തീരുമാനം തിരുത്തി കേന്ദ്രം, വൈദ്യുത കാറുകള്‍ക്ക് 1.4 ലക്ഷം രൂപ സബ്‌സിഡി നൽകും

By Staff

പുതിയ വൈദ്യുത കാറുകള്‍ക്ക് 1.4 ലക്ഷം രൂപയുടെ സബ്‌സിഡി നല്‍കാന്‍ കേന്ദ്ര തീരുമാനം. ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ വൈദ്യുത പതിപ്പിനും സമാനമായ സബ്‌സിഡി ആനുകൂല്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കും. നേരത്തെ സ്വകാര്യ വൈദ്യുത കാര്‍ ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി നല്‍കേണ്ടെന്നു കേന്ദ്രം പ്രഖ്യാപിച്ചത് വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.

തീരുമാനം തിരുത്തി കേന്ദ്രം, വൈദ്യുത കാറുകള്‍ക്ക് 1.4 ലക്ഷം രൂപ സബ്‌സിഡി ലഭിക്കും

വൈദ്യുത വാഹനങ്ങള്‍ക്ക് സബ്‌സിഡി പുനഃസ്ഥാപിക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന ഗണത്തില്‍പ്പെടുന്ന വൈദ്യുത കാറുകള്‍ക്ക് നാലുലക്ഷം രൂപവരെ ആനുകൂല്യങ്ങള്‍ ലഭിക്കും. നിലവില്‍ ടാറ്റയും മഹീന്ദ്രയും മാത്രമാണ് ഇന്ത്യയില്‍ വൈദ്യുത കാറുകള്‍ പുറത്തിറക്കുന്നത്.

തീരുമാനം തിരുത്തി കേന്ദ്രം, വൈദ്യുത കാറുകള്‍ക്ക് 1.4 ലക്ഷം രൂപ സബ്‌സിഡി ലഭിക്കും

അതുകൊണ്ടു ഈ നിര്‍മ്മാതാക്കളില്‍ നിന്നും വൈദ്യുത കാര്‍ വാങ്ങുന്നവര്‍ക്ക് 1.4 ലക്ഷം രൂപ വരെ സബ്‌സിഡി നേടാന്‍ കഴിയും. അതേസമയം മോഡലുകൾ അടിസ്ഥാനപ്പെടുത്തി വിലയുടെ ഇരുപതുശതമാനം മാത്രമെ സബ്‌സിഡിയായി ഉപഭോക്താക്കള്‍ക്ക് പരമാവധി ലഭിക്കുകയുള്ളൂ.

തീരുമാനം തിരുത്തി കേന്ദ്രം, വൈദ്യുത കാറുകള്‍ക്ക് 1.4 ലക്ഷം രൂപ സബ്‌സിഡി ലഭിക്കും

വൈദ്യുത വാഹനങ്ങളുടെ ബാറ്ററി ശേഷി സബ്‌സിഡി നല്‍കുന്നതിന് കേന്ദ്രം മുഖവിലയ്‌ക്കെടുക്കും. ഉദ്ദാഹരണത്തിന് വൈദ്യുത കാറില്‍ 14 KwH ശേഷിയുള്ള ബാറ്ററിയാണെങ്കില്‍ സബ്‌സിഡിയായി 1.4 ലക്ഷം രൂപ ലഭിക്കും. അതായത് മണിക്കൂറില്‍ ചിലവഴിക്കുന്ന ഓരോ കിലോവാട്ടിനും (KwH) 10,000 രൂപ കണക്കില്‍ സബ്‌സിഡി ഒരുങ്ങും.

തീരുമാനം തിരുത്തി കേന്ദ്രം, വൈദ്യുത കാറുകള്‍ക്ക് 1.4 ലക്ഷം രൂപ സബ്‌സിഡി ലഭിക്കും

ധനവിനിയോഗ സെക്രട്ടറി എ എന്‍ ജായുടെ ആഭിമുഖ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് പുതിയ തീരുമാനം. വൈദ്യുത വാഹനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാനുള്ള ഫെയിം (ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ച്ചറിങ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ്) പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ നിന്നും ഹൈബ്രിഡ് പതിപ്പുകളെയും ട്രക്കുകളെയും ഒഴിവാക്കാനുള്ള നിര്‍ണ്ണായക തീരുമാനവും കമ്മിറ്റിയെടുത്തു.

തീരുമാനം തിരുത്തി കേന്ദ്രം, വൈദ്യുത കാറുകള്‍ക്ക് 1.4 ലക്ഷം രൂപ സബ്‌സിഡി ലഭിക്കും

ഫെയിം പദ്ധതിക്ക് 4,000 കോടി രൂപയാണ് മുന്‍വര്‍ഷം വരെ അനുവദിച്ചെങ്കില്‍ ഇത്തവണ 5,500 കോടി രൂപയുടെ ഫണ്ട് അനുവദിക്കാനും കമ്മിറ്റിയില്‍ തീരുമാനമായി. അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഫെയിം-II പദ്ധതിയാണ് ഇന്ത്യയില്‍ നടപ്പിലാവുക.

തീരുമാനം തിരുത്തി കേന്ദ്രം, വൈദ്യുത കാറുകള്‍ക്ക് 1.4 ലക്ഷം രൂപ സബ്‌സിഡി ലഭിക്കും

കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ക്ക് കേന്ദ്ര ക്യാബിനറ്റിന്റെ അംഗീകാരം ആവശ്യമായുണ്ട്. നേരത്തെ ഓല, യൂബര്‍ പോലുള്ള ടാക്‌സി സേവനദാതാക്കള്‍ക്ക് മാത്രം പ്രത്യേക സബ്‌സിഡി പ്രഖ്യാപിച്ചാല്‍ മതിയെന്നായിരുന്നു കേന്ദ്രം നിലപാടെടുത്തത്.

തീരുമാനം തിരുത്തി കേന്ദ്രം, വൈദ്യുത കാറുകള്‍ക്ക് 1.4 ലക്ഷം രൂപ സബ്‌സിഡി ലഭിക്കും

ടാക്‌സി കാറുകളാണ് സ്വകാര്യ കാറുകളെക്കള്‍ കൂടുതല്‍ നിരത്തിലോടാറ്. അതുകൊണ്ടു ടാക്‌സി മേഖലയില്‍ വൈദ്യുത കാര്‍ സബ്‌സിഡി നല്‍കിയാല്‍ കൂടുതല്‍ ഗുണംചെയ്യുമെന്നു കേന്ദ്രം അന്നു പറഞ്ഞിരുന്നു.

Source: TOI

Most Read Articles

Malayalam
കൂടുതല്‍... #auto news
English summary
Government To Offer Rs 1.4 Lakh Subsidy For Electric Vehicle. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X