5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഇനി ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം പ്ലസിലും!

Written By:

പോയ വര്‍ഷം നവംബര്‍ മാസമാണ് പുതിയ ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റിനെ ഫോര്‍ഡ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. അന്ന് ഏറ്റവും ഉയര്‍ന്ന ടൈറ്റാനിയം പ്ലസ് പെട്രോള്‍ വകഭേദത്തിന് ഫോര്‍ഡ് നല്‍കിയത് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മാത്രം.

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഇനി ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം പ്ലസിലും!

ടൈറ്റാനിയം പ്ലസില്‍ മാനുവല്‍ ഗിയര്‍ബോക്‌സിനെ നല്‍കാത്ത ഫോര്‍ഡിന്റെ നടപടിയില്‍ ഉപഭോക്താക്കള്‍ തുടക്കം മുതല്‍ക്കെ അതൃപ്തി പ്രകടമാക്കി. എന്തായാലും ഉപഭോക്താക്കളുടെ ആവശ്യം ഫോര്‍ഡ് ഇന്ത്യ ഒടുവില്‍ മാനിച്ചു.

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഇനി ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം പ്ലസിലും!

ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം പ്ലസ് പെട്രോള്‍ വകഭേദത്തില്‍ ഇനി അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ലഭ്യമാണ്. 10.47 ലക്ഷം രൂപയാണ് അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഉള്ള പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം പ്ലസ് പെട്രോള്‍ വകഭേദത്തിന്റെ എക്‌സ്‌ഷോറൂം വില.

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഇനി ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം പ്ലസിലും!

താഴ്ന്ന വകഭേദങ്ങളെ അപേക്ഷിച്ച് പ്രീമിയം ഫീച്ചറുകളുടെ ബാഹുല്യമാണ് ടൈറ്റാനിയം പ്ലസില്‍. പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, 17 ഇഞ്ചു അലോയ് വീലുകള്‍ എന്നീവ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം പ്ലസ് വേരിയന്റില്‍ എടുത്തുപറയണം.

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഇനി ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം പ്ലസിലും!

ക്രൂയിസ് കണ്‍ട്രോള്‍, റെയിന്‍ സെന്‍സിംഗ് വൈപറുകള്‍, റിയര്‍വ്യൂ ക്യാമറ എന്നിവയും കോമ്പാക്ട് എസ്‌യുവിയുടെ വിശേഷങ്ങളാണ്. ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം പ്ലസിന്റെ അകത്തളത്തില്‍ ഫോര്‍ഡിന്റെ SYNC 3 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ സംവിധാനമാണ് പ്രധാന ആകര്‍ഷണം.

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഇനി ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം പ്ലസിലും!

വോയിസ് കണ്‍ട്രോള്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഓപ്ഷനുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിലുണ്ട്.

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഇനി ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം പ്ലസിലും!

ആറു എയര്‍ബാഗുകള്‍, ഇബിഡിക്ക് ഒപ്പമുള്ള എബിഎസ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിങ്ങനെ നീളുന്നതാണ് ടൈറ്റാനിയം പ്ലസിലെ സുരക്ഷാഫീച്ചറുകള്‍.

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഇനി ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം പ്ലസിലും!

1.5 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനിലാണ് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം പ്ലസ് മാനുവല്‍ പതിപ്പിന്റെ വരവ്. എഞ്ചിന് പരമാവധി 122 bhp കരുത്തും 150 Nm torque ഉം സൃഷ്ടിക്കാന്‍ സാധിക്കും.

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഇനി ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം പ്ലസിലും!

ആദ്യം സൂചിപ്പിച്ചത് പോലെ അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് മോഡലില്‍. പാഡില്‍ ഷിഫ്റ്ററുകളോട് കൂടിയ ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ടൈറ്റാനിയം പ്ലസ് വകഭേദത്തില്‍ ഫോര്‍ഡ് നല്‍കുന്നുണ്ട്.

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഇനി ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം പ്ലസിലും!

1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിനും ടൈറ്റാനിയം പ്ലസ് മാനുവല്‍ പതിപ്പില്‍ ലഭ്യമാണ്. 98.6 bhp കരുത്തും 205 Nm torque മാണ് ഡീസല്‍ എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കുക. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് തന്നെയാണ് ടൈറ്റാനിയം പ്ലസ് ഡീസലിലും.

കൂടുതല്‍... #ford india
English summary
Ford EcoSport Petrol Titanium+ Trim Gets 5-Speed Manual Gearbox. Read in Malayalam.
Story first published: Monday, March 19, 2018, 13:12 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark