മോഹിപ്പിക്കുന്ന വിലയില്‍ ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ വിപണിയില്‍ — അറിയേണ്ടതെല്ലാം!

Written By:

മോഹിപ്പിക്കുന്ന വിലയില്‍ ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ വിപണിയില്‍. അമേരിക്കന്‍ നിര്‍മ്മാതാക്കളുടെ ആദ്യ ക്രോസ് ഹാച്ച്ബാക്ക് ഫ്രീസ്റ്റൈല്‍ വിപണിയില്‍ എത്തിയത് 5.09 ലക്ഷം രൂപ മുതല്‍ (എക്‌സ്‌ഷോറൂം ദില്ലി).

മോഹിപ്പിക്കുന്ന വിലയില്‍ ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ വിപണിയില്‍ — അറിയേണ്ടതെല്ലാം!

മാരുതി സുസൂക്കി ഇഗ്നിസ്, ടൊയോട്ട എത്തിയോസ് ക്രോസ്, ഫിയറ്റ് അവഞ്ചൂറ, ഹ്യുണ്ടായി ആക്ടിവ് i20; ഫ്രീസ്റ്റൈലിന് നേരിടാന്‍ എതിരാളികള്‍ ഒരുപാടാണ്. കോമ്പാക്ട് യൂട്ടിലിറ്റി വാഹനമെന്നാണ് ഫോര്‍ഡ് ഫ്രീസ്റ്റൈലിനുള്ള വിശേഷണം.

മോഹിപ്പിക്കുന്ന വിലയില്‍ ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ വിപണിയില്‍ — അറിയേണ്ടതെല്ലാം!

ഫോര്‍ഡ് നിരയില്‍ ഫിഗൊയ്ക്കും ഇക്കോസ്‌പോര്‍ടിനും ഇടയിലാണ് ഫ്രീസ്റ്റൈലിന്റെ സ്ഥാനം. നാലു വകഭേദങ്ങളാണ് ഫോര്‍ഡ് ഫ്രീസ്റ്റൈലില്‍. ആംബിയന്റ്, ട്രെന്‍ഡ്, ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് എന്നിങ്ങനെയാണ് വകഭേദങ്ങള്‍.

മോഹിപ്പിക്കുന്ന വിലയില്‍ ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ വിപണിയില്‍ — അറിയേണ്ടതെല്ലാം!

7.89 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ ഡീസല്‍ വകേഭദത്തിന്റെ വില. ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ വില —

Variant Petrol Diesel
Ambiente ₹ 509,000 ₹ 609,000
Trend ₹ 599,000 ₹ 699,000
Titanium ₹ 639,000 ₹ 735,000
Titanium+ ₹ 694,000 ₹ 789,000
മോഹിപ്പിക്കുന്ന വിലയില്‍ ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ വിപണിയില്‍ — അറിയേണ്ടതെല്ലാം!

ഏറ്റവും പുതിയ 1.2 ലിറ്റര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിനിലാണ് ഫ്രീസ്റ്റൈലിന്റെ ഒരുക്കം. 95 bhp കരുത്തും 120 Nm toruqe ഉം പരമാവധി സൃഷ്ടിക്കുന്നതാണ് എഞ്ചിന്‍. പെട്രോളിന് പുറമെ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ഫ്രീസ്റ്റൈലിലുണ്ട്.

മോഹിപ്പിക്കുന്ന വിലയില്‍ ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ വിപണിയില്‍ — അറിയേണ്ടതെല്ലാം!

100 bhp കരുത്തും 250 Nm torque മാണ് ഡീസല്‍ എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കുക. ഇരു എഞ്ചിന്‍ പതിപ്പുകളിലും അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.

മോഹിപ്പിക്കുന്ന വിലയില്‍ ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ വിപണിയില്‍ — അറിയേണ്ടതെല്ലാം!

രൂപത്തിലും ഭാവത്തിലും പരുക്കന്‍. കറുപ്പ് പശ്ചാത്തലമുള്ള ഹെക്‌സഗണല്‍ ഗ്രില്ലില്‍ തുടങ്ങും ഫ്രീസ്റ്റൈലിന്റെ വിശേഷങ്ങള്‍. ഇളംകറുപ്പ് നിറഞ്ഞ ഹെഡ്‌ലാമ്പുകള്‍ (സ്‌മോക്ക്ഡ്), 'C' ആകൃതിയിലുള്ള ഫോഗ്‌ലാമ്പുകള്‍, സില്‍വര്‍ നിറത്തിലുള്ള സ്‌കിഡ് പ്ലേറ്റ് എന്നിവ ഉള്‍പ്പെടുന്നതാണ് മുഖരൂപം.

മോഹിപ്പിക്കുന്ന വിലയില്‍ ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ വിപണിയില്‍ — അറിയേണ്ടതെല്ലാം!

വശങ്ങളില്‍ പ്ലാസ്റ്റിക് ക്ലാഡിംഗാണ് ആദ്യം ശ്രദ്ധപിടിച്ചുപറ്റുക. ശരീരത്തില്‍ ഉടനീളം പ്ലാസ്റ്റിക് ക്ലാഡിംഗ് കടന്നുപോകുന്നുണ്ട്. 15 ഇഞ്ച് അലോയ് വീലുകളും, കറുപ്പ് ഗ്രാഫിക്‌സും ഫ്രീസ്റ്റൈലിന്റെ വിശേഷങ്ങളില്‍ എടുത്തുപറയണം.

മോഹിപ്പിക്കുന്ന വിലയില്‍ ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ വിപണിയില്‍ — അറിയേണ്ടതെല്ലാം!

പിറകിലും ഒരുപിടി പരിഷ്‌കാരങ്ങള്‍ കാണാം. പുതിയ ടെയില്‍ലാമ്പ് ക്ലസ്റ്ററും സ്‌കിഡ് പ്ലേറ്റും വേറിട്ട രൂപഭാവമാണ് ഫ്രീസ്റ്റൈലിന് ചൊരിയുന്നത്. പരുക്കന്‍ പരിവേഷത്തോട് നീതിപുലര്‍ത്തുന്ന റൂഫ് റെയിലുകളും മേല്‍ക്കൂരയില്‍ കാണാം.

മോഹിപ്പിക്കുന്ന വിലയില്‍ ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ വിപണിയില്‍ — അറിയേണ്ടതെല്ലാം!

അകത്തളത്തിലേക്ക് കടന്നാല്‍ ചോക്‌ളേറ്റ് ബ്ലാക് നിറമാണ് ഡാഷ്‌ബോര്‍ഡിന്. 6.5 ഇഞ്ച് SYNC3 ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയന്‍െന്റ് സംവിധാനത്തില്‍ ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഫീച്ചറുകള്‍ ലഭ്യമാണ്.

മോഹിപ്പിക്കുന്ന വിലയില്‍ ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ വിപണിയില്‍ — അറിയേണ്ടതെല്ലാം!

എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്‌റ്റോപ് ബട്ടണ്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വൈദ്യുത പിന്തുണയാല്‍ മടങ്ങുന്ന മിററുകള്‍, മഴ തിരിച്ചറിയുന്ന വൈപറുകള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍ എന്നിവ ഫ്രീസ്റ്റൈലിന്റെ മറ്റു ഫീച്ചറുകളാണ്.

മോഹിപ്പിക്കുന്ന വിലയില്‍ ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ വിപണിയില്‍ — അറിയേണ്ടതെല്ലാം!

ഫ്രീസ്റ്റൈലിന്റെ സുരക്ഷയുടെ കാര്യത്തിലും ഫോര്‍ഡ് വിട്ടുവീഴ്ച ചെയ്തിട്ടില്ല. മുന്നില്‍ ഇരട്ട എയര്‍ബാഗുകള്‍, ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, എഞ്ചിന്‍ ഇമൊബിലൈസര്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, കീലെസ് എന്‍ട്രി എന്നിങ്ങനെ നീളും ഫ്രീസ്റ്റൈലിലെ സുരക്ഷാ സജ്ജീകരണങ്ങള്‍.

മോഹിപ്പിക്കുന്ന വിലയില്‍ ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ വിപണിയില്‍ — അറിയേണ്ടതെല്ലാം!

ഏറ്റവും ഉയര്‍ന്ന ഫ്രീസ്റ്റൈല്‍ പതിപ്പുകള്‍ക്ക് ആക്ടിവ് റോള്‍ഓവര്‍ പ്രൊട്ടക്ഷന്‍ (എആര്‍പി), സൈഡ്-കര്‍ട്ടന്‍ എയര്‍ബാഗുകള്‍, എമര്‍ജന്‍സി അസിസ്റ്റന്‍സ് ഫീച്ചറുകളുമുണ്ട്.

മോഹിപ്പിക്കുന്ന വിലയില്‍ ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ വിപണിയില്‍ — അറിയേണ്ടതെല്ലാം!

ആറു നിറങ്ങളിലാണ് ഫോര്‍ഡ് ഫ്രീസ്റ്റൈലിന്റെ വരവ്. കാന്യണ്‍ റിഡ്ജ്, മൂണ്‍ഡസ്റ്റ് സില്‍വര്‍, സ്‌മോക്ക് ഗ്രെയ്, വൈറ്റ് ഗോള്‍ഡ്, ഓക്‌സ്ഫഡ് വൈറ്റ്, അബ്‌സല്യൂട്ട് ബ്ലാക് എന്നിവയാണ് നിറങ്ങള്‍.

മോഹിപ്പിക്കുന്ന വിലയില്‍ ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ വിപണിയില്‍ — അറിയേണ്ടതെല്ലാം!

ആക്‌സസറികളുടെ നീണ്ട നിരയും ഫ്രീസ്റ്റൈലില്‍ ഫോര്‍ഡ് ലഭ്യമാക്കുന്നുണ്ട്. റിയര്‍ സ്‌പോയിലര്‍, ഷാര്‍ക്ക് ഫിന്‍ ആന്റീന, 15 ഇഞ്ച് അലോയ് വീലുകള്‍, ബോഡി സ്‌ട്രൈപ് കിറ്റ്, റൂഫ് റാപ്പ്, സീറ്റ് കവറുകള്‍, സണ്‍ ബ്ലൈന്‍ഡുകള്‍, സ്ലിംലൈന്‍ വെതര്‍ ഷീല്‍ഡ് എന്നിങ്ങനെ നീളും ആക്‌സസറി നിര.

മോഹിപ്പിക്കുന്ന വിലയില്‍ ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ വിപണിയില്‍ — അറിയേണ്ടതെല്ലാം!

എഞ്ചിന്‍ അണ്ടര്‍ ഷീല്‍ഡ്, ആന്റി-തെഫ്റ്റ് നട്ടുകള്‍, റിയര്‍ ക്യാമറ, റൂഫ് റെയിലുകള്‍, സ്മാര്‍ട്ട് ആംബിയന്റ് ലൈറ്റിംഗ് പോലുള്ള ആക്‌സസറികളും കാറിന് വേണ്ടി പ്രത്യേകം ഫോര്‍ഡ് ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍... #ford india #new launch
English summary
Ford Freestyle Launched In India. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark