ഫോര്‍ഡ് ഫ്രീസ്റ്റൈലിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് — വകഭേദങ്ങള്‍, ഫീച്ചറുകള്‍, മൈലേജ്

Written By:

പുതിയ ഫ്രീസ്റ്റൈലിനെ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ഫോര്‍ഡ്. ഇന്ത്യയുടെ ആദ്യ കോമ്പാക്ട് യൂട്ടിലിറ്റി വാഹനമെന്ന വിശേഷണത്തോടെ ഫ്രീസ്റ്റൈല്‍ വിപണിയില്‍ ഉടനെത്തും.

ഫോര്‍ഡ് ഫ്രീസ്റ്റൈലിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് — വകഭേദങ്ങള്‍, ഫീച്ചറുകള്‍, മൈലേജ്

ഔദ്യോഗിക അവതരണം പ്രമാണിച്ച് വകഭേദങ്ങള്‍, ഫീച്ചറുകള്‍, ആക്‌സസറികള്‍, മൈലേജ് ഉള്‍പ്പെടെ ക്രോസ്ഓവര്‍ ഹാച്ച്ബാക്കിന്റെ പൂര്‍ണ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടു.

ഫോര്‍ഡ് ഫ്രീസ്റ്റൈലിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് — വകഭേദങ്ങള്‍, ഫീച്ചറുകള്‍, മൈലേജ്

ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ എഞ്ചിന്‍

രണ്ട് എഞ്ചിന്‍ പതിപ്പുകളാണ് ഫ്രീസ്റ്റൈലില്‍. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളില്‍ ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ അണിനിരക്കും. 94.6 bhp കരുത്തും 120 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കാന്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിന് സാധിക്കും.

ഫോര്‍ഡ് ഫ്രീസ്റ്റൈലിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് — വകഭേദങ്ങള്‍, ഫീച്ചറുകള്‍, മൈലേജ്

19 കിലോമീറ്ററാണ് ഫ്രീസ്റ്റൈല്‍ പെട്രോളില്‍ ഫോര്‍ഡ് വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. ഫ്രീസ്റ്റൈല്‍ ഡീസല്‍ എഞ്ചിന് പരമാവധി 98.6 bhp കരുത്തും 215 Nm torque ഉം സൃഷ്ടിക്കാനാവും.

ഫോര്‍ഡ് ഫ്രീസ്റ്റൈലിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് — വകഭേദങ്ങള്‍, ഫീച്ചറുകള്‍, മൈലേജ്

24.4 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ഡീസല്‍ ഹാച്ച്ബാക്ക് കാഴ്ചവെക്കുക. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഫ്രീസ്റ്റൈല്‍ പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍.

ഫോര്‍ഡ് ഫ്രീസ്റ്റൈലിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് — വകഭേദങ്ങള്‍, ഫീച്ചറുകള്‍, മൈലേജ്

6.5 ഇഞ്ച് SYNC3 ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് അകത്തളത്തെ പ്രധാന ആകര്‍ഷണം. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയും ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിലുണ്ട്.

ഫോര്‍ഡ് ഫ്രീസ്റ്റൈലിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് — വകഭേദങ്ങള്‍, ഫീച്ചറുകള്‍, മൈലേജ്

ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ വകഭേദങ്ങള്‍

നാലു വകഭേദങ്ങളാണ് ഫ്രീസ്റ്റൈലില്‍. ആംബിയന്റ്, ട്രെന്‍ഡ്, ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് വകഭേദങ്ങളില്‍ ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ വിപണിയില്‍ എത്തും. കാന്യണ്‍ റിഡ്ജ്, മൂണ്‍ഡസ്റ്റ് സില്‍വര്‍, സ്‌മോക്കി ഗ്രെയ്, വൈറ്റ് ഗോള്‍ഡ്, ഒക്‌സ്ഫഡ് വൈറ്റ്, അബ്‌സല്യൂട്ട് ബ്ലാക് എന്നീ ആറു നിറങ്ങളിലാണ് പുതിയ ഹാച്ച്ബാക്ക് അണിനിരക്കുക.

ഫോര്‍ഡ് ഫ്രീസ്റ്റൈലിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് — വകഭേദങ്ങള്‍, ഫീച്ചറുകള്‍, മൈലേജ്

ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ സുരക്ഷ

സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ഫ്രീസ്റ്റൈലിലും ഫോര്‍ഡ് പറഞ്ഞുവെയ്ക്കുന്നു. ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, എഞ്ചിന്‍ ഇമൊബിലൈസര്‍, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, പെരിമീറ്റര്‍ തെഫ്റ്റ് അലാറം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഓട്ടോമാറ്റിക് റീലോക്ക് എന്നിവ വേരിയന്റുകളില്‍ ഉടനീളം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഇടംപിടിക്കും.

