TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
അമിതവേഗത, അപകടത്തില്‍ തകര്‍ന്നടിഞ്ഞ് ഫെറാറി; ഒരു മരണം
കൊല്‍ക്കത്തയില്‍ ഫെറാറി കാര്‍ അപകടത്തില്‍പ്പെട്ടു ഒരു മരണം. കാറില്‍ സഞ്ചരിച്ച മറ്റൊരാളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫെറാറി കാലിഫോര്‍ണിയ T മോഡലാണ് അപകടത്തില്‍പ്പെട്ടത്. അമിതവേഗത്തില്‍ വളവു തിരിയാന്‍ ശ്രമിച്ചതാണ് അപകടകാരണം. കൊല്‍ക്കത്തയ്ക്ക് സമീപം ദൊംജൂര് മേഖലയിലെ പകൂരിയയില് വെച്ചാണ് അപകടം.
മേല്‍പ്പാലത്തിലേക്ക് വളവുതിരിഞ്ഞു അമിതവേഗത്തില്‍ കയറാന്‍ ശ്രമിച്ചപ്പോഴാണ് ഫെറാറി ഡ്രൈവറിന് പിഴച്ചത്. മുന്നില്‍ സഞ്ചരിച്ചിരുന്ന ട്രക്ക് പൊടുന്നനെ ബ്രേക്ക് പിടിച്ചു. വേഗത കുറയ്ക്കാന്‍ ഫെറാറി ശ്രമിച്ചെങ്കിലും നടന്നില്ല. മുന്നിലുള്ള ട്രക്കിനെ വെട്ടിച്ചു മാറ്റാനുള്ള ശ്രമം കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുത്തി.
മേല്‍പ്പാലത്തിന്റെ കൈവരിയില്‍ തട്ടിയതിന് ശേഷം കാര്‍ നിയന്ത്രണമില്ലാതെ മുന്നോട്ടു കുതിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഒടുവില്‍ മേല്‍പ്പാലത്തിന്റെ തൂണില്‍ ചെന്നിടിച്ചാണ് ഫെറാറി നിന്നത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
അപകടസമയത്ത് മണിക്കൂറില്‍ 120 കിലോമീറ്ററിന് മേലെയാണ് ഫെറാറി സഞ്ചരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം സംഭവത്തില്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു കൂടുതല്‍ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.
'ക്ലബ് ജിടി' എന്ന സംഘടന നടത്തിയ 'സണ്‍ഡേ ഡ്രൈവില്‍' പങ്കെടുത്ത ഫെറാറി കാലിഫോര്‍ണിയ T ആണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവ് കഴിഞ്ഞു തിരിച്ചു കൊല്‍ക്കത്തയിലേക്കു മടങ്ങവെയാണ് അപകടം. മെര്‍സിഡീസ് SLC 43 AMG, ലംബോര്‍ഗിനി ഗലാര്‍ഡോ, ഫെറാറി 488 സ്പൈഡര്‍, ബിഎംഡബ്ല്യു i8, പോര്‍ഷ ബോക്സ്റ്റര്‍, ഫോക്സ്വാഗണ് പോളോ GTi എന്നീ കാറുകളും ഡ്രൈവില്‍ പങ്കെടുത്തിരുന്നു.
പൊതുനിരത്തില്‍ അമിതവേഗത എന്തുമാത്രം വലിയ അപകടം വിളിച്ചു വരുത്തുമെന്നതിനുള്ള ഏറ്റവും പുതിയ ഉദ്ദാഹരണമാണ് കൊല്‍ക്കത്തയില്‍ നടന്ന ഈ അപകടം.
Image Source: TeamBHP