ഹോണ്ട അക്കോര്‍ഡിനെ പിടിച്ചു ലംബോര്‍ഗിനി ആക്കിയപ്പോള്‍

By Dijo Jackson

ലംബോര്‍ഗിനി അവന്റഡോറിന് വില തുടങ്ങുന്നത് 5.01 കോടി രൂപ മുതല്‍. ഈ വിലയ്ക്ക് ലംബോര്‍ഗിനി എന്ന സ്വപ്‌നത്തെ മനസില്‍ താഴിട്ടു പൂട്ടിയിടാനെ ഇടത്തരക്കാരന് നിര്‍വാഹമുള്ളു. വാങ്ങാന്‍ ആഗ്രഹമുണ്ട്, പക്ഷെ പണമില്ല. ഇറ്റാലിയന്‍ സൂപ്പര്‍കാറിനോടു അടങ്ങാത്ത ആരാധന ഉള്ളില്‍ അണപൊട്ടിയപ്പോള്‍ മുംബൈയില്‍ ഒരു കാര്‍പ്രേമി രണ്ടും കല്‍പിച്ചു ആ കടുംകൈ ചെയ്തു.

ഹോണ്ട അക്കോര്‍ഡിനെ ലംബോര്‍ഗിനിയാക്കി മാറ്റി ഉടമ

സംഭവം എന്തെന്നല്ലേ? കൈയ്യിലുള്ള 2007 മോഡല്‍ ഹോണ്ട അക്കോര്‍ഡിനെ ലംബോര്‍ഗിനി അവന്റഡോറാക്കി മാറ്റി ഇദ്ദേഹം. പ്രശസ്ത മോഡിഫിക്കേഷന്‍ സ്ഥാപനം 'മോഡ്കാര്‍ ട്രെന്‍ഡ്‌സ് ഓഫ് മുംബൈ'യുടെ സഹായത്താലാണ് ഹോണ്ട അക്കോര്‍ഡിന്റെ ഈ രൂപമാറ്റം. ഹോണ്ട കാറിനെ അവന്റഡോറാക്കി മാറ്റാന്‍ ഉടമയ്ക്ക് ചെലവായത് ഇരുപത്തഞ്ചു ലക്ഷം രൂപ.

ഹോണ്ട അക്കോര്‍ഡിനെ ലംബോര്‍ഗിനിയാക്കി മാറ്റി ഉടമ

എന്തായാലും ഒരുപരിധി വരെ താന്‍ ലംബോര്‍ഗിനി അവന്റഡോറാണെന്നു തലയെടുപ്പോടെ അക്കോര്‍ഡ് പറയാന്‍ ശ്രമിക്കുന്നു. രൂപവും ഭാവവും ഏറെക്കുറെ ലംബോര്‍ഗിനിയുടേതു തന്നെ. കാര്‍ പാലിക്കുന്ന രണ്ടു ഡോര്‍ കൂപെ ബോഡി ഘടന അവന്റഡോറിനെ ഓര്‍മ്മപ്പെടുത്തും.

ഹോണ്ട അക്കോര്‍ഡിനെ ലംബോര്‍ഗിനിയാക്കി മാറ്റി ഉടമ

ലംബോര്‍ഗിനി ഓറഞ്ച് നിറവും അക്കോര്‍ഡില്‍ എടുത്തു പറയണം. അതേസമയം കാറിന്റെ ഉയരവും വലുപ്പവും രൂപമാറ്റത്തില്‍ കല്ലുകടിയായി മാറുന്നു. കാരണം യഥാര്‍ത്ഥ ലംബോര്‍ഗിനി അവന്റഡോറിന് വീതി കൂടുതലാണ്, ഉയരം കുറവും. ഈ രണ്ടു കാര്യങ്ങളില്‍ കാര്‍ അക്കോര്‍ഡായി തന്നെ തുടരുന്നു.

ഹോണ്ട അക്കോര്‍ഡിനെ ലംബോര്‍ഗിനിയാക്കി മാറ്റി ഉടമ

ഹോണ്ട അക്കോര്‍ഡിന്റെ ഓരോ പാനലിലും ലംബോര്‍ഗിനിയുടെ പ്രഭാവം തെളിഞ്ഞു കാണാം. ഹെഡ്‌ലാമ്പുകളും ടെയില്‍ലാമ്പുകളും ലംബോര്‍ഗിനി നിലകൊള്ളുന്നത് ലംബോര്‍ഗിനി ശൈലിയില്‍.

ഹോണ്ട അക്കോര്‍ഡിനെ ലംബോര്‍ഗിനിയാക്കി മാറ്റി ഉടമ

അവന്റഡോറിന്റെ ബമ്പറിനെ അതേപടി അക്കോര്‍ഡില്‍ മോഡ് കാര്‍ ട്രെന്‍ഡ്‌സ് പകര്‍ത്തിയിട്ടുണ്ട്. മുകളിലേക്ക് തുറക്കുന്ന സിസര്‍ ഡോറുകളും അക്കോര്‍ഡില്‍ ശ്രദ്ധയാകര്‍ഷിക്കും. കേവലം പുറംമോഡിയില്‍ തീരുന്നില്ല അക്കോര്‍ഡിന്റെ പരിണാമം.

ഹോണ്ട അക്കോര്‍ഡിനെ ലംബോര്‍ഗിനിയാക്കി മാറ്റി ഉടമ

അകത്തളത്തിലും ഇറ്റാലിയന്‍ ചാരുത പകര്‍ത്താന്‍ ശ്രമം നടന്നിട്ടുണ്ട്. ഡാഷ്‌ബോര്‍ഡ് ശൈലി അവന്റഡോറിനെ അനുസ്മരിപ്പിക്കും. ലംബോര്‍ഗിനികളില്‍ കണ്ടു പരിചയപ്പെട്ട സെന്റര്‍ കണ്‍സോള്‍ കാറിലെ പ്രധാന വിശേഷമാണ്.

അക്കോര്‍ഡില്‍ ഹോണ്ട നല്‍കിയ പഴയ സീറ്റുകള്‍ക്കു പകരം ഇടംപിടിക്കുന്നത് പുത്തന്‍ സ്‌പോര്‍ട്‌സ് സീറ്റുകള്‍. കസ്റ്റം നിര്‍മ്മിതാണ് സ്‌പോര്‍ടി സ്റ്റീയറിംഗ് വീല്‍. എന്നാല്‍ ഇറ്റാലിയന്‍ പാരമ്പര്യത്തോടു സ്റ്റീയറിംഗ് വീല്‍ നീതി പുലര്‍ത്തുന്നില്ല.

ഹോണ്ട അക്കോര്‍ഡിനെ ലംബോര്‍ഗിനിയാക്കി മാറ്റി ഉടമ

ഇതൊക്കെയാണെങ്കിലും എഞ്ചിന് രൂപമാറ്റം സംഭവിച്ചിട്ടില്ല. ഹോണ്ട നല്‍കിയ 3.0 ലിറ്റര്‍ V6 എഞ്ചിനാണ് കാറില്‍. എഞ്ചിന് 244 bhp കരുത്തു പരമാവധി സൃഷ്ടിക്കാനാവും. ലംബോര്‍ഗിനി അവന്റഡോറിലുള്ളത് 6.5 ലിറ്റര്‍ V12 എഞ്ചിന്‍. പരമാവധി 690 bhp കരുത്ത് എഞ്ചിന്‍ ഉത്പാദിപ്പിക്കും.

ആറു വര്‍ഷം മുമ്പാണ് ആദ്യ അവന്റഡോറിനെ ഇറ്റാലിയന്‍ നിര്‍മ്മാതാക്കള്‍ ലോകത്തിന് മുന്നില്‍ കൊണ്ടുവന്നത്. ഏഴായിരത്തിലധികം അവന്റഡോറുകളെ ലംബോര്‍ഗിനി വിപണിയില്‍ വിറ്റു കഴിഞ്ഞു.

ഹോണ്ട അക്കോര്‍ഡിനെ ലംബോര്‍ഗിനിയാക്കി മാറ്റി ഉടമ

നേരത്തെ, ജയ്പൂര്‍ ആസ്ഥാനമായ കസ്റ്റം സ്ഥാപനം ജയ്പൂര്‍ ജീപ് ലവേഴ്‌സും 2006 മോഡല്‍ ഹോണ്ട സിറ്റി ZX -നെ ലംബോര്‍ഗിനി ചെന്റെനാരിയൊ (Lamborghini Centenario) ആക്കി മാറ്റിയിരുന്നു. എന്നാൽ മോഡിഫിക്കേഷന്‍ അത്ര കേമമാണോ എന്നു ചോദിച്ചാല്‍ കുഴങ്ങും.

