മഹീന്ദ്ര റോക്‌സോര്‍ എസ്‌യുവി നിരോധിക്കണമെന്നു ജീപ്, കാരണമിതാണ്

By Dijo Jackson

മഹീന്ദ്ര റോക്‌സോര്‍ എസ്‌യുവി നിരോധിക്കണമെന്നു ജീപ്. അമേരിക്കന്‍ വിപണിയില്‍ റോക്‌സോര്‍ എസ്‌യുവി ഇറക്കുമതി ചെയ്യരുതെന്നു ആവശ്യപ്പെട്ടു ഫിയറ്റ് ക്രൈസ്‌ലര്‍ കമ്പനി യുഎസ് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മിഷണിനെ സമീപിച്ചു. ജീപ്പിന്റെ മാതൃകമ്പനിയാണ് ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബൈല്‍സ്. റോക്‌സോറില്‍ ഐതിഹാസിക ജീപ് ഡിസൈനിനെ മഹീന്ദ്ര അതേപടി പകര്‍ത്തിയെന്നു പരാതിയില്‍ ഫിയറ്റ് ക്രൈസ്‌ലര്‍ പറയുന്നു.

മഹീന്ദ്ര റോക്‌സോര്‍ എസ്‌യുവി നിരോധിക്കണമെന്നു ജീപ്, കാരണമിതാണ്

രണ്ടാംലോക മഹായുദ്ധത്തില്‍ ഉപയോഗിച്ച വില്ലിസ് ജീപ്പിന്റെ മാതൃകയാണ് മഹീന്ദ്ര റോക്‌സോര്‍ പിന്തുടരുന്നതെന്നും അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ക്ക് പരാതിയുണ്ട്. വിഷയത്തില്‍ യുഎസ് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷണ്‍ ഇടപെട്ടു അന്വേഷണം നടത്തണമെന്നാണ് ഫിയറ്റ് ക്രൈസ്‌ലറിന്റെ ആവശ്യം.

മഹീന്ദ്ര റോക്‌സോര്‍ എസ്‌യുവി നിരോധിക്കണമെന്നു ജീപ്, കാരണമിതാണ്

ജീപ്പിന്റെ തനത് ബോക്‌സി ബോഡി ഘടനയും പരന്ന വശങ്ങളുമാണ് റോക്‌സോറില്‍ മഹീന്ദ്ര പാലിക്കുന്നത്. ബോണറ്റ് ഉയരത്തില്‍ അവസാനിക്കുന്ന പിന്‍ഭാഗവും ജീപ്പിനെ മഹീന്ദ്ര റോക്‌സോര്‍ പകര്‍ത്തിയതിനുള്ള തെളിവായി കമ്പനി ചൂട്ടിക്കാട്ടി.

മഹീന്ദ്ര റോക്‌സോര്‍ എസ്‌യുവി നിരോധിക്കണമെന്നു ജീപ്, കാരണമിതാണ്

ജീപ് ബ്രാന്‍ഡിനെ ആശ്രയിച്ചാണ് ഫിയറ്റ് ക്രൈസ്‌ലറിന്റെ വില്‍പനയില്‍ സിംഹഭാഗവും. ആഗോളതലത്തില്‍ ജീപ്പിന്റെ പ്രചാരം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. എന്നാല്‍ കുറഞ്ഞ ചിലവില്‍ ജീപ്പിന്റെ മാതൃകയിലുള്ള മഹീന്ദ്ര റോക്‌സോര്‍ തങ്ങള്‍ക്കു ഭീഷണി ഉയര്‍ത്തുമെന്നു ഫിയറ്റ് ക്രൈസ്‌ലര്‍ ഭയപ്പെടുന്നു.

മഹീന്ദ്ര റോക്‌സോര്‍ എസ്‌യുവി നിരോധിക്കണമെന്നു ജീപ്, കാരണമിതാണ്

മിഷിഗണില്‍ മഹീന്ദ്ര സ്ഥാപിച്ച നിര്‍മ്മാണശാലയില്‍ നിന്നും റോക്‌സോര്‍ ഘടകങ്ങള്‍ സംയോജിപ്പിച്ചാണ് അമേരിക്കന്‍ മണ്ണില്‍ എസ്‌യുവി വില്‍പനയ്‌ക്കെത്തുന്നത്. കുറഞ്ഞ വിലയും ഓഫ്‌റോഡര്‍ ശൈലിയും മഹീന്ദ്ര റോക്‌സോറിന്റെ മുഖ്യാകര്‍ഷണങ്ങളാണ്.

