ഫോര്‍ച്യൂണറിന് മുന്നില്‍ പഴഞ്ചന്‍; എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റുമായി ഫോര്‍ഡ് ഇന്ത്യയിലേക്ക്!

Written By:

പുതുമ വേണം, ഇല്ലെങ്കില്‍ ടൊയോട്ട ഫോര്‍ച്യൂണറിനോട് ഏറെക്കാലം എതിരിട്ടു നില്‍ക്കാന്‍ എന്‍ഡവറിന് കഴിയില്ലെന്ന് ഫോര്‍ഡിനറിയാം. അന്നും ഇന്നും ഇഞ്ചോടിച്ചാണ് ഫോര്‍ച്യൂണറും എന്‍ഡവറും തമ്മിലുള്ള പോരാട്ടം. പറഞ്ഞു വരുമ്പോള്‍ ഫോര്‍ച്യൂണറിനെക്കാളും ഒരല്‍പം പഴഞ്ചനാണ് നിലവില്‍ വില്‍പനയിലുള്ള എന്‍ഡവര്‍.

ഫോര്‍ച്യൂണറിന് മുന്നില്‍ പഴഞ്ചന്‍; എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റുമായി ഫോര്‍ഡ് ഇന്ത്യയിലേക്ക്!

എന്നാല്‍ ഈ പ്രശ്‌നം അധികം നാളുണ്ടാകില്ല. രാജ്യാന്തര വിപണികളില്‍ എന്‍ഡവര്‍ (എവറസ്റ്റ്) ഫെയ്‌സ്‌ലിഫ്റ്റ് ഉടന്‍ പ്രത്യക്ഷപ്പെടും. രാജ്യാന്തര വിപണികളില്‍ 'എവറസ്റ്റ്' എന്നാണ് ഫോര്‍ഡ് എസ്‌യുവിയുടെ പേര്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ വര്‍ഷം രണ്ടാം പാദത്തോടെ എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റ് വിദേശ വിപണികളില്‍ എത്തും.

ഫോര്‍ച്യൂണറിന് മുന്നില്‍ പഴഞ്ചന്‍; എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റുമായി ഫോര്‍ഡ് ഇന്ത്യയിലേക്ക്!

തൊട്ടുപിന്നാലെ എസ്‌യുവി ഇന്ത്യന്‍ തീരണമണയുമെന്നാണ് വിവരം. 2019 ജനുവരിയില്‍ തന്നെ എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യയില്‍ പ്രതീക്ഷിക്കാം. പരിഷ്‌കരിച്ച രൂപകല്‍പനയാകും എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ വിശേഷങ്ങളിൽ പ്രധാനം.

ഫോര്‍ച്യൂണറിന് മുന്നില്‍ പഴഞ്ചന്‍; എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റുമായി ഫോര്‍ഡ് ഇന്ത്യയിലേക്ക്!

ഗ്രില്ലില്‍ കാര്യമായ കരവിരുതകള്‍ ഫോര്‍ഡ് കാട്ടും. ഫോഗ്‌ലാമ്പുകളുടെ ഘടനയിലും കമ്പനി മാറ്റും വരുത്തുമെന്ന് സൂചനയുണ്ട്. ബമ്പറിന് താഴെ സില്‍വര്‍ അലങ്കാരമുണ്ടെന്ന് പുറത്തുവന്ന ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു.

ഫോര്‍ച്യൂണറിന് മുന്നില്‍ പഴഞ്ചന്‍; എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റുമായി ഫോര്‍ഡ് ഇന്ത്യയിലേക്ക്!

പുതിയ ആറു സ്‌പോക്ക് അലോയ് വീലുകളും എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റില്‍ എടുത്തുപറയേണ്ട വിശേഷമാണ്. അകത്തളത്തിലും കാര്യമായ മാറ്റങ്ങളുണ്ടെന്നാണ് സൂചന.

എവറസ്റ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ രാജ്യാന്തര വരവില്‍ പുത്തന്‍ 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് ഒരുങ്ങുക.

