കേന്ദ്രം വാക്കുമാറ്റി, വൈദ്യുത കാറുകള്‍ക്ക് ഉടന്‍ വില ഉയരും — കാരണമിതാണ്

By Staff

വൈദ്യുത കാര്‍ വാങ്ങാന്‍ ഒരുങ്ങുന്നവര്‍ക്ക് ഒരു നിരാശവാര്‍ത്ത. വൈദ്യുത കാറുകളില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കി കൊണ്ടിരിക്കുന്ന സബ്‌സിസി ഉടന്‍ നിര്‍ത്തലാക്കുമെന്ന് റിപ്പോര്‍ട്ട്. വിപണിയില്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് വേണ്ടി വില്‍പനയ്‌ക്കെത്തുന്ന വൈദ്യുത കാറുകള്‍ക്ക് സബ്‌സിഡി നല്‍കേണ്ടതില്ലെന്നാണ് പുതിയ കേന്ദ്ര തീരുമാനം.

കേന്ദ്രം വാക്കുമാറ്റി, വൈദ്യുത കാറുകള്‍ക്ക് വില ഉയരാന്‍ പോകുന്നു — കാരണമിതാണ്

പകരം ഓല, യൂബര്‍ പോലുള്ള ടാക്‌സി സേവനദാതാക്കള്‍ക്ക് പ്രത്യേക സബ്‌സിഡി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ടാക്‌സി കാറുകളാണ് സ്വകാര്യ കാറുകളെക്കാള്‍ കൂടുതല്‍ നിരത്തില്‍ ഓടാറ്. അതുകൊണ്ടു ടാക്‌സി മേഖലയില്‍ വൈദ്യുത കാര്‍ സബ്‌സിഡി പ്രഖ്യാപിച്ചാല്‍ വര്‍ധിച്ച ഗുണം ചെയ്യുമെന്ന് കേന്ദ്രം വിലയിരുത്തുന്നു.

കേന്ദ്രം വാക്കുമാറ്റി, വൈദ്യുത കാറുകള്‍ക്ക് വില ഉയരാന്‍ പോകുന്നു — കാരണമിതാണ്

ഈ പശ്ചാത്തലത്തില്‍ സ്വകാര്യ വൈദ്യുത കാറുകളില്‍ നല്‍കിവരുന്ന സബ്‌സിഡി അടിയന്തരമായി നിര്‍ത്താലാക്കാനുള്ള തീരുമാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. സബ്‌സിഡിയുണ്ടായിട്ട് കൂടി ഇതുവരെയും സ്വകാര്യ വൈദ്യുത കാര്‍ വില്‍പന പ്രതീക്ഷിച്ച ഉയര്‍ച്ച കൈവരിച്ചില്ലെന്നു കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.

കേന്ദ്രം വാക്കുമാറ്റി, വൈദ്യുത കാറുകള്‍ക്ക് വില ഉയരാന്‍ പോകുന്നു — കാരണമിതാണ്

രാജ്യത്ത് വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള 'ഫെയിം ഇന്ത്യ' (ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ്) പദ്ധതിക്ക് കീഴില്‍ 1.3 ലക്ഷം രൂപ വരെ വിലക്കിഴിവ് സ്വകാര്യ വൈദ്യുത കാറുകളില്‍ കേന്ദ്രം നല്‍കി വരുന്നുണ്ട്.

കേന്ദ്രം വാക്കുമാറ്റി, വൈദ്യുത കാറുകള്‍ക്ക് വില ഉയരാന്‍ പോകുന്നു — കാരണമിതാണ്

പൊതുഗതാഗത മേഖലയില്‍ വൈദ്യുത വാഹനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കിയാല്‍ ഹരിത വികസനം എളുപ്പം സാധ്യമാകുമെന്നു കേന്ദ്രം വിശ്വസിക്കുന്നു. സബ്‌സിഡിയുടെ പശ്ചാത്തലത്തില്‍ ഓല, യൂബര്‍ പോലുള്ള കമ്പനികള്‍ വൈദ്യുത കാറുകളെ ടാക്‌സി നിരയില്‍ ഉള്‍പ്പെടുത്താന്‍ മുന്നോട്ടു വരുമെന്നാണ് കണക്കുകൂട്ടല്‍.

കേന്ദ്രം വാക്കുമാറ്റി, വൈദ്യുത കാറുകള്‍ക്ക് വില ഉയരാന്‍ പോകുന്നു — കാരണമിതാണ്

ഡീസല്‍, പെട്രോള്‍, സിഎന്‍ജി കാറുകളെ അപേക്ഷിച്ചു വൈദ്യുത കാറുകള്‍ക്ക് ചെലവു കുറവായതു കൊണ്ടു ടാക്‌സി മേഖലയില്‍ വൈദ്യുത കാറുകള്‍ക്ക് പ്രചാരം വര്‍ധിക്കാന്‍ ഏറെ സമയം വേണ്ടിവരില്ല.

കേന്ദ്രം വാക്കുമാറ്റി, വൈദ്യുത കാറുകള്‍ക്ക് വില ഉയരാന്‍ പോകുന്നു — കാരണമിതാണ്

നേരത്തെ 2030 ഓടെ ഇന്ത്യ പൂര്‍ണമായും വൈദ്യുത കാറുകളിലേക്ക് കടക്കുമെന്നു കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യം മുന്നില്‍ നില്‍ക്കെ സ്വകാര്യ വൈദ്യുത കാറുകളിലുള്ള സബ്‌സിഡി എടുത്തുകളയാനുള്ള നീക്കം വൈദ്യുത കാറുകളുടെ സ്വീകാര്യതയെ സാരമായി ബാധിക്കും.

Source: TOI

Most Read Articles

Malayalam
കൂടുതല്‍... #auto news
English summary
Govt To Scrap Subsidy For Private Electric Cars. Read in Malayalam.
Story first published: Friday, June 22, 2018, 19:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X