മഹീന്ദ്ര റോക്‌സോര്‍ എസ്‌യുവി നിരോധിക്കണമെന്നു ജീപ്, കാരണമിതാണ്

15,000 ഡോളര്‍ മുതലാണ് അമേരിക്കന്‍ വിപണിയില്‍ മോഡലിന് വില (ഏകദേശം പത്തുലക്ഷം രൂപ മുതല്‍). മഹീന്ദ്ര ഓട്ടോമൊട്ടീവ് നോര്‍ത്ത് അമേരിക്ക (MANA) എന്ന ബ്രാന്‍ഡിന് കീഴിലാണ് റോക്‌സോര്‍ എസ്‌യുവി അമേരിക്കന്‍ വിപണിയില്‍ അണിനിരക്കുന്നത്.

മഹീന്ദ്ര റോക്‌സോര്‍ എസ്‌യുവി നിരോധിക്കണമെന്നു ജീപ്, കാരണമിതാണ്

ഥാര്‍ എസ്‌യുവിയാണ് റോക്‌സോറിന് അടിസ്ഥാനമെങ്കിലും ലളിതമായ ഡിസൈനാണ് മോഡലിന് ലഭിക്കുന്നത്. എസ്‌യുവിക്ക് ഡോറുകളില്ല. ബോഡി പാനലുകളില്‍ യാതൊരുവിധ വരകളും മഹീന്ദ്ര നല്‍കിയിട്ടില്ല.

മഹീന്ദ്ര റോക്‌സോര്‍ എസ്‌യുവി നിരോധിക്കണമെന്നു ജീപ്, കാരണമിതാണ്

ഓഫ്‌റോഡ് ടയറുകള്‍, യന്ത്രപ്പിടികള്‍, ലൈറ്റ് ബാറുകള്‍ എന്നിങ്ങനെ നീണ്ട ഓഫ്‌റോഡ് ആക്‌സസറികള്‍ റോക്‌സോറില്‍ മഹീന്ദ്ര ലഭ്യമാക്കുന്നുണ്ട്. രണ്ടുപേര്‍ക്കു ഇരിക്കാവുന്ന നാലു വീല്‍ ഡ്രൈവ് റോക്‌സോറില്‍ 2.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് തുടിക്കുന്നത്.

മഹീന്ദ്ര റോക്‌സോര്‍ എസ്‌യുവി നിരോധിക്കണമെന്നു ജീപ്, കാരണമിതാണ്

എഞ്ചിന് 62 bhp കരുത്തും 195 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സ് മുഖേനയാണ് നാലു ചക്രങ്ങളിലേക്കും എഞ്ചിന്‍ കരുത്തെത്തുക. കുറഞ്ഞ അനുപാതമുള്ള രണ്ടു സ്പീഡ് ഗിയര്‍ബോക്‌സും മോഡലിലുണ്ട്.

മഹീന്ദ്ര റോക്‌സോര്‍ എസ്‌യുവി നിരോധിക്കണമെന്നു ജീപ്, കാരണമിതാണ്

റോക്‌സോറിന്റെ ബോക്‌സി ഘടനയും കുത്തനെയുള്ള സ്ലാറ്റ് ഗ്രില്ലും ഒരുപിരിധി വരെ വില്ലിസ് ജീപ്പുകളെ ഓര്‍മ്മപ്പെടുത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. രണ്ടാംലോക മഹായുദ്ധത്തിന് ശേഷം വില്ലിസ് ജീപ്പിന്റെ മാതൃകയില്‍ മോഡലുകളെ പുറത്തിറക്കാന്‍ അവകാശം നേടിയ കമ്പനികളില്‍ ഒന്നാണ് മഹീന്ദ്ര.

മഹീന്ദ്ര റോക്‌സോര്‍ എസ്‌യുവി നിരോധിക്കണമെന്നു ജീപ്, കാരണമിതാണ്

ഇന്ത്യയില്‍ ഥാറാണ് മഹീന്ദ്രയുടെ ജീപ് മോഡല്‍. എന്നാല്‍ വില്ലിസ് മാതൃകയിലുള്ള റോക്‌സോര്‍ എസ്‌യുവിയുമായി അമേരിക്കന്‍ വിപണിയില്‍ കടക്കാനുള്ള മഹീന്ദ്രയുടെ തീരുമാനം തുടക്കത്തിലെ വിവാദമായിരിക്കുകയാണ്.

Source: Bloomberg

Article Published On: Friday, August 3, 2018, 11:49 [IST]
English summary
Jeep Wants Mahindra Roxor Banned. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X