പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എസ് വിപണിയില്‍, ഒപ്പം സിഗ്നേച്ചര്‍ എഡിഷനും!

By Dijo Jackson

പുതിയ രണ്ടു വകഭേദങ്ങളില്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് വിപണിയില്‍. ഇക്കോസ്‌പോര്‍ട് എസ്, ഇക്കോസ്‌പോര്‍ട് സിഗ്നേച്ചര്‍ എഡിഷന്‍ വകഭേദങ്ങള്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. പ്രകടനക്ഷമതയെ മുന്‍നിര്‍ത്തിയാണ് പുതിയ ടൈറ്റാനിയം എസിന്റെ ഒരുക്കം. അതേസമയം കൂടുതല്‍ പ്രീമിയം ഫീച്ചറുകളും പരിഷ്‌കരിച്ച രൂപവുമാണ് ഇക്കോസ്‌പോര്‍ട് സിഗ്നച്ചേര്‍ എഡിഷന്റെ ആകര്‍ഷണം.

പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എസ് വിപണിയില്‍, ഒപ്പം പുതിയ സിഗ്നേച്ചര്‍ എഡിഷനും!

10.40 ലക്ഷം രൂപ മുതലാണ് ലിമിറ്റഡ് എഡിഷന്‍ ഇക്കോസ്‌പോര്‍ട് സിഗ്നേച്ചര്‍ എഡിഷന്റെ എക്‌സ്‌ഷോറൂം വില. പുതിയ ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസിന് വില, 11.37 ലക്ഷം രൂപ മുതലും. വിലകള്‍ ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി.

പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എസ് വിപണിയില്‍, ഒപ്പം പുതിയ സിഗ്നേച്ചര്‍ എഡിഷനും!

പുതിയ ഇക്കോസ്‌പോര്‍ട് വകഭേദങ്ങളുടെ ബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു. സ്റ്റാന്‍ഡേര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം വകഭേദമാണ് പുതിയ ഇക്കോസ്‌പോര്‍ട് എസിനും സിഗ്നേച്ചര്‍ എഡിഷനും ആധാരം. പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ പുതിയ രണ്ടു അവതാരങ്ങളും ലഭ്യമാണ്.

പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എസ് വിപണിയില്‍, ഒപ്പം പുതിയ സിഗ്നേച്ചര്‍ എഡിഷനും!
Model Petrol Diesel
EcoSport Signature Edition ₹ 10.4 lakh ₹ 10.99 lakh
EcoSport S ₹ 11.37 lakh ₹ 11.89 lakh
പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എസ് വിപണിയില്‍, ഒപ്പം പുതിയ സിഗ്നേച്ചര്‍ എഡിഷനും!

പേരുകേട്ട 1.0 ലിറ്റര്‍ ഇക്കോബൂസ്റ്റ് എഞ്ചിനാണ് പുതിയ ഇക്കോസ്‌പോര്‍ട് എസില്‍. എഞ്ചിന് 123 bhp കരുത്തും 170 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. പുതിയ എസ്‌യുവി വകഭേദത്തില്‍ 18.1 കിലോമീറ്റര്‍ മൈലേജ് ഫോര്‍ഡ് വാഗ്ദാനം ചെയ്യുന്നു. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ഇക്കോസ്‌പോര്‍ട് എസിലുണ്ട്.

പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എസ് വിപണിയില്‍, ഒപ്പം പുതിയ സിഗ്നേച്ചര്‍ എഡിഷനും!

നിലവിലുള്ള 1.5 ലിറ്റര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളിലാണ് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് സിഗ്നേച്ചര്‍ എഡിഷന്റെ വരവ്. 121 bhp കരുത്തും 150 Nm torque ഉം പെട്രോള്‍ എഞ്ചിനുണ്ട്. പരമാവധി 98.6 bhp കരുത്തും 205 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് ഡീസല്‍ എഞ്ചിന്‍.

പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എസ് വിപണിയില്‍, ഒപ്പം പുതിയ സിഗ്നേച്ചര്‍ എഡിഷനും!

ഇരു എഞ്ചിന്‍ പതിപ്പുകളിലും അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഇടംപിടിക്കുന്നു. 'ഫണ്‍ റൂഫെന്ന്' ഫോര്‍ഡ് വിശേഷിപ്പിക്കുന്ന വൈദ്യുത സണ്‍റൂഫാണ് ഇക്കോസ്‌പോര്‍ട് എസില്‍ പ്രധാന ആകര്‍ഷണം.

പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എസ് വിപണിയില്‍, ഒപ്പം പുതിയ സിഗ്നേച്ചര്‍ എഡിഷനും!

പരിഷ്‌കരിച്ച 17 ഇഞ്ച് അലോയ് വീല്‍, HID ഹെഡ്‌ലാമ്പുകള്‍, പുതുക്കിയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനം എന്നിങ്ങനെ നീളും മോഡലിന്റെ മറ്റു പ്രത്യേകതകള്‍. രസകരമായ ഡ്രൈവിംഗ് ഉറപ്പുവരുത്തുന്ന ദൃഢതയേറിയ സസ്‌പെന്‍ഷനാണ് ഇക്കോസ്‌പോര്‍ട് എസില്‍.

പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എസ് വിപണിയില്‍, ഒപ്പം പുതിയ സിഗ്നേച്ചര്‍ എഡിഷനും!

മികവേറിയ സ്റ്റീയറിംഗ് പ്രതികരണവും മോഡലില്‍ എടുത്തുപറയണം. 'സ്‌മോക്ക്' ചെയ്ത ഹെഡ്‌ലാമ്പുകളാണ് ഇക്കോസ്‌പോര്‍ട് എസിന്. ഫോഗ്‌ലാമ്പുകള്‍ക്ക് ചുറ്റും കറുപ്പിന്റെ പിന്തുണ കാണാന്‍ സാധിക്കും. പുതിയ സാറ്റിന്‍ ഓറഞ്ച് നിറവും ടൈറ്റാനിയം എസിന്റെ ഡിസൈന്‍ സവിശേഷതകളില്‍ ഉള്‍പ്പെടും.

പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എസ് വിപണിയില്‍, ഒപ്പം പുതിയ സിഗ്നേച്ചര്‍ എഡിഷനും!

അകത്തളത്തിലേക്ക് കയറിയാല്‍ ഓറഞ്ച് നിറമുള്ള സെന്റര്‍ കണ്‍സോളാണ് ആദ്യ ശ്രദ്ധയില്‍പ്പെടുക. സീറ്റുകളിലും ഡോറുകളുടെ വശങ്ങളിലും ഇതേ ഓറഞ്ച് നിറം കാണാം. ആറു എയര്‍ബാഗുകള്‍, 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിവ ഇക്കോസ്‌പോര്‍ട് എസിന്റെ മറ്റു ഫീച്ചറുകളാണ്.

പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എസ് വിപണിയില്‍, ഒപ്പം പുതിയ സിഗ്നേച്ചര്‍ എഡിഷനും!

ഇക്കോസ്‌പോര്‍ട് സിഗ്നേച്ചര്‍ എഡിഷനിലും പുതിയ 17 ഇഞ്ച് അലോയ് വീലുകള്‍ ഇടംപിടിച്ചിട്ടുണ്ട്. സണ്‍റൂഫ്, ക്രോം അലങ്കാരം നേടിയ ഗ്രില്ല്, പുത്തന്‍ ഗ്രാഫിക്‌സ്, റിയര്‍ സ്‌പോയിലര്‍ എന്നിവയ്‌ക്കൊപ്പമാണ് സിഗ്നേച്ചര്‍ എഡിഷന്റെ ഒരുക്കം.

പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എസ് വിപണിയില്‍, ഒപ്പം പുതിയ സിഗ്നേച്ചര്‍ എഡിഷനും!

ആനൊഡൈസ്ഡ് ബ്ലൂ നിറശൈലിയാണ് സിഗ്നേച്ചര്‍ എഡിഷന്. അകത്തളത്തെ സീറ്റ് സ്റ്റിച്ചിംഗിലും, സെന്റര്‍ കണ്‍സോൡലും, ഇന്‍സ്ട്രമെന്റ് പാനലിലും ഇതേ നീല നിറം തെളിഞ്ഞു കിടപ്പുണ്ട്. ടൈറ്റാനിയം വകഭേദത്തില്‍ ഓപ്ഷനലായാണ് സിഗ്നേച്ചര്‍ എഡിഷന്‍ ലഭ്യമാവുക.

പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എസ് വിപണിയില്‍, ഒപ്പം പുതിയ സിഗ്നേച്ചര്‍ എഡിഷനും!

മാരുതി വിറ്റാര ബ്രെസ്സ, ടാറ്റ നെക്‌സോണ്‍, വരാനിരിക്കുന്ന ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് എന്നിവരോടാണ് ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന്റെ അങ്കം.

More from DriveSpark

Article Published On: Monday, May 14, 2018, 16:41 [IST]
English summary
Ford EcoSport S And Signature Edition Launched In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X