ഫോര്‍ഡ് ഫ്രീസ്റ്റൈലിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് — വകഭേദങ്ങള്‍, ഫീച്ചറുകള്‍, മൈലേജ്

ആംബിയന്റ് ഒഴികെ മറ്റു വകഭേദങ്ങളില്‍ എല്ലാം റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറയുണ്ട്. ഏറ്റവും ഉയര്‍ന്ന ടൈറ്റാനിയം പ്ലസില്‍ ആക്ടിവ് റോള്‍ഓവര്‍ പ്രൊട്ടക്ഷന്‍ (എആര്‍പി), സൈഡ്-കര്‍ട്ടന്‍ എയര്‍ബാഗുകള്‍, എമര്‍ജന്‍സി അസിസ്റ്റന്‍സ് എന്നീ ഫീച്ചറുകള്‍ അധികമായി ഒരുങ്ങുന്നു.

ഫോര്‍ഡ് ഫ്രീസ്റ്റൈലിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് — വകഭേദങ്ങള്‍, ഫീച്ചറുകള്‍, മൈലേജ്

ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ ഫീച്ചറുകള്‍

തനിയെ മടങ്ങുന്ന മിററുകള്‍, ഇലക്ട്രോക്രോമിക് റിയര്‍വ്യൂ മിറര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ്, റെയിന്‍ സെന്‍സിംഗ് വൈപറുകള്‍, എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ് ബട്ടണ്‍, ഫോര്‍ഡ് മൈകീ ഫീച്ചറുകളും ഫ്രീസ്റ്റൈലിന്റെ ഫീച്ചറുകളാണ്.

ഫോര്‍ഡ് ഫ്രീസ്റ്റൈലിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് — വകഭേദങ്ങള്‍, ഫീച്ചറുകള്‍, മൈലേജ്

ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ ആക്‌സസറികള്‍

ഒരുപിടി ആക്‌സസറികളെയും വരാനിരിക്കുന്ന ഫ്രീസ്റ്റൈലിനായി ഫോര്‍ഡ് കരുതിവെച്ചിട്ടുണ്ട്. ബോഡി സ്‌ട്രൈപ് കിറ്റ്, റൂഫ് റാപ്പ്, സീറ്റ് കവറുകള്‍, സണ്‍ ബ്ലൈന്‍ഡുകള്‍, റിയര്‍ സ്‌പോയിലര്‍, ഷാര്‍ക്ക് ഫിന്‍ ആന്റീന, 15 ഇഞ്ച് അലോയ് വീലുകള്‍, സ്ലിംലൈന്‍ വെതര്‍ ഷീല്‍ഡ് എന്നിങ്ങനെ നീളുന്നതാണ് ആക്‌സസറി നിര.

ഫോര്‍ഡ് ഫ്രീസ്റ്റൈലിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് — വകഭേദങ്ങള്‍, ഫീച്ചറുകള്‍, മൈലേജ്

ഇതിന് പുറമെ ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, എഞ്ചിന്‍ അണ്ടര്‍ ഷീല്‍ഡ്, ആന്റി-തെഫ്റ്റ് നട്ടുകള്‍, നെക്ക് റെസ്റ്റ്, പില്ലോ, റൂഫ് റെയിലുകള്‍, സ്മാര്‍ട്ട് ആംബിയന്റ് ലൈറ്റിംഗ് എന്നിവയും ഫ്രീസ്റ്റൈലില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.

ഫോര്‍ഡ് ഫ്രീസ്റ്റൈലിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് — വകഭേദങ്ങള്‍, ഫീച്ചറുകള്‍, മൈലേജ്

ആറു മുതല്‍ എട്ടു ലക്ഷം രൂപ വരെ ഫോര്‍ഡ് ഫ്രീസ്റ്റൈലില്‍ പ്രതീക്ഷിക്കാം. ഇന്ത്യയില്‍ ടൊയോട്ട എത്തിയോസ് ക്രോസ്, ഫോക്‌സ്‌വാഗണ്‍ പോളോ ക്രോസ്, ഹ്യുണ്ടായി i20 ആക്ടിവ്, ഫിയറ്റ് അവഞ്ചൂറ എന്നിവരാണ് ഫ്രീസ്റ്റൈലിന്റെ പ്രധാന എതിരാളികള്‍.

കൂടുതല്‍... #ford india
English summary
Ford Freestyle Website Goes Live. Read in Malayalam.
Story first published: Tuesday, April 3, 2018, 17:50 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark