TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ചെറു ഹാച്ച്ബാക്കുകൾക്ക് വമ്പന്‍ ഡിസ്‌കൗണ്ട് — ഓഗസ്റ്റ് ഓഫറുകള്‍ ഇങ്ങനെ
എസ്‌യുവികള്‍ക്കും ഇടത്തരം സെഡാനുകള്‍ക്കും ഇന്ത്യയില്‍ പ്രചാരം കൂടിവരികയാണ്. അതേസമയം വില്‍പനയില്‍ ചെറുകാറുകള്‍ തന്നെയാണ് ഇന്നും രാജാക്കന്മാര്‍. ബജറ്റ് വിലയില്‍ എത്തുന്ന ചെറുകാറുകള്‍ക്ക് കൂടുതല്‍ ഓഫറുകളും ആനുകൂല്യങ്ങളും നല്‍കാന്‍ നിര്‍മ്മാതാക്കള്‍ മുന്‍കൈയ്യെടുക്കുന്നതിന് കാരണമിതാണ്. ഓഗസ്റ്റില്‍ ചെറുകാര്‍ ശ്രേണിയില്‍ ലഭ്യമായ വിലക്കിഴിവ് പരിശോധിക്കാം —
ടാറ്റ ബോള്‍ട്ട്
50,000 രൂപ വിലക്കിഴിവും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉള്‍പ്പെടെ 65,000 രൂപയുടെ ആനുകൂല്യങ്ങള്‍ നേടാന്‍ ബോള്‍ട്ടില്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. 4.94 ലക്ഷം രൂപയാണ് ടാറ്റ ബോള്‍ട്ടിന്റെ എക്‌സ്‌ഷോറൂം വില. വിശാലമായ അകത്തളവും ശ്രേണിയില്‍ താരതമ്യേന ഭേദപ്പെട്ട ഫീച്ചറുകളുമാണ് ബോള്‍ട്ടില്‍ ചൂണ്ടിക്കാട്ടാവുന്ന വിശേഷങ്ങള്‍.
മഹീന്ദ്ര KUV100
മഹീന്ദ്രയുടെ ഏറ്റവും വിലകുറഞ്ഞ ചെറിയ മോഡലാണ് KUV100. വിപണിയില്‍ ഇഗ്നിസിനോടു മല്ലിടുന്ന KUV100 -യില്‍ 29,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസാണ് മഹീന്ദ്ര പ്രഖ്യാപിച്ചിട്ടുള്ളത്.
ഇതിനു പുറമെ KUV100 K2 വകഭേദത്തില്‍ 20,000 രൂപയുടെ വിലക്കിഴിവും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. K4 വകഭേദത്തില്‍ 26,999 രൂപയുടെ വിലക്കിഴിവാണ് നേടാനാവുക. K6 പ്ലസ്, K8 വകഭേദങ്ങളില്‍ 40,000 രൂപയും ഉപഭോക്താക്കള്‍ക്ക് ഡിസ്‌കൗണ്ട് നേടാം. 4.63 ലക്ഷം രൂപയാണ് KUV100 -യുടെ എക്‌സ്‌ഷോറൂം വില.
ഫോര്‍ഡ് ഫിഗൊ
പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വരുന്നതിന് മുമ്പ് നിലവിലുള്ള ഫിഗൊ വിറ്റഴിക്കാനുള്ള തിടുക്കത്തിലാണ് ഫോര്‍ഡ് ഡീലര്‍ഷിപ്പുകള്‍. തത്ഫലമായി വമ്പന്‍ ആനുകൂല്യങ്ങളാണ് ഫിഗൊയില്‍ ഒരുങ്ങുന്നത്.
35,000 രൂപ വിലക്കിഴിവും 30,000 രൂപ എക്‌സ്‌ചേഞ്ചും ഉള്‍പ്പെടെ കുറഞ്ഞത് 65,000 രൂപയുടെ ആനുകൂല്യം ഫോര്‍ഡ് ഫിഗൊയില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 5.52 ലക്ഷം രൂപയാണ് ഫിഗൊയ്ക്ക് വിപണിയില്‍ വില.
ഹ്യുണ്ടായി ഇയോണ്‍
ഹ്യുണ്ടായി നിരയില്‍ നിന്നുള്ള ഏറ്റവും ചെറിയ കാറാണ് ഇയോണ്‍. നിരയില്‍ പുതിയ സാന്‍ട്രോ വരാന്‍ പോകുന്നതിന് മുമ്പെ ഇയോണിനെയും വിറ്റഴിക്കാനുള്ള തീരുമാനത്തിലാണ് ഹ്യുണ്ടായി.
40,000 രൂപ വിലക്കിഴിവും 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉള്‍പ്പെടെ 50,000 രൂപയുടെ ആനുകൂല്യങ്ങളാണ് ഇയോണില്‍ ഹ്യുണ്ടായി ഒരുക്കുന്നത്. 4.25 ലക്ഷം രൂപയാണ് വിപണിയില്‍ മോഡലിന് വില.
