ഥാറിനെ പിന്നിലാക്കുന്ന കരുത്ത്, മെര്‍സിഡീസ് ബെന്‍സ് എഞ്ചിനില്‍ പുതിയ ഫോഴ്‌സ് ഗൂര്‍ഖ എക്‌സ്ട്രീം

By Dijo Jackson

കരുത്തു കൂടിയ ഗൂര്‍ഖ എസ്‌യുവി പതിപ്പിനെ വിപണിയില്‍ കൊണ്ടുവരാനുള്ള അന്തിമ ഒരുക്കങ്ങള്‍ ഫോഴ്‌സ് മോട്ടോര്‍സ് പൂര്‍ത്തിയാക്കി. മൂന്നു ഡോര്‍ ബോഡി ശൈലിയിലുള്ള പുതിയ ഫോഴ്‌സ് ഗൂര്‍ഖ എക്‌സ്ട്രീം വിപണിയില്‍ ഉടന്‍ വരും. ഹാര്‍ഡ് ടോപ്, സോഫ്റ്റ് ടോപ് ഘടനകള്‍ ലഭ്യമായ ഗൂര്‍ഖ എക്‌സ്ട്രീം വിപണിയില്‍ മഹീന്ദ്ര ഥാറിനോടാണ് മത്സരിക്കുക.

ഥാറിനെ പിന്നിലാക്കുന്ന കരുത്ത്, മെര്‍സിഡീസ് ബെന്‍സ് എഞ്ചിനില്‍ പുതിയ ഫോഴ്‌സ് ഗൂര്‍ഖ എക്‌സ്ട്രീം

ഇക്കുറി കരുത്തിന്റെയും ടോര്‍ഖിന്റെയും കാര്യത്തില്‍ ഗൂര്‍ഖ എക്‌സ്ട്രീം മേല്‍ക്കൈ നേടും. മെര്‍സിഡീസ് ബെന്‍സില്‍ നിന്നുള്ള OM611 ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണിതിന് കാരണം. ഗൂര്‍ഖയ്ക്ക് കരുത്തില്ലെന്ന സ്ഥിരം പരാതിയും ഇതോടെ പരിഹരിക്കപ്പെടും.

ഥാറിനെ പിന്നിലാക്കുന്ന കരുത്ത്, മെര്‍സിഡീസ് ബെന്‍സ് എഞ്ചിനില്‍ പുതിയ ഫോഴ്‌സ് ഗൂര്‍ഖ എക്‌സ്ട്രീം

പുതിയ 2.2 ലിറ്റര്‍ നാലു സിലിണ്ടര്‍ കോമണ്‍ റെയില്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന് 140 bhp കരുത്തും 320 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. നിലവിലുള്ള 2.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 80 bhp കരുത്തും 230 Nm torque ഉം മാത്രമാണ് അവകാശപ്പെടുന്നത്.

ഥാറിനെ പിന്നിലാക്കുന്ന കരുത്ത്, മെര്‍സിഡീസ് ബെന്‍സ് എഞ്ചിനില്‍ പുതിയ ഫോഴ്‌സ് ഗൂര്‍ഖ എക്‌സ്ട്രീം

മെര്‍സിഡീസ് ബെന്‍സില്‍ നിന്നുള്ള അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ഗൂര്‍ഖ എക്‌സ്ട്രീമില്‍ ഒരുങ്ങും. ഡ്യൂവല്‍ മാസ് ഫ്‌ളൈവീല്‍ മുഖേനയാണ് എഞ്ചിനുമായി ഗിയര്‍ബോക്‌സ് ബന്ധപ്പെടുക. 4X4 ട്രാന്‍സ്ഫര്‍ കേസും ഡിഫറന്‍ഷ്യല്‍ ലോക്കും ഫോഴ്‌സ് ഗൂര്‍ഖ എക്‌സ്ട്രീമിന്റെ വിശേഷങ്ങളില്‍പ്പെടും.

ഥാറിനെ പിന്നിലാക്കുന്ന കരുത്ത്, മെര്‍സിഡീസ് ബെന്‍സ് എഞ്ചിനില്‍ പുതിയ ഫോഴ്‌സ് ഗൂര്‍ഖ എക്‌സ്ട്രീം

എഞ്ചിന്‍ ശേഷി കുറഞ്ഞെങ്കിലും മോഡലിന്റെ ഭാരം ഗണ്യമായി കുറഞ്ഞിട്ടില്ല. ഭാരം 2,510 കിലോ. അതേസമയം ഇന്ധനശേഷി കൂടി. 63.5 ലിറ്റര്‍ ഇന്ധനം പുതിയ ഗൂര്‍ഖ എക്‌സ്ട്രീം പരമാവധി ഉള്‍ക്കൊള്ളും.

ഥാറിനെ പിന്നിലാക്കുന്ന കരുത്ത്, മെര്‍സിഡീസ് ബെന്‍സ് എഞ്ചിനില്‍ പുതിയ ഫോഴ്‌സ് ഗൂര്‍ഖ എക്‌സ്ട്രീം

പ്രകടനക്ഷമത കൂട്ടാന്‍ വേണ്ടി ഗൂര്‍ഖ എക്സ്ട്രീമിന്റെ സസ്പെന്‍ഷനില്‍ കമ്പനി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. വര്‍ധിച്ച ദൃഢത സസ്പെന്‍ഷനില്‍ പ്രതീക്ഷിക്കാം. സസ്പെന്‍ഷന്‍ പരിഷ്‌കരിച്ചതു കൊണ്ടു തന്നെ അപ്രോച്ച്, ഡിപാര്‍ച്ചര്‍, റാമ്പ് ബ്രേക്ക്ഓവര്‍ കോണുകള്‍ ഇക്കുറി കൂടുതല്‍ മെച്ചപ്പെടും.

ഥാറിനെ പിന്നിലാക്കുന്ന കരുത്ത്, മെര്‍സിഡീസ് ബെന്‍സ് എഞ്ചിനില്‍ പുതിയ ഫോഴ്‌സ് ഗൂര്‍ഖ എക്‌സ്ട്രീം

പുതിയ ഗൂര്‍ഖ എക്‌സ്ട്രീമിന്റെ രൂപവും ഭാവവും നിലവിലുള്ള ഗൂര്‍ഖ എക്‌സ്‌പ്ലോററിന് സമാനമാണ്. സിംഗിള്‍ സ്ലാറ്റ് ഗ്രില്ലും വട്ടത്തിലുള്ള ക്ലാസിക് ഹെഡ്‌ലാമ്പുകളും ലോഹനിര്‍മ്മിത സ്‌കിഡ് പ്ലേറ്റും മുഖരൂപത്തില്‍ ശ്രദ്ധയാകര്‍ഷിക്കും. ഹെവി ഡ്യൂട്ടി ബമ്പറാണ് ഗൂര്‍ഖ എക്‌സ്ട്രീമിന് മുന്നില്‍ ഒരുങ്ങുന്നത്.

ഥാറിനെ പിന്നിലാക്കുന്ന കരുത്ത്, മെര്‍സിഡീസ് ബെന്‍സ് എഞ്ചിനില്‍ പുതിയ ഫോഴ്‌സ് ഗൂര്‍ഖ എക്‌സ്ട്രീം

പതിവില്‍ നിന്നും വ്യത്യസ്തമായി ഇടംപിടിച്ചിട്ടുള്ള ക്ലിയര്‍ ലെന്‍സ് ഇന്‍ഡിക്കേറ്ററുകള്‍ മോഡലിന് പുതുമ സമര്‍പ്പിക്കും. എക്‌സ്ട്രീം ബാഡ്ജിംഗും പുതിയ വീലുകളും പുതിയ ഗൂര്‍ഖ പതിപ്പിന്റെ മാറ്റങ്ങളില്‍പ്പെടും. സ്റ്റാന്‍ഡേര്‍ഡ് ഗൂര്‍ഖ എക്‌സ്ട്രീമില്‍ ആറു പേര്‍ക്കു യാത്ര ചെയ്യാം.

ഥാറിനെ പിന്നിലാക്കുന്ന കരുത്ത്, മെര്‍സിഡീസ് ബെന്‍സ് എഞ്ചിനില്‍ പുതിയ ഫോഴ്‌സ് ഗൂര്‍ഖ എക്‌സ്ട്രീം

ഇതിനു പുറമെ എട്ടു പേര്‍ക്കിരിക്കാവുന്ന എക്‌സ്ട്രീം പതിപ്പിനെയും വിപണിയില്‍ ഫോഴ്‌സ് കൊണ്ടുവരും. നിരയില്‍ ഗൂര്‍ഖ എക്‌സ്‌പെഡീഷന് മുകളിലായിരിക്കും പുതിയ ഗൂര്‍ഖ എക്‌സ്ട്രീമിന് സ്ഥാനം. 11 ലക്ഷം രൂപയോളം എക്‌സ്‌ഷോറൂം വില മോഡലിന് പ്രതീക്ഷിക്കാം.

Source: Facebook

More from DriveSpark

Article Published On: Monday, June 25, 2018, 14:08 [IST]
English summary
Force Gurkha Xtreme Brochure Leaked Ahead Of Launch. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X