ഫോര്‍ഡ് ഫ്രീസ്റ്റൈലില്‍ ആക്‌സസറികളുടെ നീണ്ട നിര — അറിയേണ്ടതെല്ലാം

By Dijo Jackson

ഇന്ത്യയുടെ ആദ്യ ക്രോസ് യൂട്ടിലിറ്റി വാഹനം. പുതിയ 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ഡ്രാഗണ്‍ സീരീസ് എഞ്ചിന്‍. 94 bhp കരുത്തും 120 Nm torque ഉം. ഫോര്‍ഡ് ഫ്രീസ്റ്റൈലിലേക്കാണ് വിപണിയുടെ നോട്ടം മുഴുവന്‍. ഫിഗൊ ഹാച്ച്ബാക്കാണ് ഫ്രീസ്റ്റൈലിന് അടിസ്ഥാനം.

ഫോര്‍ഡ് ഫ്രീസ്റ്റൈലില്‍ ആക്‌സസറികളുടെ നീണ്ട നിര — അറിയേണ്ടതെല്ലാം

ഫീച്ചറുകളുടെ ബാഹുല്യമാണ് ഫ്രീസ്റ്റൈലില്‍. ഇതു പോരാഞ്ഞിട്ട് ആക്‌സസറികളുടെ നീണ്ട നിര തന്നെ ഫ്രീസ്റ്റൈലിനായി അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ കാത്തുവെച്ചിട്ടുണ്ട്. അറിഞ്ഞിരിക്കേണ്ട പ്രധാന ഫ്രീസ്റ്റൈല്‍ ആക്‌സസറികളെ പരിചയപ്പെടാം —

ഫോര്‍ഡ് ഫ്രീസ്റ്റൈലില്‍ ആക്‌സസറികളുടെ നീണ്ട നിര — അറിയേണ്ടതെല്ലാം

ബോഡി സ്‌ട്രൈപ്

ഫ്രീസ്റ്റൈലിന് സ്‌പോര്‍ടി ലുക്ക് കുറവാണെന്ന പരാതി ഉയരാന്‍ സാധ്യത കുറവാണ്. ഇനി ഉയര്‍ന്നാല്‍ തന്നെ അതിനുള്ള പരിഹാരവും ഫോര്‍ഡിന്റെ പക്കലുണ്ട്. ഓപ്ഷനല്‍ ബോഡി സ്‌ട്രൈപ് കിറ്റ് ഫ്രീസ്റ്റൈലില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.

ഫോര്‍ഡ് ഫ്രീസ്റ്റൈലില്‍ ആക്‌സസറികളുടെ നീണ്ട നിര — അറിയേണ്ടതെല്ലാം

ബോണറ്റിനും മേല്‍ക്കൂരയ്ക്കും കുറുകെയാണ് ബോഡി സ്‌ട്രൈപ് കിറ്റിന്റെ ഒരുക്കം. രണ്ടു നിറങ്ങളിലും രണ്ടു ഡിസൈനുകളിലും കിറ്റ് ലഭ്യമാകും.

ഫോര്‍ഡ് ഫ്രീസ്റ്റൈലില്‍ ആക്‌സസറികളുടെ നീണ്ട നിര — അറിയേണ്ടതെല്ലാം

15 ഇഞ്ച് അലോയ് വീലുകള്‍

ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് വകഭേദങ്ങള്‍ക്ക് മാത്രമാണ് 15 ഇഞ്ച് അലോയ് വീലുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായുള്ളത്. താഴ്ന്ന ആംബിയന്റ്, ട്രെന്‍ഡ് വകഭേദങ്ങളില്‍ 15 ഇഞ്ച് അലോയ് വീലുകള്‍ ഓപ്ഷനലാണ്. 15 ഇഞ്ച് സ്റ്റീല്‍ വീലാണ് ആംബിയന്റിലും ട്രെന്‍ഡിലും സ്റ്റാന്‍ഡേര്‍ഡ്.

ഫോര്‍ഡ് ഫ്രീസ്റ്റൈലില്‍ ആക്‌സസറികളുടെ നീണ്ട നിര — അറിയേണ്ടതെല്ലാം

ആംബിയന്റ് ലൈറ്റിംഗ്

ഫ്രീസ്റ്റൈലിന് കൂടുതല്‍ പ്രീമിയം പരിവേഷം ചാര്‍ത്തുന്ന ആംബിയന്റ് ലൈറ്റിംഗ് പാക്കേജും ഫോര്‍ഡ് ലഭ്യമാക്കുന്നുണ്ട്. മുന്നിലും പിന്നിലും സ്ഥാപിക്കാവുന്ന നാലു എല്‍ഇഡി ലൈറ്റുകളാണ് ഇതില്‍ ഉള്‍പ്പെടുക.

ഫോര്‍ഡ് ഫ്രീസ്റ്റൈലില്‍ ആക്‌സസറികളുടെ നീണ്ട നിര — അറിയേണ്ടതെല്ലാം

അഞ്ചു വ്യത്യസ്ത നിറങ്ങളാണ് പാക്കേജില്‍ ലഭിക്കുക. മൊബൈല്‍ ആപ്പ് മുഖേന എല്‍ഇഡി ലൈറ്റുകളുടെ തീവ്രത നിയന്ത്രിക്കാനും ഉടമസ്ഥര്‍ക്ക് സാധിക്കും.