ഹ്യുണ്ടായി ഗ്രാന്‍ഡ് i10
ബി സെഗ്മന്റ് ഹാച്ച്ബാക്കുകളില്‍ ഏറ്റവും സുഖപ്രദമായ യാത്ര ഉറപ്പുവരുത്തുന്ന കാറുകളില്‍ ഒന്നാണ് ഗ്രാന്‍ഡ് i10. വിശാലമായ അകത്തളവും മുന്‍നിര ഫീച്ചറുകളും ഹാച്ച്ബാക്കിന്റെ വിശേഷങ്ങളില്‍പ്പെടും. എന്നാല്‍ മാരുതി സ്വിഫ്റ്റിന്റെ പ്രചാരത്തില്‍ ഗ്രാന്‍ഡ് i10 വിപണിയില്‍ പലപ്പോഴും നിറംമങ്ങി പോവുകയാണ്.
70,000 രൂപയുടെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് മോഡലിലേക്ക് ശ്രദ്ധക്ഷണിക്കാനുള്ള പുറപ്പാടിലാണ് ഹ്യുണ്ടായി. 50,000 രൂപ വിലക്കിഴിവും 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസുമാണ് മോഡലില്‍ ലഭിക്കുക. വില 4.74 ലക്ഷം രൂപ.
മാരുതി ആള്‍ട്ടോ 800
വലിയ ആനുകൂല്യങ്ങള്‍ ആള്‍ട്ടോ 800 -ല്‍ മാരുതിയും പ്രഖ്യാപിച്ചു കഴിഞ്ഞു. 30,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 30,000 രൂപ വിലക്കിഴിവും ഉള്‍പ്പെടെ 60,000 രൂപയുടെ ആനുകൂല്യങ്ങള്‍ മോഡലില്‍ ഉപഭോക്താക്കള്‍ക്ക് നേടാം.
എക്‌സ്‌ചേഞ്ച് ചെയ്യുന്ന കാറിന് ഏഴു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടെങ്കില്‍ 20,000 രൂപയായിരിക്കും എക്‌സ്‌ചേഞ്ച് ബോണസ്. 2.51 ലക്ഷം രൂപയാണ് മോഡലിന് വിപണിയില്‍ വില.
മാരുതി ആള്‍ട്ടോ K10
27,000 രൂപയാണ് ആള്‍ട്ടോ K10 -ല്‍ ലഭ്യമായ വിലക്കിഴിവ്. ഇതിനുപുറമെ 35,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ഹാച്ച്ബാക്കില്‍ നേടാന്‍ അവസരമുണ്ട്. എക്‌സ്‌ചേഞ്ച് ചെയ്യുന്ന കാറിന് ഏഴു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടെങ്കില്‍ 30,000 രൂപയായിരിക്കും എക്‌സ്‌ചേഞ്ച് ബോണസ്. 3.39 ലക്ഷം രൂപയാണ് ആള്‍ട്ടോ K10 -ന് എക്‌സ്‌ഷോറൂം വില.
മാരുതി വാഗണ്‍ആര്‍
വാഗണ്‍ആറിന്റെ പ്രാരംഭ LXI വകഭേദത്തില്‍ 30,000 രൂപയും VXI വകഭേദത്തില്‍ 35,000 രൂപയുമാണ് വിലക്കിഴിവ് ഒരുങ്ങുന്നത്. അതേസമയം എഎംടി പതിപ്പില്‍ 35,000 രൂപയുടെ വിലക്കിഴിവ് നേടാനാണ് ഉപഭോക്താക്കള്‍ക്ക് അവസരം.
ഇതുകൂടാതെ മാനുവല്‍ മോഡലുകളില്‍ 30,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും എഎംടി മോഡലുകളില്‍ 35,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും കമ്പനി ലഭ്യമാക്കും. 4.15 ലക്ഷം രൂപയാണ് മോഡലിന് വിപണിയില്‍ വില.
മാരുതി സെലറിയോ
സെലറിയോയിലും ഓഫറുകളും ആനുകൂല്യങ്ങളും മാരുതി പ്രഖ്യാപിച്ചിട്ടുണ്ട്. സെലിറോയോയുടെ മാനുവല്‍ മോഡലുകളില്‍ 25,000 രൂപയും എഎംടി മോഡലുകളില്‍ 30,000 രൂപയും ഡിസ്‌കൗണ്ട് ലഭിക്കും.
മാനുവല്‍, എഎംടി വകഭേദങ്ങള്‍ക്ക് യഥാക്രമം 25,000 രൂപ, 30,000 രൂപ എന്നിങ്ങനെയാണ് എക്‌സ്‌ചേഞ്ച് ബോണസ് ഒരുങ്ങുക. എക്‌സ്‌ചേഞ്ച് ചെയ്യുന്ന കാറിന് ഏഴു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടെങ്കില്‍ എക്‌സ്‌ചേഞ്ച് ബോണസില്‍ 10,000 രൂപ കുറയും. 4.20 ലക്ഷം രൂപയാണ് മോഡലിന് വില.
Source: Mycarhelpline