ഹോണ്ട അക്കോര്‍ഡിനെ ലംബോര്‍ഗിനിയാക്കി മാറ്റി ഉടമ

ചെന്റെനാരിയൊയാണ് മാതൃകയെങ്കിലും രൂപത്തിലും ഭാവത്തിലും നാടന്‍ തനിമ കാറില്‍ തെളിഞ്ഞു കാണാം. ഗ്രൗണ്ട് ക്ലിയറന്‍സ് ഇല്ലെന്നതു തന്നെ പ്രധാന പ്രശ്‌നം. റോഡില്‍ തൊട്ടു-തൊട്ടില്ലെന്ന മട്ടിലാണ് കാറിന്റെ നില്‍പ്. മുന്‍ ബമ്പറിന് പ്രായോഗികത തീരെയില്ല.

ഹോണ്ട അക്കോര്‍ഡിനെ ലംബോര്‍ഗിനിയാക്കി മാറ്റി ഉടമ

സിറ്റിയിലുള്ള 16 ഇഞ്ച് അലോയ് വീലുകള്‍ക്ക് പകരം 17 ഇഞ്ച് കസ്റ്റം അലോയ് വീലുകളാണ് കാറില്‍. ലംബോര്‍ഗിനിയാകാനുള്ള ശ്രമത്തില്‍ മോഡലിന്റെ കോയില്‍ സ്പ്രിങ്ങും ഇവര്‍ വെട്ടിമാറ്റി. മുന്‍ ടയറുകള്‍ പലപ്പോഴും വീല്‍ ആര്‍ച്ചുകള്‍ക്ക് ഉള്ളില്‍ പോകുന്നതായി കാണാം. യഥാര്‍ത്ഥ ലംബോര്‍ഗിനി ചെന്റെനാരിയൊയ്ക്ക് ഇതിലും ഗ്രൗണ്ട് ക്ലിയറന്‍സ് ഉണ്ടെന്നതാണ് കൗതുകം.

ഹോണ്ട അക്കോര്‍ഡിനെ ലംബോര്‍ഗിനിയാക്കി മാറ്റി ഉടമ

ചെത്തിമിനുക്കിയ കസ്റ്റം പാനലുകള്‍ കൊണ്ടാണ് കാറിന്റെ പുറംമോഡി. ബോഡിയ്ക്ക് നിറം ചുവപ്പാണ്. എന്തായാലും ഒരുപരിധി വരെ കാറിന്റെ ആകാരം ലംബോര്‍ഗിനിയെ ഓര്‍മ്മപ്പെടുത്തും. വൈദ്യുത പിന്തുണയാല്‍ നിവരാനും ചുരുങ്ങാനും സാധിക്കുന്ന മേല്‍ക്കൂരയാണ് കാറിന്. ഒപ്പം സിസര്‍ ഡോറുകളും ലംബോര്‍ഗിനി 'ഇഫക്ട്' നല്‍കാന്‍ കാറിലുണ്ട്. ഇതൊക്കെയാണെങ്കിലും കാറിന്റെ പ്രകടനക്ഷമത കൂട്ടാന്‍ ഇവര്‍ തയ്യാറായിട്ടില്ല.

ഹോണ്ട അക്കോര്‍ഡിനെ ലംബോര്‍ഗിനിയാക്കി മാറ്റി ഉടമ

അതേസമയം ജയ്പൂരിലെ 'ഹോണ്ടാഗിനിയെ' കുറിച്ച് കടുത്ത വിമര്‍ശനങ്ങളും സമൂഹമാധ്യങ്ങളില്‍ ഉയര്‍ന്നു കഴിഞ്ഞു. ഏഴര ലക്ഷം രൂപയ്ക്ക് സിറ്റിയുടെ രൂപം മാറ്റുന്നതിന് പകരം പ്രകടനക്ഷമതയാണ് കൂട്ടേണ്ടതെന്ന് ചിലര്‍ വാദിക്കുന്നു.

Source: YouTube

Article Published On: Saturday, June 2, 2018, 12:33 [IST]
English summary
Honda Accord Modified As Lamborghini Aventador. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X