പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസ് വിപണിയിലേക്ക് — അറിയേണ്ടതെല്ലാം

By Dijo Jackson

പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസ് മെയ് 14 -ന് വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. അകത്തളത്തില്‍ അങ്ങിങ്ങായി ചെറിയ മാറ്റങ്ങള്‍; ഒപ്പം കൂടുതല്‍ ഫീച്ചറുകളും – ഇക്കോസ്‌പോര്‍ടിന്റെ പുതിയ ടൈറ്റാനിയം എസ് വകഭേദത്തിനായുള്ള കാത്തിരിപ്പു ഇനി ഏറെയില്ല.

125 bhp കരുത്തേകുന്ന 1.0 ലിറ്റര്‍ ഇക്കോബൂസ്റ്റ് പെട്രോള്‍ എഞ്ചിനിലാണ് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസ് വരിക.

പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസ് വിപണിയിലേക്ക് — അറിയേണ്ടതെല്ലാം

ദൃഢതയേറിയ സസ്‌പെന്‍ഷന്‍ ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസിലെ ഡ്രൈവിംഗ് കൂടുതല്‍ രസകരമാക്കും. സ്റ്റീയറിംഗ് പ്രതികരണവും മികവേറിയതായിരിക്കും. നിരയില്‍ ഏറ്റവും ഉയര്‍ന്ന വകഭേദമായാകും പുതിയ ടൈറ്റാനിയം എസ് ഇക്കോസ്‌പോര്‍ട് അറിയപ്പെടുക.

പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസ് വിപണിയിലേക്ക് — അറിയേണ്ടതെല്ലാം

1.0 ലിറ്റര്‍ ഇക്കോബൂസ്റ്റ് പെട്രോള്‍ എഞ്ചിന് പുറമെ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ടൈറ്റാനിയം എസില്‍ അണിനിരക്കും. ഡീസല്‍ എഞ്ചിന് പരമാവധി 98.5 bhp കരുത്തും 205 Nm torque ഉം ഉണ്ട്. പുതുക്കിയ 17 ഇഞ്ച് അലോയ് വീലുകള്‍, സണ്‍റൂഫ്, HID ഹെഡ്‌ലാമ്പുകള്‍, പരിഷ്‌കരിച്ച ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനം എന്നിങ്ങനെ നീളും ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസിന്റെ പുത്തന്‍ വിശേഷങ്ങള്‍.

പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസ് വിപണിയിലേക്ക് — അറിയേണ്ടതെല്ലാം

കോണ്‍ട്രാസ്റ്റ് നിറത്തിലാണ് ടൈറ്റാനിയം എസ് ഇക്കോസ്‌പോര്‍ടിന്റെ മേല്‍ക്കൂര. കറുപ്പിന്റെ പിന്തുണ ഗ്രില്ലില്‍ കാണാം. ഹെഡ്‌ലാമ്പുകളിലും ഫോഗ്‌ലാമ്പുകളിലും നേരിയ തോതില്‍ കറുപ്പ് നിറം പ്രതിഫലിക്കും.

പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസ് വിപണിയിലേക്ക് — അറിയേണ്ടതെല്ലാം

പുതിയ സാറ്റിന്‍ ഓറഞ്ച് നിറവും ടൈറ്റാനിയം എസ് വകഭേദത്തിന്റെ മുഖ്യാകര്‍ഷണമാണ്. അകത്തളത്തിലും ഇതേ നിറത്തെ കമ്പനി പകര്‍ത്തിയിട്ടുണ്ടെന്നാണ് വിവരം. സെന്റര്‍ കണ്‍സോളിലും സീറ്റുകളിലും ഡോറുകളിലും ഓറഞ്ച് നിറം പ്രതീക്ഷിക്കാം.

പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസ് വിപണിയിലേക്ക് — അറിയേണ്ടതെല്ലാം

ടൈറ്റാനിയം എസിന് പുറമെ ഇക്കോസ്‌പോര്‍ട് സിഗ്നേച്ചര്‍ എഡിഷനും നിരയില്‍ തലയുയര്‍ത്താന്‍ കാത്തുനില്‍പ്പുണ്ട്. ഏറ്റവും ഉയര്‍ന്ന ടൈറ്റാനിയം പ്ലസ് വകഭേദമാണ് സിഗ്നേച്ചര്‍ എഡിഷന് അടിസ്ഥാനം.

പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസ് വിപണിയിലേക്ക് — അറിയേണ്ടതെല്ലാം

പ്രധാനമായും കോസ്മറ്റിക് അപ്‌ഡേറ്റുകളാണ് സിഗ്നേച്ചര്‍ എഡിഷന്‍ അവകാശപ്പെടുന്നത്. 17 ഇഞ്ച് അലോയ് വീലുകള്‍ ഇക്കോസ്‌പോര്‍ട് സിഗ്നേച്ചര്‍ എഡിഷനും ലഭിക്കും. ഗ്രില്ലിലും, സ്‌പോയിലറിലും കറുപ്പ് നിറം നിറഞ്ഞു നില്‍ക്കും.

പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസ് വിപണിയിലേക്ക് — അറിയേണ്ടതെല്ലാം

പുത്തന്‍ ആനൊഡൈസ്ഡ് ബ്ലൂ (Anodised Blue) നിറമാണ് സിഗ്നേച്ചര്‍ എഡിഷന്റെ മുഖ്യാകര്‍ഷണം. നിരയില്‍ വേറിട്ടുനില്‍ക്കാന്‍ പ്രത്യകേ സിഗ്നേച്ചര്‍ ബാഡ്ജ് ഫോര്‍ഡ് എസ്‌യുവിയെ സഹായിക്കും.

പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസ് വിപണിയിലേക്ക് — അറിയേണ്ടതെല്ലാം

ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് പോലുള്ള സുരക്ഷാ സജ്ജീകരണങ്ങള്‍ സിഗ്നേച്ചര്‍ എഡിഷനിലും തുടരും. നിലവിലുള്ള 1.5 ലിറ്റര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിനായിരിക്കും സിഗ്നേച്ചര്‍ എഡിഷന്‍ ഇക്കോസ്‌പോര്‍ടിലും.

പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം എസ് വിപണിയിലേക്ക് — അറിയേണ്ടതെല്ലാം

1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും മോഡലിലുണ്ടാകും. 121 bhp കരുത്തും 150 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് പെട്രോള്‍ എഞ്ചിന്‍. 98.6 bhp കരുത്തും 205 Nm torque ഉം ഡീസല്‍ എഞ്ചിന്‍ സൃഷ്ടിക്കും. മാരുതി വിറ്റാര ബ്രെസ്സ, വരാനിരിക്കുന്ന ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് എന്നിവരോടാണ് പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് വകഭേദങ്ങളുടെ അങ്കം.

Source: Autocar India

Most Read Articles

Malayalam
കൂടുതല്‍... #ford
English summary
Ford EcoSport Titanium S Launch Date Revealed. Read in Malayalam.
Story first published: Thursday, May 10, 2018, 17:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X