ലിറ്റര്‍ എംഹൊക്ക് മൂന്നു സിലിണ്ടര്‍ ഡീസല്‍ എഞ്ചിന് 70 bhp കരുത്തും 195 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് മോഡലിലെ മാനുവല്‍ ഗിയര്‍ബോക്‌സ്. എഞ്ചിന്‍ കരുത്തെത്തുക പിന്‍ ചക്രങ്ങളിലേക്കും.

6.94 ലക്ഷം മുതല്‍ 8.31 ലക്ഷം വരെയാണ് മഹീന്ദ്ര ബൊലേറോ പവര്‍ പ്ലസിന് വിപണിയില്‍ വില. ബ്ലുടൂത്ത് പിന്തുണയുള്ള ഓഡിയോ സംവിധാനം, ഡ്രൈവര്‍ ഇന്‍ഫോര്‍മേഷന്‍ സംവിധാനമുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, എഞ്ചിന്‍ ഇമൊബിലൈസര്‍, മൈക്രോ - ഹൈബ്രിഡ് സംവിധാനം (ഓട്ടോ സ്റ്റാര്‍ട്ട് - സ്‌റ്റോപ്പ്), എസി, ഹീറ്റര്‍, പവര്‍ സ്റ്റീയറിംഗ്, മുന്‍ പിന്‍ പവര്‍ വിന്‍ഡോ, സെന്‍ട്രല്‍ ലോക്കിംഗ് എന്നിങ്ങനെ നീളും ബൊലേറോയുടെ ഏറ്റവും ഉയര്‍ന്ന ZLX വകഭേദത്തിന്റെ വിശേഷങ്ങള്‍.

ഇത്, 17.5 ലക്ഷത്തിന് ഡിസി ഡിസൈന്‍ പുറത്തിറക്കിയ മഹീന്ദ്ര ബൊലേറോ

എക്കാലത്തുമായി ഹിറ്റായ അഞ്ചു ഡിസി കാറുകൾ —

വിഐപി അംബി

അത്യാഢംബര കോണ്‍സെപ്റ്റ് കാറായി ഡിസി അവതരിപ്പിച്ച അംബിയറോഡിനെ ആസ്പദമാക്കിയാണ് വിഐപി അംബിയെ ദിലീപ് ഛാബ്രിയ ഒരുക്കിയത്. പഴയ അംബാസിഡറാണ് വിഐപി അംബിയ്ക്ക് ആധാരം. കാറില്‍ ഡിസി നല്‍കിയ പ്രൈവസി പാര്‍ട്ടീഷൻ വാഹന ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഇത്, 17.5 ലക്ഷത്തിന് ഡിസി ഡിസൈന്‍ പുറത്തിറക്കിയ മഹീന്ദ്ര ബൊലേറോ

ടാറ്റ സിയെറ കര്‍മ്മ

തൊണ്ണൂറുകളിൽ തരംഗം തീർത്ത സിയെറയിൽ ഡിസി നടത്തിയ പരീക്ഷണം ടാറ്റയെ പോലും അമ്പരിപ്പിച്ചു. ബമ്പറിൽ ഒരുങ്ങിയ ഫോഗ് ലാമ്പുകള്‍, വൈപറുകള്‍ക്ക് ലഭിച്ച ഹൂഡ് ഷീല്‍ഡ്, ഓഫ്‌സെറ്റ് അലോയ് എന്നിവ സിയെറയ്ക്ക് പുതിയ മുഖം സമ്മാനിച്ചു.

ഇത്, 17.5 ലക്ഷത്തിന് ഡിസി ഡിസൈന്‍ പുറത്തിറക്കിയ മഹീന്ദ്ര ബൊലേറോ

വാമ്പയര്‍

ഡിസിയുടെ വിപ്ലവ മുഖമാണ് വാമ്പയര്‍. ദെവു സിയലോയെ അടിസ്ഥാനപ്പെടുത്തി കടന്നുവന്ന വാമ്പയര്‍ കാർ പ്രേമികളിൽകൗതുകമുണര്‍ത്തി. പ്ലൈമൗത്ത് പ്രോലറില്‍ നിന്നും പ്രചോദനം നേടിയ മുഖരൂപവും കോര്‍വെറ്റയില്‍ നിന്നും കടമെടുത്ത ടെയില്‍ലാമ്പുകളും മോഡലിന്റെ വിശേഷങ്ങളിൽപ്പെടും.

ഇത്, 17.5 ലക്ഷത്തിന് ഡിസി ഡിസൈന്‍ പുറത്തിറക്കിയ മഹീന്ദ്ര ബൊലേറോ

ഇന്‍ഫിഡല്‍

ഡിസിയുടെ എക്കാലത്തേയും മികച്ച ക്രിയാത്മകതയാണ് ഡിസി ഇന്‍ഫിഡല്‍. ഒരു സമ്പൂര്‍ണ സ്‌പോര്‍ട്‌സ് കാറെന്ന് ഇൻഫിഡലിനെ വിശേഷിപ്പിക്കാം. ടൊയോട്ട MR2 മോഡലിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്‍ഫിഡല്‍ പുറത്തിറങ്ങിയത്. 2002 ഓട്ടോ എക്‌സ്‌പോയില്‍ അവതരിച്ച ഇൻഫിഡലിന് 'ടാര്‍സന്‍ - ദി വണ്ടര്‍ കാർ' എന്ന ഹിന്ദി ചിത്രത്തിൽ പ്രത്യക്ഷപ്പെടാൻ അവസരം ലഭിക്കുകയുണ്ടായി.

ഇത്, 17.5 ലക്ഷത്തിന് ഡിസി ഡിസൈന്‍ പുറത്തിറക്കിയ മഹീന്ദ്ര ബൊലേറോ

ഡിസി ഗയ

കണ്ടാല്‍ പറയുമോ ഇത് മിത്സുബിഷി ലാന്‍സറാണെന്ന്? 2003 -ല്‍ ലാന്‍സറിനെ ആധാരമാക്കി ഡിസി ഒരുക്കിയ മോഡലാണ് ഗയ. ബെന്റ്‌ലി, ബുഗാട്ടി കാറുകളില്‍ നിന്നും കടമെടുത്ത ഡിസൈനാണ് ഗയക്കുള്ളത്. പ്രീമിയം മുഖമാണ് കാറിന്. ചെറിയ വിന്‍ഡോ ലൈനും, 22 ഇഞ്ച് വീലും മോഡലിന്റെ സ്‌പോര്‍ടി ലുക്കിനെ കാര്യമായി സ്വാധീനിച്ചു.

Source: YouTube

More from DriveSpark

Article Published On: Saturday, August 11, 2018, 11:32 [IST]
English summary
DC Bolero Inceptor. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X