ഫോര്‍ച്യൂണറിന് മുന്നില്‍ പഴഞ്ചന്‍; എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റുമായി ഫോര്‍ഡ് ഇന്ത്യയിലേക്ക്!

രണ്ടു ട്യൂണിംഗ് നിലയിലാകും എഞ്ചിന്‍ പതിപ്പ് ഒരുങ്ങുക. ഒറ്റ ടര്‍ബ്ബോ പതിപ്പിന് 180 bhp കരുത്തും 420 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അതേസമയം 213 bhp കരുത്തും 500 Nm torque ഉം ഉത്പാദിപ്പിക്കുന്നതാകും ഇരട്ട ടര്‍ബ്ബോ എഞ്ചിന്‍ പതിപ്പ്.

ഫോര്‍ച്യൂണറിന് മുന്നില്‍ പഴഞ്ചന്‍; എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റുമായി ഫോര്‍ഡ് ഇന്ത്യയിലേക്ക്!

പത്തു സ്പീഡാണ് ഓട്ടോമാറ്റിക് ഗിയർബോക്സ്. എന്നാല്‍ ഇന്ത്യയില്‍ വരുമ്പോള്‍ എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റിന് ഈ ഫീച്ചറുകള്‍ ലഭിക്കാനുള്ള സാധ്യത വിരളം. നിലവിലുള്ള എഞ്ചിന്‍ പരിവേഷത്തില്‍ തന്നെയാകും എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയില്‍ തലയുയര്‍ത്തുക.

ഫോര്‍ച്യൂണറിന് മുന്നില്‍ പഴഞ്ചന്‍; എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റുമായി ഫോര്‍ഡ് ഇന്ത്യയിലേക്ക്!

2.2 ലിറ്റര്‍ നാലു സിലിണ്ടര്‍, 3.2 ലിറ്റര്‍ അഞ്ചു സിലിണ്ടര്‍ ഡീസല്‍ എഞ്ചിനുകളാണ് എന്‍ഡവര്‍ വിപണിയില്‍ ലഭ്യമാകുന്നത്. 158 bhp കരുത്തും 385 Nm toruqe ഉം പരമാവധി സൃഷ്ടിക്കുന്നതാണ് 2.2 ലിറ്റര്‍ എഞ്ചിന്‍ പതിപ്പ്.

ഫോര്‍ച്യൂണറിന് മുന്നില്‍ പഴഞ്ചന്‍; എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റുമായി ഫോര്‍ഡ് ഇന്ത്യയിലേക്ക്!

3.2 ലിറ്റര്‍ എഞ്ചിന് 197 bhp കരുത്തും 470 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ഇരു എഞ്ചിന്‍ പതിപ്പുകളിലും ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മുഖേനയാണ് നാലു ചക്രങ്ങളിലേക്കും കരുത്തെത്തുന്നത്.

ഫോര്‍ച്യൂണറിന് മുന്നില്‍ പഴഞ്ചന്‍; എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റുമായി ഫോര്‍ഡ് ഇന്ത്യയിലേക്ക്!

എന്തായാലും വരാനിരിക്കുന്ന എന്‍ഡവറില്‍ ബിഎസ് VI മാനദണ്ഡങ്ങള്‍ പാലിച്ചുള്ള എഞ്ചിനുകളായിരിക്കും ഇടംപിടിക്കുക. വിപണിയില്‍ എത്താന്‍ കാത്തുനില്‍ക്കുന്ന മഹീന്ദ്ര XUV700 എന്‍ഡവറിനും ഫോര്‍ച്യൂണറിനും കനത്ത ഭീഷണി ഉയര്‍ത്തുമെന്നാണ് വിലയിരുത്തല്‍.

Source: AutoCar India

കൂടുതല്‍... #ford
English summary
New Ford Endeavour Facelift To Be Launched In India. Read in Malayalam.
Story first published: Wednesday, May 2, 2018, 12:07 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark