മൈലേജില്ലെന്ന പരാതി, വൈദ്യുത കാറുകള്‍ക്കുള്ള ടെന്‍ഡര്‍ മരവിപ്പിച്ച് കേന്ദ്രം

By Staff

കഴിഞ്ഞ വര്‍ഷമാണ് പതിനായിരം വൈദ്യുത കാറുകള്‍ക്ക് വേണ്ടിയുള്ള ആഗോള ടെന്‍ഡര്‍ ഊര്‍ജ്ജ മന്ത്രാലയത്തിന് കീഴിലുള്ള എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡ് ക്ഷണിച്ചത്. കരാര്‍ കരസ്ഥമാക്കിയത് ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റയും മഹീന്ദ്രയും. കരാര്‍ പ്രകാരം ആദ്യഘട്ടത്തില്‍ 350 ടിഗോര്‍ ഇവികളെ ടാറ്റയും 150 ഇവെരിറ്റോ സെഡാനുകളെ മഹീന്ദ്രയും ഇഇഎസ്എല്ലിന് നല്‍കി. ബാക്കിയുള്ള 9,500 കാറുകളെ ജൂണില്‍ ഇരു കമ്പനികള്‍ കൈമാറണമെന്നായിരുന്നു ചട്ടം.

പരാതി കേട്ടുമടത്തു, വൈദ്യുത കാറുകള്‍ക്കുള്ള ടെന്‍ഡര്‍ കേന്ദ്രം മരവിപ്പിച്ചു

എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ മുന്‍നിര്‍ത്തി കാറുകളുടെ ഏറ്റെടുക്കല്‍ നടപടികള്‍ ഒരു വര്‍ഷത്തോളം വൈകുമെന്നു ജൂണില്‍ ഇഇഎസ്എല്‍ പ്രഖ്യാപിച്ചു. ചാര്‍ജ്ജിംഗ് സ്റ്റേഷനുകളുടെ അപര്യാപ്തതയാണ് ഏറ്റെടുക്കല്‍ നടപടികള്‍ വൈകാന്‍ കാരണം.

പരാതി കേട്ടുമടത്തു, വൈദ്യുത കാറുകള്‍ക്കുള്ള ടെന്‍ഡര്‍ കേന്ദ്രം മരവിപ്പിച്ചു

എന്നാല്‍ കഴിഞ്ഞ ഏപ്രിലില്‍ വീണ്ടും പതിനായിരം വൈദ്യുത കാറുകള്‍ക്കുള്ള ടെന്‍ഡര്‍ ഇഇഎസ്എല്‍ ക്ഷണിച്ചിരുന്നു. പക്ഷെ നിലവില്‍ ലഭിച്ച വൈദ്യുത കാറുകളില്‍ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തില്‍ പുതിയ ടെന്‍ഡര്‍ നടപടികള്‍ തത്കാലം നിര്‍ത്തി വെയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുകയാണ്.

പരാതി കേട്ടുമടത്തു, വൈദ്യുത കാറുകള്‍ക്കുള്ള ടെന്‍ഡര്‍ കേന്ദ്രം മരവിപ്പിച്ചു

ടാറ്റയും മഹീന്ദ്രയും കൈമാറിയ വൈദ്യുത കാറുകള്‍ക്ക് പ്രകടനക്ഷമതയും മൈലേജും കുറവാണെന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആരോപണത്തെ തുടര്‍ന്നാണിത്. ടെന്‍ഡര്‍ പ്രകാരമുള്ള ഉപയോഗക്ഷമത കാറുകള്‍ക്കില്ലെന്നാണ് പ്രധാന ആക്ഷേപം.

പരാതി കേട്ടുമടത്തു, വൈദ്യുത കാറുകള്‍ക്കുള്ള ടെന്‍ഡര്‍ കേന്ദ്രം മരവിപ്പിച്ചു

ഒറ്റ ചാര്‍ജ്ജില്‍ 80 - 82 കിലോമീറ്റര്‍ ദൂരമോടാന്‍ പോലും നഗരപരിസ്ഥിതിയില്‍ കാറുകള്‍ക്ക് കഴിയുന്നില്ല. ഏറ്റവും ശേഷി കുറഞ്ഞ 17 kW ബാറ്ററി സംവിധാനമാണ് കാറുകളിലുള്ളത്. 27 മുതല്‍ 35 kW വരെയാണ് ശരാശരി ബാറ്ററി സംവിധാനങ്ങളുടെ ശേഷിയെന്നു പരാതിയില്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

പരാതി കേട്ടുമടത്തു, വൈദ്യുത കാറുകള്‍ക്കുള്ള ടെന്‍ഡര്‍ കേന്ദ്രം മരവിപ്പിച്ചു

നിലവിലെ പരാതികളുടെ അടിസ്ഥാനത്തില്‍ ബാറ്ററി, ദൂരപരിധി തുടങ്ങിയ കാര്യങ്ങള്‍ നിശ്ചയിച്ചു ഉറപ്പിച്ചതിന് ശേഷം മാത്രം പുതിയ ടെന്‍ഡര്‍ വിളിച്ചാല്‍ മതിയെന്നാണ് കേന്ദ്ര തീരുമാനം.

പരാതി കേട്ടുമടത്തു, വൈദ്യുത കാറുകള്‍ക്കുള്ള ടെന്‍ഡര്‍ കേന്ദ്രം മരവിപ്പിച്ചു

അതേസമയം ആദ്യകരാര്‍ പ്രകാരമുള്ള 9,500 വൈദ്യുത കാറുകളെ ഇരു കമ്പനികളില്‍ നിന്നും ഇഇഎസ്എല്‍ ഏറ്റെടുക്കും. ആഗോള തലത്തില്‍ പ്രശസ്തിയാര്‍ജ്ജിച്ച ആഢബംര കാര്‍ കമ്പനികള്‍ ടെന്‍ഡറിന് വേണ്ടി മുന്നോട്ടുവരണമെന്നു കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നു.

പരാതി കേട്ടുമടത്തു, വൈദ്യുത കാറുകള്‍ക്കുള്ള ടെന്‍ഡര്‍ കേന്ദ്രം മരവിപ്പിച്ചു

എന്തായാലും വൈദ്യുത കാറുമായി ബന്ധപ്പെട്ട സുവ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ടെന്‍ഡറില്‍ ഉള്‍ക്കൊള്ളിക്കുക വഴി നടപടികള്‍ കൂടുതല്‍ സുതാര്യമായി മാറുമെന്നാണ് വിലയിരുത്തല്‍. അതേസമയം ടിഗോര്‍ ഇവികളില്‍ ഉയര്‍ന്നിട്ടുള്ള പരാതിയില്‍ ടാറ്റ നേരത്തെ തന്നെ വിശദീകരണം നല്‍കിയിട്ടുണ്ട്.

പരാതി കേട്ടുമടത്തു, വൈദ്യുത കാറുകള്‍ക്കുള്ള ടെന്‍ഡര്‍ കേന്ദ്രം മരവിപ്പിച്ചു

കാറുകളുടെ ഡ്രൈവിംഗ് റേഞ്ചുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് കഴമ്പില്ല. ഉപയോക്തക്കളുമായും ഇഇഎസ്എല്ലുമായും വിഷയത്തില്‍ കമ്പനി ചര്‍ച്ച നടത്തി. എന്നാല്‍ എവിടെയും ടിഗോര്‍ ഇവികളുടെ ദൂരപരിധി പ്രധാന ആശങ്കയായി കേട്ടില്ലെന്നു പത്രക്കുറിപ്പിലൂടെ ടാറ്റ വ്യക്തമാക്കി.

പരാതി കേട്ടുമടത്തു, വൈദ്യുത കാറുകള്‍ക്കുള്ള ടെന്‍ഡര്‍ കേന്ദ്രം മരവിപ്പിച്ചു

അമ്പതു മുതല്‍ അറുപതു കിലോമീറ്റര്‍ ദൂരമാണ് കാറുകള്‍ ശരാശരി ഒരു ദിവസം നിരത്തിലോടാറ്. അതേസമയം ഒറ്റ ചാര്‍ജ്ജില്‍ 130 കിലോമീറ്റര്‍ ദൂരം വരെയോടാന്‍ ടിഗോര്‍ ഇവികള്‍ക്ക് കഴിവുണ്ട്. ഇക്കാരണത്താല്‍ നിലവിലുള്ള ആശങ്ക അടിസ്ഥാനരഹിതമാണെന്നു ടാറ്റ ചൂണ്ടിക്കാട്ടി.

പരാതി കേട്ടുമടത്തു, വൈദ്യുത കാറുകള്‍ക്കുള്ള ടെന്‍ഡര്‍ കേന്ദ്രം മരവിപ്പിച്ചു

രാത്രി കാലങ്ങളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ്ജ് ചെയ്താല്‍ നിലവിലെ പ്രശ്നം പരിഹരിക്കപ്പെടുമെന്നു ടാറ്റ പറയുന്നു. ഫാസ്റ്റ് ചാര്‍ജ്ജിംഗ് സംവിധാനങ്ങളുടെ അഭാവം ചാര്‍ജ്ജിംഗ് സമയത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.

പരാതി കേട്ടുമടത്തു, വൈദ്യുത കാറുകള്‍ക്കുള്ള ടെന്‍ഡര്‍ കേന്ദ്രം മരവിപ്പിച്ചു

മണിക്കൂറുകളെടുക്കും കാര്‍ പൂര്‍ണമായും ചാര്‍ജ്ജ് നേടാന്‍. പൂര്‍ണ ചാര്‍ജ്ജിലെത്തും മുമ്പെ കാറുകള്‍ ഉപയോഗിച്ചതു കൊണ്ടാണ് ദൂരപരിധി കുറയാന്‍ കാരണം. ഫാസ്റ്റ് ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ കൂടുതല്‍ സ്ഥാപിച്ചാല്‍ മാത്രമെ ഈ പ്രശ്നം പൂര്‍ണമായും പരിഹരിക്കപ്പെടുകയുള്ളുവെന്ന് ടാറ്റ കൂട്ടിച്ചേര്‍ത്തു.

പരാതി കേട്ടുമടത്തു, വൈദ്യുത കാറുകള്‍ക്കുള്ള ടെന്‍ഡര്‍ കേന്ദ്രം മരവിപ്പിച്ചു

അതേസമയം ബാറ്ററി സംവിധാനങ്ങള്‍ക്ക് ശേഷി കുറവാണെന്നു കമ്പനി സമ്മതിക്കുന്നു. ഉയര്‍ന്ന ശേഷിയുള്ള ബാറ്ററി കൂടുതല്‍ ഡ്രൈവിംഗ് റേഞ്ച് കാഴ്ചവെക്കും. എന്നാല്‍ ലിഥിയം അയോണ്‍ ബാറ്ററികളുടെ ചെലവു ചുരുക്കി മോഡലിന്റെ വില നിയന്ത്രിച്ചു നിര്‍ത്താന്‍ വേണ്ടിയാണ് കുറഞ്ഞ ശേഷിയുള്ള സംവിധാനം തെരഞ്ഞെടുത്തതെന്നു കമ്പനി വ്യക്തമാക്കി.

Source: ET Auto

Malayalam
കൂടുതല്‍... #auto news
English summary
Government Scraps Second Tender For EVs — No Clarification On Exact Requirement. Read in Malayalam.
Story first published: Thursday, July 12, 2018, 12:23 [IST]
 
ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more