പുതിയ ഗൂര്‍ഖ എക്‌സ്ട്രീമുമായി ഫോഴ്‌സ്, എതിരാളി മഹീന്ദ്ര ഥാര്‍

By Dijo Jackson

ഗൂര്‍ഖയ്ക്ക് പുതിയ പതിപ്പിനെ നല്‍കാനുള്ള ഒരുക്കങ്ങള്‍ ഫോഴ്‌സ് മോട്ടോര്‍സ് പൂര്‍ത്തിയാക്കി. പുതിയ ഫോഴ്‌സ് ഗൂര്‍ഖ എക്‌സ്ട്രീം വിപണിയില്‍ ഉടനെത്തും. മൂന്നു ഡോര്‍ എക്‌സ്‌പ്ലോറര്‍ മോഡലിനെ അടിസ്ഥാനപ്പെടുത്തിയാണ് ഗൂര്‍ഖ എക്‌സ്ട്രീമിന്റെ ഒരുക്കം. ഹാര്‍ഡ് ടോപ്, സോഫ്റ്റ് ടോപ് വകഭേദങ്ങള്‍ ഗൂര്‍ഖ എക്‌സ്ട്രീമിനുണ്ടാകും.

പുതിയ ഗൂര്‍ഖ എക്‌സ്ട്രീമുമായി ഫോഴ്‌സ്, എതിരാളി മഹീന്ദ്ര ഥാര്‍

നിലവില്‍ വില്‍പനയ്‌ക്കെത്തുന്ന ഗൂര്‍ഖയ്ക്ക് സമാനമായിരിക്കും ഗൂര്‍ഖ എക്‌സ്ട്രീമിന്റെ പുറംമോടി. എന്നാല്‍ മെക്കനിക്കല്‍ മുഖത്ത് കാര്യമായ മാറ്റങ്ങള്‍ വരാനുള്ള പുതിയ മോഡല്‍ അവകാശപ്പെടും. ഇതില്‍ കരുത്തുത്പാദനമാണ് മുഖ്യം.

പുതിയ ഗൂര്‍ഖ എക്‌സ്ട്രീമുമായി ഫോഴ്‌സ്, എതിരാളി മഹീന്ദ്ര ഥാര്‍

മെര്‍സിഡീസ് ബെന്‍സ് OM611 -ല്‍ നിന്നുമുള്ള 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഫോഴ്‌സ് ഗൂര്‍ഖ എക്‌സ്ട്രീമിന് കരുത്തു പകരും. പരമാവധി 138 bhp കരത്തും 321 Nm torque ഉം എഞ്ചിന് സൃഷ്ടിക്കാനാവും. 84 bhp കരുത്തും 230 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.6 ലിറ്റര്‍ എഞ്ചിന് പകരക്കാരനാണിത്.

പുതിയ ഗൂര്‍ഖ എക്‌സ്ട്രീമുമായി ഫോഴ്‌സ്, എതിരാളി മഹീന്ദ്ര ഥാര്‍

മെര്‍സിഡീസ് ബെന്‍സ് G32 അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും പുതിയ ഗൂര്‍ഖയുടെ പ്രധാന വിശേഷമാണ്. കുറഞ്ഞ അനുപാതമുള്ള ട്രാന്‍സ്ഫര്‍ കേസ്, മുന്‍ – പിന്‍ ഡിഫറന്‍ഷ്യല്‍ ലോക്കുകള്‍ എന്നിവയും മോഡലിന്റെ ഫീച്ചറുകളില്‍പ്പെടും.

പുതിയ ഗൂര്‍ഖ എക്‌സ്ട്രീമുമായി ഫോഴ്‌സ്, എതിരാളി മഹീന്ദ്ര ഥാര്‍

പ്രകടനക്ഷമത കൂട്ടാന്‍ വേണ്ടി ഗൂര്‍ഖ എക്‌സ്ട്രീമിന്റെ സസ്‌പെന്‍ഷനില്‍ കമ്പനി മാറ്റങ്ങള്‍ വരുത്തിയെന്നാണ് വിവരം. വര്‍ധിച്ച ദൃഢത സസ്‌പെന്‍ഷനില്‍ പ്രതീക്ഷിക്കാം. സസ്‌പെന്‍ഷന്‍ പരിഷ്‌കരിച്ചതു കൊണ്ടു തന്നെ അപ്രോച്ച്, ഡിപാര്‍ച്ചര്‍, റാമ്പ് ബ്രേക്ക്ഓവര്‍ കോണുകള്‍ ഇക്കുറി കൂടുതല്‍ മെച്ചപ്പെടും.

പുതിയ ഗൂര്‍ഖ എക്‌സ്ട്രീമുമായി ഫോഴ്‌സ്, എതിരാളി മഹീന്ദ്ര ഥാര്‍

പുതിയ ഗൂര്‍ഖ എക്‌സ്ട്രീം 205 mm ഗ്രൗണ്ട് ക്ലിയറന്‍സ് രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. ജലാശയങ്ങളില്‍ 550 mm ആഴത്തില്‍ വരെ കടന്നുപോകാനുള്ള ശേഷിയും ഫോഴ്‌സ് ഗൂര്‍ഖ എക്‌സ്ട്രീമിനുണ്ടാകും.

പുതിയ ഗൂര്‍ഖ എക്‌സ്ട്രീമുമായി ഫോഴ്‌സ്, എതിരാളി മഹീന്ദ്ര ഥാര്‍

ഈ മാസം തന്നെ പുതിയ ഗൂര്‍ഖ എക്‌സ്ട്രീം ഫോഴ്‌സ് നിരയില്‍ വില്‍പനയ്‌ക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്. മോഡലിന്റെ പ്രീ-ബുക്കിംഗ് ഡീലര്‍മാര്‍ തുടങ്ങിക്കഴിഞ്ഞു. ഗൂര്‍ഖ എക്‌സ്‌പ്ലോററിനെക്കാളും ഉയര്‍ന്ന വിലയിലായിരിക്കും ഹാര്‍ഡ്‌കോര്‍ ഓഫ്‌റോഡറായ ഗൂര്‍ഖ എക്‌സ്ട്രീം വിപണിയില്‍ എത്തുക.

പുതിയ ഗൂര്‍ഖ എക്‌സ്ട്രീമുമായി ഫോഴ്‌സ്, എതിരാളി മഹീന്ദ്ര ഥാര്‍

14 ലക്ഷം രൂപ വരെ മോഡലിന് വില പ്രതീക്ഷിക്കാം. വിപണിയില്‍ മഹീന്ദ്ര ഥാറിനോടാണ് ഗൂര്‍ഖ എക്‌സ്ട്രീം മത്സരിക്കുക.

Source: Autocar India

More from DriveSpark

Article Published On: Wednesday, June 20, 2018, 15:22 [IST]
English summary
Force Gurkha Xtreme To Be Launched In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X