പുത്തന്‍ ആസ്‌പൈര്‍ വന്നു, അടുത്ത ഊഴം ഫോര്‍ഡ് ഫിഗൊയുടേത്

പുത്തന്‍ ഫോര്‍ഡ് ആസ്‌പൈര്‍ വന്നു. അടുത്ത ഊഴം ഫിഗൊയുടേതാണ്. ആസ്‌പൈറിലേതുപോലെ പുതിയ ഡ്രാഗണ്‍ സിരീസ് പെട്രോള്‍ എഞ്ചിനും ഡിസൈന്‍ പരിഷ്‌കാരങ്ങളും ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റും അവകാശപ്പെടും. എന്നാല്‍ പുതിയ ഫിഗൊ ഹാച്ച്ബാക്കിനെ കിട്ടാന്‍ അടുത്തവര്‍ഷം മാര്‍ച്ച് വരെ ഇന്ത്യയ്ക്ക് കാത്തിരിക്കേണ്ടി വരുമെന്നു റിപ്പോര്‍ട്ട്.

പുത്തന്‍ ആസ്‌പൈര്‍ വന്നു, അടുത്ത ഊഴം പുതിയ ഫോര്‍ഡ് ഫിഗൊയുടേത്

ഇന്ത്യന്‍ നിരത്തില്‍ ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റിന്റെ പരീക്ഷണയോട്ടം കമ്പനി ഇപ്പോഴും തുടരുകയാണ്. ആസ്‌പൈറില്‍ കണ്ടതുപോലെ ക്രോം അലങ്കാരമുള്ള പുത്തന്‍ ഗ്രില്ലും വീതിയും വലുപ്പവുമുള്ള ഹെഡ്‌ലാമ്പുകളും പക്വത വെളിപ്പെടുത്തുന്ന ബോണറ്റ് വരകളും ഫിഗൊയ്ക്കും ലഭിക്കും.

പുത്തന്‍ ആസ്‌പൈര്‍ വന്നു, അടുത്ത ഊഴം പുതിയ ഫോര്‍ഡ് ഫിഗൊയുടേത്

മുന്‍ പിന്‍ ബമ്പറുകള്‍ ഇരട്ടനിറ ശൈലിയായിരിക്കും പിന്തുടരുക. ഫ്രീസ്റ്റൈലില്‍ കണ്ട ഡാഷ്‌ബോര്‍ഡ് മാതൃക ഫോര്‍ഡ് ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റ് സ്വീകരിക്കും. രാജ്യാന്തര നിരയില്‍ കമ്പനി അവതരിപ്പിച്ച ഫിഗൊയില്‍ ഈ സവിശേഷതകളെല്ലാമുണ്ട്.

പുത്തന്‍ ആസ്‌പൈര്‍ വന്നു, അടുത്ത ഊഴം പുതിയ ഫോര്‍ഡ് ഫിഗൊയുടേത്

ഫിഗൊയുടെ അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ സംഭവിക്കുമെന്നാണ് സൂചന. ഫോര്‍ഡ് SYNC 3 ടെക്‌നോളജിയുള്ള 6.5 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് സംവിധാനത്തില്‍ ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി സാധ്യതകള്‍ ഒരുങ്ങും.

Most Read: ക്രെറ്റയുടെ വിപണിയില്‍ കണ്ണുവെച്ച് മാരുതി വിറ്റാര — പ്രതീക്ഷകള്‍ എന്തെല്ലാം?

പുത്തന്‍ ആസ്‌പൈര്‍ വന്നു, അടുത്ത ഊഴം പുതിയ ഫോര്‍ഡ് ഫിഗൊയുടേത്

മോഡലിന്റെ ഏറ്റവും ഉയര്‍ന്ന വകഭേദത്തില്‍ മാത്രമായിരിക്കും ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്‌റ്റോപ് ബട്ടണ്‍ മുതലായ മേല്‍ത്തരം ഫീച്ചറുകള്‍ ഇടംപിടിക്കുക.

പുത്തന്‍ ആസ്‌പൈര്‍ വന്നു, അടുത്ത ഊഴം പുതിയ ഫോര്‍ഡ് ഫിഗൊയുടേത്

പുതിയ 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിന് പുറമെ നിലവിലെ 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളും ഫിഗൊ നിരയില്‍ തുടിക്കും. 95 bhp കരുത്തും 120 Nm torque -മാണ് 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ സൃഷ്ടിക്കുക.

പുത്തന്‍ ആസ്‌പൈര്‍ വന്നു, അടുത്ത ഊഴം പുതിയ ഫോര്‍ഡ് ഫിഗൊയുടേത്

1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 121 bhp കരുത്തും 150 Nm torque -ഉം പരമാവധിയേകും. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന് 99 bhp കരുത്തും 215 Nm torque ഉം സൃഷ്ടിക്കാനാവും. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളില്‍ അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമെ കമ്പനി നല്‍കുകയുള്ളൂ.

Most Read: ഇത് കൊഡിയാക്ക് RS, സ്‌കോഡയുടെ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ ഡീസല്‍ എസ്‌യുവി

പുത്തന്‍ ആസ്‌പൈര്‍ വന്നു, അടുത്ത ഊഴം പുതിയ ഫോര്‍ഡ് ഫിഗൊയുടേത്

അതേസമയം 1.5 ലിറ്റര്‍ പെട്രോള്‍ മോഡലില്‍ പുതിയ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സായിരിക്കും ഇടംപിടിക്കുക. ഇരട്ട എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ തുടങ്ങിയ സജ്ജീകരണങ്ങള്‍ കാറില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തും.

പുത്തന്‍ ആസ്‌പൈര്‍ വന്നു, അടുത്ത ഊഴം പുതിയ ഫോര്‍ഡ് ഫിഗൊയുടേത്

ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകളും മഴ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന വൈപ്പറുകളും പിന്‍ പാര്‍ക്കിംഗ് ക്യാമറയും ഉയര്‍ന്ന മോഡലുകളുടെ മാത്രം ഫീച്ചറുകളായിരിക്കും. വിപണിയില്‍ മാരുതി സ്വിഫ്റ്റ്, ഹ്യുണ്ടായി ഗ്രാന്‍ഡ് i10, മാരുതി ഇഗ്നിസ് എന്നിവരാണ് ഫിഗൊയുടെ എതിരാളികള്‍.

More from DriveSpark

Article Published On: Saturday, October 6, 2018, 18:35 [IST]
English summary
Ford Figo Facelift India Launch Details Revealed. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X