എത്തിയിട്ട് അഞ്ചുമാസം തികഞ്ഞില്ല, ഇക്കോസ്‌പോര്‍ടിനെ ഫോര്‍ഡ് വീണ്ടും പുതുക്കി; ഒപ്പം വിലയും!

Written By:

ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റ് എത്തിയത് 2017 നവബംറില്‍. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ പുതുമ വിട്ടുമാറും മുമ്പെ കോമ്പാക്ട് എസ്‌യുവിയെ വീണ്ടും പരിഷ്‌കരിച്ചിരിക്കുകയാണ് ഫോര്‍ഡ്.

എത്തിയിട്ട് അഞ്ചുമാസം തികഞ്ഞില്ല, ഇക്കോസ്‌പോര്‍ടിനെ ഫോര്‍ഡ് വീണ്ടും പുതുക്കി; ഒപ്പം വിലയും!

ഫീച്ചറുകളിലാണ് ഇക്കുറി ഫോര്‍ഡിന്റെ ഊന്നല്‍. അതേസമയം പുതുക്കിയ ഫീച്ചറുകളുടെ പേരില്‍ ഇക്കോസ്‌പോര്‍ട് എസ്‌യുവിയുടെ വിലയും ഫോര്‍ഡ് കൂട്ടി. വകഭേദങ്ങളെ അടിസ്ഥാനപ്പെടുത്തി അയ്യായിരം രൂപ മുതല്‍ പതിനായിരം രൂപ വരെയാണ് എസ്‌യുവിയുടെ വില കൂടിയത്.

എത്തിയിട്ട് അഞ്ചുമാസം തികഞ്ഞില്ല, ഇക്കോസ്‌പോര്‍ടിനെ ഫോര്‍ഡ് വീണ്ടും പുതുക്കി; ഒപ്പം വിലയും!
Variant New Price Old Price Difference
Ambiente MT (P) 7,82,200 7,77,300 4,900
Trend MT (P) 8,56,200 8,46,300 9,900
Trend+ AT (P) 9,75,800 9,65,900 9,900
Titanium MT (P) 9,55,400 9,50,500 4,900
Titanium+ MT (P) 10,52,300 10,47,400 4,900
Titanium+ AT (P) 11,35,600 11,30,700 4,900
Ambiente MT (D) 8,41,700 8,37,300 4,400
Trend MT(D) 9,15,700 9,06,300 9,400
Trend+ MT(D) 9,55,700 9,46,300 9,400
Titanium MT(D) 11,04,300 10,09,900 4,400
Titanium+ MT(D) 11,04,300 10,99,900 4,400

*വിലകൾ ദില്ലി എക്സ്ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി

എത്തിയിട്ട് അഞ്ചുമാസം തികഞ്ഞില്ല, ഇക്കോസ്‌പോര്‍ടിനെ ഫോര്‍ഡ് വീണ്ടും പുതുക്കി; ഒപ്പം വിലയും!

റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സ്പീഡ് സെന്‍സിംഗ് ഓട്ടോ ഡോര്‍ ലോക്ക്, പാസഞ്ചര്‍ സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവ ഇക്കോസ്‌പോര്‍ടില്‍ ഇനി സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. ഇക്കോസ്‌പോര്‍ട് ട്രെന്‍ഡില്‍ റിയര്‍വ്യൂ ക്യാമറയും അധികമായുണ്ട്.

എത്തിയിട്ട് അഞ്ചുമാസം തികഞ്ഞില്ല, ഇക്കോസ്‌പോര്‍ടിനെ ഫോര്‍ഡ് വീണ്ടും പുതുക്കി; ഒപ്പം വിലയും!

SYNC3, നാവിഗേഷന്‍ വിശേഷങ്ങളുള്ള 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് സംവിധാനവും പരിഷ്‌കരിച്ച ഫോര്‍ഡ് ഇക്കോസ്‌പോര്‍ടില്‍ എടുത്തുപറയണം.

എത്തിയിട്ട് അഞ്ചുമാസം തികഞ്ഞില്ല, ഇക്കോസ്‌പോര്‍ടിനെ ഫോര്‍ഡ് വീണ്ടും പുതുക്കി; ഒപ്പം വിലയും!

ഏറ്റവും താഴ്ന്ന ആംബിയന്റ് ഒഴികെ മറ്റു വകഭേദങ്ങളുടെയെല്ലാം ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഫോര്‍ഡ് പുതുക്കി. ആംബിയന്റ് ലൈറ്റിംഗും, മൈ കീയുമാണ് മറ്റു പ്രധാന അപ്‌ഡേറ്റ്.

എത്തിയിട്ട് അഞ്ചുമാസം തികഞ്ഞില്ല, ഇക്കോസ്‌പോര്‍ടിനെ ഫോര്‍ഡ് വീണ്ടും പുതുക്കി; ഒപ്പം വിലയും!

ഈ രണ്ടു ഫീച്ചറുകളെയും ടൈറ്റാനിയം വകഭേദത്തില്‍ നിന്നും ഫോര്‍ഡ് എടുത്തുകളഞ്ഞു. ഇനി ഏറ്റവും ഉയര്‍ന്ന ടൈറ്റാനിയം പ്ലസില്‍ മാത്രമാണ് ആംബിയന്റ് ലൈറ്റിംഗും മൈ കീയും ലഭ്യമാവുക.

എത്തിയിട്ട് അഞ്ചുമാസം തികഞ്ഞില്ല, ഇക്കോസ്‌പോര്‍ടിനെ ഫോര്‍ഡ് വീണ്ടും പുതുക്കി; ഒപ്പം വിലയും!

ഏറ്റവും പുതിയ 1.5 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിനാണ് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റിന്റെ മുഖ്യാകര്‍ഷണം. 6500 rpm ല്‍ 121 bhp കരുത്തും 4500 rpm ല്‍ 150 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 1.5 ലിറ്റര്‍ എഞ്ചിന്‍.

എത്തിയിട്ട് അഞ്ചുമാസം തികഞ്ഞില്ല, ഇക്കോസ്‌പോര്‍ടിനെ ഫോര്‍ഡ് വീണ്ടും പുതുക്കി; ഒപ്പം വിലയും!

അഞ്ചു സ്പീഡ് മാനുവല്‍, പുതിയ ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളെ ഇക്കോസ്‌പോര്‍ടില്‍ ഫോര്‍ഡ് ലഭ്യമാക്കുന്നുണ്ട്. 14.8 കിലോമീറ്ററാണ് പുതിയ പെട്രോള്‍ ഓട്ടോമാറ്റിക് ഇക്കോസ്‌പോര്‍ടില്‍ ഫോര്‍ഡ് വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

എത്തിയിട്ട് അഞ്ചുമാസം തികഞ്ഞില്ല, ഇക്കോസ്‌പോര്‍ടിനെ ഫോര്‍ഡ് വീണ്ടും പുതുക്കി; ഒപ്പം വിലയും!

അതേസമയം 17 കിലോമീറ്ററാണ് ഇക്കോസ്പോര്‍ട് പെട്രോള്‍ മാനുവല്‍ പതിപ്പ് കാഴ്ചവെക്കുന്ന ഇന്ധനക്ഷമത. ഇക്കോസ്‌പോര്‍ടിന്റെ ഡീസല്‍ എഞ്ചിനില്‍ മാറ്റമില്ല.

എത്തിയിട്ട് അഞ്ചുമാസം തികഞ്ഞില്ല, ഇക്കോസ്‌പോര്‍ടിനെ ഫോര്‍ഡ് വീണ്ടും പുതുക്കി; ഒപ്പം വിലയും!

3750 rpm ല്‍ 97 bhp കരുത്തും 1750-3250 rpm ല്‍ 200 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനില്‍ അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.

എത്തിയിട്ട് അഞ്ചുമാസം തികഞ്ഞില്ല, ഇക്കോസ്‌പോര്‍ടിനെ ഫോര്‍ഡ് വീണ്ടും പുതുക്കി; ഒപ്പം വിലയും!

23 കിലോമീറ്ററാണ് ഇക്കോസ്പോര്‍ട് ഡീസല്‍ പതിപ്പില്‍ ഫോര്‍ഡ് വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. ക്രോം ഗ്രില്‍, ട്വിന്‍ ബാരല്‍ ഹെഡ്‌ലാമ്പുകള്‍ എന്നിവ പുതിയ ഇക്കോസ്‌പോര്‍ടിന്റെ മുഖരൂപത്തെ സ്വാധീനിച്ചിട്ടുണ്ട്.

എത്തിയിട്ട് അഞ്ചുമാസം തികഞ്ഞില്ല, ഇക്കോസ്‌പോര്‍ടിനെ ഫോര്‍ഡ് വീണ്ടും പുതുക്കി; ഒപ്പം വിലയും!

ഹെഡ്‌ലാമ്പുകള്‍ക്ക് കീഴെയാണ് ഫോഗ്‌ലാമ്പുകള്‍. ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകളും, എബിഎസും വേരിയന്റുകളില്‍ ഉടനീളം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഇക്കോസ്പോര്‍ടില്‍ ഫോര്‍ഡ് ലഭ്യമാക്കുന്നുണ്ട്.

എത്തിയിട്ട് അഞ്ചുമാസം തികഞ്ഞില്ല, ഇക്കോസ്‌പോര്‍ടിനെ ഫോര്‍ഡ് വീണ്ടും പുതുക്കി; ഒപ്പം വിലയും!

അതേസമയം ഏറ്റവും ഉയര്‍ന്ന വകേഭേദങ്ങളില്‍ ആറ് എയര്‍ബാഗുകള്‍ ഒരുങ്ങുന്നുണ്ട്.

Source: TeamBHP

കൂടുതല്‍... #ford india
English summary
Ford EcoSport Gets New Features — Prices Increased. Read in Malayalam.
Story first published: Monday, April 16, 2018, 10:10 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark