വരുന്നു ഇക്കോബൂസ്റ്റ് എഞ്ചിനില്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്; പുതിയ രണ്ടു വകഭേദങ്ങള്‍ ഉടന്‍ വിപണിയില്‍

By Dijo Jackson

പോയ വര്‍ഷമാണ് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ എത്തിയത്. വന്നത് പുതിയ 1.5 ലിറ്റര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിനില്‍. എന്നാല്‍ എസ്‌യുവിയ്ക്ക് ഇത്രയും കാലം തുടിപ്പേകിയ ടര്‍ബ്ബോചാര്‍ജ്ഡ് ഇക്കോബൂസ്റ്റ് എഞ്ചിനെ നിരയില്‍ നിന്നും കമ്പനി നിര്‍ദാക്ഷിണ്യം നീക്കി.

ഇക്കോബൂസ്റ്റ് എഞ്ചിനില്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്; പുതിയ രണ്ടു വകഭേദങ്ങള്‍ ഉടന്‍ വിപണിയില്‍

ഇപ്പോൾ വീണ്ടും 1.0 ലിറ്റര്‍ ഇക്കോബൂസ്റ്റ് എഞ്ചിനെ ഇക്കോസ്‌പോര്‍ടില്‍ തിരികെ കൊണ്ടുവരാനുള്ള ആലോചനയിലാണ് ഫോര്‍ഡ് ഇന്ത്യ. എന്തായാലും പുതിയ രണ്ടു വകഭേദങ്ങള്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് നിരയില്‍ ഉടന്‍ തലയുയര്‍ത്തും.

ഇക്കോബൂസ്റ്റ് എഞ്ചിനില്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്; പുതിയ രണ്ടു വകഭേദങ്ങള്‍ ഉടന്‍ വിപണിയില്‍

ടൈറ്റാനിയം എസ്, സിഗ്നേച്ചര്‍ എഡിഷന്‍ വകഭേദങ്ങളാണ് ഇനി വരാനുള്ളത്. രണ്ടു വകഭേദങ്ങളും ക്യാമറയ്ക്ക് മുന്നില്‍പ്പെട്ടു കഴിഞ്ഞു. സ്‌പോര്‍ടി കോമ്പാക്ട് എസ്‌യുവി സങ്കല്‍പം പേറുന്ന ഉപഭോക്താക്കള്‍ക്ക് വേണ്ടിയാണ് പുതിയ ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസ്.

ഇക്കോബൂസ്റ്റ് എഞ്ചിനില്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്; പുതിയ രണ്ടു വകഭേദങ്ങള്‍ ഉടന്‍ വിപണിയില്‍

പുതിയ ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസില്‍ 1.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഇക്കോബൂസ്റ്റ് പെട്രോള്‍ എഞ്ചിനാണെന്നാണ് വിവരം. 125 bhp കരുത്തേകുന്നതാണ് എഞ്ചിന്‍. ദൃഢമേറിയ സസ്‌പെന്‍ഷന്‍ സംവിധാനവും മികവേറിയ സ്റ്റീയറിംഗ് പ്രതികരണവും ടൈറ്റാനിയം എസിന്റെ പ്രത്യേകതകളാണ്.

ഇക്കോബൂസ്റ്റ് എഞ്ചിനില്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്; പുതിയ രണ്ടു വകഭേദങ്ങള്‍ ഉടന്‍ വിപണിയില്‍

പെട്രോള്‍ എഞ്ചിന് പുറമെ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസില്‍ ഒരുങ്ങും. എഞ്ചിന് പരമാവധി 98.5 bhp കരുത്തും 205 Nm torque ഉം സൃഷ്ടിക്കാനാവും.

ഇക്കോബൂസ്റ്റ് എഞ്ചിനില്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്; പുതിയ രണ്ടു വകഭേദങ്ങള്‍ ഉടന്‍ വിപണിയില്‍

ഏറ്റവും ഉയര്‍ന്ന ഇക്കോസ്പോര്‍ട് വകഭേദത്തിലുള്ള എല്ലാ ഫീച്ചറുകളും ടൈറ്റാനിയം എസിലുണ്ട്. ഇതു കൂടാതെ പുതിയ സണ്‍റൂഫും ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമാണ് മോഡലില്‍ എടുത്തുപറയേണ്ട വിശേഷം.

ഇക്കോബൂസ്റ്റ് എഞ്ചിനില്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്; പുതിയ രണ്ടു വകഭേദങ്ങള്‍ ഉടന്‍ വിപണിയില്‍

17 ഇഞ്ച് അലോയ് വീലുകള്‍, HID ഹെഡ്‌ലാമ്പുകള്‍, പരിഷ്‌കരിച്ച ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, 4.2 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിങ്ങനെ നീളും ടൈറ്റാനിയം എസിന്റെ മറ്റു പ്രത്യേകതകള്‍. സാറ്റിന്‍ ഓറഞ്ച് നിറത്തിലാണ് പുതിയ എസ് വകഭേദം ലഭ്യമാവുക. കറുത്ത പശ്ചാത്തലത്തിലാണ് ഗ്രില്ല്.

ഇക്കോബൂസ്റ്റ് എഞ്ചിനില്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്; പുതിയ രണ്ടു വകഭേദങ്ങള്‍ ഉടന്‍ വിപണിയില്‍

ഏറ്റവും ഉയര്‍ന്ന ടൈറ്റാനിയം പ്ലസ് വകഭേദത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇക്കോസ്‌പോര്‍ട് സിഗ്നേച്ചര്‍ എഡിഷന്റെ ഒരുക്കം. എസ്‌യുവിയുടെ മെക്കാനിക്കല്‍ മുഖത്ത് മാറ്റങ്ങളുണ്ടാകില്ല. കോസ്മറ്റിക് അപ്‌ഡേറ്റുകളാണ് സിഗ്നേച്ചര്‍ എഡിഷനില്‍ മുഖ്യം.

ഇക്കോബൂസ്റ്റ് എഞ്ചിനില്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്; പുതിയ രണ്ടു വകഭേദങ്ങള്‍ ഉടന്‍ വിപണിയില്‍

വേറിട്ട ഡിസൈന്‍ ശൈലിയിലാണ് 17 ഇഞ്ച് അലോയ് വീലുകള്‍. പുതിയ സ്‌പോയിലര്‍, ഗ്രില്ലിലുള്ള കറുത്ത ആക്‌സന്റുകള്‍, ആനോഡൈസ്ഡ് ബ്ലൂ നിറം എന്നിവ സിഗ്നേച്ചര്‍ എഡിഷന്റെ പ്രത്യേകതകളാണ്.

ഇക്കോബൂസ്റ്റ് എഞ്ചിനില്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്; പുതിയ രണ്ടു വകഭേദങ്ങള്‍ ഉടന്‍ വിപണിയില്‍

ഹെഡ്‌ലാമ്പുകളും ഫോഗ്‌ലാമ്പുകളും മോഡലില്‍ പരിഷ്‌കരിച്ചിട്ടുണ്ട്. ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് പോലുള്ള കൂടുതല്‍ സുരക്ഷാ സജ്ജീകരണങ്ങളും സിഗ്നേച്ചര്‍ എഡിഷനില്‍ എടുത്തുപറയാം.

ഇക്കോബൂസ്റ്റ് എഞ്ചിനില്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്; പുതിയ രണ്ടു വകഭേദങ്ങള്‍ ഉടന്‍ വിപണിയില്‍

കഴിഞ്ഞ ദിവസമാണ് ഇക്കോസ്പോര്‍ട് വകഭേദങ്ങളുടെ വില ഫോര്‍ഡ് പുതുക്കിയത്. വകഭേദങ്ങളെ അടിസ്ഥാനപ്പെടുത്തി അയ്യായിരം രൂപ മുതല്‍ പതിനായിരം രൂപ വരെയാണ് ഇക്കോസ്പോര്‍ടിന് വില കൂടിയതും.

ഇക്കോബൂസ്റ്റ് എഞ്ചിനില്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്; പുതിയ രണ്ടു വകഭേദങ്ങള്‍ ഉടന്‍ വിപണിയില്‍

അതേസമയം വേരിയന്റുകളില്‍ ഉടനീളം ഫീച്ചറുകളെയും കമ്പനി പരിഷ്‌കരിച്ചു. റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സ്പീഡ് സെന്‍സിംഗ് ഓട്ടോ ഡോര്‍ ലോക്ക്, പാസഞ്ചര്‍ സീറ്റ്ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവ ഇനി മുതല്‍ ഇക്കോസ്പോര്‍ടില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളാണ്.

ഇക്കോബൂസ്റ്റ് എഞ്ചിനില്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്; പുതിയ രണ്ടു വകഭേദങ്ങള്‍ ഉടന്‍ വിപണിയില്‍

മാരുതി വിറ്റാര ബ്രെസ്സ, റെനോ ഡസ്റ്റര്‍ എന്നിവരാണ് ഇക്കോസ്പോര്‍ടിന്റെ മുഖ്യ എതിരാളികള്‍.

Source: AutoCar

Most Read Articles

Malayalam
കൂടുതല്‍... #ford
English summary
Ford EcoSport To Get EcoBoost Engine. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X