വീണത് നാനൂറ് അടി താഴ്ചയിലേക്ക്, തകര്‍ന്ന് തരിപ്പണമായി എന്‍ഡവര്‍; പക്ഷെ യാത്രക്കാര്‍ സുരക്ഷിതര്‍!

By Dijo Jackson

Recommended Video

2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark

പുലര്‍ച്ചെ ആറു മണി, വെട്ടം വീണു തുടങ്ങിയിട്ടില്ല; ചെറിയൊരു ആലസ്യത്തോടെ വളവു തിരിഞ്ഞെത്തിയ തങ്ങള്‍ക്ക് നേരെ ഒരു ടാങ്കര്‍ ലോറി ഹോണടിച്ചു വരുന്നത് മാത്രമെ ജിതേന്ദ്ര സിംഗിന് ഓര്‍മ്മയുള്ളൂ. നാനൂറടി താഴ്ചയിലേക്ക് മറിഞ്ഞ ഫോര്‍ഡ് എന്‍ഡവര്‍ എസ്‌യുവിയെ കണ്ടപ്പോള്‍ ജിതേന്ദ്ര സിംഗിന് വിശ്വസിക്കാന്‍ സാധിച്ചില്ല; ഭാഗ്യം തുണച്ചു, താനും തന്റെ കുടുംബവും ജീവിച്ചിരിപ്പുണ്ട്!

വീണത് നാനൂറ് അടി താഴ്ചയിലേക്ക്, തകര്‍ന്ന് തരിപ്പണമായി എന്‍ഡവര്‍; പക്ഷെ യാത്രക്കാര്‍ സുരക്ഷിതര്‍!

ഫോര്‍ഡ് എന്‍ഡവറിന്റെ കരുത്ത് പലതവണ രാജ്യം കണ്ടു കഴിഞ്ഞു. കഴിഞ്ഞ ദിവസം മുംബൈ സ്വദേശി ജിതേന്ദ്ര സിംഗിനെയും കുടുംബത്തെയും മരണത്തിന്റെ വക്കില്‍ നിന്നും തിരിച്ചെടുത്ത ഫോര്‍ഡ് എന്‍ഡവര്‍ അമേരിക്കന്‍ എസ്‌യുവിയുടെ സുരക്ഷയ്ക്ക് വീണ്ടും ഉദ്ദാഹരണം നല്‍കിയിരിക്കുകയാണ്.

വീണത് നാനൂറ് അടി താഴ്ചയിലേക്ക്, തകര്‍ന്ന് തരിപ്പണമായി എന്‍ഡവര്‍; പക്ഷെ യാത്രക്കാര്‍ സുരക്ഷിതര്‍!

അവധിക്കാലം ആഘോഷിക്കാന്‍ തീരദേശ മേഖലയായ കനകവല്ലിയിലേക്ക് കുടുംബസമ്മേതം എന്‍ഡവറില്‍ യാത്ര തിരിച്ചതായിരുന്നു ജിതേന്ദ്ര സിംഗ്. ഡ്രൈവറായിരുന്നു എസ്‌യുവി ഓടിച്ചത്.

വീണത് നാനൂറ് അടി താഴ്ചയിലേക്ക്, തകര്‍ന്ന് തരിപ്പണമായി എന്‍ഡവര്‍; പക്ഷെ യാത്രക്കാര്‍ സുരക്ഷിതര്‍!

മലയിടുക്കുകള്‍ നിറഞ്ഞ കൊങ്കണ്‍ പാതയില്‍ വെച്ച് ടാങ്കര്‍ ലോറി എതിരെ നിന്നും അശ്രദ്ധമായി കടന്നുവന്നപ്പോള്‍ എന്‍ഡവറിനെ വെട്ടിച്ചു മാറ്റാന്‍ ഡ്രൈവര്‍ നിര്‍ബന്ധിതനായി.

വീണത് നാനൂറ് അടി താഴ്ചയിലേക്ക്, തകര്‍ന്ന് തരിപ്പണമായി എന്‍ഡവര്‍; പക്ഷെ യാത്രക്കാര്‍ സുരക്ഷിതര്‍!

പിന്നാലെ റോഡില്‍ നിന്നും പുറത്തേക്ക് പോയ എന്‍ഡവര്‍ നിയന്ത്രണം നഷ്ടപ്പെട്ടു നാനൂറടി താഴ്ചയിലുള്ള കൊക്കയിലേക്ക് മറിഞ്ഞു. കൊക്കയിലേക്ക് മറിഞ്ഞ എന്‍ഡവറിന്റെ സ്ഥിതി കണ്ടാല്‍ ജിതേന്ദ്ര സിംഗും കുടുംബവും ജീവിച്ചിരിപ്പുണ്ടെന്ന് ആരും വിശ്വസിക്കില്ല.

വീണത് നാനൂറ് അടി താഴ്ചയിലേക്ക്, തകര്‍ന്ന് തരിപ്പണമായി എന്‍ഡവര്‍; പക്ഷെ യാത്രക്കാര്‍ സുരക്ഷിതര്‍!

ഭീകരമാണ് തകര്‍ന്നു തരിപ്പണമായ എസ്‌യുവിയുടെ അവസ്ഥ. വീഴ്ചയില്‍ അടിച്ചു തകര്‍ന്ന നിലയിലാണ് എസ്‌യുവി. അപകടസമയത്ത് ജിതേന്ദ്ര സിംഗും ഡ്രൈവറും മാത്രമാണ് സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നത്.

വീണത് നാനൂറ് അടി താഴ്ചയിലേക്ക്, തകര്‍ന്ന് തരിപ്പണമായി എന്‍ഡവര്‍; പക്ഷെ യാത്രക്കാര്‍ സുരക്ഷിതര്‍!

കാര്‍ താഴ്ചയിലേക്ക് മറിഞ്ഞപ്പോള്‍ ഭാര്യയ്ക്കും മക്കള്‍ക്കും ചെറിയ ചതവുകള്‍ സംഭവിച്ചതൊഴിച്ചാല്‍ ആര്‍ക്കും ഗുരുതര പരുക്കില്ല. ഞൊടിയിടയില്‍ പുറത്തുവന്ന ആറ് എയര്‍ബാഗുകളും യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നില്‍ നിര്‍ണായക പങ്കു വഹിച്ചു.

വീണത് നാനൂറ് അടി താഴ്ചയിലേക്ക്, തകര്‍ന്ന് തരിപ്പണമായി എന്‍ഡവര്‍; പക്ഷെ യാത്രക്കാര്‍ സുരക്ഷിതര്‍!

അപകടത്തില്‍ എന്‍ഡവര്‍ പൂര്‍ണമായും തകര്‍ന്നതായി ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. വീഴ്ചയില്‍ എസ്‌യുവിയുടെ മേല്‍ക്കൂര അടിച്ചമര്‍ന്ന നിലയിലാണ്.

വീണത് നാനൂറ് അടി താഴ്ചയിലേക്ക്, തകര്‍ന്ന് തരിപ്പണമായി എന്‍ഡവര്‍; പക്ഷെ യാത്രക്കാര്‍ സുരക്ഷിതര്‍!

അതേസമയം നാനൂറടി താഴ്ചയില്‍ നിന്നു വീണിട്ടും കാറിന്റെ സസ്‌പെന്‍ഷനും, ടയറുകള്‍ക്കും കാര്യമായ തകരാര്‍ സംഭവിച്ചിട്ടില്ലെന്നത് ശ്രദ്ധേയം. വീഴ്ചയില്‍ എഞ്ചിന് സ്ഥാനചലനം സംഭവിച്ചിട്ടുണ്ട്.

വീണത് നാനൂറ് അടി താഴ്ചയിലേക്ക്, തകര്‍ന്ന് തരിപ്പണമായി എന്‍ഡവര്‍; പക്ഷെ യാത്രക്കാര്‍ സുരക്ഷിതര്‍!

ബോണറ്റ് തുറന്ന് എഞ്ചിന്‍ ഘടകങ്ങള്‍ പുറത്തെത്തിയ നിലയിലാണ് എന്‍ഡവര്‍ കാണപ്പെട്ടത്. വീഴ്ചയുടെ ആഘാതത്തില്‍ യാത്രക്കാരുടെ വശത്തെ ഡോര്‍ സൈഡ് പാനല്‍ ഇളകി പോയതായും ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്.

വീണത് നാനൂറ് അടി താഴ്ചയിലേക്ക്, തകര്‍ന്ന് തരിപ്പണമായി എന്‍ഡവര്‍; പക്ഷെ യാത്രക്കാര്‍ സുരക്ഷിതര്‍!

കാര്‍ യാത്രകളില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ മറക്കരുതെന്ന് കൂടി ഈ എന്‍ഡവര്‍ അപകടം പറഞ്ഞു വെയ്ക്കുന്നു. അമിത വേഗതയിലുണ്ടാകുന്ന കൂട്ടിയിടയില്‍ പലപ്പോഴും വാഹനങ്ങള്‍ ഉരുണ്ടു മറിയാനുള്ള സാധ്യത കൂടുതലാണ്.

വീണത് നാനൂറ് അടി താഴ്ചയിലേക്ക്, തകര്‍ന്ന് തരിപ്പണമായി എന്‍ഡവര്‍; പക്ഷെ യാത്രക്കാര്‍ സുരക്ഷിതര്‍!

ഈ സന്ദര്‍ഭത്തില്‍ യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് അപകട തീവ്രത വര്‍ധിപ്പിക്കും. മാത്രമല്ല, സീറ്റ് ബെല്‍റ്റ് ധരിച്ചാല്‍ മാത്രമെ എയര്‍ബാഗുകള്‍ക്ക് വീഴ്ചയില്ലാത്ത സുരക്ഷ ഉറപ്പുവരുത്താന്‍ സാധിക്കുകയുള്ളു.

ഫോര്‍ഡ് എന്‍ഡവര്‍

നാലു സിലിണ്ടര്‍ 2.2 ലിറ്റര്‍, അഞ്ചു സിലിണ്ടര്‍ 3.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ കരുത്തിലാണ് ഫോര്‍ഡ് എന്‍ഡവറുകള്‍ ഒരുങ്ങുന്നത്. നിശ്ചലാവസ്ഥയില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ എന്‍ഡവറിന്റെ ചെറിയ എഞ്ചിന് 12.8 സെക്കന്‍ഡ് മതി. 3.2 ലിറ്റര്‍ പതിപ്പിന് ഇതേ വേഗത കൈവരിക്കാന്‍ വേണ്ടത് 11.2 സെക്കന്‍ഡാണ്.

Image Source: Rushlane, HP Live

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Ford Endeavour Falls Into A 400 Foot-Deep Ravine. Read in Malayalam.
Story first published: Saturday, February 24, 2018, 10:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X