ഫോര്‍ഡ് ഫ്രീസ്റ്റൈലില്‍ ആക്‌സസറികളുടെ നീണ്ട നിര — അറിയേണ്ടതെല്ലാം

റൂഫ് ക്രോസ് ബാറുകള്‍

അമ്പത് കിലോ ഭാരം വഹിക്കാന്‍ ശേഷിയുള്ള ക്രോസ്ബാറുകളും റൂഫ് റെയിലുകളും ഫോര്‍ഡ് ലഭ്യമാക്കുന്ന ആക്‌സസറികളുടെ പട്ടികയിലുണ്ട്. ഫ്രീസ്റ്റൈലിന്റെ പരുക്കന്‍ മുഖഭാവത്തെ റൂഫ്, ക്രോസ് ബാറുകള്‍ സ്വാധീനിക്കുമെന്ന കാര്യത്തില്‍ സംശയം തെല്ലുമില്ല.

ഫോര്‍ഡ് ഫ്രീസ്റ്റൈലില്‍ ആക്‌സസറികളുടെ നീണ്ട നിര — അറിയേണ്ടതെല്ലാം

സ്‌പോയിലര്‍

ഫ്രീസ്റ്റൈലിന്റെ മേല്‍ക്കൂരയില്‍ നിന്നും ഒഴുകി നില്‍ക്കുന്ന സ്‌പോയിലറും ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.

ഫോര്‍ഡ് ഫ്രീസ്റ്റൈലില്‍ ആക്‌സസറികളുടെ നീണ്ട നിര — അറിയേണ്ടതെല്ലാം

റൂഫ് റാപ്പ്

ഫ്രീസ്റ്റൈലില്‍ രണ്ടു നിറങ്ങളിലാണ് റൂഫ് റാപ്പ് ലഭ്യമാവുക. ഇതില്‍ ഒന്ന് എന്തായാലും കറുപ്പാണ്. അവതരണ വേളയില്‍ രണ്ടാമത്തെ റൂഫ് റാപ്പ് നിറം ഫോര്‍ഡ് വെളിപ്പെടുത്തും.

ഫോര്‍ഡ് ഫ്രീസ്റ്റൈലില്‍ ആക്‌സസറികളുടെ നീണ്ട നിര — അറിയേണ്ടതെല്ലാം

സീറ്റ് കവറുകള്‍

മറ്റ് കാറുകളുടെ മാതൃക സ്വീകരിച്ച് ഓപ്ഷനല്‍ ആക്‌സസറികളുടെ നിരയിലാണ് ഫ്രീസ്റ്റൈല്‍ സീറ്റ് കവറുകളെ ഫോര്‍ഡ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൂന്ന് ഡിസൈനില്‍ സീറ്റ് കവറുകള്‍ ഒരുങ്ങുന്നുണ്ട്. ഫ്രീസ്റ്റൈല്‍ സ്റ്റിച്ചിംഗും സീറ്റ് കവറുകളില്‍ എടുത്തുപറയണം.

ഫോര്‍ഡ് ഫ്രീസ്റ്റൈലില്‍ ആക്‌സസറികളുടെ നീണ്ട നിര — അറിയേണ്ടതെല്ലാം

എഞ്ചിന്‍ അണ്ടര്‍ഷീല്‍ഡ്

ഫ്രീസ്റ്റൈലില്‍ ഓഫ്‌റോഡിംഗാണ് താത്പര്യമെങ്കില്‍ അണ്ടര്‍ബോഡി ഷീല്‍ഡ് ഒഴിച്ചുകൂടാനാകാത്ത ആക്‌സസറിയാണ്. ദുര്‍ഘടമായ പാതയില്‍ എഞ്ചിന് ഗുരുതരമായ കേടുപാടുകള്‍ സംഭവിക്കുന്നതില്‍ നിന്നും അണ്ടര്‍ബോഡി ഷീല്‍ഡ് സംരക്ഷണമേകും.

ഫോര്‍ഡ് ഫ്രീസ്റ്റൈലില്‍ ആക്‌സസറികളുടെ നീണ്ട നിര — അറിയേണ്ടതെല്ലാം

ഇവയ്ക്ക് പുറമെ കാര്‍ കവര്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, ഷാര്‍ക്ക് ഫിന്‍, റിയര്‍വ്യൂ ക്യാമറ, നെക്ക് റെസ്റ്റ് & പില്ലോ, ആന്റി-തെഫ്റ്റ് ലഗ്, സണ്‍ ബ്ലൈന്‍ഡുകള്‍, റെയിന്‍ ഗാര്‍ഡുകള്‍ എന്നിവയും ഉപഭോക്താക്കള്‍ക്ക് ആവശ്യമെങ്കില്‍ തെരഞ്ഞെടുക്കാം.

Article Published On: Monday, April 9, 2018, 14:03 [IST]
English summary
Ford Freestyle Accessories List. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X