ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ഫോര്‍ വീല്‍ ഡ്രൈവ് ഇന്ത്യയിലേക്ക്?

By Dijo Jackson

രണ്ടു വര്‍ഷം മുമ്പ് 2017 ലോസ് ഏഞ്ചല്‍സ് ഓട്ടോ ഷോയില്‍ ഇക്കോസ്പര്‍ട് ഫെയ്‌സ്‌ലിഫ്റ്റ് ഫോര്‍ വീല്‍ ഡ്രൈവിനെ അമേരിക്കന്‍ കമ്പനി അവതരിപ്പിച്ചപ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചത് ഇന്ത്യയായിരുന്നു. ഫോര്‍ വീല്‍ ഡ്രൈവ് ഇക്കോസ്‌പോര്‍ടിനെ ഇന്ത്യ നിര്‍മ്മിക്കുമെന്ന് ഫോര്‍ഡ് വേദിയില്‍ പ്രഖ്യാപിച്ചു.

ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ഫോര്‍ വീല്‍ ഡ്രൈവ് ഇന്ത്യയിലേക്ക്?

തൊട്ടുപിന്നാലെ ചെന്നൈ നിര്‍മ്മാണശാലയില്‍ നിന്നു പുത്തന്‍ ഫോര്‍ വീല്‍ ഡ്രൈവ് ഇക്കോസ്‌പോര്‍ടുകള്‍ പുറത്തുവരാന്‍ തുടങ്ങി. പക്ഷെ ഇന്ത്യന്‍ വിപണിയില്‍ ഫോര്‍ വീല്‍ ഡ്രൈവ് ഇക്കോസ്‌പോര്‍ട് അവതരിച്ചില്ല. ഫോര്‍ വീല്‍ ഡ്രൈവ് മോഡലുകള്‍ മുഴുവന്‍ അമേരിക്കയടക്കമുള്ള വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്യപ്പെട്ടു.

ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ഫോര്‍ വീല്‍ ഡ്രൈവ് ഇന്ത്യയിലേക്ക്?

ഇന്ത്യയില്‍ ഫോര്‍ വീല്‍ ഡ്രൈവ് ഇക്കോസ്‌പോര്‍ട് എന്നു വരും? ചോദ്യങ്ങള്‍ തുടരവെ, ഇന്ത്യയില്‍ പരീക്ഷണയോട്ടത്തിന് ഇറങ്ങിയ ഇക്കോസ്‌പോര്‍ട് ഫോര്‍ വീല്‍ ഡ്രൈവ് മോഡല്‍ കാര്‍ പ്രേമികളുടെ ആകാംഷ കൂട്ടുകയാണ്.

ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ഫോര്‍ വീല്‍ ഡ്രൈവ് ഇന്ത്യയിലേക്ക്?

പുതുച്ചേരിയില്‍ നിന്നാണ് എസ്‌യുവിയുടെ ചിത്രങ്ങള്‍. ഇക്കോസ്‌പോര്‍ടിന്റെ ഇടത്തരം SE വകഭേദമാണ് ക്യാമറയ്ക്ക് മുമ്പില്‍പ്പെട്ടത്. വിദേശ വിപണികളില്‍ വില്‍പനയ്‌ക്കെത്തുന്ന ഇക്കോസ്‌പോര്‍ട് ഫോര്‍ വീല്‍ ഡ്രൈവ് പെട്രോള്‍ മോഡലാണ് ചിത്രങ്ങളില്‍.

ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ഫോര്‍ വീല്‍ ഡ്രൈവ് ഇന്ത്യയിലേക്ക്?

എസ്‌യുവിയിലുള്ള കരുത്തുറ്റ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 163 bhp കരുത്തും 202 Nm torque ഉം പരമാവധി സൃഷ്ടിക്കും. ആറു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഫോര്‍ വീല്‍ ഡ്രൈവ് ഇക്കോസ്‌പോര്‍ടില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ഫോര്‍ വീല്‍ ഡ്രൈവ് ഇന്ത്യയിലേക്ക്?

പിറകില്‍ സിഗ്നേച്ചര്‍ സ്‌പെയര്‍ വീലിന്റെ അഭാവമാണ് എസ്‌യുവിയില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്നത്. സ്‌പെയര്‍ വീലിന്റെ സ്ഥാനത്ത് നമ്പര്‍ പ്ലേറ്റ് ഹോള്‍ഡര്‍ കാണാം. പിറകില്‍ ഒരുങ്ങിയിട്ടുള്ള SE, 4WD ബാഡ്ജിംഗ് ഇക്കോസ്‌പോര്‍ട് ഫോര്‍ വീല്‍ ഡ്രൈവിന്റെ പ്രത്യേകതകളില്‍പ്പെടും.

ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ഫോര്‍ വീല്‍ ഡ്രൈവ് ഇന്ത്യയിലേക്ക്?

അടുത്തിടെയാണ് ഇന്ത്യന്‍ വിപണിയില്‍ പുതിയ ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റിനെ ഫോര്‍ഡ് ഇന്ത്യയില്‍ കൊണ്ടുവന്നത്. അകത്തളത്തിലും പുറംമോടിയിലും ഒരുപോലെ മാറ്റങ്ങള്‍ കൈവരിച്ച ഇക്കോസ്‌പോര്‍ടില്‍ പുതിയ 1.5 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിനാണ് മുഖ്യാകര്‍ഷണം.

ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ഫോര്‍ വീല്‍ ഡ്രൈവ് ഇന്ത്യയിലേക്ക്?

120 bhp കരുത്തും 150 Nm torque ഉം എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും. ഇതിനു പുറമെ 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ഇക്കോബൂസ്റ്റ് ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനും ഇക്കോസ്‌പോര്‍ട് നിരയില്‍ ലഭ്യമാണ്. 125 bhp കരുത്തും 170 Nm torque ഉം എഞ്ചിന് സൃഷ്ടിക്കാനാവും.

ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ഫോര്‍ വീല്‍ ഡ്രൈവ് ഇന്ത്യയിലേക്ക്?

98.6 bhp കരുത്തും 215 Nm torque ഉം ഏകുന്ന 1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനും ഇക്കോസ്‌പോര്‍ടില്‍ ഫോര്‍ഡ് ഇന്ത്യ കാഴ്ചവെക്കുന്നുണ്ട്. നിലവില്‍ രാജ്യത്തു വില്‍ക്കപ്പെടുന്ന ഇക്കോസ്‌പോര്‍ മോഡലുകളെല്ലാം മുന്‍ വീല്‍ ഡ്രൈവ് മാത്രമാണ് അവകാശപ്പെടുന്നത്.

Spy Image Source: IAB

More from DriveSpark

Article Published On: Friday, June 29, 2018, 15:34 [IST]
English summary
Ford EcoSport Four-Wheel-Drive Variant Spotted Testing In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X